Just In
- 1 hr ago
വെല്ലുവിളികളെ അതിജീവിക്കും, ഭാഗ്യം പരീക്ഷിച്ച് വിജയം നേടാം; ഇന്നത്തെ രാശിഫലം
- 9 hrs ago
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- 11 hrs ago
കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ: മുടി വളര്‍ത്തുമെന്നത് ഗ്യാരണ്ടി
- 11 hrs ago
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന്‍ വഴിയുണ്ട്
Don't Miss
- News
രാജീവിനെയും ഇന്ദിരയെയും വധിച്ചതല്ല; അപകടത്തില്‍ മരിച്ചതാണ്, ഞെട്ടിച്ച പരാമര്‍ശവുമായി മന്ത്രി
- Movies
'ശ്രുതി നാഗ ചൈതന്യയുടെ സ്വന്തമാകേണ്ടതായിരുന്നു, വിവാഹത്തിന്റെ വക്കിലെത്തിപ്പോൾ പിരിഞ്ഞു'; റിപ്പോർട്ടുകൾ
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
കിടന്ന ഉടനേ ഇനി ഉറങ്ങാം: ഈ മൂന്ന യോഗ പോസുകള്‍ സഹായിക്കും
ഉറക്കമില്ലായ്മ എല്ലാവരിലും വളരെയധികം സമ്മര്‍ദ്ദം ചെലുത്തുന്ന ഒന്നാണ്. പല കാരണങ്ങള്‍ കൊണ്ടും നമുക്ക് പലപ്പോഴും ഉറങ്ങാന്‍ സാധിക്കാതെ വരുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് എന്ത് ചെയ്യണം എന്നുള്ളത് പലരേയും നിരാശപ്പെടുത്തുന്നു. കാരണം ഉറക്കം വരുന്നതിന് വേണ്ടി നമ്മള് പലപ്പോഴും പല മാര്‍ഗ്ഗങ്ങളും തേടുന്നു. എന്നാല്‍ ചില അവസ്ഥകളില്‍ ഇതൊന്നും ഫലപ്രദമാവാതെ വരുന്നുണ്ട്. പലരും ഉറക്കം ഒരു അനുഗ്രഹമായി കണക്കാക്കുന്നു.
ഉറക്കമില്ലായ്മ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിസ്സാരമല്ല. തലവേദനയും ക്ഷീണവും മറ്റ് അസ്വസ്ഥതകളും എല്ലാം ഉറക്കമില്ലായ്മയുടെ പാര്‍ശ്വഫലങ്ങളാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ട്. യോഗ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. പക്ഷേ ഏതൊക്കെ യോഗ പോസുകളാണ് ഉറക്കമില്ലായ്മക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത് എന്ന് നമുക്ക് നോക്കാം.

ബാലാസനം
ബാലാസനം ചെയ്യുന്നത് നിങ്ങളുടെ ഉറക്കത്തിന് സഹായിക്കുന്നതാണ് എന്നാണ് പറയപ്പെടുന്നത്. നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇത് ചെയ്യാവുന്നതാണ്. ബാലാസനം ചെയ്യുന്നത് നിങ്ങളുട നടുവേദന പോലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ ഫലം ലഭിക്കുന്നത് ഉറക്കമില്ലാതെ കഷ്ടപ്പെടുന്നവര്‍ക്കാണ്. ഇത് നിങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും, സമ്മര്‍ദ്ദം, ക്ഷീണം, പിരിമുറുക്കം എന്നിവയെ ഒഴിവാക്കുന്നതിനും സഹായിക്കുന്നു. ഉറക്കമില്ലായ്മ കൊണ്ട് വലയുന്നവര്‍ക്ക് ബാലാസനം എന്തുകൊണ്ടും മികച്ചതാണ്. ഇത് വയറിലെ പേശികള്‍ക്ക് കരുത്ത് നല്‍കുകയും നല്ല മസാജിന്റെ ഫലം നല്‍കുകയും ചെയ്യുന്നു. ശരീരത്തിലെ എല്ലാ ഊര്‍ജ്ജവും പുറത്ത് വിടുന്നതിനും വേഗത്തില്‍ ശരീരത്തെ ഉറക്കത്തിലേക്ക് എത്തിക്കുന്നതിനും ബാലാസനം ചെയ്യാവുന്നതാണ്.

എങ്ങനെ ചെയ്യണം?
ബാലാസനം എങ്ങനെ ചെയ്യണം എന്നുള്ളത് പലര്‍ക്കും കൃത്യമായി അറിയില്ല. അതിന് വേണ്ടി ആദ്യം രണ്ട് കൈകളും രണ്ട് കാല്‍മുട്ടുകളും കുത്തി ഫോര്ലെഗ് പൊസിഷനിലേക്ക് മാറുക. അതിന് ശേഷം ശ്വാസം പുറത്തേക്ക് വിട്ട് പതിയെ കുതികാലില്‍ ഇരിക്കുന്നതിന് ശ്രദ്ധിക്കുക. പിന്നീട് മുന്നോട്ട് കുനിഞ്ഞ് നെറ്റി തറയില്‍ മുട്ടിക്കുന്നതിന് ശ്രദ്ധിക്കുക. പിന്നീട് സാവധാനം ശ്വസിക്കുന്നതിന് ശ്രദ്ധിക്കുക. 4-12 സെക്കന്റ് വരെ ശ്വാസം പിടിച്ച് വെക്കുക. പിന്നീട് പതിയെ ശ്വാസം എടുക്കുക. കൈപ്പത്തികള്‍ തലക്ക് മുന്നിലേക്ക് നീട്ടുന്നതിന് ശ്രദ്ധിക്കണം. പതിയെ പൂര്‍വ്വ സ്ഥാനത്തേക്ക് മടങ്ങുക. നിങ്ങള്‍ക്ക് ബെഡിലിുന്നും ഇത് ചെയ്യാവുന്നതാണ്.

സേതുബന്ധാസനം
സേതുബന്ധാസനം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇത് നട്ടെല്ലിന് ശക്തി നല്‍കുകയും ശരീരത്തിന് നല്ല വഴക്കം നല്‍കുകയും ചെയ്യുന്നു. ഉറക്കമില്ലായ്മയെന്ന പ്രശ്നത്തില്‍ നിന്ന് പരിഹാരം കാണുന്നതിനും അതിനുള്ള അത്ഭുതകരമായ മാര്‍ഗ്ഗം കൂടിയാണ് സേതുബന്ധാസമം. ഇത് ക്ഷീണം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. സമ്മര്‍ദ്ദവും വിഷാദവും ഇല്ലാതാക്കുന്നതിനും സേതുബന്ധാസനം അഥവാ ബ്രിഡ്ജ് പോസ് സഹായിക്കുന്നു.

എങ്ങനെ ചെയ്യണം?
സേതുബന്ധാസനം എങ്ങനെ ചെയ്യണം എന്നുള്ളതാണ് നമുക്ക് നോക്കേണ്ടത്. .ഇത് ചെയ്യുന്നതിന് വേണ്ടി തറയില്‍ മലര്‍ന്ന് കിടക്കുക. അതിന് ശേഷം പതിയെ കാലുകള്‍ ഒരടി അകലത്തില്‍ വെക്കുക. പിന്നീട് കൈകള്‍ രണ്ട് കൊണ്ടും കണങ്കാലില്‍ പിടിക്കുക. അതിന് ശേഷം പതിയെ ശ്വാസം എടുത്ത് ഇടുപ്പ് ഭാഗം പൊന്തിക്കുന്നതിന് ശ്രദ്ധിക്കുക. പിന്നീട് കഴിയുന്നത്ര ഉയരത്തില്‍ മലര്‍ന്ന് കിടന്ന് തല തറയില്‍ ഉറപ്പിച്ച് ഇടുപ്പ് പൊന്തിച്ച് സ്ട്രെച്ച് ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത്തരത്തില്‍ കുറച്ച് സെക്കന്റുകള്‍ ചെയ്യുക. പതിയെ പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങുക. നെഞ്ച് വിരിഞ്ഞിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ചെയ്യുന്നതിലൂടെ ഉറക്കമില്ലായ്മയെ നമുക്ക് അകറ്റി നിര്‍ത്താം.

ബദ്ധകോണാസനം
ശരീരത്തിന് വിശ്രമം നല്കുന്ന തരത്തിലുള്ള ഒരു യോഗപോസാണ് ബദ്ധകോണാസനം. ഇത് നിങ്ങളുടെ മനസ്സില്‍ ശാന്തത കൊണ്ട് വരുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. പല ആരോഗ്യ പ്രശ്നങ്ങളേയു ഇല്ലാതാക്കി ശരീരത്തിനും മനസ്സിനും ശാന്ത കൈവരിക്കുന്നതിന് എന്തുകൊണ്ടും മികച്ചതാണ് ബദ്ധകോണാസനം അഥവാ ബട്ടര്‍ഫ്ളൈ പോസ്. ഇത് നിങ്ങളുടെ ഉറക്കമില്ലായ്മയെ സുഖപ്പെടുത്തി ശരീരത്തിന് മൊത്തത്തില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

എങ്ങനെ ചെയ്യാം?
ബദ്ധകോണാസനം എങ്ങനെ ചെയ്യാം എന്ന് നമുക്ക് നോക്കാം. ഇത് ചെയ്യുന്നതിന് വേണ്ടി ആദ്യം കാലുകള്‍ രണ്ടും തറയില്‍ നീട്ടി വെച്ച് ഇരിക്കുക. അതിന് ശേഷം കാലുകള്‍ പതിയെ മടക്കി പാദങ്ങള്‍ പരസ്പരം ചേരുന്ന തരത്തില്‍ ചിത്രത്തില്‍ കാണുന്നത് പോലെ വെക്കുക. പതുക്കെ ഇരുകൈകള്‍ കൊണ്ടും ഇരുപാദങ്ങളിലും പിടിക്കുക. അതിന് ശേഷം കാലുകളുടെ മുട്ടുകള്‍ രണ്ടും പൊക്കുകയും താഴ്ത്തുകയും ചെയ്യുക. പതിയേ മുന്നോട്ട് കുനിഞ്ഞ് നെറ്റി തറയില്‍ പാദങ്ങള്‍ക്ക് മുകളിലായി മുട്ടിക്കുന്നതിന് ശ്രദ്ധിക്കുക. ശ്വാസോച്ഛ്വാസം കൃത്യമായിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ചെയ്തതിന് ശേഷം അല്പ സമയം കഴിഞ്ഞ് പൂര്‍വ്വ സ്ഥിതിയിലേക്ക് വരിക. ഇതിനെ ബദ്ധകോണാസനം അഥവാ ബട്ടര്‍ഫ്ളൈ പോസ് എന്ന് പറയുന്നു.
നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ ഒരു യോഗവിദഗ്ധന്റെ അടുത്ത് പോയി മനസ്സിലാക്കി ചെയ്യുന്നതിന് ശ്രദ്ധിക്കണം.
സുഖാസനം:
നടുവേദന
ഗുരുതരമെങ്കിലും
മാറ്റി
നട്ടെല്ലിന്
കരുത്ത്
നല്‍കും
ഭ്രമരി
പ്രാണായാമത്തില്‍
കൂര്‍ക്കം
വലി
നിര്‍ത്താം
വളരെ
പെട്ടെന്ന്