For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹമൊക്കെ പിടിച്ച പിടിയാല്‍ നില്‍ക്കാന്‍ മുരിങ്ങ ഇപ്രകാരം കഴിക്കാം

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മുരിങ്ങ വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന് നമുക്കറിയാം. നമ്മളെ വലക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മുരിങ്ങയില്‍ പരിഹാരമുണ്ട് എന്നതാണ് സത്യം. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും മുരിങ്ങ എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്നത് യഥാര്‍ത്ഥത്തില്‍ നാം തിരിച്ചറിയണം. ശരിക്കും അത്ഭുത വൃക്ഷം തന്നെയാണ് മുരിങ്ങ എന്നതില്‍ സംശയം വേണ്ട. നമ്മുടെ നാടന്‍ ഭക്ഷണത്തില്‍ മുരിങ്ങ പലപ്പോഴും ഉള്‍പ്പെടുത്തുന്നു. ഇത് ഒരു അത്ഭുതവൃക്ഷം എന്ന് പറഞ്ഞാലും അതില്‍ തെറ്റില്ല. ദൈനംദിന ഭക്ഷണത്തില്‍ മുരിങ്ങ ഉള്‍പ്പെടുത്തുന്നതിലൂടെ നിങ്ങള്‍ക്ക് ഗുണങ്ങള്‍ ഇരട്ടിയാവുകയാണ് ചെയ്യുന്നത്.

Moringa Leaves

പ്രോട്ടീന്‍, കാല്‍സ്യം, ഇരുമ്പ്, 9 അവശ്യ അമിനോ ആസിഡുകളില്‍ 8 എണ്ണം, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ധാതുക്കള്‍ തുടങ്ങിയ എല്ലാ പോഷക ഘടകങ്ങളും മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഇന്നത്തെ കാലത്ത് നാം നേരിടുന്ന പല ജീവിത ശൈലി രോഗങ്ങളേയും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും മുരിങ്ങ ഉത്തമമാണ്. രക്തസമ്മര്‍ദ്ദത്തേയും പ്രമേഹത്തേയും എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഘടകങ്ങള്‍ മുരിങ്ങയില്‍ ഉണ്ട്. ഇതെങ്ങനെയെല്ല്ാം ഭക്ഷണത്തിന്റെ ഭാഗമാക്കണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

രക്തസമ്മര്‍ദ്ദവും കുറക്കുന്നു

രക്തസമ്മര്‍ദ്ദവും കുറക്കുന്നു

രക്തസമ്മര്‍ദ്ദം ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയുടെ ഭാഗമായി സംഭവിക്കുന്ന ഒരു രോഗാവസ്ഥയാണ്. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ക്വെര്‍സെറ്റിന്‍ എന്ന ആന്റിഓക്സിഡന്റ് തന്മാത്രയുടെ സമ്പന്നമായ ഉറവിടമാണ് മുരിങ്ങയില എന്നത് പല പഠനങ്ങളിലും പറഞ്ഞിട്ടുണ്ട്. ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായത്തില്‍ രക്തക്കുഴലുകള്‍ - ധമനികള്‍, സിരകള്‍, കാപ്പിലറികള്‍ എന്നിവയ്ക്ക് വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ നല്‍കിക്കൊണ്ട് ക്വെര്‍സെറ്റിന്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ അമിത രക്തസമ്മര്‍ദ്ദത്തെ കുറക്കുകയും രക്തസമ്മര്‍ദ്ദം കൃത്യമായി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. ആരോഗ്യത്തിന്റെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് മുരിങ്ങ ഒരു മികച്ച ഓപ്ഷനാണ് എന്നതില്‍ തെറ്റില്ല.

പ്രമേഹത്തിന് അറ്റ കൈ പരിഹാരമാണ് ഈ ധാന്യംപ്രമേഹത്തിന് അറ്റ കൈ പരിഹാരമാണ് ഈ ധാന്യം

മികച്ച ദഹനവും മറ്റ് ഗുണങ്ങളും

മികച്ച ദഹനവും മറ്റ് ഗുണങ്ങളും

ദഹന സംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മുരിങ്ങ വളരെയധികം സഹായിക്കുന്നു. ഇത് കൂടാതെ നല്ല ഉറക്കത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും എല്ലാം മുരിങ്ങ സഹായിക്കുന്നു. ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മുരിങ്ങ സഹായിക്കുന്നു. പ്രമേഹമെന്ന വില്ലനെ കുറച്ച് നാളത്തെ ഉപയോഗത്തിലൂടെ തന്നെ ഇല്ലാതാക്കുന്നതിന് മുരിങ്ങ സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും ആയുസ്സിനും മുരിങ്ങ സഹായിക്കുന്നു. മുരിങ്ങയിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ പോലും ആരോഗ്യത്തിന് മറ്റൊന്നും ചിന്തിക്കേണ്ടതില്ല.

ഉറക്കമില്ലായ്മക്ക് പരിഹാരം

ഉറക്കമില്ലായ്മക്ക് പരിഹാരം

ഉറക്കമില്ലായ്മ നമ്മുടെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. ഈ പ്രതിസന്ധികള്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിനവും മുരിങ്ങ കഴിക്കാവുന്നതാണ്. മുരിങ്ങയും മുരിങ്ങയുടെ വിത്തും അതായത് മുരിങ്ങക്കായും എല്ലാം നിങ്ങളുടെ ഉറക്കത്തെ സഹായിക്കുന്നു. ഉറങ്ങാന്‍ പോവുന്നതിന് അരമണിക്കൂര്‍ മുന്‍പ് അല്‍പം മുരിങ്ങക്കായ ഉപ്പിട്ട് വേവിച്ച് കഴിക്കുന്നത് നിങ്ങള്‍ക്ക് ആരോഗ്യം നല്‍കുന്നു. ഉറക്കമില്ലായ്മയെന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ നിങ്ങളെ ഇത് സഹായിക്കുന്നു. അതുകൊണ്ട് ഇന്ന് മുതല്‍ തന്നെ സംശയമെല്ലാം അകറ്റി ആരോഗ്യത്തിന് മുരിങ്ങക്കായയും മുരിങ്ങയിലയും ഉപയോഗിക്കാം.

വെള്ളപ്പയർ സ്ഥിരം, പ്രമേഹവും തടിയും കുത്തനെ കുറയുംവെള്ളപ്പയർ സ്ഥിരം, പ്രമേഹവും തടിയും കുത്തനെ കുറയും

മുരിങ്ങ കഴിക്കേണ്ട രീതികള്‍

മുരിങ്ങ കഴിക്കേണ്ട രീതികള്‍

നമ്മുടെ നാട്ടില്‍ പല രീതിയില്‍ മുരിങ്ങ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ചോറിന് കറിയാക്കിയും തോരനാക്കിയും മുരിങ്ങ ഉപയോഗിക്കുന്നത് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ മുരിങ്ങ വെറും വെള്ളത്തില്‍ വേവിച്ച് ഉപ്പിട്ട് കഴിക്കുന്നത് നല്ലതാണ്. ഈ വെള്ളം മാത്രം ദിനവും കഴിക്കുന്നതിും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. മുരിങ്ങയില കൊണ്ട് ചായ തയ്യാറാക്കി കഴിക്കുന്നതും ആരോഗ്യത്തിന് ഗുണകരമാണ്. ധാരാളം പോഷകങ്ങളും കൊഴുപ്പ് കുറഞ്ഞതുമാണ് മുരിങ്ങ ഇലകള്‍ ഇത് നിങ്ങളുടെ ഉയര്‍ന്ന കലോറിയെ ഇല്ലാതാക്കുകയും അമിതവണ്ണമെന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എല്ലാ വിധത്തിലും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് മുരിങ്ങ വളരെ മികച്ചതാണ്.

 മുരിങ്ങ കഴിക്കേണ്ട രീതികള്‍

മുരിങ്ങ കഴിക്കേണ്ട രീതികള്‍

മുരിങ്ങകുരു ഉണക്കിയത് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. മുരിങ്ങ ഇലയുടേതിനേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ മുരിങ്ങയുടെ കുരുവില്‍ ഉണ്ട് എന്നതാണ് സത്യം. ഇത് കൊണ്ട് ചമ്മന്തിപ്പൊടിയും മറ്റും തയ്യാറാക്കുന്നത് നിങ്ങളുടെ പ്രഭാത ഭക്ഷണത്തിന് കൂടെ ചേര്‍ത്ത് കഴിക്കാവുന്നതാണ്. മുരിങ്ങയുടെ പത്തിരട്ടി ഗുണങ്ങളാണ് മുരിങ്ങ കുരുവില്‍ ഉള്ളത്. ഇതോടൊപ്പം തന്നെ മുരിങ്ങയുടെ ഇല നിങ്ങള്‍ക്ക് സ്മൂത്തികളിലും മറ്റും ചേര്‍ക്കാവുന്നതാണ്. ഇത് കഴിക്കുന്നതും ആരോഗ്യ സംരക്ഷണത്തിന് മികച്ചതായി മാറുന്നു. എല്ലാ വിധത്തിലും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുരിങ്ങയും മുരിങ്ങയോട് ചേര്‍ന്ന ഭാഗങ്ങളും.

ഒരുപിടി മുരിങ്ങ വിത്തിൽ ഉയർന്ന പ്രമേഹത്തെ കുറക്കാംഒരുപിടി മുരിങ്ങ വിത്തിൽ ഉയർന്ന പ്രമേഹത്തെ കുറക്കാം

English summary

Ways To Add Moringa Leaves Into The Diet And Its Health Benefits In Malayalam

Here in this article we are sharing some health benefits of moringa leaves and how to add these leaves in your diet in malayalam. Take a look.
Story first published: Saturday, February 4, 2023, 21:01 [IST]
X
Desktop Bottom Promotion