For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണാടി എളുപ്പം വൃത്തിയാക്കാം

|

Mirror
മുഖം നന്നല്ലാത്തതിന് കണ്ണാടിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്ന പഴഞ്ചൊല്ലുണ്ട്. പഴഞ്ചൊല്ലില്‍ പതിരില്ലെങ്കിലും കണ്ണാടി വൃത്തികേടായിരുന്നാല്‍ നോക്കാന്‍ തന്നെ തോന്നില്ല. കണ്ണാടി വൃത്തിയാക്കാനുള്ള ചില വഴികളിതാ,

കണ്ണാടിയിലുള്ള സ്റ്റിക്കറുകളും കടലാസുകളും നീക്കുകയാണ് ആദ്യം വേണ്ടത്. കൈകൊണ്ടു നീക്കിയില്‍ ഇവ മുഴുവനും വൃത്തിയായെന്നു വരില്ല. വിനാഗിരിയോ നെയില്‍ പോളിഷ് റിമൂവറോ ഇതിനുപയോഗിക്കാം. വിനാഗിരിയില്‍ പഞ്ഞി മുക്കിയ തുടക്കുന്നതും കണ്ണാടിച്ചില്ലിന് നിറം നല്‍കും.

ചൂടുവെള്ളത്തില്‍ സോപ്പുപൊടി ചേര്‍ത്ത് കണ്ണാടി വൃത്തിയാക്കാം. നനവ് മാറുന്നതുവരെ തുടക്കാന്‍ ശ്രദ്ധിക്കണം. തുടക്കാന്‍ മൈക്രോഫൈബര്‍ തുണി ഉപയോഗിക്കണം.

കണ്ണാടിയുടെ വശങ്ങളിലുളള പൊടി നീക്കാന്‍ ടിഷ്യൂപേപ്പര്‍ ഉപയോഗിക്കാം.

സ്റ്റിക്കറുകളുടെ പശ കളയാന്‍ ഷേവിംഗ് ജെല്‍ പുരട്ടി പഴയ ടൂത്ത് ബ്രഷ് കൊണ്ട് വൃത്തിയാക്കാം.

കണ്ണാടിയില്‍ അല്‍പം ടാല്‍കം പൗഡര്‍ ഇട്ടാല്‍ പോറലുകളുണ്ടെങ്കില്‍ കാണാം. പോറലുകളോ പൊട്ടലുകളോ ഉണ്ടെങ്കില്‍ ഫെവിസ്റ്റിക്കോ മറ്റോ പുരട്ടാം. ചില്ലു കൂടുതല്‍ പൊട്ടാതിരിക്കാന്‍ ഇത് സഹായിക്കും.

കുളിക്കുന്ന സമയത്ത് കുളിമുറിയിലുള്ള കണ്ണാടി തുണി കൊണ്ടു മൂടിയിട്ടാല്‍ അഴുക്കാവാതിരിക്കും

English summary

How, Clean, Mirror, കണ്ണാടി, വൃത്തി

'MirrorOn The Wall, Who Is the Fairest Among All?' - a popular fairy tale quote comes to mind when we think of mirrors but for mirrors to make us look beautiful needs sparkle and clarity by itself. For the day, we would want to give you a few mirror cleaning tips and ways to keep it sparkling always. Take a look.
Story first published: Wednesday, September 28, 2011, 15:03 [IST]
X
Desktop Bottom Promotion