For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മാത്രമോ നടുവേദന: കാരണം നിസ്സാരമാക്കല്ലേ

|

നടുവേദന എപ്പോഴും ഏത് സമയത്തും വരാവുന്നതാണ്. ഇത് പലര്‍ക്കും വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നതും അതികഠിനമായ വേദന ഉണ്ടാക്കുന്നതും ആണ്. എങ്ങനെയെങ്കിലും ഇത് മാറ്റണം എന്ന് വിചാരിക്കുന്നവര്‍ക്ക് പലപ്പോഴും അത് കൂടുതല്‍ തലവേദന ഉണ്ടാക്കുന്നതാണ്. നിങ്ങള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പക്ഷേ ഉണ്ടാവുന്ന തലവേദന അല്‍പം ശ്രദ്ധിക്കണം. ഇത് അപകടകരമായ അവസ്ഥയാണ് എന്നത് മനസ്സിലാക്കേണ്ടതാണ്. നടുവേദന സാധാരണമാണ്. ഇത് പലപ്പോഴും രാവിലെ ആദ്യം അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ്. പ്രത്യേകിച്ച് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ ഉണ്ടാവുന്ന നടുവേദന.

Waking Up With Back Pain

ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം നടുവേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. എന്തുകൊണ്ടാണ് നടുവേദന ഉണ്ടാവുന്നത്, എന്താണ് രാവിലെയുള്ള നടുവേദനയുടെ കാരണങ്ങള്‍, നടുവേദനയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അതിരാവിലെയുള്ള നടുവേദന പലപ്പോഴും ദീര്‍ഘനേരം വിശ്രമിക്കുമ്പോഴോ അല്ലെങ്കില്‍ ശരീരത്തില്‍ രക്തയോട്ടം കുറയുമ്പോഴോ സംഭവിക്കുന്നതാണ്. എന്നാല്‍ ഇത് പിന്നീട് മാറുന്നു. എന്തൊക്കെയാണ് കാരണങ്ങള്‍, എന്തൊക്കെ ശ്രദ്ധിക്കണം, പരിഹാരം എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കാരണങ്ങള്‍

കാരണങ്ങള്‍

അതിരാവിലെയുള്ള നടുവേദനക്ക് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. അതില്‍ സമ്മര്‍ദ്ദം ഒരു പ്രധാന കാരണമാണ്. ഇത് കൂടാതെ രാത്രിയില്‍ കിടക്കുന്ന രീതി, നിങ്ങളില്‍ വിട്ടുമാറാത്ത മെഡിക്കല്‍ അവസ്ഥകള്‍ എല്ലാം ഇതിന്റെ കാരണങ്ങളാണ്. നിങ്ങള്‍ ഉറങ്ങുന്ന ഭാവം ശരിയല്ലെങ്കില്‍ അത് പലപ്പോഴും നട്ടെല്ലുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ഇതാണ് രാവിലെ എഴുന്നേറ്റാല്‍ ഉണ്ടാവുന്ന നടുവേദനയുടെ കാരണം. ഇത്തരത്തില്‍ സ്ഥിരമായി ഈ പൊസിഷനില്‍ ഉറങ്ങുന്നവരെങ്കില്‍ അവരില്‍ രാവിലെയുള്ള നടുവേദന വിട്ടുമാറില്ല. ഇനി നിങ്ങള്‍ ഉറങ്ങുമ്പോള്‍ നടുവേദനയെ കുറക്കുന്നതിന് വേണ്ടി കാല്‍മുട്ടിന് താഴെ തലയിണ വെച്ച് മലര്‍ന്ന് കിടന്ന് ഉറങ്ങുന്നതിന് ശ്രദ്ധിക്കണം.

ബെഡ് ശരിയല്ലാത്തത്

ബെഡ് ശരിയല്ലാത്തത്

ബെഡ് ശരിയല്ലാത്തതും നിങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ മെത്തകള്‍ മാറ്റുന്നത് നിങ്ങള്‍ക്ക് നടുവേദനയില്‍ നിന്ന് ആശ്വാസം നല്‍കുന്നതിന് സഹായിക്കുന്നു. പഴയ മെത്തകള്‍ മാറ്റി മികച്ച ഉറക്കം നല്‍കുന്നതിന് ശ്രദ്ധിക്കണം. നടുവേദന ഉണ്ടാവുന്നതല്ല എന്ന് ഉറപ്പ് വരുത്തുന്നതിന് ശ്രദ്ധിക്കണം. ഇത് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം വേണം മെത്ത വാങ്ങുന്നതിന്.

ഗര്‍ഭധാരണം

ഗര്‍ഭധാരണം

ഗര്‍ഭകാലത്ത് പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. ഈ സമയം തന്നെ നടുവേദനയും വര്‍ദ്ധിക്കുന്നു. പ്രത്യേകിച്ച് ആദ്യത്തെ എട്ട് ആഴ്ചയില്‍ ഇത്തരം നടുവേദനകള്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ പിന്നീട് അഞ്ചാം മാസത്തിനും ഏഴാം മാസത്തിനും ഇടയില്‍ പലപ്പോഴും ഇത്തരം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉള്ള നടുവേദനക്ക് ആശ്വാസം പകരുന്നതിന് വേണ്ടി ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. കാരണം ഗര്‍ഭധാരണം നിങ്ങളുടെ പേശികള്‍ക്ക് ആയാസമുണ്ടാക്കുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഇത്തരം വേദനകള്‍ നിങ്ങളില്‍ വളരെ അസ്വസ്ഥതകള്‍ ഉണ്ടാക്കും.

രാവിലെയുള്ള നടുവേദനയ്ക്കുള്ള ചികിത്സ

രാവിലെയുള്ള നടുവേദനയ്ക്കുള്ള ചികിത്സ

രാവിലെയുള്ള നടുവേദന പലപ്പോഴും നിങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നാല്‍ നടുവേദനയോടെ ആരംഭിക്കുന്ന ദിവസമാണെങ്കില്‍ അത് പലപ്പോഴും ഇല്ലാതാക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. കിടക്കയില്‍ കിടന്ന് സ്‌ട്രെച്ച് ചെയ്യുന്നത് അല്‍പം ശ്രദ്ധിക്കണം. ഇതാണ് നടുവേദനയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍. നിങ്ങള്‍ മലര്‍ന്ന് കിടന്ന് വേണം ഇത് ചെയ്യുന്നതിന്.

പ്ലാങ്ക് ചെയ്യുന്നത്

പ്ലാങ്ക് ചെയ്യുന്നത്

പ്ലാങ്ക് ചെയ്യുന്നത് എന്തുകൊണ്ടും നിങ്ങളുടെ നടുവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിനുണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. നടുവേദനയെ ലഘൂകരിക്കുകയും ശരീരത്തിന് സുഖം നല്‍കുകയും ചെയ്യുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള ഇത്തരം നടുവേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പ്ലാങ്ക് ദിനവും ചെയ്യാവുന്നതാണ് 30 സെക്കന്റ് നേരത്തെക്കെങ്കിലും പ്ലാങ്ക് ചെയ്യുന്നതിന് ശ്രദ്ധിക്കണം.

ദിവസം മുഴുവന്‍ വ്യായാമം ചെയ്യുക

ദിവസം മുഴുവന്‍ വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഇത് നിങ്ങളില്‍ ഉണ്ടാവുന്ന എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏറ്റവും മികച്ച വ്യായാമങ്ങള്‍ തന്നെ ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ അതിരാവിലെയുള്ള നടുവേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കും. പുറകിലെ സമ്മര്‍ദ്ദം ഒഴിവാക്കുന്നതിന് സ്റ്റാന്റിംഗ് പോസുകള്‍ ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ നടുവേദനയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

45 കഴിഞ്ഞോ, ആര്‍ത്തവ വിരാമത്തിലേക്ക് എത്തുമ്പോള്‍ ശരീരം പ്രതികരിക്കുന്നത്‌45 കഴിഞ്ഞോ, ആര്‍ത്തവ വിരാമത്തിലേക്ക് എത്തുമ്പോള്‍ ശരീരം പ്രതികരിക്കുന്നത്‌

ഏത് പഴകിയ കഫക്കെട്ടും മാറ്റി ശ്വാസകോശത്തിലെ അഴുക്കിനെ തുരത്താംഏത് പഴകിയ കഫക്കെട്ടും മാറ്റി ശ്വാസകോശത്തിലെ അഴുക്കിനെ തുരത്താം

English summary

Waking Up With Back Pain: Causes, Symptoms, and Treatment In Malayalam

Here in this article we are sharing morning back pain, causes, symptoms and treatment in malayalam. Take a look.
X
Desktop Bottom Promotion