For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിക്കാന്‍ പറ്റുമോ കറ്റാര്‍ വാഴ ?

|

പുരാതനകാലം മുതലേ ഔഷധഗുണത്തിനു പേരുകേട്ടതാണ് കറ്റാര്‍വാഴ. ആയുര്‍വേദത്തില്‍ ഏറ്റവും അറിയപ്പെടുന്നതും വ്യാപകമായി ഉപയോഗിക്കുന്നതുമായ സസ്യങ്ങളില്‍ ഒന്നാണിത്. ശരീരത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണെന്ന് മാത്രമല്ല ചര്‍മ്മത്തിനും മുടിക്കും മികച്ചതുമാണിത്. ഹിന്ദിയില്‍ 'ഗ്രിത്കുമാരി' എന്നും അറിയപ്പെടുന്ന കറ്റാര്‍ വാഴയ്ക്ക് അതിന്റെ അവിശ്വസനീയമായ അനേകം ആരോഗ്യഗുണങ്ങളാല്‍ ലോകമെമ്പാടും വ്യാപകമായ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. എളുപ്പത്തിലും വേഗത്തിലും വളരുന്നതിനാല്‍ കറ്റാര്‍ ചെടികള്‍ മിക്ക അടുക്കളത്തോട്ടങ്ങളിലും പറമ്പിലും കണ്ടുവരുന്നു. വളരെ കുറഞ്ഞ പരിചരണം മതി ഇതിന്റെ വളര്‍ച്ചയ്ക്ക്.

Most read: പ്രമേഹങ്ങളിലെ വില്ലന്‍: ടൈപ്പ് 2 പ്രമേഹംMost read: പ്രമേഹങ്ങളിലെ വില്ലന്‍: ടൈപ്പ് 2 പ്രമേഹം

ചര്‍മ്മത്തിന്റെയും മുടിയുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ധാരാളം ആളുകള്‍ കറ്റാര്‍ വാഴയും അതിന്റെ ഉല്‍പ്പന്നങ്ങളും മാത്രമേ ഉപയോഗിക്കുന്നുള്ളൂ. എന്നാല്‍ ഇത് ഭക്ഷണമാക്കി കഴിക്കുമ്പോള്‍ കറ്റാര്‍ വാഴ അതിന്റെ പോഷകത്തില്‍ ഏറ്റവും മികച്ചതാണെന്ന് പറയപ്പെടുന്നു. പലപ്പോഴും ഭക്ഷണപാനീയങ്ങളില്‍ ഉപയോഗിക്കുന്നു. കറ്റാര്‍ വാഴ ജ്യൂസുകള്‍ പല കടകളിലും ഓണ്‍ലൈനിലും വ്യാപകമായി ലഭ്യമാണ്. വീട്ടില്‍ ഉപഭോഗത്തിനായി കറ്റാര്‍ വാഴ തയ്യാറാക്കുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാവുന്ന ചെടിയുടെ ഒരേയൊരു ഭാഗമായതിനാല്‍ ലാറ്റക്‌സ് പൂര്‍ണ്ണമായും നീക്കംചെയ്യുന്നുവെന്ന് ഉറപ്പാക്കണം. കൂടാതെ നിങ്ങളുടെ ഭക്ഷണത്തില്‍ കറ്റാര്‍ വാഴ ചേര്‍ക്കുന്നതിന് മുമ്പ് ഒരു ഡയറ്റീഷ്യന്‍ അല്ലെങ്കില്‍ പോഷകാഹാര വിദഗ്ദ്ധനുമായി സംസാരിക്കുന്നത് നല്ലതാണ്.

കഴിക്കാം കറ്റാര്‍ വാഴ

കഴിക്കാം കറ്റാര്‍ വാഴ

പ്രധാന ഭക്ഷ്യ ഭാഗമായ ഇലകളില്‍ നിന്നുള്ള ജെല്‍ എളുപ്പത്തില്‍ വേര്‍തിരിച്ചെടുക്കാനും വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും കഴിയും. കറ്റാര്‍വാഴ നമ്മുടെ ഭക്ഷണക്രമത്തില്‍ ചേര്‍ക്കാന്‍ കഴിയുന്ന വിവിധ വഴികളും അവയുടെ ചില പ്രധാന ആരോഗ്യഗുണങ്ങളും നോക്കാം.

കറ്റാര്‍ വാഴ ജ്യൂസ്

കറ്റാര്‍ വാഴ കഴിക്കാനുള്ള ഏറ്റവും എളുപ്പ മാര്‍ഗം ജ്യൂസ് ആക്കുക എന്നതാണ്. കറ്റാര്‍ ഇല ചെറിയ ഭാഗങ്ങളായി മുറിക്കുക. ഇലയുടെ മുകളിലെ തിളങ്ങുന്ന പച്ച പാളി നീക്കം ചെയ്യുക, തുടര്‍ന്ന് ജെല്‍ പുറത്തെടുക്കുക. ഇലയ്ക്കും ജെല്ലിനുമിടയിലുള്ള നേര്‍ത്ത മഞ്ഞ കലര്‍ന്ന ലാറ്റക്‌സ് പാളിയും നീക്കംചെയ്യുക. ജെല്‍ കഴുകി തേങ്ങാവെള്ളം അല്ലെങ്കില്‍ പച്ചവെള്ളം, മധുരത്തിനായി അല്പം തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. മിശ്രിതത്തിലേക്ക് ആപ്പിള്‍ അല്ലെങ്കില്‍ കുക്കുമ്പര്‍ ജ്യൂസ് ഉള്‍പ്പെടെയുള്ളവയും ചേര്‍ക്കാവുന്നതാണ്.

നാരങ്ങയും കറ്റാര്‍ വാഴയും ജ്യൂസ്

നാരങ്ങയും കറ്റാര്‍ വാഴയും ജ്യൂസ്

ഈ ജ്യൂസ് ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കാം. ജ്യൂസ് കഴിച്ച് ഒരു മണിക്കൂറിന് ശേഷമേ മറ്റെന്തെങ്കിലും കഴിക്കാവൂ. കറ്റാര്‍ വാഴയുടെ വിഷാംശം ഇല്ലാതാക്കുന്ന പ്രത്യേകത ശരീരത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. നമ്മുടെ ഉദരത്തെയും കറ്റാര്‍ വാഴ ജ്യൂസ് ശുദ്ധീകരിക്കുന്നു.

ജ്യൂസ് എങ്ങനെ തയ്യാറാക്കാം

ജ്യൂസ് എങ്ങനെ തയ്യാറാക്കാം

ഒരു ഗ്ലാസ് വെള്ളം എടുത്ത് അതില്‍ നാരങ്ങ നീര് ചേര്‍ക്കുക. ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ എടുക്കുക. ഈ ലായനി ചൂടാക്കുക. ജെല്‍ വെള്ളത്തില്‍ കലരുന്നത് വരെ ഇളക്കി ചൂടാക്കുക. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ കൂടി ചേര്‍ക്കുക.

കറ്റാര്‍, ഇഞ്ചി ചായ

കറ്റാര്‍, ഇഞ്ചി ചായ

ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി, ദഹനത്തെ പ്രോത്സാഹിപ്പിക്കുക തുടങ്ങി ആരോഗ്യകരമായ നിരവധി ഗുണങ്ങള്‍ ഇഞ്ചിയില്‍ ഉണ്ട്. ഈ ഗുണങ്ങള്‍ കറ്റാര്‍ വാഴയുമായി സംയോജിപ്പിക്കുമ്പോള്‍ ശരീരത്തില്‍ നിന്ന് കൊഴുപ്പ് നീക്കംചെയ്യാന്‍ സഹായിക്കുന്നു. വൈകിട്ട് കറ്റാര്‍, ഇഞ്ചി ചായ നിങ്ങള്‍ക്കൊന്നു പരീക്ഷിക്കാവുന്നതാണ്.

എങ്ങനെ ഉണ്ടാക്കാം

എങ്ങനെ ഉണ്ടാക്കാം

കറ്റാര്‍, ഇഞ്ചി ചായ ഉണ്ടാക്കാന്‍ ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി അരച്ച് ഒരു ടീസ്പൂണ്‍ കറ്റാര്‍ വാഴ ജ്യൂസ് ചേര്‍ക്കുക. ഈ മിശ്രിതം ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കുക. ജെല്‍ വെള്ളത്തില്‍ നന്നായി കലങ്ങുന്നതു വരെ ചൂടാക്കുക. ഇനി മിശ്രിതം 10 മിനിറ്റ് തണുപ്പിച്ച് ഉപയോഗിക്കാവുന്നതാണ്.

പൈനാപ്പിള്‍, കക്കിരി, കറ്റാര്‍ ജ്യൂസ്

പൈനാപ്പിള്‍, കക്കിരി, കറ്റാര്‍ ജ്യൂസ്

ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലെ വിഷാംശം നീക്കാനും പൈനാപ്പിളിന് കഴിവുണ്ട്. കക്കിരിക്ക ജലാംശം ഉള്ളതും നാരുകളുള്ളതുമാണ്. ഇത് നിങ്ങളുടെ ദഹനത്തെ കൂടുതല്‍ മികച്ചതാക്കുന്നു.

ജ്യൂസ് എങ്ങനെ ഉണ്ടാക്കാം

ജ്യൂസ് എങ്ങനെ ഉണ്ടാക്കാം

ജ്യൂസ് ഉണ്ടാക്കാന്‍ ഒരു കഷ്ണം പൈനാപ്പിള്‍, ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, ഒരു കപ്പ് വെള്ളം, അര കക്കിരി എന്നിവ ആവശ്യമാണ്. എല്ലാ ചേരുവകളും ബ്ലെന്‍ഡറില്‍ ഇടുക. നന്നായി അടിക്കുക. ഉച്ചഭക്ഷണം കഴിച്ചതിനുശേഷം വിശപ്പ് തോന്നുമ്പോള്‍ ഈ സ്മൂത്തി കഴിക്കുന്നത് മികച്ചതായിരിക്കും.

ഓറഞ്ച്, സ്‌ട്രോബെറി, കറ്റാര്‍ വാഴ ഷേക്ക്

ഓറഞ്ച്, സ്‌ട്രോബെറി, കറ്റാര്‍ വാഴ ഷേക്ക്

കുറഞ്ഞ കലോറിയും പ്രമേഹരോഗികള്‍ക്ക് സുരക്ഷിതവുമാണ് സ്‌ട്രോബെറി. ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. സ്‌ട്രോബെറിയിലും നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഓറഞ്ച്, കറ്റാര്‍ വാഴ, സ്‌ട്രോബെറി എന്നിവ സംയോജിപ്പിക്കുന്നതിലൂടെ ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. മികച്ച ആന്റിഓക്സിഡന്റ് പാനീയവുമാണ് ഇത്.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

ഈ ജ്യൂസ് തയ്യാറാക്കാന്‍ ഓറഞ്ച് ജ്യൂസ് പിഴിഞ്ഞെടുക്കുക. ഇതിലേക്ക് മൂന്നോ നാലോ കഷ്ണം സ്‌ട്രോബെറിയും ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജ്യൂസും ചേര്‍ക്കുക. അര കപ്പ് വെള്ളത്തിനൊപ്പം ഇതെല്ലാം ബ്ലെന്‍ഡറില്‍ ഇടുക. നന്നായി അടിച്ചെടുക്കുക.

കറ്റാര്‍ വാഴ സലാഡ്

കറ്റാര്‍ വാഴ സലാഡ്

ജെല്ലിനു പുറമേ കറ്റാര്‍ വാഴ ഇലകളും സാധാരണയായി ഉപയോഗത്തിന് സുരക്ഷിതമാണെന്ന് തെളിയിച്ചിട്ടുണ്ട്. കറ്റാര്‍ വാഴ ഇലകള്‍ കഴുകി അരിഞ്ഞ് അറ്റത്തെ മുള്ളുകള്‍ നീക്കംചെയ്യുക. ഇലകള്‍ ലാറ്റെക്‌സില്‍ നിന്നും ജെല്ലില്‍ നിന്നും വേര്‍തിരിച്ച് നന്നായി കഴുകുക. ഈ ഇലകള്‍ സലാഡിനൊപ്പം ചേര്‍ത്ത് നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്.

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍ സാലഡ് ഡ്രെസ്സിംഗില്‍ ചേര്‍ക്കാം. മെലിഞ്ഞ ഘടന കാരണം ഒലിവ് ഓയില്‍, വിനാഗിരി തുടങ്ങിയ ചേരുവകളുമായി ഇത് എളുപ്പത്തില്‍ ചേര്‍ക്കാം. കറ്റാര്‍ വാഴയ്ക്ക് പോഷകസമൃദ്ധമായ സാലഡ് ഡ്രസ്സിംഗ് ഉണ്ടാക്കാം.

ഐസ് ക്യൂബുകളാക്കാം

ഐസ് ക്യൂബുകളാക്കാം

പൊള്ളലിനെ ശമിപ്പിക്കാന്‍ കറ്റാര്‍ വാഴ ഉപയോഗിക്കുന്നു. ലയിപ്പിച്ച ജെല്‍ ഒരു ഐസ് ക്യൂബ് ട്രേയിലേക്ക് ഒഴിച്ച് കട്ടയാക്കുക. ഇത് പൊള്ളലേറ്റ പ്രദേശത്ത് അടിയന്തിര ആശ്വാസത്തിനായി പ്രയോഗിക്കാം. ഈ ഐസ് കട്ടകള്‍ ജ്യൂസിലോ ഷെയ്ക്കിലോ ചേര്‍ക്കാവുന്നതുമാണ്.

ആന്റിഓക്സിഡന്റുകളില്‍ സമ്പന്നം

ആന്റിഓക്സിഡന്റുകളില്‍ സമ്പന്നം

കറ്റാര്‍ വാഴയില്‍ ധാരാളം ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്‌ളമേറ്ററി വസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ സസ്യസംയുക്തങ്ങളായ പോളിഫെനോളുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കറ്റാര്‍ വാഴ പ്രയോഗിക്കുകയും കഴിക്കുകയും ചെയ്യുമ്പോള്‍ ചര്‍മ്മത്തിന്റെയും മുടിയുടെയും ഗുണവും മെച്ചപ്പെടുത്താന്‍ കഴിയുന്നു.

ദഹനം വര്‍ദ്ധിപ്പിക്കുന്നു

ദഹനം വര്‍ദ്ധിപ്പിക്കുന്നു

ദഹനവ്യവസ്ഥയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ കറ്റാര്‍ വാഴ മികച്ചതാണെന്ന് പറയപ്പെടുന്നു. ഉദരം മെച്ചപ്പെടുത്തുന്നതിനും സന്തുലിതമാക്കുന്നതിനും ഇത് ഉത്തമമാണ്. ഇത് കുടലിലെ നല്ല ബാക്ടീരിയയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ദഹനനാളത്തില്‍ നിന്ന് ദോഷകരമായ പരാന്നഭോജികളെ പുറന്തള്ളുകയും ചെയ്യുന്നു.

പ്രമേഹരോഗികള്‍ക്ക്

പ്രമേഹരോഗികള്‍ക്ക്

ടൈപ്പ് -2 പ്രമേഹ രോഗികള്‍ക്ക് ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും കറ്റാര്‍ വാഴ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാന്‍

കറ്റാര്‍ വാഴ കഴിക്കുന്നത് ഒരു വ്യക്തിയുടെ ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. കറ്റാര്‍ വാഴ ജെല്ലിന് വിഷാംശം നീക്കല്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഉണ്ടെന്ന് അറിയപ്പെടുന്നു. രോഗപ്രതിരോധശേഷിയും ദഹനവും വര്‍ദ്ധിപ്പിക്കുന്നതിനും ഇത് ഉത്തമമാണ്. ശരീരഭാരം കുറയ്ക്കാന്‍ പരോക്ഷമായും കറ്റാര്‍വാഴ സഹായിക്കും.

English summary

Ways To Add Aloe Vera To Your Diet

Here we are discussing the different ways of adding aloe vera to your diet. Read on.
Story first published: Saturday, December 21, 2019, 11:35 [IST]
X
Desktop Bottom Promotion