For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൃക്ഷാസനം നിസ്സാരമല്ല: അപ്രതീക്ഷിത ഗുണങ്ങള്‍ ഇവര്‍ക്ക്

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും നമ്മളെ രോഗിയാക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ജീവിതം ആയിരിക്കണം നാം നയിക്കേണ്ടത്. എന്നാല്‍ ഇന്നത്തെ കാലത്ത് യോഗ ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. മാനസികവും ശാരീരികവുമായ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് യോഗ ദിനവും ചെയ്യാവുന്നതാണ്. എന്നാല്‍ ഓരോ യോഗ പോസുകള്‍ക്ക് ഓരോ ഗുണങ്ങള്‍ ഉണ്ട്. ദിവസവും യോഗ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കുന്നതുള്‍പ്പെടെയുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നു.

Vrikshasana Benefits

യോഗയോടൊപ്പം ചെയ്യുന്ന ധ്യാനം, ശ്വസന വ്യായാമങ്ങള്‍, മറ്റ് യോഗ എന്നിവ നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നത് മാനസിക സമ്മര്‍ദ്ദത്തെ പ്രതിരോധിക്കുകയും അതില്‍ നിന്ന് മോചനം നല്‍കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. യോഗ ചെയ്യുന്നതിലൂടെ ശരീരത്തിന് വഴക്കം നല്‍കുന്നതിന് സാധിക്കുകയും അതോടൊപ്പം തന്നെ മാനസിക സമ്മര്‍ദ്ദമുള്‍പ്പടെയുള്ള രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ദിനചര്യയില്‍ വൃക്ഷാസനം ഉള്‍പ്പെടുത്താവുന്നതാണ്. ഇത് നിങ്ങളുടെ കാലിലെ പേശികളെ ശക്തിപ്പെടുത്താനും നിങ്ങളുടെ ശരീരത്തില്‍ സ്ഥിരത വളര്‍ത്താനും സഹായിക്കും. എങ്ങനെ വൃക്ഷാസനം ചെയ്യാം എന്നും, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

വൃക്ഷാസനം ആരോഗ്യ ഗുണങ്ങള്‍

വൃക്ഷാസനം ആരോഗ്യ ഗുണങ്ങള്‍

വൃക്ഷാസനത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ആരോഗ്യ സംരക്ഷണത്തിന് വൃക്ഷാസനം വളരെയധികം സഹായിക്കുന്നുണ്ട്. എന്നാല്‍ വൃക്ഷാസനം ചെയ്യുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. വൃക്ഷാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ കാലുകള്‍ക്ക് ശക്തി നല്‍കുന്നു. കൂടാതെ ഇടുപ്പ് തുറക്കുന്നതിനും ശക്തി നല്‍കുന്നതിനും സഹായിക്കുന്നു. നിങ്ങള്‍ക്ക് ഏകാഗ്രത നല്‍കുന്നതിന് സഹായിക്കുന്നു. ശ്രദ്ധ വര്‍ദ്ധിപ്പിക്കുന്നു. കാലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു.

വൃക്ഷാസനം ആരോഗ്യ ഗുണങ്ങള്‍

വൃക്ഷാസനം ആരോഗ്യ ഗുണങ്ങള്‍

പേശികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത് മികച്ച ഫലം നല്‍കുന്നു. സയാറ്റിക പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വൃക്ഷാസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ കാഴ്ച ശക്തിയും എന്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കഴിവും വര്‍ദ്ധിക്കുന്നു. ഏകാഗ്രത വര്‍ദ്ധിക്കുന്ന കാര്യത്തില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നതാണ് വൃക്ഷാസനം. മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുകയും സമ്മര്‍ദ്ദവും ഉത്കണ്ഠയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന മാറില്ലെന്ന് നമ്മള്‍ കരുതുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് എന്തുകൊണ്ടും വൃക്ഷാസനം.

വൃക്ഷാസനം എങ്ങനെ ചെയ്യണം?

വൃക്ഷാസനം എങ്ങനെ ചെയ്യണം?

വൃക്ഷാസനം എന്നത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളെക്കുറിച്ച് നാം വായിച്ചു. ഇത് എങ്ങനെ ചെയ്യണം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ആദ്യം യോഗ മാറ്റില്‍ നിവര്‍ന്ന് നില്‍ക്കുക. ശേഷം കാലുകള്‍ ഒരുമിച്ച് വെക്കണം. പിന്നീട് വലത് കാല്‍ മടക്കി ഇടത് കാലിന്റെ പെരിനിയത്തിന് മുകളിലായി വെക്കുക. പിന്നീട് കൈകള്‍ രണ്ടും ഷോള്‍ഡര്‍ ലെവലില്‍ ഉയര്‍ത്തി പതുക്കെ മുകളിലേക്ക് ഉയര്‍ത്തുക. കൈകള്‍ കൂപ്പിയ ശേഷം ചെവികള്‍ക്ക് അടുത്തേക്ക് കൈകള്‍ കൊണ്ട് വരുന്നതിന് ശ്രദ്ധിക്കണം. പിന്നീട് ഉള്ളിലേക്ക്ക ശ്വാസം എടുക്കുക. പതുക്കെ കണ്ണുകള്‍ ഇറുക്കി അടച്ച് നില്‍ക്കുക. പത്ത് സെക്കന്റ് ഇത്തരത്തില്‍ തുടരണം. അതിന് ശേഷം കൈകള്‍ പതുക്കെ വിട്ട് ഇടത് ഭാഗത്തും ഇത് തുടരുക. പത്ത് സെക്കന്റ് നേരത്തേക്ക് ഇത് ചെയ്യാവുന്നതാണ്.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

വൃക്ഷാസനം ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇവ എന്തൊക്കെയെന്ന് നോക്കാം. തലചുറ്റുല്‍, കുറഞ്ഞ ബിപി, കൂടുതല്‍ ബിപി, മേഗ്രേയ്ന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഒരിക്കലും വൃക്ഷാസനം ചെയ്യരുത്. ഇത് കൂടുതല്‍ പ്ര്ശനമുണ്ടാക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. കാലുകള്‍ക്ക് ബലമില്ലാത്ത വ്യക്തികള്‍ വൃക്ഷാസനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നു. കാല്‍ ബാലന്‍സ് ചെയ്ത് വെക്കുമ്പോള്‍ മുട്ട് വളയാതെ ശ്രദ്ധിക്കണം. മുട്ട് വളഞ്ഞതാണെങ്കില്‍ അത് പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കണം.

വൃക്ഷാസനത്തിനു പിന്നിലെ ശാസ്ത്രം

വൃക്ഷാസനത്തിനു പിന്നിലെ ശാസ്ത്രം

വൃക്ഷാസനം ചെയ്യുന്നതിന് പിന്നിലെ ശാസ്ത്രം എന്താണെന്ന് നമുക്ക് നോക്കാം. ഈ ആസനം നിങ്ങളുടെ സന്തുലിതാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. അതിന്റെ പ്രധാന ഗുണങ്ങള്‍ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിലും നാഡീവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. നിങ്ങള്‍ ബാലന്‍സ് ചെയ്യുമ്പോള്‍, നിങ്ങളുടെ മനസ്സ് കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതരാകുന്നു. ഈ അവസ്ഥയില്‍ നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, നിങ്ങള്‍ ബാലന്‍സ് ചെയ്യുന്നുവെന്ന് നിങ്ങള്‍ മനസ്സിലാക്കും. ഇത് കൃത്യമായി നിങ്ങള്‍ക്ക് ബാലന്‍സ് ചെയ്യുന്നു. മനസ്സ് ഏകാഗ്രമല്ലെങ്കില്‍ അത് പലപ്പോഴും ശരീരത്തേയും അലയാന്‍ വിടുന്നു. ഇത് നിങ്ങളെ വീണ്ടും സമ്മര്‍ദ്ദത്തിലേക്കും പിരിമുറുക്കത്തിലേക്കും നിങ്ങളെ എത്തിക്കുന്നു.

സ്ത്രീയുടെ പ്രത്യുത്പാദന ശേഷിക്ക് വെല്ലുവിളിയാണ് ഈ ക്യാന്‍സര്‍സ്ത്രീയുടെ പ്രത്യുത്പാദന ശേഷിക്ക് വെല്ലുവിളിയാണ് ഈ ക്യാന്‍സര്‍

ആര്‍ത്തവ വേദന ഏറ്റവും കൂടുന്ന പ്രായം ഇതാണ്: അറിയേണ്ടത് ഇതെല്ലാംആര്‍ത്തവ വേദന ഏറ്റവും കൂടുന്ന പ്രായം ഇതാണ്: അറിയേണ്ടത് ഇതെല്ലാം

English summary

Vrikshasana Benefits And How To Do It For Strengthen Your Muscles In Malayalam

Here in this article we are sharing some health benefits of Vrikshasana and how to do it in malayalam. Take a look.
Story first published: Tuesday, September 13, 2022, 11:50 [IST]
X
Desktop Bottom Promotion