For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓവുചാലില്‍ തടസമുണ്ടായാല്‍

By Super
|

വീട്ടിലെ മലിനജലം ഒഴുകുന്ന പൈപ്പുകളില്‍ തടസമുണ്ടാകുന്നത് എല്ലാവരുടെയും പേടി സ്വപ്നമാണ്. അസഹനീയമായ ദുര്‍ഗന്ധത്തിനൊപ്പം നിങ്ങളുടെ ദൈനംദിന ജോലികളെയും അത് ബാധിക്കും.

തടസം നീക്കാന്‍ പ്ളംബറെ വിളിക്കുകയാകും ആദ്യം ചെയ്യുക. ലോകത്തെങ്ങുമില്ലാത്ത നിരക്ക് ചിലപ്പോള്‍ പ്ളംബര്‍ക്ക് നല്‍കേണ്ടിവന്നേക്കാം. ഒരു ചെലവുമില്ലാതെ വീട്ടിലെ മലിനജല പൈപ്പുകളിലെ തടസമകറ്റാനുള്ള ചില വഴികള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ;

വിനാഗിരിയും ബേക്കിംഗ് സോഡയും

വിനാഗിരിയും ബേക്കിംഗ് സോഡയും

ഒരു അളവ് പാത്രത്തിൻറെ മൂന്നിലൊന്ന് വിനാഗിരിയും മൂന്നിലൊന്ന് ബേക്കിംഗ് സോഡയുമെടുത്ത് കൂട്ടി ചേര്‍ക്കുക. പതഞ്ഞുപൊന്തുന്ന മിശ്രിതം മാലിന്യ പൈപ്പിലേക്ക് ഒഴിച്ചാല്‍ അടിഞ്ഞുകൂടിയിരിക്കുന്ന അഴൂക്കും കറയും മുടിയുമെല്ലാം നശിക്കും. രാത്രി മുഴുവന്‍ വെച്ച ശേഷം രാവിലെ ചൂടുവെള്ളം ഒഴിക്കുക. ആദ്യം ബേക്കിംഗ് സോഡ വിതറിയ ശേഷം വിനാഗിരി ഒഴിക്കുകയും ചെയ്യാം.

മാലിന്യം കുത്തിയെടുക്കാം

മാലിന്യം കുത്തിയെടുക്കാം

ഷര്‍ട്ടുകള്‍ തൂക്കിയിടുന്ന ഹാംഗര്‍ എടുത്ത് നേരെയാക്കുക. ഒരറ്റം വളച്ച ശേഷം കൊളുത്ത് പോലെയാക്കുക. ശേഷം മാലിന്യ പൈപ്പിൻറെ മൂടിയിലൂടെ കടത്തുക. പരമാവധി മാലിന്യങ്ങള്‍ കുത്തിയെടുത്ത ശേഷം ചൂടുവെള്ളം ഒഴിക്കുക. ഇത് മാലിന്യപൈപ്പിലെ തടസങ്ങള്‍ നീക്കാന്‍ നല്ല വഴിയാണ്.

കാസ്റ്റിക്ക് സോഡ

കാസ്റ്റിക്ക് സോഡ

കാസ്റ്റിക്ക്സോഡ അല്ലെങ്കിൽ സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ചുള്ള വൃത്തിയാക്കല്‍ രീതി നല്ല ഫലം നല്‍കുന്നതാണെങ്കിലും ഏറെ ശ്രദ്ധയോടെ ചേയ്യേണ്ട ഒന്നാണ്. ഗുരുതരമായി പൊള്ളലേല്‍പ്പിക്കാന്‍ സാധ്യതയുള്ള ഒന്നാണ് കാസ്റ്റിക്ക് സോഡ എന്നതിനാലാണ് ഇത്. റബ്ബര്‍ ഗ്ളൗസും കണ്ണുകള്‍ക്ക് സംരക്ഷണവും ഒരുക്കി മാത്രമേ ഈ ജോലി ചെയ്യാവൂ. ആദ്യം ഒരു മോപ്പ് ബക്കറ്റില്‍ മുക്കാല്‍ ഭാഗത്തോളം തണുത്ത വെള്ളം എടുക്കുക. ഇതില്‍ മൂന്ന് കപ്പ് കാസ്റ്റിക്ക് സോഡ ചേര്‍ത്ത ശേഷം മരത്തിന്‍െറ സ്പൂണ്‍ കൊണ്ട് നന്നായി ഇളക്കുക. പതഞ്ഞുപൊന്തുന്ന ഈ മിശ്രിതത്തിൻറെ താപനില ക്രമേണ വര്‍ധിക്കാന്‍ തുടങ്ങും. ശേഷം ഇത് മാലിന്യ പൈപ്പിലേക്ക് ഒഴിക്കുക. 30 മിനിറ്റിന് ശേഷം ചൂടുവെള്ളം ഒഴിക്കുക. ആവശ്യമെങ്കില്‍ ഇത് വീണ്ടും ചെയ്യുക.

ബേക്കിംഗ് സോഡയും ഉപ്പും

ബേക്കിംഗ് സോഡയും ഉപ്പും

ഒരു പാത്രത്തില്‍ അരക്കപ്പ് ബേക്കിംഗ് സോഡയും അരക്കപ്പ് ഉപ്പും എടുത്ത് കൂട്ടിച്ചേര്‍ക്കുക. ശേഷം ഇത് മാലിന്യപൈപ്പിലേക്ക് ഇടുക. 10, 20 മിനിറ്റിന് ശേഷം ഇവിടേക്ക് തിളച്ചവെള്ളം ഒഴിക്കുക.

തിളച്ച വെള്ളം

തിളച്ച വെള്ളം

ഏറ്റവും എളുപ്പമായതും ഫലപ്രാപ്തി ഉള്ളതുമായ വഴിയാണ് തിളച്ച വെള്ളം ഒഴിക്കല്‍. ഏതെങ്കിലും പാത്രത്തില്‍ തിളപ്പിച്ച വെള്ളം മാലിന്യപൈപ്പിലേക്ക് അല്‍പ്പാല്‍പം ഒഴിക്കുക. ഇത് രണ്ട് മൂന്ന് തവണയായി ചെയ്യാം. ഓരോ ഒഴിക്കലിന്‍്റെയും ഇടവേളകളില്‍ ചൂടുവെള്ളം മാലിന്യപൈപ്പ് വൃത്തിയാക്കും.

English summary

Drain Unclogger Ideas

we are here to provide you simple DIY drain unclogging ideas, which are sure to give you instant results and are absolutely NON expensive!
X
Desktop Bottom Promotion