For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറക്കാൻ ഈ യോഗാസനമാണ് ഉറപ്പ് നൽകുന്നത്

By Sruthi P C
|

ആരോഗ്യത്തിന് എന്നും വില്ലനായി നിൽക്കുന്ന അമിതവണ്ണത്തിനും മറ്റും പരിഹാരം കാണുന്നതിന് വേണ്ടി എന്ത് ചെയ്യണം എന്നറിയാതെ കഷ്ടപ്പെടുന്നവർക്ക് ഇനി പരിഹാരം കാണുന്ന ഒന്നാണ് യോഗാസനം. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഏതൊക്കെ യോഗാസനങ്ങൾ ചെയ്യണം എന്ന് നമുക്ക് നോക്കാവുന്നതാണ്.

<strong>Most read: തടി കുറയ്ക്കാം കഷ്ടപ്പെടാതെ</strong>Most read: തടി കുറയ്ക്കാം കഷ്ടപ്പെടാതെ

യോഗ നല്ലൊരു വ്യായാമ മുറ ആണെന്നതിലുപരി മാനസികമായും ശാരീരികമായും മനുഷ്യനെ ശക്തിപ്പെടുത്താനുള്ള ഒരു ജീവിതചര്യകൂടിയാണ്. നമ്മളിൽ പലരും പലപ്പോഴും ശരീര ഭാരം കുറയ്‌ക്കാൻ പല കാര്യങ്ങളും ചെയ്‌ത് പരാജയപ്പെട്ടിട്ടുണ്ടാവാം, എങ്കിൽ യോഗ ഒന്ന് പരീക്ഷിച്ചു നോക്കൂ. ശരീര ഭാരം കുറയ്‌ക്കാനായുള്ള 10 യോഗാ മുറകൾ ഇതാ...

വീരഭദ്രാസന 1

വീരഭദ്രാസന 1

യോഗയിലെ ഈ ആസന നിങ്ങളുടെ പുറം സ്‌ട്രച്ച് ചെയ്ത് തുടകളും നിതംബവും വയറും ശക്തമാക്കുന്നു. ഈ ആസന വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിലൂടെയും പേശികളെ ടോൺ ചെയ്യുന്നതിലൂടെയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

വീരഭദ്രാസന 2

വീരഭദ്രാസന 2

ഇത് മുകളിൽ പറഞ്ഞതിൽ നിന്നും ഇത്തിരി വ്യത്യസ്തമാണ്. ഈ ആസന നിങ്ങളുടെ പുറം, തുട, അടിവയറ് മുതലായവയിലെ പേശികളെ ശക്തിപ്പെടുത്തുന്നു. ഇത് ശരീര ഭാരം കുറയ്‌ക്കാനായുള്ള നല്ലൊരു യോഗാ പോസ് ആണ്

ഉത്കടാസന

ഉത്കടാസന

ഈ ആസന നിങ്ങളുടെ നട്ടെല്ലിനും, ഇടുപ്പിനും, തുടയ്ക്കും, കണങ്കാലുകള്‍, കാലുകള്‍, കാല്‍മുട്ടുകള്‍ എന്നിവിടങ്ങളിലെ പേശികള്‍ ബലപ്പെടുത്തുന്ന വ്യായാമമാണ്. ശരീരഭാരം കുറയ്ക്കാന്‍ ഉള്ള നല്ല ഒരു യോഗാഭ്യാസമാണ് ഇത്.

വൃക്ഷാസന

വൃക്ഷാസന

ഇത് നിങ്ങളുടെ അടിവയറിലെ മസിലുകളെ ബലപ്പെടുത്തുന്നതിനായുള്ള നല്ലൊരു യോഗാ മുറയാണ്. കൂടാതെ നിങ്ങളുടെ തുടകളും കൈകളും ടോൺ ചെയ്യാനും ശരീരഭാരം കുറയ്‌ക്കാനും സഹായിക്കുന്നു.

ഉത്തരാസന

ഉത്തരാസന

ഈ ആസന നിങ്ങളുടെ ഹാംസ്ട്രിംഗ് സ്ട്രെച്ച് ചെയ്യിക്കുകയും അടിവയറിൽ മർദ്ദം നൽകുകയും ചെയ്യും. ഈ പോസ് ചെയ്യുമ്പോൾ നിങ്ങളുടെ തലയിലേക്ക് രക്തപ്രവാഹം ഉണ്ടാവുകയും ഇതിലൂടെ റിലാക്സേഷൻ ലഭിക്കുകയും ചെയ്യുന്നു. ഈ ആസനം അഭ്യസിക്കുന്നതിലൂടെ നിങ്ങളുടെ നട്ടെല്ലിലുണ്ടാവുന്ന മുറുക്കം കുറയ്‌ക്കുകയും ശരീരത്തിന് വഴക്കം വരുകയും ചെയ്യുന്നു.

അർദ്ധ മത്സ്യേന്ദ്രാസനം

അർദ്ധ മത്സ്യേന്ദ്രാസനം

ഇരുന്നു കൊണ്ടു ചെയ്യുന്ന ആസനങ്ങളില്‍ ഒന്നായ അര്‍ദ്ധ മത്സ്യേന്ദ്രാസനം നിങ്ങളുടെ ശ്വാസകോശത്തിന്റെ കപ്പാസിറ്റി വർദ്ധിപ്പിക്കുന്നു, അതിനാൽ കൂടുതൽ ഓക്സിജൻ നിലനിർത്താൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ നട്ടെല്ല് സ്ട്രെച്ച് ചെയ്ത് തുടകളിലെയും അടിവയറിലെയും പേശികൾ ടോൺ ചെയ്യുന്നു. ഈ ആസന ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ബദാകോനാസന

ബദാകോനാസന

ഈ ആസന നിങ്ങളുടെ തുടയിലെ കൊഴുപ്പ് കുറയ്‌ക്കുകയും നട്ടെല്ല് ബലപ്പെടുത്തുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ഞരമ്പുകളെയും പേശികളെയും കാൽമുട്ടുകളെയും ഇടുപ്പും ബലപ്പെടുത്തുന്നു. ആർത്തവ അസ്വസ്ഥത കുറയ്‌ക്കാനും, ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

കുംഭകാസന

കുംഭകാസന

ഈ ആസന നിങ്ങളുടെ കൈകളും ഷോൾഡറുകളും ബാക്കും ബലപ്പെടുത്തുകയും ടോൺ ചെയ്യുകയും ചെയ്യുന്നു. കൂടാതെ നിങ്ങളുടെ നിതംബവും തുടകളും അടിവയറും ശക്തിപ്പെടുത്തുന്നു. റണ്ണേഴ്സിന് ഈ ആസന വളരെ നല്ലതാണ്

വസിഷ്ഠാസന

വസിഷ്ഠാസന

ഈ ആസന നിങ്ങളുടെ ഷോൾഡറുകൾക്കും കൈകൾക്കും കാലുകൾക്കും വേണ്ടിയുള്ളതാണ്. ഇത് നിങ്ങളുടെ ശരീരത്തിന്റെ വഴക്കവും ബാലൻസും മെച്ചപ്പെടുത്തുന്നു.

ഹലാസന

ഹലാസന

ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവർക്കും മറ്റും ഈ പോസ് വളരെ ഉപകാരപ്രദമാണ്. ഈ ആസന നിങ്ങളുടെ നിതംബത്തിലെ പേശികളെ ടോൺ ചെയ്യുകയും, ഷോൾഡറും തുടകളും ബലപ്പെടുത്തുകയും ചെയ്യുന്നു. തൈറോയ്ഡ് ഗ്രന്ഥികൾ, പാരാതൈറോയ്ഡ് ഗ്രന്ഥികൾ, വയറിലെ അവയവങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു.

സേതുബന്ധാസന

സേതുബന്ധാസന

നടുവേദന ശമിപ്പിക്കാനുള്ള യോഗാസനമുറയായ സേതുബന്ധാസന നിങ്ങളുടെ തുടകൾ ടോൺ ചെയ്യാനും ഷോൾഡർ ബലപ്പെടുത്താനും സഹായിക്കുന്നു. ഈ ആസന നമ്മുടെ മനസ് റിലാക്സ് ചെയ്യിക്കാനും ദഹനവ്യവസ്ഥ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കുന്നതിനും സഹായിക്കുന്നു.

English summary

weight loss Yoga poses that actually work

Here are some yoga poses that will fuel your weight-loss plans.
X
Desktop Bottom Promotion