Just In
Don't Miss
- Movies
'റിയാസിന് എനർജി ഡ്രിങ്ക്, റോബിനെ മൈൻഡ് പോലും ചെയ്തില്ല, ജാസ്മിന്റെ ദേഷ്യം റോബിന് ഗുണം ചെയ്യും'; അശ്വതി
- News
ഭാരത് പെട്രോളിയത്തിന്റെ ഓഹരികളും കേന്ദ്രസര്ക്കാര് വില്ക്കാനൊരുങ്ങുന്നതായി റിപ്പോര്ട്ട്
- Finance
ഒറ്റക്കുതിപ്പില് 50-ലേക്ക്; ഈ കുഞ്ഞന് ബാങ്ക് ഓഹരിയില് നേടാം 36% ലാഭം; വാങ്ങുന്നോ?
- Sports
IPL 2022: ടി20യില് ചരിത്ര നേട്ടവുമായി ബുംറ, മറ്റൊരു ഇന്ത്യന് പേസര്ക്കുമില്ലാത്ത റെക്കോഡ്
- Automobiles
K-Lite 250V ക്രൂയിസറിനൊപ്പം രണ്ട് സ്കൂട്ടറുകളും അവതരിപ്പിച്ച് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച് Keeway
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
- Travel
പേരറിയാത്ത നാട്ടുകാഴ്ചകളും ജീവിതരീതികളും കാണാം.. റിവര് ക്രൂസ് യാത്ര പോകാം
ചൂടുവെള്ളത്തില് തേന് ചേര്ത്ത് കുടിക്കുന്നവരാണോ നിങ്ങള്? ശ്രദ്ധിക്കൂ ഈ അപകടം
പണ്ടുകാലം മുതല്ക്കേ ഉപയോഗിച്ചുവരുന്ന ഒരു അത്ഭുത മരുന്നാണ് തേന്. കുടല് ശുദ്ധീകരിക്കല്, തൊണ്ടയിലെ അസ്വസ്ഥത ശമിപ്പിക്കല്, ചര്മ്മം മെച്ചപ്പെടുത്തല്, സൈനസ് ലക്ഷണങ്ങള് ഇല്ലാതാക്കല് തുടങ്ങി നിരവധി ഗുണങ്ങള് തേനിനുണ്ട്. ആന്റിഓക്സിഡന്റുകള്, ധാതുക്കള്, എന്സൈമുകള് എന്നിവയാല് സമ്പന്നമാണ് തേന്.
Most
read:
മടിപിടിച്ച്
കിടക്കേണ്ട,
അതിരാവിലെ
എഴുന്നേറ്റോളൂ;
നേട്ടം
നിരവധിയാണ്
പലരും തടി കുറയ്ക്കാന് വെറും വയറ്റില് ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളവും തേനും മിക്സ് ചെയ്ത് കഴിക്കുന്നു. കൊളസ്ട്രോളും കൊഴുപ്പും ആഗിരണം ചെയ്യാനും ശരീരഭാരം കൂട്ടുന്നത് തടയാനും ഇത് സഹായിക്കുമെന്ന് പറയപ്പെടുന്നു. ചിലര് ഹെര്ബല് ടീ, ലെമണ് ടീ അല്ലെങ്കില് ഒരു ഗ്ലാസ് ചെറുചൂടുള്ള പാല് എന്നിവയില് തേന് കലര്ത്തി കഴിക്കുന്നത് സാധാരണമാണെങ്കിലും, ആയുര്വേദം പറയുന്നത് ഏതെങ്കിലും ചൂടാക്കിയ രൂപത്തില് തേന് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല എന്നാണ്. ഇതിന്റെ വസ്തുത എന്താണെന്ന് നമുക്ക് നോക്കാം.

തേനിന്റെ പോഷകാംശം
പുരാതന കാലം മുതല്, തേന് ഭക്ഷണത്തിനും ഔഷധ ആവശ്യങ്ങള്ക്കും ഉപയോഗിക്കുന്നു. നിരവധി ആരോഗ്യ ഗുണങ്ങള് നല്കുന്ന സംയുക്തങ്ങളും പോഷകങ്ങളും ഇതില് അടങ്ങിയിരിക്കുന്നു. പഞ്ചസാരയുടെ ആരോഗ്യകരമായ ബദല് കൂടിയാണ് തേന്. 1 ടേബിള്സ്പൂണ് തേനില് (21 ഗ്രാം) 64 കലോറിയും 17 ഗ്രാം പഞ്ചസാരയും അടങ്ങിയിരിക്കുന്നു. അതില് ഫ്രക്ടോസ്, ഗ്ലൂക്കോസ്, മാള്ട്ടോസ്, സുക്രോസ് എന്നിവയുണ്ട്. ബയോ ആക്റ്റീവ് പ്ലാന്റ് സംയുക്തങ്ങളുടെയും ആന്റിഓക്സിഡന്റുകളുടെയും സാന്നിധ്യമാണ് ഇത്. ഇതില് കാല്സ്യം, ചെമ്പ്, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങള് അടങ്ങിയിട്ടുണ്ട്. ഫൈബറും കൊഴുപ്പും പ്രോട്ടീനും ഇല്ല.

രോഗങ്ങളില് നിന്ന് മുക്തി നേടാന് സഹായിക്കുന്നു
അസുഖങ്ങളില് നിന്ന് മുക്തി നല്കുന്നതിന് തേന് പലവിധത്തില് ഉപയോഗിക്കുന്നു. തേനിന്റെ ഔഷധഗുണങ്ങള് പണ്ടുമുതല്ക്കേ തന്നെ നമുക്ക് അറിയാം. ഇത് കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. അതിനാല്, ചായയോ പാലോ കഴിക്കുമ്പോള് പഞ്ചസാരയ്ക്ക് പകരമായി തേന് ഉപയോഗിക്കുന്നു.
Most
read:പ്രതിരോധശേഷിക്ക്
ഉത്തമം
മല്ലിയില
ജ്യൂസ്;
നേട്ടങ്ങള്
നിരവധി

ചെറു ചൂടുവെള്ളത്തിലോ പാലിലോ തേന് കലര്ത്തുന്നത് നല്ലതാണോ
നമ്മളില് ഭൂരിഭാഗവും തേന് ഉപയോഗിക്കുന്ന മറ്റൊരു മാര്ഗ്ഗം, ഉറക്കമുണര്ന്ന ഉടന് ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില് കലര്ത്ത് കുടിക്കുക എന്നതാണ്. ഇത് ശരീരത്തെ വിഷവസ്തുക്കളില് നിന്ന് മുക്തമാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ ദിവസവും ഇത് ചെയ്യുന്ന ശീലം നിങ്ങള്ക്കുണ്ടെങ്കില്, കഴിയുന്നതും വേഗം ഇത് നിര്ത്തുക. ആയുര്വേദം പറയുന്നത്, ഇത് തെറ്റായ ശീലമാണെന്നാണ്.

ഒരു പഴയ ശീലം
ചെറുചൂടുള്ള വെള്ളവും നാരങ്ങയും ചേര്ത്ത് തേന് കഴിക്കുന്നത് കാലങ്ങളായി ഉപയോഗിക്കുകയും ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും വിജയകരമായ വഴികളില് ഒന്നായി വിദഗ്ധര് നിര്ദ്ദേശിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും രാവിലെ ചൂടുവെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തില് നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും ദീര്ഘകാലാടിസ്ഥാനത്തില് ഭാരം നിയന്ത്രിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.
Most
read:പൈല്സ്
രോഗികള്ക്ക്
ആശ്വാസം
പകരും
ഈ
ഭക്ഷണങ്ങള്

ആയുര്വേദം പറയുന്നത്
തേന് ഒരു സാഹചര്യത്തിലും ചൂടാക്കുകയോ പാകം ചെയ്യുകയോ ചെയ്യരുതെന്ന് പലര്ക്കും അറിയില്ല. തേന് ഒരിക്കലും ചൂടാക്കുകയോ പാകം ചെയ്യുകയോ ചെയ്യരുതെന്ന് ആയുര്വേദം നിര്ദേശിക്കുന്നു. ആയുര്വേദ വിശ്വാസങ്ങളും വ്യവസ്ഥകളും അനുസരിച്ച്, തേന് അതിന്റെ അസംസ്കൃത രൂപത്തില് ഉള്ളപ്പോള് തന്നെ സ്വാഭാവികമായി ഗുണം ചെയ്യും. നേരെമറിച്ച്, ചൂടുള്ള തേനിന് ശരീരത്തില് 'അമ' ഉണ്ടാക്കാനുള്ള പ്രവണതയുണ്ട്. ഇത് ശരീരത്തിന് ദഹനപ്രശ്നങ്ങള് നേരിടുമ്പോള് രൂപം കൊള്ളുന്ന ഒരുതരം വിഷ പദാര്ത്ഥമാണ്. ശരീരത്തില് തേന് സാവധാനത്തില് ദഹിക്കുന്നതിനാല്, അതിന്റെ ഗുണങ്ങള് വിഷത്തിന് സമാനമായി മാറുന്നു, ഇത് വിവിധ രോഗങ്ങള്ക്കും കാരണമാകും.

രാസവസ്തു പുറത്തുവിടുന്നു
തേന് ചൂടാക്കരുത് എന്നതിന് ശാസ്ത്രീയ കാരണവുമുണ്ട്. പഞ്ചസാര അടങ്ങിയിരിക്കുന്ന എന്തും ചൂടാക്കുന്നത് 5-ഹൈഡ്രോക്സിമെതൈല്ഫര്ഫ്യൂറല് അല്ലെങ്കില് എച്ച്എംഎഫ് എന്ന രാസവസ്തു പുറത്തുവിടും, അത് അര്ബുദ സ്വഭാവമുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു. തേനിന് അനുവദനീയമായ താപനില 140 ഡിഗ്രിയില് താഴെയാണ്.

തേന് ഒഴിവാക്കണോ?
കടയില് നിന്ന് വാങ്ങുന്ന പാക്ക്റ്റ് തേനിനും ഈ നിയമം ബാധകമാണ്. കാരണം ഇത് സാധാരണയായി തീവ്രമായ താപനിലയില് ചൂടാക്കുകയും അത് വിഷലിപ്തമാക്കുകയും ചെയ്യുന്നു. ഇത്തരം തേന് വളരെയധികം പ്രോസസ്സ് ചെയ്യുകയും മിക്കവാറും പ്ലാസ്റ്റിക് പാത്രങ്ങളില് സൂക്ഷിക്കുകയും ചെയ്യുന്നവയുമാണ്. ഏറ്റവും നല്ല മാര്ഗം പ്രകൃതിദത്തമായ തേന് ഉപയോഗിക്കകയും അസംസ്കൃതമായി കഴിക്കുകയും ചെയ്യുക എന്നതാണ്. ഉറങ്ങാന് പോകുന്നതിനുമുമ്പ് പാലില് തേന് ഒഴിച്ച് കഴിക്കാം. തേന് കലര്ത്തുന്നതിന് മുമ്പ് പാല് നല്ല രീതിയില് തണുത്തുവെന്ന് ഉറപ്പാക്കുക. തേന് നിങ്ങളുടെ ആരോഗ്യത്തിന് തികച്ചും അത്ഭുതകരമാണ്, പക്ഷേ നിങ്ങള് അത് ശരിയായ രീതിയില് കഴിക്കേണ്ടതുണ്ട്.
Most
read:കൂര്ക്കംവലി
സ്വാഭാവികമായി
നിര്ത്താം;
ഈ
യോഗാസനങ്ങള്
ഫലപ്രദം