For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപരീത വീരഭദ്രാസനം: അരക്കെട്ട് ഒതുക്കി ആലില വയറിന്

|

യോഗയില്‍ വിപരീത വീരഭദ്രാസനം എന്നത് വളരെ പ്രധാനപ്പെട്ട ഒരു പോസ് തന്നെയാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഇതെങ്ങനെ കൃത്യമായി ചെയ്യണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. അറിഞ്ഞ് ചെയ്താല്‍ ഗുണങ്ങള്‍ ധാരാളം നല്‍കുന്ന ഒരു യോഗാസനമാണ് വിപരീത വീരഭദ്രാസനം. ഇത് നിങ്ങളുടെ ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണങ്ങള്‍ നല്‍കുന്നു. വീരഭദ്രാസനത്തിന് സമം തന്നെയാണ് വിപരീത വീരഭദ്രാസനം. എന്നാല്‍ ഇതെങ്ങനെ ചെയ്യണം എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

Viparita Virabhadrasana

എങ്ങനെ ചെയ്യണം?

തടാസനത്തില്‍ നിന്നതിന് ശേഷം ഇടത് കാല്‍ പതിയെ പുറകിലേക്ക് നീക്കി വെക്കുക. വലത് കാല്‍ മുന്നിലേക്ക് നീട്ടി വെച്ച് ചിത്രത്തില്‍ കാണുന്നത് പോലെ സമാന്തരമായി വെക്കുക. ശേഷം കൈകള്‍ രണ്ടും കാലിന് സമാന്തരമായി വരത്തക്ക വണ്ണം ഇരു വശങ്ങളിലേക്കും നീട്ടുക. ശേഷം വലത് കൈ സീലിംങിലേക്ക് ഫേസ് ചെയ്യത്തക്ക വിധത്തില്‍ വെച്ച് പതിയെ തലക്ക് മുകളിലേക്ക് ഉയര്‍ത്തുക. ഈ സമയം ഇടത് കൈ പതുക്കേ ഇടത് തുടയുടെ അടുത്തേക്കും കൊണ്ട് വരണം. നോട്ടം നിങ്ങളുടെ മുകളിലേക്ക് ഉയര്‍ത്തിയ കൈയ്യിലേക്കായിരിക്കണം. ശ്വാസോച്ഛ്വാസം കൃത്യമായിരിക്കണം. ഇത് തന്നെ മറുവശത്തും ആവര്‍ത്തിക്കാവുന്നതാണ്.

Viparita Virabhadrasana

ഗുണങ്ങള്‍

ശരീരം വലിച്ച് നീട്ടുന്നതിനും ദൃഢമാക്കുന്നതിനും വിപരീത വീരഭദ്രാസനം ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ഹാംസ്ട്രിംഗ്‌സ്, ഞരമ്പുകള്‍, ക്വാഡ്രിസെപ്‌സ്, ഗ്ലൂറ്റിയസ് എന്നിവയെ നന്നായി സ്‌ട്രെച്ച് ചെയ്യുന്നു. ഇത് കൂടാതെ കാല്‍മുട്ടുകള്‍, ഇടുപ്പ്, കണങ്കാല്‍ എന്നിവയെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഒരു ബാക്ക്ബെന്‍ഡ് എന്ന നിലയില്‍, നെഞ്ച്, വാരിയെല്ല്, ഉദരഭാഗം, ഇന്റര്‍കോസ്റ്റല്‍ പേശികള്‍, കഴുത്ത്, കൈകള്‍, എന്നിവയെ വിപരിത വീരഭദ്രാസനത്തിലൂടെ മെച്ചപ്പെടുത്തുന്നു.

വഴക്കവും ചലനവും

Viparita Virabhadrasana

നിങ്ങളുട ശരീരത്തിന്റെ വഴക്കവും വ്യാപ്തിയും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു വിപരീത വീരഭദ്രാസനം. ഈ ആസനത്തില്‍ ഇടുപ്പ് വളയുന്നത് ശരീരത്തിന്റെ താഴത്തെ ഭാഗത്തെ കാലുകള്‍ക്ക് ബലം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ കൈകളുടെയും തോളുകളുടെയും ചലനത്തിനും മികച്ചതാണ് ഈ ആസനം. ഇതിലൂടെ കഴുത്ത്, തോളുകള്‍, ശരീരത്തിന്റെ വശങ്ങള്‍ എന്നീ ഭാഗങ്ങള്‍ക്ക് നല്ല വഴക്കവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ഈ യോഗാസനം. നട്ടെല്ലിന്റെ ഭാഗമായ സെര്‍വിക്കല്‍, തൊറാസിക്, ലംബര്‍, സാക്രം എന്നിവയ്ക്ക് പരമാവധി സ്‌ട്രെച്ച് ലഭിക്കുകയും ചെയ്യുന്നു.

ശ്വാസകോശത്തിന്റെ ആരോഗ്യം

ശ്വാസകോശത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും സഹായിക്കുന്നതാണ് വിപരീത വീരഭദ്രാസനം. ഇത് ചെയ്യുന്നതിലൂടെ അത് നെഞ്ചിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ശ്വസനാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ വീല്‍പോസ് അഥവാ ചക്രാസനം ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ശരീരത്തിന്റെ വഴക്കത്തിന് ആക്കം കൂട്ടുന്നതിനും വിപരീത വീരഭദ്രാസനം സഹായിക്കുന്നു. കൂടാതെ വാരിയെല്ലിന്റെ വഴക്കം മെച്ചപ്പെടുത്തുന്നതിനും ഏറ്റവും മികച്ചതാണ് ഈ യോഗ പോസ്.

ഇടുപ്പിലെ കൊഴുപ്പകറ്റുന്നതിന്

Viparita Virabhadrasana

ഇടുപ്പിലെ കൊഴുപ്പകറ്റി ശരീരത്തിന് ഒതുക്കം നല്‍കുന്നതിനും വീരഭദ്രാസനം സഹായിക്കുന്നു. അത് വഴി ശരീരത്തിന് വഴക്കം വര്‍ദ്ധിക്കുകയും ശരീരത്തിലുണ്ടാവുന്ന അനാവശ്യ കൊഴുപ്പിനെ പുറന്തള്ളുന്നതിന് സാധിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ജോലി സമ്മര്‍ദ്ദം കുറക്കുന്നതിനും ശരീരത്തിന് ആവശ്യത്തിന് വിശ്രമവും കരുത്തും നല്‍കുന്നതിനും വിപരീത വീരഭദ്രാസനം മികച്ചതാണ്. പിരിമുറുക്കങ്ങളേയും സമ്മര്‍ദ്ദത്തേയും പരമാവധി ഒഴിവാക്കുന്നതിന് സഹായിക്കുന്നു വീരഭദ്രാസനം.

ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

Viparita Virabhadrasana

ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.ഈ പോസ് ചെയ്യുമ്പോള്‍ ശരീരം നല്ലതുപോലെ സ്‌ട്രെച്ച് ആവുകയാണ് ചെയ്യുന്നത്. എന്നാല്‍ അതിന് വേണ്ടി ആദ്യം നമ്മള്‍ ശരീരത്തെ ഒരുക്കേണ്ടതുണ്ട്. നല്ലതുപോലെ വാംഅപ് ചെയ്തതിന് ശേഷം മാത്രമേ വിപരീത വീരഭദ്രാസനം ചെയ്യാന്‍ പാടുകയുള്ളൂ. ഇത് കൂടാതെ വൃക്കയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു ഈ പോസ്. രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നതിനും ഹെര്‍ണിയ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും വീരഭദ്രാസനം സഹായിക്കുന്നു. കൂടുതല്‍ നേരം ഇത് ചെയ്യുമ്പോള്‍ വയറിലെയും തുടയിലെ കൊഴുപ്പും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എങ്കിലും ഏത് യോഗാസനം പരിശീലിക്കുമ്പോഴും നല്ലൊരു യോഗാചാര്യനെ സമീപിച്ച് വേണം ഇത് ചെയ്യുന്നതിന്.

വീരഭദ്രാസനം സ്ഥിരമാക്കൂ: ആകാരവടിവിനും നട്ടെല്ല് സ്‌ട്രോംങ് ആക്കാനുംവീരഭദ്രാസനം സ്ഥിരമാക്കൂ: ആകാരവടിവിനും നട്ടെല്ല് സ്‌ട്രോംങ് ആക്കാനും

ഓരോ യോഗമുറ ചെയ്യുന്നതിലും ആരോഗ്യം ലഭിക്കുന്ന വഴികള്‍ഓരോ യോഗമുറ ചെയ്യുന്നതിലും ആരോഗ്യം ലഭിക്കുന്ന വഴികള്‍

English summary

Viparita Virabhadrasana (Reverse Warrior Pose) How To Do It And Its Benefits

Here in this article we have listed some of the health benefits of Viparita Virabhadrasana (Reverse Warrior Pose) and how to do it in malayalam. Take a look.
Story first published: Wednesday, December 28, 2022, 20:49 [IST]
X
Desktop Bottom Promotion