പണമുണ്ടാകാന്‍ വാസ്തു ടിപ്‌സ്‌!!

Posted By: Super
Subscribe to Boldsky

ലൗകിക സുഖങ്ങള്‍ക്ക് പ്രസക്തിയില്ലാത്ത ഒരു ലോകത്ത് ജീവിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അത് സാധ്യമായിരുന്നെങ്കില്‍ നല്ലത് തന്നെ.

പക്ഷേ ദൗര്‍ഭാഗ്യവശാല്‍ പണം നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന ഘടകമാണ്. അതിന് വേണ്ടി നിങ്ങള്‍ ഏറെ ശ്രമിക്കുന്നുണ്ടെങ്കില്‍ ഇനി പറയുന്ന ആശ്ചര്യകരമായ മഹാവാസ്തു ടിപ്സുകളിലൂടെ കടന്ന് പോവുകയും സമ്പത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുക. അടുക്കള വാസ്തുപ്രകാരം ക്രമീകരിക്കാം

വാസ്തു ഗുരുവായ കുഷ്ദീപ് ബന്‍സാലാണ് ഈ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നത്.

പണമുണ്ടാകാന്‍ വാസ്തു ടിപ്‌സ്

പണമുണ്ടാകാന്‍ വാസ്തു ടിപ്‌സ്

അഞ്ച് ഘടകങ്ങള്‍ അഥവാ പഞ്ചതത്വങ്ങളും 16 മഹാവാസ്തു മേഖലകളുമാണ് നിങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു, പ്രതികരിക്കുന്നു എന്നിവ നിശ്ചയിക്കുന്നത്.

പണമുണ്ടാകാന്‍ വാസ്തു ടിപ്‌സ്

പണമുണ്ടാകാന്‍ വാസ്തു ടിപ്‌സ്

തെക്കേ വാസ്തു മേഖലയില്‍ നീല പ്രധാന നിറമായിരിക്കാനും, ചുവപ്പ് നിറം ഒഴിവാക്കാനും, അടുക്കള, ടോയ്‍ലെറ്റ് എന്നിവ ഈ ഭാഗത്ത് വരാതിരിക്കാനും ശ്രദ്ധിക്കുക. ചവറ്റുകൊട്ട, ചൂല്‍, വാഷിംഗ് മെഷീന്‍, മിക്സര്‍ ഗ്രൈന്‍ഡര്‍ എന്നിവ ഇവിടെ വയ്ക്കരുത്. അടുക്കള അഗ്നിയെ പ്രതിനിധീകരിക്കുന്നു. തെറ്റായ സ്ഥാനം പണം, അവസരങ്ങള്‍, തൊഴില്‍ എന്നിവ മോശമാകാനിടയാക്കും.

പണമുണ്ടാകാന്‍ വാസ്തു ടിപ്‌സ്

പണമുണ്ടാകാന്‍ വാസ്തു ടിപ്‌സ്

പച്ച നിറമുള്ള പാത്രത്തില്‍ ഒരു മണിപ്ലാന്‍റോ, പച്ചപ്പ് നിറഞ്ഞ ഒരു പാടത്തിന്‍റെ അല്ലെങ്കില്‍ ഇടതൂര്‍ന്ന ഒരു വനത്തിന്‍റെ ചിത്രമോ തെക്ക് ഭാഗത്ത് വെയ്ക്കുക. ഇത് സമ്പത്തിനെയും മികച്ച തൊഴിലവസരങ്ങളെയും ആകര്‍ഷിക്കും.

പണമുണ്ടാകാന്‍ വാസ്തു ടിപ്‌സ്

പണമുണ്ടാകാന്‍ വാസ്തു ടിപ്‌സ്

തെക്ക് പടിഞ്ഞാറ് വാസ്തു മേഖലയാണ് നിങ്ങളുടെ സംരംഭങ്ങളില്‍ ബാങ്ക്, വ്യക്തികള്‍ എന്നിവരില്‍ നിന്ന് സാമ്പത്തിക സഹായം നേടിത്തരുന്നത്.

പണമുണ്ടാകാന്‍ വാസ്തു ടിപ്‌സ്

പണമുണ്ടാകാന്‍ വാസ്തു ടിപ്‌സ്

മനോഹരമായ ഒരു പ്രവേശന കവാടം സന്തോഷവും അഭിവൃദ്ധിയും നല്കും. കൂടാതെ ഇത് ഒരു വ്യക്തിയുടെ മൂല്യത്തെ സമൂഹത്തില്‍ വിലയിരുത്തുന്നതിനും സഹായിക്കും. അത് ചരിഞ്ഞതും, മലിനമായതുമാണെങ്കില്‍ പ്രശ്നങ്ങള്‍ നിങ്ങളെ വേട്ടയാടും.

പണമുണ്ടാകാന്‍ വാസ്തു ടിപ്‌സ്

പണമുണ്ടാകാന്‍ വാസ്തു ടിപ്‌സ്

അടുക്കള തെക്ക് കിഴക്ക് ആയിരിക്കണം. ഇവിടുത്തെ പ്രധാന നിറം ചുവപ്പ്, ഓറഞ്ച്, പിങ്ക് എന്നിവയുടെ ഷേഡുകളായിരിക്കണം. സേഫ്, മേശ, ഡ്രോവിങ്ങ് റൂം എന്നിവ പണത്തിന്‍റെ സുഗമമായ ഒഴുക്കിന് വേണ്ടി വടക്ക് ഭാഗത്തായിരിക്കണം.

പണമുണ്ടാകാന്‍ വാസ്തു ടിപ്‌സ്

പണമുണ്ടാകാന്‍ വാസ്തു ടിപ്‌സ്

പടിഞ്ഞാറ് ഭാഗത്ത് പ്രധാന നിറങ്ങള്‍ വെള്ളയും മഞ്ഞയും ആയിരിക്കണം. സേഫ് സ്ഥാപിക്കാന്‍ പറ്റിയ മറ്റൊരു സ്ഥലമാണിത്. ഇത് ഭൂമിയുടെ മൂലപ്രമാണം പ്രതിനിധീകരിക്കുന്നതിനാല്‍ വൃത്താകൃതിയുള്ളവ ഉപയോഗിക്കാം. പടിഞ്ഞാറ് കിഴക്ക്-പടിഞ്ഞാറ് ഭാഗമാണ് സമ്പാദ്യങ്ങള്‍ക്കായുള്ളത്. ഇവിടം വൃത്തിയാക്കി സൂക്ഷിക്കുകയും പഠനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യാം. ഈ സ്ഥലത്ത് പണവും വിലപിടിപ്പുള്ള വസ്തുക്കളും ഇരുമ്പ് അലമാരയില്‍ സൂക്ഷിക്കുക. ഇത് സമ്പത്ത് സുരക്ഷിതമായിരിക്കാന്‍ സഹായിക്കും.

പണമുണ്ടാകാന്‍ വാസ്തു ടിപ്‌സ്

പണമുണ്ടാകാന്‍ വാസ്തു ടിപ്‌സ്

വീടിനുള്ളില്‍ ഒത്തുചേര്‍ച്ചയും നിയന്ത്രിതവുമായ ഊര്‍ജ്ജ ചക്രവുമുണ്ടോയെന്ന് നോക്കുക.

പണമുണ്ടാകാന്‍ വാസ്തു ടിപ്‌സ്

പണമുണ്ടാകാന്‍ വാസ്തു ടിപ്‌സ്

വീട് മഹാവാസ്തു ടിപ്സ് ഉപയോഗിച്ച് 4-ഘട്ടങ്ങളായി സൂക്ഷ്മമായി പരിശോധിക്കുക. ഏത് ഭാഗത്താണ് അസന്തുലിതാവസ്ഥ ഉള്ളതെന്നും, ഇവ വിച്ഛേദിക്കപ്പെടുകയോ, വലുതാവുകയോ, നഷ്ടമാവുകയോ ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കുക. നിറങ്ങള്‍, ചിഹ്നങ്ങള്‍, രംഗോളി, പെയിന്‍റ് തുടങ്ങിയവ ഉപയോഗിച്ച് ഈ സ്ഥലങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാം

English summary

Tips To Attract Wealth With Vastu

Here are some of the tips to attract wealth with vastu. Read more to know about,