For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

PCOS പൂര്‍ണമായും മാറ്റാന്‍ ആറ് യോഗാസനങ്ങള്‍ ദിനവും ചെയ്യാം

|

യോഗാസനം എന്നത് നിങ്ങളുടെ മാനസികാരോഗ്യവും ശാരീരികാരോഗ്യവും വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടത് ഓരോ രോഗത്തിനും പ്രതിരോധം തീര്‍ക്കുന്നതിന് യോഗ എത്രത്തോളം സഹായകമാണ് എന്നത് തന്നെയാണ്. സ്ത്രീകളില്‍ ഉണ്ടാവുന്ന പല രോഗാവസ്ഥകളേയും പ്രതിരോധിക്കാന്‍ നമുക്ക് യോഗാസനം സഹായിക്കുന്നുണ്ട്. പിസിഓഎസ് അഥവാ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്ന രോഗാവസ്ഥയെ വരെ പ്രതിരോധിക്കുന്നതിന് യോഗ സഹായിക്കുന്നുണ്ട്. ഇപ്പോള്‍ പത്തില്‍ ഒരു സ്ത്രീ എന്ന കണക്കില്‍ പലരിലും പിസിഓഎസ് ഉണ്ടാവുന്നുണ്ട്. ഇത് ഹോര്‍മോണ്‍ പ്രശ്‌നങ്ങളില്‍ ഒന്നാണ് എന്നതാണ്.

Yoga for PCOS

ഗര്‍ഭധാരണത്തിന് വരെ പിസിഓഎസ് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ അതിന് പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി യോഗ നിങ്ങളെ സഹായിക്കുന്നുണ്ട്. യോഗ ചെയ്യുന്നതിലൂടെ അത് നിങ്ങള്‍ക്ക് മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ശാരീരികാരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. പിസിഒഎസിനുള്ള യോഗ ചെയ്യുന്നതിലൂടെ പെല്‍വിക് ഏരിയ തുറക്കുകയും ഇത് മനസ്സിന്റെ സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുകയും ഹോര്‍മോണ്‍ ഇംബാലന്‍സ് നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട്. ഈ ആസനങ്ങള്‍ പതിവായി പരിശീലിക്കുന്നതിലൂടെ, സ്ത്രീകള്‍ക്ക് സമ്മര്‍ദ്ദം കുറയ്ക്കാനും ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നുണ്ട്. ഇനി പറയുന്ന ചില ആസനങ്ങള്‍ എല്ലാം ചെയ്യുന്നതിലൂടെ നിങ്ങളുടെ പിസിഓഎസ് എന്ന പ്രശ്‌നത്തെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നു.

അനുലോം വിലോം പ്രാണായാമം

അനുലോം വിലോം പ്രാണായാമം

ഇത് നിയന്ത്രിത ശ്വസന വ്യായാമമാണ്. ഇത് നിങ്ങളുടെ ആഴത്തിലുള്ള ശ്വസനത്തിനും വിശ്രമത്തിനും സഹായിക്കുന്നുണ്ട്. അത് കൂടാതെ ശരീരത്തിലെ ദോഷകരമായ അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിനും ടോക്‌സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നുണ്ട്. ശ്വാസകോശത്തിന്റെ ആരോഗ്യവും കപ്പാസിറ്റിയും വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ ശരീരത്തിന്റെ സമ്മര്‍ദ്ദം കുറക്കുകയും ചെയ്യുന്നുണ്ട്. ഇത് നിങ്ങളുടെ ഹൃൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ ആസനം ചെയ്യുന്നതിന് വേണ്ടി പത്മാസനത്തില്‍ ഇരിക്കണം. ശേഷം നിങ്ങളുടെ കൈകള്‍ കാല്‍മുട്ടില്‍ വെച്ച് തള്ളവിരല്‍ കൊണ്ട് വലത് ഭാഗത്തെ മൂക്ക് അടച്ച് പിടിക്കുക. പിന്നീട് ഇടത് നാസാരന്ധ്രത്തിലൂടെ സാവധാനം ശ്വസിക്കുക. അഞ്ച് തവണ ചെയ്ത ശേഷം വലതു നാസാരന്ധ്രത്തില്‍ നിന്ന് തള്ളവിരല്‍ മാറ്റി സാധാരണ ഗതിയില്‍ ശ്വാസം വിടുക. എന്നാല്‍ ശ്വാസം വിടുമ്പോള്‍, നിങ്ങളുടെ ഇടത് നാസാരന്ധ്രം നിങ്ങളുടെ നടുവിരല്‍ കൊണ്ട് ബ്ലോക്ക് ചെയ്യേണ്ടതാണ്. തുടര്‍ന്ന് നിങ്ങളുടെ വലത് നാസാദ്വാരം കൊണ്ട് ശ്വസിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് 15 മിനിറ്റോളം ആവര്‍ത്തിക്കണം. ഇത് നിങ്ങള്‍ക്ക് മെഡിറ്റേഷന്‍ ചെയ്യുന്നതിന്റെ ഗുണങ്ങള്‍ നല്‍കുന്നുണ്ട്.

സുപ്തബധകോണാസന

സുപ്തബധകോണാസന

പിസിഓഎസിനെ പ്രതിരോധിക്കും എന്ന് ഉറപ്പുള്ള യോഗാസനമാണ് ഇത്. അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങള്‍ക്ക് ഇത് ശീലമാക്കാവുന്നതാണ്. ചിത്രശലഭത്തിന്റെ പോസിനോട് സാമ്യമുണ്ട് ഇതിന്. നിങ്ങളുടെ പെല്‍വിക് ഏരിയയിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മലര്‍ന്ന് കിടന്നശേഷം കാലുകള്‍ രണ്ടും ശരീരത്തോട് ചേര്‍ത്ത് മടക്കുക. ശേഷം കൈകള്‍ കൊണ്ട് കാലുകള്‍ രണ്ടും ഒരുമിച്ച് പിടിക്കുക. പിന്നീട് കാലുകള്‍ പതുക്കെ നിങ്ങളുടെ ശരീരത്തോട് അടുപ്പിക്കാന്‍ ശ്രമിക്കുക. ശരീരത്തിന്റെ പോസ്ച്ചര്‍ കൃത്യമായി വരുന്നതിന് വേണ്ടി വേണമെങ്കില്‍ നിങ്ങള്‍ക്ക് ഒരു തലയിണ പുറംഭാഗത്തായി വെക്കാവുന്നതാണ്. അഞ്ച് മിനിറ്റ് ഇങ്ങനെ കിടക്കുക. ഒരു ചെറിയ ബ്രേക്ക് എടുത്ത ശേഷം വീണ്ടും ഇത് ആവര്‍ത്തിക്കുക.

ശവാസനം

ശവാസനം

ഏറ്റവും റിലാക്‌സിംങ് ആയിട്ടുള്ള ഒരു യോഗ പോസ് ആണ് ശവാസനം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന്റെ ഓരോ ഭാഗവും റിലാക്‌സ് ആവുന്നു. ഇത് ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ഹോര്‍മോണ്‍ ഇംബാലന്‍സ് തടുന്നതിനും ഇത് സഹായിക്കുന്നു. പിസിഒഎസിനുള്ള യോഗ നിങ്ങളെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. അതിന് വേണ്ടി യോഗ മാറ്റില്‍ മലര്‍ന്നു കിടക്കുക. കൈപ്പത്തികള്‍ മുകളിലേക്ക് അഭിമുഖീകരിക്കുന്ന തരത്തില്‍ നിങ്ങളുടെ രണ്ട് കൈകളും ശരീരത്തിന്റെ ഇരുവശത്തുമായി മലര്‍ത്തി വെക്കുക. ശേഷം കണ്ണുകള്‍ പതുക്കേ അടച്ച് ശ്വസനത്തില്‍ ശ്രദ്ധിച്ച് കിടക്കുക കഴിയുന്നത്ര ആഴത്തിലും പതുക്കേയും ശ്വസിക്കാന്‍ ശ്രദ്ധിക്കുക. മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാതെ കുറഞ്ഞത് പത്ത് മിനിറ്റെങ്കിലും ഇത്തരത്തില്‍ ശ്വസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മലര്‍ന്ന് കിടക്കുക.

 ഭുജംഗാസനം

ഭുജംഗാസനം

കോബ്ര പോസ് എന്നും ഭുജംഗാസനം അറിയപ്പെടുന്നുണ്ട്. ഇത് ചെയ്യുന്നതിലൂടെ ശരീരത്തിന്റെ വഴക്കം നിലനില്‍ക്കുന്നു. നിങ്ങളുടെ ശരീരത്തിന്റെ സമ്മര്‍ദ്ദം കുറക്കുന്നതോടൊപ്പം തന്നെ നിങ്ങളുടെ സിസ്റ്റത്തിന്റെ സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി കമിഴ്ന്ന് കിടന്ന ശേഷം കൈമുട്ടുകള്‍ രണ്ടും ശരീരത്തോട് ചേര്‍ക്കുക. പിന്നീട് നെറ്റി നിലത്ത് മുട്ടിച്ച് പതുക്കേ നെഞ്ചും തലയും ഉയര്‍ത്തുക. കൈകള്‍ സാവധാനം ശരീരത്തോട് ചേര്‍ത്ത് വെക്കുക. 15-30 സെക്കന്‍ഡ് ഈ ആസനം തുടരാന്‍ ശ്രദ്ധിക്കണം. പിന്നീട് പതിയെ ശ്വാസം എടുത്ത് പഴയ പൊസിഷനിലേക്ക് പോവുക.

പദ്മ സാധനം

പദ്മ സാധനം

ലോട്ടസ് മെഡിറ്റേഷന്‍ എന്നറിയപ്പെടുന്ന ഈ ആസനം നിങ്ങളുടെ മനസ്സിനും ശരീരത്തിനും ആഴത്തിലുള്ള വിശ്രമം നല്‍കുന്നു. ഇത് പിസിഒഎസിനുള്ള യോഗയായി എപ്പോഴും കണക്കാക്കുന്ന ഒന്നാണ്. ഇത് ചെയ്യുന്നതിന് വേണ്ടി അല്‍പ സമയം കൂടുതല്‍ ആവശ്യമാണ്. കാരണം ഇതില്‍ കൂടുതല്‍ ആസനങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഇതിന് വേണ്ടി ആദ്യത്തെ 10 മിനിറ്റ് താഴെ പറയുന്ന ആസനങ്ങള്‍ ചെയ്യുക:

പദ്മ സാധനം

പദ്മ സാധനം

അര്‍ദ്ധ പത്മാസനത്തില്‍ ഇരുന്ന് നിങ്ങളുടെ ശരീരം ഘടികാരദിശയിലും എതിര്‍ ഘടികാരദിശയിലും ഓരോ ദിശയിലും നാല് തവണ തിരിക്കുന്നതിന് ശ്രദ്ധിക്കുക. അതിന് ശേഷം നിങ്ങളുടെ തല ഉയര്‍ത്തി മകരാസനത്തില്‍ കിടക്കുക. പിന്നീട് അര്‍ദ്ധ ശലഭാസനത്തിലേക്ക് മാറുക. ശേഷം നിങ്ങളുടെ കൈപ്പത്തികള്‍ രണ്ടും പെല്‍വിസിനു താഴെ വെച്ച് കൊണ്ട് നിങ്ങളുടെ രണ്ട് കൈകാലുകളും തറയില്‍ നിന്ന് ഉയര്‍ത്തി പൂര്‍ണ ശലഭാസനത്തിലേക്ക് നീങ്ങുക. പിന്നീട് ഭുജംഗാസനം ചെയ്യുക. അതിന് വേണ്ടി മുകളില്‍ പറഞ്ഞതു പോലെ ഭുദംഗാസനം ചെയ്യുക. പിന്നീട് നിങ്ങള്‍ വിപരീത ശലഭാസനത്തിലേക്ക് മാറുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടി കൈകളും കാലുകളും തറയില്‍ നിന്ന് ഉയര്‍ത്തി ശലഭാസനത്തിലേക്ക് മാറുക. ശേഷം ധനുരാസനം ചെയ്യേണ്ടതാണ്. ഇതിനെല്ലാം അവസാനം അനുലോം വിലോമും തുടര്‍ന്ന് 20 മിനിറ്റ് ധ്യാനവും ചെയ്ത് പ്രാണായാമത്തിന് ശേഷം സെഷന്‍ അവസാനിപ്പിക്കുക.

സൂര്യ നമസ്‌കാരം

സൂര്യ നമസ്‌കാരം

സൂര്യനമസ്‌കാരത്തിന്റെ ഗുണങ്ങളെക്കുറിച്ച് നമുക്കറിയാം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്നത് മികച്ച ഗുണങ്ങളാണ്. സൂര്യനമസ്‌കാരം ചെയ്യുന്നതിന് വേണ്ടി കിഴക്കോട്ട് അഭിമുഖമായി കൈകള്‍ കൂപ്പി നില്‍ക്കുക. ശ്വാസോച്ഛ്വാസം എടുത്ത ശേഷം വീണ്ടും കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി പിന്നിലേക്ക് വളയുക. അതിന് ശേഷം മുട്ടുമുടക്കാതെ കൈകള്‍ രണ്ടും തറയില്‍ മുട്ടിക്കുക. പിന്നീട് വലത് കാല്‍ പുറകോട്ട് വെച്ച് പിന്നീട് ഇടത് കാലും പുറകിലേക്ക് നീട്ടി പുഷ് അപ് പൊസിഷനില്‍ നില്‍ക്കുക. പതിയേ കാല്‍മുട്ട് നെഞ്ച് നെറ്റി എന്നിവ നിലത്ത് മുട്ടുന്ന തരത്തിലേക്ക് മാറുക. പിന്നീട് അതില്‍ നിന്ന് ഉയര്‍ന്ന് ഭുജംഗാസനത്തിലേക്ക് മാറി വലത് കാല്‍ മുന്നോട്ട് വെക്കുക. പിന്നീട് ഇടത് കാലും മുന്നോട്ട് വെച്ച് മുകളിലേക്ക് ഉയര്‍ന്ന് കൈകള്‍ രണ്ടും പിന്നിലേക്ക് വളക്കുക. ഇത് തന്നെ ആവര്‍ത്തിക്കുക. പിസിഓഎസിനെ ചെറുക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളാണ് ഇവ.

ഏത് കൂടിയ നടുവേദനക്കും പരിഹാരം കാണും യോഗാസനമുറകള്‍ഏത് കൂടിയ നടുവേദനക്കും പരിഹാരം കാണും യോഗാസനമുറകള്‍

അതികഠിനമായ ആര്‍ത്തവവേദനയെ തോല്‍പ്പിക്കും സൂപ്പര്‍ ചായഅതികഠിനമായ ആര്‍ത്തവവേദനയെ തോല്‍പ്പിക്കും സൂപ്പര്‍ ചായ

English summary

Yoga for PCOS : Effective Yoga Poses for PCOS In Malayalam

Here in this article we are sharing some effective yoga poses for PCOS on international yoga day in malayalam. Take a look.
X
Desktop Bottom Promotion