For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുക്കള വാസ്തുപ്രകാരം ക്രമീകരിക്കാം

|

വാസ്തുവില്‍ മിക്കവാറും പേര്‍ വിശ്വസിക്കാറുണ്ട്. പ്രത്യേകിച്ച് വീടിന്റെ കാര്യത്തില്‍. വാസ്തു നോക്കിയാണ് വീടു പണിയാനുള്ള സ്ഥലം വരെ നിശ്ചയിക്കുക.

വീടിന്റെ ഓരോ ഭാഗത്തിനും പ്രത്യേക വാസ്തു വിശ്വാസങ്ങളുണ്ട്. അടുക്കളയ്ക്കും ഇത് ബാധകമാണ്. വാസ്തു പ്രകാരം അടുക്കള എപ്രകാരം സജ്ജീകരിക്കുമെന്നു നോക്കൂ.

വാസ്തുപ്രകാരം അടുക്കള തെക്കുകിഴക്കേ ദിശയിലാണ് വരേണ്ടത്. വടക്കു പടിഞ്ഞാറാണെങ്കിലും കുഴപ്പമില്ല.

Kitchen

അടുക്കളയുടെ പ്രവേശന വാതില്‍ വടക്ക്, കിഴക്ക്, പടിഞ്ഞാറു ദിശകളിലാകാം.

നിറഞ്ഞ ഗ്യാസ് സിലിണ്ടറുകള്‍ തെക്കു കിഴക്കേ ദിശയിലും ഒഴിഞ്ഞവ തെക്കുപടിഞ്ഞാറു ദിശയിലും സൂക്ഷിയ്ക്കാം.

പാചകം ചെയ്യുന്നയാള്‍ കിഴക്കോട്ടു തിരിഞ്ഞു നിന്നും പാചകം ചെയ്യുന്ന രീതിയില്‍ വേണം ഗ്യാസ് സ്റ്റൗ വയ്ക്കുവാന്‍.

മൈക്രോവേവ്, മിക്‌സി പോലുള്ള അടുക്കള ഉപകരണങ്ങള്‍ വടക്കു കിഴക്കു ദിശയില്‍ വയ്ക്കരുത്. ഇവ തെക്കു കിഴക്കു ദിശകളില്‍ വയ്ക്കുക.

ധാന്യങ്ങള്‍ പോലുള്ളവ പടിഞ്ഞാറ്, തെക്കു ഭാഗത്തു സൂക്ഷിയ്ക്കുക.

വാട്ടര്‍ ഫില്‍ട്ടല്‍, കിച്ചന്‍ സിങ്ക് മുതലായവ വടക്കു കിഴക്കു ദിശയില്‍ വേണം സ്ഥാപിക്കേണ്ടത്.

അടുക്കളയിലെ ജനലുകളും എക്‌സഹോ്‌സ്റ്റ് ഫാനുമെല്ലാം കിഴക്കു ദിശയിലായിരിക്കണം.

പച്ച നിറം അടുക്കളയിലുണ്ടാകുന്നത് വാസ്തുപ്രകാരം നല്ലതാണ്. ഇത് പെയിന്റാകാം, പാത്രങ്ങളോ ടൈല്‍സുകളോ ആകാം.
അടുക്കളയിലെ പൈപ്പുകളില്‍ ലീക്കുണ്ടാകാന്‍ പാടില്ല. ഇത് പണനഷ്ടത്തെയാണ് സൂചിപ്പിക്കുന്നത്.

വീട്, പൊടിക്കൈ, വാസ്തു, അടുക്കള, മൈക്രോവേവ്, ഗ്യാസ്‌

English summary

Vastu Tips Kitchen

Vastu Shastra is the ancient science that is used in houses to bring positivity, good luck and happiness in the house. Those who believe in vastu follow the tips to decorate their house accordingly. If you believe in this, Vastu home tips should be implemented in every big to minute things. For example, vastu home tips for bedroom and living room is commonly known. But most of us do not pay attention to the vastu home tips for kitchen. Kitchen is the best place to savour the pleasure of being together with all the tastes, and memories.
 
 
Story first published: Friday, June 28, 2013, 15:45 [IST]
X
Desktop Bottom Promotion