For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ യോഗാസനങ്ങള്‍ മതി

|

കാഴ്ച ശക്തി എന്നത് ഓരോ വയസ് കൂടിക്കൊണ്ടിരിക്കുന്തോറും കുറഞ്ഞ് വരുന്നതാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും കാഴ്ച ശക്തി പൂര്‍ണമായും തിരിച്ചെടുക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ ഒന്നാണ് യോഗാസനം. യോഗാസനം ചെയ്യുന്നതിലൂടെ നമ്മുടെ ആരോഗ്യത്തെ നമുക്ക് സംരക്ഷിക്കാം. ശാരീരികമായി മാത്രമല്ല മാനസികമായ ഉന്‍മേഷവും യോഗാസനം നല്‍കുന്നുണ്ട്.

പല യോഗ ആസനങ്ങളും നിങ്ങളുടെ കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ്. ഇതില്‍ പാദഹസ്താസന, ബകാസന, ഹലാസന, സര്‍വാംഗാസനം, ബാലാസന, അധോ മുഖ സ്വനാസനം തുടങ്ങിയ ആസനങ്ങള്‍ വരുന്നുണ്ട്. നിങ്ങള്‍ യോഗ ചെയ്യാന്‍ ഇത് വരേയും ആരംഭിച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരു അധ്യാപകന്റെ ഉപദേശം തേടാവുന്നതാണ്. ഏതൊക്കെ യോഗാസനങ്ങള്‍ നിങ്ങളില്‍ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം.

അധോമുഖിശ്വനാസനം

അധോമുഖിശ്വനാസനം

ഈ യോഗ പോസ് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ കാഴ്ചശക്തിക്കും മാനസികാരോഗ്യത്തിനും മികച്ചതാണ്. നിങ്ങള്‍ നാലുകാലില്‍ ഇരിക്കുന്ന മാറ്റില്‍ ഇരിക്കുക. നിങ്ങളുടെ കൈകള്‍ തോളിനും കാല്‍മുട്ടിനും കീഴെ ഇടുപ്പിനോട് ചേര്‍ന്ന് വയ്ക്കുക. ശ്വാസം പുറത്തേക്ക് വിട്ട് കൊണ്ട് കാല്‍മുട്ടുകള്‍ വളക്കാതെ മുന്നോട്ട് വെക്കുക. നിങ്ങളുടെ കൈപ്പത്തികളുടെ സ്ഥാനം മാറ്റാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഉപ്പൂറ്റി നിലത്ത് ഉറപ്പിച്ച് വെക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങള്‍ക്ക് നല്‍കുന്ന ഗുണങ്ങള്‍ നോക്കാം.

ഗുണങ്ങള്‍

ഗുണങ്ങള്‍

നിങ്ങളുടെ കാലുകള്‍, പാദങ്ങള്‍, തോളുകള്‍, കൈകള്‍ എന്നിവയ്ക്ക് ശക്തി ലഭിക്കുന്നു. ഇത് മാത്രമല്ല ഈ യോഗാസനം ചെയ്യുന്നതിലൂടെ ഇത് നിങ്ങളുടെ കാലിനും കൈയ്യിനും ശരീരത്തിന്റെ ഭാരം വഹിക്കുന്നതിന് സാധിക്കുന്നു. ഇത് നിങ്ങളുടെ ഓസ്റ്റിയോപൊറോസിസ് എന്ന അവസ്ഥയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് ആര്‍ത്തവ വിരാമം പോലുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

സര്‍വാംഗാസനം

സര്‍വാംഗാസനം

സര്‍വ്വാംഗാസനം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇതിന് വേണ്ടി നിങ്ങള്‍ തറയില്‍ മലര്‍ന്ന് കിടന്ന് നിങ്ങളുടെ കൈകള്‍ ശരീരത്തോട് ചേര്‍ത്ത് വെക്കുക. നിങ്ങളുടെ കാലുകളും പെല്‍വിസും ഉയര്‍ത്തി തറയില്‍ നിന്ന് പതുക്കേ ഉയര്‍ത്തി കാല്‍ പിന്നിലേക്ക് വളക്കുന്നതിന് ശ്രദ്ധിക്കുക. കൈപ്പത്തി കൊണ്ട് നടുവിന് സപ്പോര്‍ട്ട് നല്‍കുക. നിങ്ങളുടെ താടി നെഞ്ചോട് ചേര്‍ത്ത് വയ്ക്കുക, നിങ്ങളുടെ പാദങ്ങളിലേക്ക് നോക്കുകയാണ് ചെയ്യേണ്ടത്.

ഗുണങ്ങള്‍

ഗുണങ്ങള്‍

സര്‍വാംഗാസനം ശീര്‍ഷാസനത്തിന്റെ എല്ലാ ഗുണങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇത് കൂടാതെ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് മികച്ച ഗുണമാണ് നല്‍കുന്നത്. ഇത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ നിങ്ങളുടെ റിവേഴ്സ് ബ്ലഡ് ഫ്‌ലോയെ സഹായിക്കുകയും ചെയ്യുന്നു. ഇത് കണ്ണിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങളുടെ കാഴ്ച ശക്തിയും ചര്‍മ്മത്തിന് തിളക്കവും നല്‍കുന്നതിന് സഹായിക്കുന്നു.

ഹലാസനം

ഹലാസനം

ഹലാസനം സര്‍വ്വാംഗസനത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. ഇതിന് വേണ്ടി നിലത്ത് രണ്ട് കൈയ്യും ശരീരത്തോട് ചേര്‍ത്ത് കിടക്കുക. ശേഷം നിങ്ങളുടെ കാലുകള്‍ ഉയര്‍ത്തി രണ്ട് കൈ കൊണ്ടും ഇടുപ്പ് താങ്ങി നിര്‍ത്തുക. ശേഷം പതുക്കേ ഉയര്‍ത്തിയ കാല്‍ തലക്ക് മുകളിലൂടെ തറയില്‍ തൊടുന്നതിന് ശ്രമിക്കേണ്ടതാണ്. വീണ്ടും പഴയ പോസിലേക്ക് തിരിച്ച് പോവുക. ഇത് നല്‍കുന്ന ഗുണങ്ങള്‍ നോക്കാം.

ഗുണങ്ങള്‍

ഗുണങ്ങള്‍

ഇത് മലബന്ധം, വയറ്റിലെ തകരാറുകള്‍ എന്നിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഹലാസനം സഹായിക്കുന്നു. തൈറോയ്ഡ്, കിഡ്‌നി, പ്ലീഹ, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. അതോടൊപ്പം മുഖത്തേക്കുള്ള രക്തയോട്ടത്തിലൂടെ കണ്ണുകള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നു. ഇതോടൊപ്പം ആര്‍ത്തവ ക്രമക്കേട് ഉള്ള സ്ത്രീകള്‍ക്ക് ഇത് സഹായകരമാണ്

ആരോഗ്യമുള്ള കണ്ണുകള്‍ക്ക് ത്രതാക് ധ്യാനം

ആരോഗ്യമുള്ള കണ്ണുകള്‍ക്ക് ത്രതാക് ധ്യാനം

നിങ്ങളുടെ കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് ത്രതാക് ധ്യാനം ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ കണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ കണ്ണിന് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുകയും തെളിഞ്ഞ ഊര്‍ജ്ജമുള്ള കണ്ണുകള്‍ നല്‍കുകയും ചെയ്യുന്നു. സുഖാസനത്തിലോ സുഖപ്രദമായ ഏതെങ്കിലും പോസിലോ പത്മാസനത്തില്‍ ഇരിക്കുക. ശേഷം ഒരു വിളക്കിന്റെയോ സൂര്യന്റെയോ ചന്ദ്രന്റെയോ ഏതെങ്കിലും വസ്തുവിന്റെയോ ചിത്രത്തിന്റെയോ പ്രകാശത്തിലേക്ക് കണ്ണുകള്‍ തുറന്ന് നോക്കുക. ഇത് കുറച്ച് മിനിറ്റുകള്‍ തുടരാം.

ആര്‍ത്തവ വേദന സ്വിച്ചിട്ട പോലെ നിര്‍ത്തും ആറ് വ്യായാമംആര്‍ത്തവ വേദന സ്വിച്ചിട്ട പോലെ നിര്‍ത്തും ആറ് വ്യായാമം

most read:ത്രിഫല ചേര്‍ത്ത മോര് വെള്ളം: തടി പിടിച്ചിടത്ത് നില്‍ക്കും കൊളസ്‌ട്രോളും കുറക്കാം

English summary

Yoga Asanas To Improve Your Vision In Malayalam

Here in this article we are sharing some yoga asanas to improve your vision in malayalam. Take a look.
X
Desktop Bottom Promotion