For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

International Yoga Day 2022: ഉദര പ്രശ്‌നങ്ങളെ ഒറ്റയടിക്ക് ഒതുക്കാം യോഗാസനത്തില്‍

|

യോഗ എന്നത് വളരെയധികം മാനസികാരോഗ്യവും ശാരീരികാരോഗ്യവും വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെയാണ് ഇന്നത്തെ കാലത്ത് എല്ലാവരും യോഗയിലേക്ക് തിരിയുന്നതും. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കം യോഗക്കുണ്ട് എന്നതാണ്. നൂറ് കണക്കിന് ഉള്ള രോഗങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നതിന് യോഗ സഹായിക്കുന്നുണ്ട്. ഇവ എന്തൊക്കെയാണെന്നും ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. ഉദര സംബന്ധമായ രോഗാവസ്ഥകള്‍ ഉള്ളവരെങ്കില്‍ പലപ്പോഴും ഇവരില്‍ യോഗ കാണിക്കുന്ന അത്ഭുതം നിസ്സാരമല്ല. കാരണം ഏത് ആരോഗ്യ പ്രശ്‌നത്തേയും പെട്ടെന്ന് പ്രതിരോധിക്കാന്‍ യോഗക്ക് സാധിക്കുന്നു.

Yoga for Gastric:

ആമാശയ സംബന്ധമായ പല രോഗങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് നമുക്ക് യോഗ സഹായകമാണ്. എന്നാല്‍ ഇതിന് ഏതൊക്കെ ആസനങ്ങളാണ് സഹായിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. യോഗ ചെയ്യുന്നത് ത്രിദോഷങ്ങളെ വരെ ഇല്ലാതാക്കുന്നുണ്ട്. പല കാരണങ്ങള്‍ കൊണ്ട് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാവാം. അതിനെയെല്ലാം പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കകുന്നതിനും വേണ്ടി നമുക്ക് യോഗ ശീലമാക്കാം. ഈ അന്താരാഷ്ട യോഗ ദിനത്തില്‍ തന്നെ നമുക്ക് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് അവസാനം കുറിക്കാന്‍ യോഗ ആരംഭിക്കാം.

പവനമുക്താസനം

പവനമുക്താസനം

ഇത് ഗ്യാസ് റിലീസ് പോസ് എന്നാണ് അറിപ്പെടുന്നത്. ഇത് നമ്മുടെ വയറ്റിലെ ഗ്യാസിനെ ഇല്ലാതാക്കുന്നു. ഭക്ഷണം, ദഹനക്കേട് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് സന്ധിവാതം ഉള്‍പ്പടെയുള്ളവയെ മാറ്റുന്നുണ്ട്. ദഹനക്കേട് മൂലമുണ്ടാകുന്ന ഗ്യാസിനെ പുറന്തള്ളാന്‍ ഇത് സഹായിക്കുന്നു. കൂടാതെ പുറം, കൈകാലുകള്‍, ട്രൈസെപ്‌സ്, ഇടുപ്പ് എന്നിവയുടെ പേശികള്‍ ആരോഗ്യമുള്ളതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഇത് എങ്ങനെ ചെയ്യാം?

ഇത് എങ്ങനെ ചെയ്യാം?

ആദ്യം ഒരു പായയില്‍ മലര്‍ന്ന് കിടക്കുക. നിങ്ങളുടെ കൈകളും കാലുകളും നീട്ടി കുറച്ച് ദീര്‍ഘശ്വാസമെടുക്കുക. നിങ്ങളുടെ കാല്‍മുട്ടുകള്‍ നെഞ്ചിലേക്ക് വളക്കുക. ശേഷം ശ്വാസം വിട്ടുകൊണ്ട്, നിങ്ങളുടെ കാല്‍മുട്ടുകള്‍ നിങ്ങളുടെ നെഞ്ചിനോട് അടുപ്പിക്കുക. ശേഷം തലയും നെറ്റിയും മുട്ടിന് അടുത്തേക്ക് കൊണ്ട് വരുക. പിന്നീട് ശ്വസനം പതുക്കെയാക്കി പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങുക.

ബാലാസനം

ബാലാസനം

വളരെ എളുപ്പത്തില്‍ ചെയ്യുന്ന ഒരു പോസ് ആണ് ഇത്. ഇത് ചെയ്യുന്നതിന്റെ അര്‍ത്ഥം കുട്ടികള്‍ കിടക്കുന്ന പോസ് എന്നതാണ്. അതിന് വേണ്ടി കമിഴ്ന്ന് കിടന്ന് നാല് കാലില്‍ പതുക്കേ പുറകിലേക്ക് നടങ്ങി നിതംബത്തില്‍ ഇരിക്കണം. എന്നിട്ട് കമിഴ്ന്ന് കിടക്കണം. ഇതെ ചെയ്യുന്നതിലൂടെ അത് ക്ഷീണം, ഉത്കണ്ഠ, സമ്മര്‍ദ്ദം എന്നിവയെ ഇല്ലാതാക്കുന്നു. കൂടാതെ ദഹനം മെച്ചപ്പെടുത്തുന്നു. എങ്ങനെ ഇത് ചെയ്യാം എന്ന് നോക്കാം.

എങ്ങനെ ചെയ്യാം

എങ്ങനെ ചെയ്യാം

നിങ്ങളുടെ കാല്‍മുട്ടുകള്‍ വളച്ച് നിങ്ങളുടെ ഉപ്പൂറ്റി ഒരു മുട്ടുകുത്തിയ നിലയിലോ വജ്രാസനത്തിലോ ഇരിക്കുക. പിന്നീട് ശ്വാസം വിട്ടുകൊണ്ട് തുടങ്ങാവുന്നതാണ്. കൈകള്‍ മുന്നിലേക്ക് നീട്ടി, നിങ്ങളുടെ ഇടുപ്പില്‍ വളച്ച് മുന്നോട്ട് കുനിയാന്‍ തുടങ്ങുക, അങ്ങനെ നിങ്ങളുടെ നെറ്റി തറയില്‍ തൊടുക. പിന്നീട് സാധാരണ ശ്വാസോച്ഛ്വാസം ചെയ്യുക. പിന്നീട് പഴയ പോസിലേക്ക് വരുക.

പശ്ചിമോത്താനാസനം

പശ്ചിമോത്താനാസനം

ഇരിക്കുമ്പോള്‍ ചെയ്യുന്ന അടിസ്ഥാന ആസനങ്ങളിലൊന്നാണ് പശ്ചിമോത്തനാസനം. ഇത് നിങ്ങളുടെ ദഹന പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ദഹനം മികച്ചതാക്കുന്നതിനും സഹായിക്കുന്നുണ്ട്. കൂടാതെ സന്ധി വേദന പോലുള്ള പ്രശ്‌നങ്ങളെ പെട്ടെന്ന് ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ശരീരത്തിന് നല്ലതുപോലെ വഴക്കം കിട്ടുന്നതിനും ഈ പോസ് സഹായിക്കുന്നു.

എങ്ങനെ ചെയ്യാം?

എങ്ങനെ ചെയ്യാം?

ശരീരം മുന്നോട്ട് വളയുമ്പോള്‍ നിങ്ങളുടെ ദഹന അവയവങ്ങളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. നടുവേദനയുള്ളവര്‍ക്കും ഇത് സഹായിക്കുന്നു. നിങ്ങളുടെ കാലുകള്‍ നീട്ടി ഒരു പായയില്‍ ഇരിക്കുക. കൃത്യമായ രീതിയില്‍ ശ്വാസോച്ഛ്വാസം എടുത്ത് നിങ്ങളുടെ കൈകള്‍ നിങ്ങളുടെ തലയ്ക്ക് മുകളില്‍ ഉയര്‍ത്തുക. പിന്നീട് ഒരു കഠിനമായ നിശ്വാസത്തോടെ നല്ലതുപോലെ മുന്നോട്ട് വളഞ്ഞ് കാലിന്റെ പെരുവിരലില്‍ പിടിക്കുക. ഓരോ നിശ്വാസത്തിലും ശരീരം കൂടുതല്‍ മുന്നോട്ട് വളക്കുക പ്രാരംഭ സ്ഥാനത്തേക്ക് മടങ്ങുക.

സുപ്ത മത്സ്യേന്ദ്രാസനം

സുപ്ത മത്സ്യേന്ദ്രാസനം

സുപ്ത മത്സ്യേന്ദ്രാസനം പ്രധാനമായും നിങ്ങളുടെ നട്ടെല്ലും വയറും മികച്ചതാക്കുന്നു. ഇത് നട്ടെല്ലിന്റെ വഴക്കം മെച്ചപ്പെടുത്തുകയും അതിന് ശരിയായ രൂപം നല്‍കുകയും ചെയ്യുന്നു. നടുവേദന ഇല്ലാതാക്കുന്നതിനും ശാരീരികവും മാനസികവുമായ അസ്വസ്ഥതകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഉറക്കമില്ലായ്മക്ക് പരിഹാരം കാണുന്നതിനോടൊപ്പം അത് നിങ്ങളുടെ ദഹന പ്രശ്‌നങ്ങളേയും ഉറക്കമില്ലായ്മയേയും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.

ഇത് എങ്ങനെ ചെയ്യാം?

ഇത് എങ്ങനെ ചെയ്യാം?

ഒരു പായയില്‍ മലര്‍ന്ന് കിടക്കുക. പിന്നീട് രണ്ട് കൈയ്യുകളും വശങ്ങളിലേക്ക് ഷോള്‍ഡര്‍ കണക്കില്‍ വെക്കുക. പിന്നീട് ശ്വാസം പതുക്കെ വിട്ട് കൊണ്ട് രണ്ട് കാല്‍ മുട്ടുകളും പതുക്കെ നടക്കുക. ശേഷം ഇത് രണ്ടും ഒരുഭാഗത്തേക്ക് മടക്കി ഇരു വശങ്ങളും നിലത്ത് മുട്ടുന്ന തരത്തില്‍ വെക്കുക. അതേ സമയം നിങ്ങളുടെ കഴുത്ത് കൊണ്ട് മറുവശത്തേക്ക് നോക്കണം. പിന്നീട് പഴയ പോസില്‍ വന്ന് മറ്റ് ഭാഗത്തേക്കും ഇത് ചെയ്യുക.

ഓരോ യോഗമുറ ചെയ്യുന്നതിലും ആരോഗ്യം ലഭിക്കുന്ന വഴികള്‍ഓരോ യോഗമുറ ചെയ്യുന്നതിലും ആരോഗ്യം ലഭിക്കുന്ന വഴികള്‍

കുട്ടികള്‍ക്കും വേണം യോഗ; സമാര്‍ട്ടാക്കും യോഗ പോസുകള്‍കുട്ടികള്‍ക്കും വേണം യോഗ; സമാര്‍ട്ടാക്കും യോഗ പോസുകള്‍

English summary

Yoga for Gastric: Yoga Asanas to Help Reduce Gastric Problems In Malayalam

Here in this article we are sharing some yoga asanas to help reduce gastric problems on International Yoga Day in malayalam. Take a look.
Story first published: Thursday, June 9, 2022, 18:06 [IST]
X
Desktop Bottom Promotion