For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണം കഴിച്ച് 3 മണിക്കൂര്‍ ശേഷമേ കിടക്കാവൂ, കാരണം

|

ഭക്ഷണം കഴിച്ചയുടനെ ആളുകള്‍ക്ക് ഉറക്കം വരാം. എന്നാല്‍ അപ്പോള്‍ തന്നെ ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് ഒന്ന് ആലോചിക്കുന്നത് നല്ലതാണ്. എന്നാല്‍ ഇത്തരത്തില്‍ ഭക്ഷണത്തിന് ശേഷം ഉറങ്ങുന്നത് നിങ്ങള്‍ക്ക് എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്നുള്ളത് പലപ്പോഴും തിരിച്ചറിയുന്നില്ല എന്നുള്ളതാണ് സത്യം. നിങ്ങള്‍ കഴിച്ചതിനുശേഷം ഉറങ്ങുകയോ കിടക്കുകയോ ചെയ്യുന്നത് ശരിക്കും അസുഖകരമായ ചില ഫലങ്ങള്‍ ഉണ്ടാക്കും. ചില ലക്ഷണങ്ങള്‍ നിങ്ങള്‍ തിരിച്ചറിഞ്ഞേക്കാം, പക്ഷേ നിങ്ങളുടെ ഭക്ഷണത്തിനു ശേഷമുള്ള ഈ കിടത്തമാണ് അതിന് പിന്നിലെന്ന് പലപ്പോഴും തിരിച്ചറിയുന്നില്ല എന്നുള്ളതാണ് സത്യം.

പ്രമേഹം കുത്തനെ താഴ്ത്തും വേപ്പിലപ്രയോഗംപ്രമേഹം കുത്തനെ താഴ്ത്തും വേപ്പിലപ്രയോഗം

ഈ ലേഖനത്തില്‍ ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ശേഷം നിങ്ങളുടെ ശരീരത്തിന് എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ മനസിലാക്കുകാണ് ചെയ്യുന്നത്. ഈ അറിവ് സന്തോഷപൂര്‍വ്വം നിങ്ങള്‍ക്ക് കൈമാറുന്നു. ഭക്ഷണത്തിന് ശേഷം ഉടനേയുള്ള കിടത്തം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളും അവയുണ്ടാക്കുന്ന അസുഖകരമായ കാര്യങ്ങളും ഇതെല്ലാമാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

നെഞ്ചെരിച്ചില്‍ സാധ്യത

നെഞ്ചെരിച്ചില്‍ സാധ്യത

സാധാരണയായി, നിങ്ങളുടെ ഭക്ഷണം ദഹിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ആസിഡ് ആമാശയത്തില്‍ അടങ്ങിയിട്ടുണ്ട്. ഗുരുത്വാകര്‍ഷണം ഇവിടെ വളരെയധികം സഹായിക്കുന്നു. എന്നാല്‍ നിങ്ങള്‍ കിടക്കുമ്പോള്‍, ആസിഡ് ആമാശയത്തിലൂടെ നീങ്ങുകയും ദഹനവ്യവസ്ഥയുടെ സെന്‍സിറ്റീവ് ഭാഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യും. ഇത് നെഞ്ചെരിച്ചിലിലേക്ക് നയിച്ചേക്കാം, നിങ്ങളുടെ നെഞ്ചിലോ തൊണ്ടയിലോ വേദനയേറിയ കത്തുന്ന പോലുള്ള അവസ്ഥയുണ്ടാവുന്നുണ്ട്. ഇതാണ് പലപ്പോഴും നെഞ്ചെരിച്ചില്‍ പോലുള്ള അവസ്ഥ കിടത്തം കാരണമാണ് എന്ന് മനസ്സിലാക്കേണ്ടത്. നെഞ്ചെരിച്ചില്‍ ഒഴിവാക്കുന്നതിന് ഇത് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യവും.

ഉറക്കത്തിന്റെ ഗുണനിലവാരം

ഉറക്കത്തിന്റെ ഗുണനിലവാരം

കിടക്കാന്‍ പോവുന്നതിന് തൊട്ടുമുമ്പ് നിങ്ങള്‍ ഭക്ഷണം കഴിക്കുകയാണെങ്കില്‍, നിങ്ങള്‍ ഉറങ്ങുമ്പോള്‍ മുഴുവന്‍ ദഹന പ്രക്രിയ തുടരുക തന്നെ ചെയ്യും. മോശം ഉറക്കത്തിന്റെ കാരണം എല്ലാവര്‍ക്കും വ്യത്യസ്തമായിരിക്കും. ഉപാപചയ ഘട്ടത്തില്‍ നിങ്ങളുടെ മനസ്സ് കൂടുതല്‍ സജീവമായിരിക്കാം, ഇത് നിങ്ങളുടെ ഉറക്കം വളരെ ആഴത്തിലുള്ളതാക്കുന്നുണ്ട്. എന്നാല്‍ നെഞ്ചെരിച്ചിലിന്റെ ലക്ഷണങ്ങള്‍ കാരണം നിങ്ങള്‍ ഉണര്‍ന്നിരിക്കുക എന്നതാണ്. ഇത് പലപ്പോഴും ഏത് ഭക്ഷണമാണ് കഴിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

ഉറക്കമൊഴിക്കുന്നതിനുള്ള പ്രേരണ

ഉറക്കമൊഴിക്കുന്നതിനുള്ള പ്രേരണ

നിങ്ങള്‍ക്ക് ഭക്ഷണം കഴിച്ചയുടനേയുള്ള കിടത്തം പലപ്പോഴും ഇടക്കിടക്ക് ഉറക്കമൊഴിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് പലപ്പോഴും ചില ആളുകള്‍ക്ക് രാത്രിയില്‍ മൂത്രമൊഴിക്കാനുള്ള ആവശ്യകത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതിനെ നോക്റ്റൂറിയ എന്നറിയപ്പെടുന്നു. ഇത് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിലെ കഫീന്റെ അളവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിനര്‍ത്ഥം നിങ്ങളുടെ ഭക്ഷണം ഒരു ഡൈയൂററ്റിക് ആയിരിക്കാം അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ച് കഴിഞ്ഞ ശേഷം ഉറങ്ങുന്നത് ഈ തരത്തിലുള്ള തടസ്സങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു. എന്നാല്‍ ചായയിലും ചോക്ലേറ്റ് അടങ്ങിയ മധുരപലഹാരങ്ങളിലും ചില മരുന്നുകളിലും ഇത് അടങ്ങിയിട്ടുണ്ടെന്ന് പലപ്പോഴും അറിയുന്നില്ല. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ശരീര ഭാരം വര്‍ദ്ധിക്കുന്നു

ശരീര ഭാരം വര്‍ദ്ധിക്കുന്നു

ഭക്ഷണം കഴിച്ചയുടനെ നിങ്ങള്‍ കിടക്കുമ്പോള്‍, ഭക്ഷണത്തില്‍ നിന്ന് കലോറി കത്തിക്കാന്‍ ശരീരത്തിന് മതിയായ സമയം ലഭിക്കുന്നില്ല. അത് നിങ്ങളില്‍ അമിതവണ്ണത്തിനും ശരീരത്തിലെ കൊഴുപ്പിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് ഈ ഉറക്കം കാരണമാകുന്നുണ്ട്, സാധാരണ അവസ്ഥയില്‍ ഭക്ഷണം കഴിച്ച ശേഷം 10മിനിറ്റ് നടക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ഉറക്കം പോവാനും നല്ല രീതിയില്‍ ദഹനം നടക്കുന്നതിനും സഹായിക്കുന്നുണ്ട്.

എപ്പോള്‍ ഉറങ്ങണം

എപ്പോള്‍ ഉറങ്ങണം

ഭക്ഷണത്തിന് ശേഷം എപ്പോള്‍ ഉറങ്ങണം എന്നുള്ളത് പലപ്പോഴും പലര്‍ക്കും അറിയാത്ത കാര്യമാണ്. എന്നാല്‍ കഴിച്ചതിനുശേഷം നിങ്ങള്‍ എത്രനേരം ഉറങ്ങാന്‍ കാത്തിരിക്കണം എന്നത് പ്രധാനപ്പെട്ട ഒന്നാണ് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ ഉറക്കമില്ലാത്ത രാത്രികള്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍, നിങ്ങള്‍ ഉറങ്ങുകയോ രാത്രി ഉറങ്ങാന്‍ പോകുകയോ ചെയ്യുന്നതിന് മുമ്പ് നല്ല രീതിയില്‍ ദഹനം നടക്കേണ്ടതുണ്ട്. ഏകദേശം 3 മണിക്കൂറിനുള്ളില്‍ ഇത് സംഭവിക്കുമെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു. അതുകൊണ്ട് തന്നെയാണ് അത്താഴം 7 മണിക്ക് ഉള്ളില്‍ കഴിക്കണം എന്ന് പറയുന്നത്.

 കിടക്കുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്തത്

കിടക്കുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്തത്

ഭക്ഷണം കഴിച്ചശേഷം നിങ്ങള്‍ സ്ഥിരം ചെയ്ത് കൊണ്ടിരിക്കുന്ന ചില ശീലങ്ങള്‍ ഉണ്ടായിരിക്കും. അതില്‍ വരുന്നതാണ് പലപ്പോഴും ഉറക്കത്തോടൊപ്പം ചെയ്യുന്ന ബ്രൗസിംങ്, ടിവി കാണുന്നത് എല്ലാം. എന്നാല്‍ നല്ല ആരോഗ്യത്തിന് വേണ്ടി നിങ്ങള്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍ ഇവയാണ്. വൈകുന്നേരം 4-7 വരെ ഉറങ്ങുക. ഭക്ഷണത്തിന് പകരം ചായ, കോഫി, സിഗരറ്റ് അല്ലെങ്കില്‍ ചോക്ലേറ്റ് എന്നിവ കഴിക്കുക. അല്ലെങ്കില്‍ ഭക്ഷണത്തിന് ശേഷം ഇവയെല്ലാം കഴിക്കുക, നിങ്ങളുടെ ഫോണിലൂടെ ബ്രൗസ് ചെയ്യുക, ഉറങ്ങുകയാണെങ്കില്‍ പോലും 30 മിനിറ്റിനപ്പുറം ഉറങ്ങുക ടിവി ഓണ്‍ ചെയ്ത് ഉറങ്ങുക എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്.

English summary

What Happens When You Take a Nap Right After Eating

Here in this article we are discussing about what happens when you take a nap right after food. Take a look.
X
Desktop Bottom Promotion