For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണം കഴിക്കുമ്പോള്‍ വയറ് പ്രശ്‌നമാക്കുന്നോ? ഈ യോഗാസനത്തിലുണ്ട് പരിഹാരം

|

മിക്കവര്‍ക്കും ഭക്ഷണം കഴിക്കുന്നത് സംബന്ധിച്ച് പ്രശ്‌നങ്ങള്‍ നേരിടുന്നു. ഇത് വൈകാരികവും മാനസികവും വ്യക്തിപരവുമായ പ്രശ്‌നങ്ങളിലേക്ക് പലപ്പോഴും വഴിവയ്ക്കുന്നു. മലബന്ധം, വയറുവേദന, ഗ്യാസ് പ്രശ്‌നങ്ങള്‍, അസിഡിറ്റി എന്നിവയാണ് ചില സാധാരണമായ ഭക്ഷണ പ്രശ്‌നങ്ങള്‍. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യോഗ നിങ്ങളെ സഹായിക്കും. ശരീരത്തിലെയും മനസ്സിലെയും അസന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനും മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഫലപ്രദമായ മാര്‍ഗമാണ് യോഗ.

Most read: പ്രായത്തിനനുസരിച്ച് മനസ്സു മാറും; മനസ്സിനെ നിയന്ത്രിക്കേണ്ടത് ഇങ്ങനെMost read: പ്രായത്തിനനുസരിച്ച് മനസ്സു മാറും; മനസ്സിനെ നിയന്ത്രിക്കേണ്ടത് ഇങ്ങനെ

യോഗാസനങ്ങള്‍ പ്രധാനമായും വിഷാദം, ഉത്കണ്ഠ, കോപം എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കിക്കൊണ്ട് ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ ക്ഷേമം വളര്‍ത്തുന്നു. കൂടാതെ ഒരു വ്യക്തിയെ സമചിത്തത, വിശ്രമം, ശാന്തത എന്നിവ നേടാന്‍ സഹായിക്കുകയും ചെയ്യുന്നു. ഭക്ഷണപ്രശ്‌നങ്ങള്‍ പരിഹരിക്കാനായി നിങ്ങള്‍ക്ക് എളുപ്പത്തില്‍ പരിശീലിക്കാവുന്ന ചില യോഗാസനങ്ങള്‍ ഇതാ.

ഭക്ഷണപ്രശ്‌നങ്ങള്‍ക്ക് പരിഹാരം യോഗ

ഭക്ഷണപ്രശ്‌നങ്ങള്‍ക്ക് പരിഹാരം യോഗ

അനോറെക്‌സിയ, ബുളിമിയ നെര്‍വോസ തുടങ്ങിയ ഭക്ഷണ ക്രമക്കേടുകള്‍ മിക്കവരിനും കണ്ടുവരുന്നുണ്ട്. ഭക്ഷണ പ്രശ്‌നങ്ങളുള്ള വ്യക്തികള്‍ക്ക് യോഗ സഹായകരമാണെന്ന് വിശ്വസിക്കപ്പെടുന്നു, കാരണം അത് മാനസിക ഐക്യവും പോസിറ്റിവിറ്റിയും നിറയ്ക്കുന്നു. ഉത്കണ്ഠയെയും വിഷാദത്തെയും ചെറുക്കുന്ന മസ്തിഷ്‌ക ന്യൂറോ ട്രാന്‍സ്മിറ്ററായ ഗാമാ-അമിനോബ്യൂട്ടറികിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് യോഗ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പലപ്പോഴും ഭക്ഷണ ക്രമക്കേടുകള്‍ക്ക് കാരണമാകുന്നത്, ഇത് യോഗയിലൂടെ ചികിത്സിക്കാം. നട്ടെല്ലിന്റെ അടിത്തറ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചില പ്രത്യേക യോഗാസനങ്ങള്‍ പതിവായി പരിശീലിക്കുന്നതിലൂടെ, ഒരാള്‍ക്ക് മനസ്സിന്റെയും ശരീരത്തിന്റെയും അസന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാന്‍ കഴിയും. കൂടാതെ മലബന്ധം, ദഹനക്കേട്, മറ്റ് ആരോഗ്യ രോഗങ്ങള്‍ തുടങ്ങിയവയും പരിഹരിക്കാനാകും.

ഭുജംഗാസനം

ഭുജംഗാസനം

കോബ്ര പോസ് ഭുജംഗാസനം വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. മലബന്ധം, ഗ്യാസ് തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍ക്കും ഈ പോസ് പരിഹാരമാണ്. ഇത് മാനസിക ശാന്തത വര്‍ദ്ധിപ്പിക്കുകയും പെട്ടെന്നുള്ള ഭക്ഷണ ആസക്തിയെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ആദ്യം നിങ്ങളുടെ നെറ്റി തറയില്‍ മുട്ടിച്ച് നിവര്‍ന്നു കിടക്കുക. കൈകള്‍ നിലത്തുറപ്പിച്ച് മെല്ലെ കാല്‍വിരലുകള്‍ താങ്ങി നെഞ്ച് ഉന്തി മുഖം മുകളിലേക്കുയര്‍ത്തുക. ഇപ്പോള്‍ നിങ്ങളുടെ തല, നെഞ്ച്, അടിവയര്‍ എന്നിവ ഉയര്‍ത്തി ശ്വസിക്കുക. ഈ സ്ഥാനത്ത് അഞ്ച് ശ്വസനം വരെ തുടരുക. തുടര്‍ന്ന് ആദ്യ സ്ഥാനത്തേക്ക് സാവധാനം മടങ്ങിവരാന്‍ ശ്വാസമെടുക്കുക.

Most read:തലവേദന പലതരത്തില്‍; ഈ ശീലങ്ങള്‍ പാലിച്ചാല്‍ തലവേദനയെ അകറ്റിനിര്‍ത്താംMost read:തലവേദന പലതരത്തില്‍; ഈ ശീലങ്ങള്‍ പാലിച്ചാല്‍ തലവേദനയെ അകറ്റിനിര്‍ത്താം

തടാസനം

തടാസനം

ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന യോഗാസനങ്ങളില്‍ ഒന്നാണ് തടാസനം. വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളെ ചെറുക്കുന്നതിനും ശരീര സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനും കുടലിന്റെ ആരോഗ്യത്തിനും ഇത് വളരെ സഹായകരമാണ്. പാദങ്ങള്‍ നേരെയാക്കി നിലത്ത് നിവര്‍ന്നു നില്‍ക്കുക. നിങ്ങളുടെ കൈകള്‍ ഇരുവശത്തും നേരെയാക്കുക. മുന്നോട്ട് നോക്കുക, ഈ സ്ഥാനത്ത് 5 മിനിറ്റ് പിടിക്കുക. ഒരു മിനിറ്റ് ഇടവേള എടുത്ത് മൂന്ന് തവണ ആവര്‍ത്തിക്കുക.

കപോതാസനം

കപോതാസനം

നെഞ്ചിന്റെയും കാലുകളുടെയും ബലം മെച്ചപ്പെടുത്തുന്നതിനും ഇടുപ്പ് അയവുവരുത്തുന്നതിലും നിങ്ങളുടെ തുടകള്‍ ടോണ്‍ ചെയ്യുന്നതിലും ഈ ആസനം സഹായിക്കുന്നു. നിങ്ങളുടെ വിശപ്പ് മെച്ചപ്പെടുത്തുന്നതിനും ഭക്ഷണ പ്രശ്‌നങ്ങള്‍ തടയുന്നതിനും ദഹനക്കേട്, വയറുവേദന, ഗ്യാസ് തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍ തടയുന്നതിനും കപോതാസനം സഹായിക്കുന്നു.

Most read:നാഡികളെ തളര്‍ത്തുന്ന സെറിബ്രല്‍ പാള്‍സി; കാരണങ്ങളും ചികിത്സയുംMost read:നാഡികളെ തളര്‍ത്തുന്ന സെറിബ്രല്‍ പാള്‍സി; കാരണങ്ങളും ചികിത്സയും

അപനാസനം

അപനാസനം

അപാനാസനം ഒരു മികച്ച യോഗാസനമാണ്. ഇത് ഊര്‍ജപ്രവാഹം താഴോട്ട് നയിക്കുകയും മലവിസര്‍ജ്ജനവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ യോഗാസനം വയറുവേദന, ആര്‍ത്തവ വേദന എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കുന്നു. കൂടാതെ വയറിലെയും താഴ്ഭാഗത്തെ പുറത്തിന്റെയും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. മലര്‍ന്നു കിടന്നുകൊണ്ട് ശ്വാസം ഉള്ളിലേക്ക് വലിച്ച് നിങ്ങള്‍ക്ക് ഈ യോഗാസനം പരീക്ഷിക്കാം. ശ്വാസം വിടുമ്പോള്‍ മുട്ടുകള്‍ നെഞ്ചിലേക്ക് കൊണ്ടുവരിക. ഏകദേശം 15 സെക്കന്‍ഡ് ഈ സ്ഥാനത്ത് പിടിക്കുക. സ്‌ട്രെച്ച് പരമാവധിയാക്കാന്‍ കാല്‍മുട്ടുകള്‍ വശങ്ങളില്‍ നിന്ന് വശത്തേക്ക് ക്രമേണ നീക്കുക. ആരംഭ സ്ഥാനത്തേക്ക് മടങ്ങുക.

ധനുരാസനം

ധനുരാസനം

നടുവേദനയില്‍ നിന്ന് ആശ്വാസം നല്‍കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും മലബന്ധം, ചുമ, ജലദോഷം എന്നിവയുടെ ലക്ഷണങ്ങള്‍ ഭേദമാക്കുന്നതിനും ധനുരാസനം നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ വയറ്റില്‍ കമിഴ്ന്നു കിടന്ന് രണ്ട് കാലുകളും പിന്നിലേക്ക് ഉയര്‍ത്തുക. നിങ്ങളുടെ കൈകള്‍ പിന്നിലേക്ക് നീട്ടി രണ്ടു കാലുകളും കൈകള്‍ കൊണ്ട് പിടിക്കുക. കഴിയുന്നിടത്തോളം ഈ സ്ഥാനത്ത് തുടരുക, സാധാരണ രീതിയില്‍ ശ്വസിക്കുക. ആരംഭ സ്ഥാനത്തേക്ക് തിരികെ വന്ന് കുറഞ്ഞത് 5-6 തവണയെങ്കിലും ധനുരാസനം ചെയ്യുക.

Most read:ശരീരത്തെ സന്തുലിതമാക്കാന്‍ ശീലിക്കൂ ആല്‍ക്കലൈന്‍ ഡയറ്റ്; ഗുണങ്ങളും ഭക്ഷണങ്ങളുംMost read:ശരീരത്തെ സന്തുലിതമാക്കാന്‍ ശീലിക്കൂ ആല്‍ക്കലൈന്‍ ഡയറ്റ്; ഗുണങ്ങളും ഭക്ഷണങ്ങളും

ഹലാസനം

ഹലാസനം

ഭക്ഷണപ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം നല്‍കാന്‍ സഹായിക്കുന്ന മികച്ച ആസനങ്ങളില്‍ ഒന്നാണ് ഹലാസനം. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും വിശപ്പ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മലര്‍ന്ന് കിടന്ന് രണ്ട് കാലുകളും വയറിന് മുകളില്‍ ഉയര്‍ത്തുക. നിങ്ങളുടെ ശരീരം വളച്ച്, കാല്‍വിരലുകള്‍ ഉപയോഗിച്ച് തലയ്ക്ക് മുകളിലേക്ക് നീട്ടി നിലത്ത് തൊടുന്നതിനായി ശ്രമിക്കുക. ഈ ആസനം 10-15 സെക്കന്‍ഡ് പിടിക്കുക, ഒരു മിനിറ്റ് വിശ്രമിച്ച് വീണ്ടും ആവര്‍ത്തിക്കുക.

Read more about: yoga body യോഗ ശരീരം
English summary

Yoga Asanas To Overcome Eating Disorders in Malayalam

Here are some yoga asanas to get relief from eating disorder. Take a look.
Story first published: Friday, October 14, 2022, 12:29 [IST]
X
Desktop Bottom Promotion