കൊതുകിനെ അകറ്റാന്‍ നാച്വറല്‍ വഴികള്‍

Posted By:
Subscribe to Boldsky

ഉറക്കം കെടുത്തുമെന്നതിനു പുറമെ മരണകാരണമാകുന്ന പല രോഗങ്ങളും പരത്തുന്ന ഒന്നാണ് കൊതുക്. കൊതുകിന്റെ കടി നിസാരമായി കാണേണ്ട ഒന്നുമല്ല.

വിപണിയില്‍ കൊതുകിനെ കൊല്ലുവാനുള്ള റിപ്പലന്റുകള്‍ മുതല്‍ പല രീതിയിലുമുള്ള കൊതുകുതിരികള്‍ വരെ ലഭ്യമാണ്. എന്നാല്‍ ഇവയില്‍ പലതിലും പാര്‍ശ്വഫലങ്ങളുമുണ്ട്. കാരണം ഇവയില്‍ പലതിലും ശരീരത്തിന് ദോഷകരമായ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്.

ഉറുമ്പിനെ തുരത്താന്‍ ചില വഴികള്‍

കൊതുകിനെ തുരത്താന്‍ ചില സാഭാവിക കൊതുകുനാശിനികളുമുണ്ട്. ഇവയുപയോഗിയ്ക്കുന്നത് കൊതുകിനെ മാത്രമല്ല, രാസവസുക്കളേയും ഒഴിവാക്കാന്‍ സഹായിക്കും.

ലാവെന്‍ഡര്‍ ഓയില്‍

ലാവെന്‍ഡര്‍ ഓയില്‍

ലാവെന്‍ഡര്‍ ഓയില്‍ പോലുള്ള സ്വാഭാവിക ഓയിലുകള്‍ ഉപയോഗിയ്ക്കുന്നത് നല്ലതാണ്. ഇവ നേര്‍പ്പിച്ച് സ്േ്രപ ചെയ്യുന്നത് കൊതുകുകളെ അകറ്റും. ഇവയും സാധാരണ വെളിച്ചെണ്ണയും കലര്‍ത്തിയും സ്േ്രപ ചെയ്യാം.

വേപ്പെണ്ണ

വേപ്പെണ്ണ

വേപ്പെണ്ണ കൊതുകിനെ അകറ്റാനുള്ള മറ്റൊരു വഴിയാണ്. ഇത് നേര്‍പ്പിച്ചു സ്േ്രപ ചെയ്യാം. മിക്കവാറും എല്ലാ ക്ഷുദ്രജീവികള്‍ക്കെതിരെയും പ്രയോഗിയ്ക്കാവുന്ന ഒന്നാണ് വേപ്പെണ്ണ.

കുരുമുളകുപൊടി

കുരുമുളകുപൊടി

കുരുമുളകുപൊടി ഏതെങ്കിലും എസന്‍ഷ്യല്‍ ഓയിലില്‍ കലര്‍ത്തി സ്േ്രപ ചെയ്യുന്നതും നല്ലതാണ്.

കാപ്പിപ്പൊടി

കാപ്പിപ്പൊടി

കാപ്പിപ്പൊടി കൊതുകുകളെ അകറ്റാനുള്ള മറ്റൊരു വഴിയാണ്. ഇവ അല്‍പം തുറന്ന ബൗളില്‍ സൂക്ഷിയ്ക്കുന്നത് കൊതുകുകളെ അകറ്റും.

സുഗന്ധ മെഴുകുതിരികള്‍

സുഗന്ധ മെഴുകുതിരികള്‍

സുഗന്ധ മെഴുകുതിരികള്‍, പ്രത്യേികിച്ച് കൊതുകുകളെ അകറ്റുന്ന ലാവെന്‍ഡര്‍, ലെമണ്‍ ഗ്രാസ്, റോസ്‌മേരി സുഗന്ധമുള്ളവ മുറിയില്‍ കത്തിയ്ക്കുന്നതും ഗുണം ചെയ്യും.

English summary

Natural Mosquito Repellent

Natural insect repellents can be safe for you in every way, it could keep the mosquitoes away and it will not harm your body at the same time. In fact the truth is that the chemical bug repellents can cause you nausea, shortness of breath, headaches and many other severe symptoms requiring hospitalization.