For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാം, എളുപ്പം

|

ഇന്നത്തെ അടുക്കളയില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് ഫ്രിഡ്ജ്. സാധനങ്ങള്‍ കേടാകാതിരിയ്ക്കുന്നതിനും ഐസ്‌ക്രീം പോലുള്ളവ തയ്യാറാക്കുന്നതിനും ഇത് അത്യാവശ്യമാണ്.

ഏത് ഇലക്ട്രിക് സാധനവുമെന്ന പോലെ ഫ്രിഡ്ജും കേടാകാതെ സൂക്ഷിയ്ക്കണമെങ്കില്‍ നല്ല രീതിയില്‍ ഇത് കൈകാര്യം ചെയ്യുകയും വേണം.

ഫ്രിഡ്ജിന്റെ ആയുസിനും ഇതിന്റെ പ്രവര്‍ത്തനക്ഷമത നില നിര്‍ത്തുന്നതിനും കൃത്യമായി ചെയ്യേണ്ട ഒന്നാണ് ഡീേഫ്രാസ്റ്റിംഗ്. മിക്കവാറും ഫ്രിഡ്ജുകളില്‍ ഇത് ഓട്ടോമാറ്റിക് ആണ്. അല്ലാത്തവ ഡീഫ്രോസ്റ്റ് ചെയ്യാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാം, എളുപ്പം

ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാം, എളുപ്പം

ആദ്യമായി സ്വിച്ച് ഓഫാക്കി പിന്‍ പ്ലഗ്‌പോയന്റില്‍ നിന്നും വിടുവിയ്ക്കുക.

ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാം, എളുപ്പം

ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാം, എളുപ്പം

ഫ്രീസറില്‍ ഐസ് കട്ട പിടിച്ചു കാണും. ്ര്രഫീസര്‍ അല്‍പനേരം തുറന്നു വയ്ക്കുക. ഐസിന്റെ കട്ടി കുറഞ്ഞു തുടങ്ങുമ്പോള്‍ സാധനങ്ങള്‍ പതുക്കെ എടുത്തു പുറത്തു വയ്ക്കുക.

ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാം, എളുപ്പം

ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാം, എളുപ്പം

ഐസ് നീക്കാന്‍ മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍ ഉപയോഗിയ്ക്കരുത്. കയ്യില്‍ ഗ്ലൗസ് ധരിച്ച് പതുക്കെ എടുത്തു മാറ്റാം.

ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാം, എളുപ്പം

ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാം, എളുപ്പം

ഫ്രീസര്‍ കഴിഞ്ഞാല്‍ റെഫ്രിഡറേറ്റര്‍ ഭാഗത്തെ സ്റ്റോറേജ് യൂണിറ്റുകള്‍ പുറത്തു വയ്ക്കുക.

ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാം, എളുപ്പം

ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാം, എളുപ്പം

വൃത്തിയുള്ള തുണി കൊണ്ട് ഉള്‍ഭാഗം തുടയ്ക്കാം. ഇളം ചൂടുവെള്ളത്തില്‍ അല്‍പം ചെറുനാരങ്ങാനീരോ വിനെഗറോ കലര്‍ത്തി തുണി മുക്കിപ്പിഴിഞ്ഞു തുടയ്ക്കുകയും ചെയ്യാം.

ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാം, എളുപ്പം

ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാം, എളുപ്പം

ഫ്രീസറില്‍ ഒരു ബൗളില്‍ ചൂടുവെള്ളം വച്ചാല്‍ ഐസ് പെട്ടെന്ന് ഉരുകിക്കിട്ടും. ഇതു വച്ച ശേഷം ഫ്രീസറിന്റെ വാതില്‍ അടയ്ക്കുക.

ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാം, എളുപ്പം

ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാം, എളുപ്പം

സ്റ്റോറേജ് യൂണിറ്റുകള്‍ വിനെഗര്‍അല്ലെങ്കില്‍ ചെറുനാരങ്ങ അല്‍പം ചേര്‍ത്ത വെള്ളം

ഉപയോഗിച്ച് കഴുകുകയോ തുടയ്ക്കുകയോ ചെയ്യാം.

ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാം, എളുപ്പം

ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാം, എളുപ്പം

ടിഷ്യൂ കൊണ്ട് എല്ലാം തുടച്ച് ഉണക്കിയ ശേഷം സ്‌റ്റോറേജ് യൂണിറ്റുകള്‍ ഉള്ളില്‍ വയക്കാം. ഫ്രിഡ്ജ് ഓണാക്കിയ ശേഷം അല്‍പം കഴിഞ്ഞ് ഭക്ഷ്യവസ്തുക്കള്‍ ഉള്ളില്‍ വയ്ക്കാം.

English summary

Simple Tips To Defrost Refrigerator

It is important to defrost your refrigerator once in a while. Defrosting helps to keep your fridge stronger and foods fresh. Take a look at some of the easy steps to defrost refrigerator,
Story first published: Wednesday, July 9, 2014, 14:38 [IST]
X
Desktop Bottom Promotion