For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ സ്ത്രീയും ബദാം കഴിക്കണം; കാരണം

|

പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ബദാം എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ബദാം വെറുതെയോ മറ്റുള്ള ഭക്ഷണങ്ങളില്‍ ചേര്‍ത്തോ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. രുചിയാല്‍ തൃപ്തികരമായ ഈ നട്ട് അതിന്റെ സൂപ്പര്‍ഫുഡ് പദവിക്ക് അര്‍ഹമാണ്. അകാല വാര്‍ദ്ധക്യത്തിനും രോഗത്തിനും കാരണമാകുന്ന കേടുപാടുകളില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്ന വിറ്റാമിന്‍ ഇ ബദാമില്‍ അടങ്ങിയിരിക്കുന്നു.

Most read: പ്രായം 40? സ്ത്രീകള്‍ തീര്‍ച്ചയായും ഇവ ചെയ്യണം

ഇത് പ്രതിരോധശേഷിയെ പിന്തുണയ്ക്കുകയും രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും അല്‍ഷിമേഴ്‌സ് ഉള്‍പ്പെടെയുള്ള ന്യൂറോ ഡീജനറേറ്റീവ് അവസ്ഥകളില്‍ നിന്നുള്ള സംരക്ഷണവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. മസ്തിഷ്‌ക ആരോഗ്യം, മാനസികാവസ്ഥ, ഉറക്കം, രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കുന്നതില്‍ ബദാമില്‍ അടങ്ങിയ മഗ്‌നീഷ്യം ഒരു പങ്കു വഹിക്കുന്നു. ആരോഗ്യ ഗുണങ്ങള്‍ക്കായി ഓരോ സ്ത്രീയും ബദാം എന്തുകൊണ്ടു കഴിക്കണമെന്ന് നമുക്കു നോക്കാം.

ഗര്‍ഭകാലത്തെ അമിതവണ്ണം കുറക്കാന്‍

ഗര്‍ഭകാലത്തെ അമിതവണ്ണം കുറക്കാന്‍

പകുതിയിലധികം സ്ത്രീകളും ഗര്‍ഭാവസ്ഥയില്‍ വളരെയധികം ഭാരം വയ്ക്കുന്നു. ഇത് ഗര്‍ഭകാല പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രീക്ലാമ്പ്‌സിയ എന്നിവയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ബദാം നിങ്ങളെ സഹായിച്ചേക്കാം. കാലിഫോര്‍ണിയയിലെ ഗവേഷകരുടെ ഒരു പുതിയ പഠനം കാണിക്കുന്നത് രണ്ട് ഔണ്‍സ് ബദാം കഴിക്കുന്നത് വിശപ്പ് കുറയ്ക്കുകയും ഗര്‍ഭകാലത്ത് ആരോഗ്യകരമായ ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നാണ്.

വയറിലെ കൊഴുപ്പ് നീക്കുന്നു

വയറിലെ കൊഴുപ്പ് നീക്കുന്നു

മിക്ക സ്ത്രീകളിലും കാണപ്പെടുന്നതാണ് ബെല്ലി ഫാറ്റ് അഥവാ വയറിലെ കൊഴുപ്പ്. ഇത് നിങ്ങളുടെ വയറിനു ചുറ്റും തൂങ്ങിക്കിടക്കുകയും വിട്ടുമാറാത്ത രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എല്‍.ഡി.എല്‍ (മോശം) കൊളസ്‌ട്രോള്‍ ഉള്ള 52 മുതിര്‍ന്നവരില്‍ പെന്‍സില്‍വാനിയയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത് ഒരു ദിവസം 1.5 ഔണ്‍സ് ബദാം കഴിച്ചവരില്‍ വയറിലെ കൊഴുപ്പും അരക്കെട്ടിന്റെ ചുറ്റളവും കുറച്ചിട്ടുണ്ടെന്നാണ്.

ഉദരാരോഗ്യത്തിന്

ഉദരാരോഗ്യത്തിന്

ബദാം പ്രീബയോട്ടിക് ആയി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് രോഗപ്രതിരോധം, മാനസികാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട കുടലിലെ ബാക്ടീരിയകള്‍ക്ക് ഭക്ഷണമായി പ്രവര്‍ത്തിക്കുന്നു. ബദാം കഴിക്കുന്നവര്‍ അവരുടെ കുടലിലെ മൈക്രോബയോം മേക്കപ്പില്‍ സുപ്രധാന മാറ്റങ്ങള്‍ വരുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബദാം നല്‍കുന്ന മൊത്തത്തിലുള്ള പോഷക ഗുണം അസ്ഥികളുടെ സാന്ദ്രത സംരക്ഷിക്കാനും സഹായിക്കുന്നു.

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ബദാം പലവിധത്തില്‍ നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നു. എച്ച്.ഡി.എല്‍ കൊളസ്‌ട്രോള്‍ നിലനിര്‍ത്തുകയോ വര്‍ദ്ധിപ്പിക്കുകയോ ചെയ്യുന്നു. മോശം കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കുന്നു. ബദാം രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു, ബദാം കഴിക്കുന്നവരില്‍ വയറിലെയും കാലിലെയും കൊഴുപ്പില്‍ കുറവുണ്ടാകുന്നു.

 ചര്‍മ്മ സംരക്ഷണം

ചര്‍മ്മ സംരക്ഷണം

നല്ല കൊഴുപ്പുകള്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നുവെന്ന് നമുക്കറിയാം. പക്ഷേ പ്രായമാകുമ്പോള്‍ ചര്‍മ്മത്തിന് യുവത്വം നല്‍കാന്‍ ബദാം സഹായിക്കും. ആരോഗ്യകരമായ ആര്‍ത്തവവിരാമമുള്ള സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ ബദാം കഴിച്ചവരില്‍ കഴിക്കാത്തവരെക്കാളും നല്ല രീതിയില്‍ ചര്‍മ്മത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

മുഖസൗന്ദര്യം

മുഖസൗന്ദര്യം

വിറ്റാമിന്‍-ഇ യാല്‍ സമ്പുഷ്ടമാണ് ബദാം. മാത്രമല്ല വ്യത്യസ്ത രീതികളില്‍ ഇത് പ്രയോഗിക്കുമ്പോള്‍ ചര്‍മ്മത്തില്‍ തുളച്ചുകയറുന്ന ഗുണവുമുണ്ട്. അതിനാല്‍ ബദാം ഫലപ്രദമായ മോയ്‌സ്ചുറൈസര്‍ ആണെന്ന് തെളിയിച്ചിട്ടുണ്ട്. ഇവ ചര്‍മ്മത്തിലെ കോശങ്ങളെ പുറംതള്ളാനും സഹായിക്കും. മുഖക്കുരു, കറുത്ത പാടുകള്‍, വരണ്ട ചര്‍മ്മം എന്നിവ തടയാന്‍ സഹായിക്കുന്ന ലിനോലെയിക് ആസിഡ് എന്ന ഒലിന്‍ ഗ്ലിസറൈഡിന്റെ സ്വാഭാവിക രൂപവും ബദാമില്‍ അടങ്ങിയിട്ടുണ്ട്.

കേശസംരക്ഷണം

കേശസംരക്ഷണം

മഗ്‌നീഷ്യം, കാല്‍സ്യം, സിങ്ക് തുടങ്ങിയ ധാതുക്കള്‍ ബദാമില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം സ്ത്രീകളുടെ മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. മുടി കൊഴിച്ചില്‍, പോഷകക്കുറവ് തുടങ്ങിയവ തടയാന്‍ ബദാം സഹായിക്കുന്നു. ബദാം ഓയില്‍ പതിവായി പ്രയോഗിക്കുന്നത് ശക്തവും ആരോഗ്യകരവുമായ മുടിയും താരന്‍ രഹിത തലയോട്ടിയും നല്‍കുന്നു. രണ്ട് സ്പൂണ്‍ ചൂടുള്ള ബദാം ഓയില്‍ തലയോട്ടിയില്‍ രാത്രി തേച്ച് രാവിലെ കഴുകുക എന്നതു മാത്രം ചെയ്താല്‍ മതി.

English summary

Why Almonds Are The Best Nut For Women Health

The health benefits of almonds include preventing weight gain, improving heart and gut health, and more. Read more about the benefits of almond for Women's health.
Story first published: Friday, February 28, 2020, 18:02 [IST]
X
Desktop Bottom Promotion