For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെജിറ്റേറിയൻ ഡയറ്റ് തടിപെട്ടെന്നാണ് മാറ്റംവരുന്നത്

|

അമിതവണ്ണം പലരിലും ആത്മവിശ്വാസം കെടുത്തുന്ന ഒന്നാണ്. അതിനെ പരിഹരിക്കുന്നതിന് വേണ്ടിയാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. എന്നാൽ പലപ്പോഴും ഇതിന് സാധിക്കാതെ ഡയറ്റും മറ്റും പകുതിക്ക് വെച്ച് നിർത്തുന്നവരാണ് പലരും. നോൺ വെജിറ്റേറിയനേക്കാൾ വെജിറ്റേറിയൻ കഴിക്കുന്നവരാണ് പെടാപാടിലാവുന്നത്.

കാരണം ഡയറ്റ് എന്ത് വെച്ച് എങ്ങനെ തുടങ്ങണം എന്ന കാര്യം പലരേയും അവതാളത്തിലാക്കുന്നു. അവിടെ നിന്നും ഇവിടെ നിന്നും ലഭിക്കുന്ന പരിമിതമായ അറിവുകൾ വെച്ചാണ് പലപ്പോഴും പലരും ഇത്തരം ഡയറ്റുകളും മറ്റും ആരംഭിക്കുന്നത്. എന്നാൽ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് താങ്ങാൻ പറ്റാത്ത തരത്തിലേക്ക് മാറുമ്പോൾ അത് കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നു.

Most read: വെള്ളരിത്തോൽ ജ്യൂസ് ദിവസവും; ഗ്യാസിന് ഒറ്റമൂലിയാണ്Most read: വെള്ളരിത്തോൽ ജ്യൂസ് ദിവസവും; ഗ്യാസിന് ഒറ്റമൂലിയാണ്

എന്നാൽ ആരോഗ്യത്തിന്റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കുന്നവർക്കും തടിയും വയറും കുറക്കണം എന്നുള്ളവർക്കും ശ്രദ്ധിക്കാവുന്ന ഒന്നാണ് വെജിറ്റേറിയൻ ഡയറ്റ്. ഇത് ചെയ്യുന്നതിലൂടെ അത് ആരോഗ്യപ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കി നിങ്ങളുടെ അമിതവണ്ണവും ചാടിയ വയറും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാൽ ഇതെങ്ങനെ എടുക്കണം എന്നുള്ളത് പലർക്കും അറിയാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. വെജിറ്റേറിയൻ ഡയറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വെജിറ്റേറിയൻ ഡ‌യറ്റിന്‍റ ഗുണങ്ങൾ

വെജിറ്റേറിയൻ ഡ‌യറ്റിന്‍റ ഗുണങ്ങൾ

വെജിറ്റേറിയൻ ഡയറ്റിന്റെ ഗുണങ്ങൾ നിരവധിയാണ്. പെട്ടെന്നാണ് ഇത് കൊണ്ട് ഫലം ലഭിക്കുന്നത്. അതുകൊണ്ട് തന്നെ അമിതവണ്ണം എന്ന പ്രതിസന്ധിയെ നമുക്ക് പെട്ടെന്ന് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ എങ്ങനെയെല്ലാം ഇതിൻറെ ഗുണങ്ങൾ നമുക്ക് ലഭിക്കുന്നുണ്ട് എന്ന് പലർക്കും അറിയില്ല. ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന അമിതവണ്ണത്തേയും തടിയേയും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും വെജിറ്റേറിയൻ ഡയറ്റ് ഇങ്ങനെയെല്ലാം നമുക്ക് എടുക്കാവുന്നതാണ്.

 കുറഞ്ഞ കലോറി

കുറഞ്ഞ കലോറി

കുറഞ്ഞ കലോറിയാണ് വെജിറ്റേറിയൻ ഡയറ്റിൽ ഉൾപ്പെടുത്തുന്നത്. ഫ്രൂട്ട്സ്, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയെല്ലാം ഇത്തരത്തിൽ കലോറി കുറഞ്ഞതാണ്. അതുകൊണ്ട് തന്നെ ഇതെല്ലാം ശ്രദ്ധിക്കുന്നവർക്ക് വെജിറ്റേറിയൻ ഡയറ്റിലൂടെ പല വിധത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാവുന്നതാണ്. കലോറി കുറവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കൃത്യമായ സമയത്ത് വേണം.

കൊളസ്ട്രോൾ ഫാറ്റ് കുറവ്

കൊളസ്ട്രോൾ ഫാറ്റ് കുറവ്

നമ്മുടെ ജീവിത ശൈലി രോഗങ്ങളിൽ വില്ലനായി മാറുന്ന ഒന്നാണ് കൊളസ്ട്രോൾ എന്ന രോഗം. ഇതിനെ പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വെജിറ്റേറിയൻ ഡയറ്റ് ശീലമാക്കാവുന്നതാണ്. ഇത് ശീലമാക്കുന്നതിലൂടെ അത് കൊളസ്ട്രോൾ, ശരീരത്തിലെ അമിത കൊഴുപ്പ് എന്നീ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഈ ഡയറ്റ് ശീലമാക്കാം.

ഫൈബറിന്റെ അളവ്

ഫൈബറിന്റെ അളവ്

ഫൈബറിന്റെ അളവ് നാം കഴിക്കുന്ന ഭക്ഷണത്തിൽ കൂടുതലാണ്. അതുകൊണ്ട് തന്നെ ദഹന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും മലബന്ധം പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് തടി കുറക്കുന്നതിന് മികച്ച ഒരു ഓപ്ഷനാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. വെജിറ്റേറിയൻ ഡയറ്റ് എങ്ങനെ എടുക്കണം എന്നും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും നമുക്ക് നോക്കാവുന്നതാണ്.

ഡയറ്റിന്റെ ചിട്ടകൾ

ഡയറ്റിന്റെ ചിട്ടകൾ

1. ഡയറ്റിന്റെ ആദ്യത്തെ ദിവസം രാവിലെ ഉലുവയിട്ട വെള്ളം അൽപം കുടിക്കണം.

2. പ്രഭാതഭക്ഷണത്തിന് വേണ്ടി ഒരു കപ്പ് ഓടസ് കഴിക്കാവുന്നതാണ്

3.പത്ത് മണിക്ക് അൽപം തണ്ണിമത്തനും നാല് ബദാമും കഴിക്കാവുന്നതാണ്

4. ഉച്ച ഭക്ഷണത്തിന് വേണ്ടി അൽപം ബ്രൗൺ റൈസും തക്കാളി, ഉള്ളി സാല‍ഡും അൽപം സംഭാരവും കഴിക്കാവുന്നതാണ്

5. സ്നാക്സ് ആയി അൽപം ഗ്രീൻ ടീയും ഒരു ആപ്പിളും കഴിക്കാം

6. അത്താഴത്തിന് അൽപം വീറ്റ് ബ്രെഡും, ഒരു കപ്പ് നിലക്കടല, കുക്കുമ്പർ, കാരറ്റ്, ഒരു ഗ്ലാസ്സ് പാൽ എന്നിവ ശീലമാക്കണം. ഇത്രയുമാണ് ഡയറ്റിന്റെ ചിട്ടകൾ. ഇത് ഒരാഴ്ച കൃത്യമായി ചെയ്യാവുന്നതാണ്.

എന്തൊക്കെ കഴിക്കണം

എന്തൊക്കെ കഴിക്കണം

ഡയറ്റിൽ എന്തൊക്കെ കഴിക്കണം എന്നുള്ള കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ അത് നിങ്ങളുടെ അമിതവണ്ണത്തേയും ഇല്ലാതാക്കുന്നുണ്ട്. അമിതവണ്ണം അല്ലാതെ തന്നെ ചാടിയ വയറിനേയും ഇല്ലാതാക്കുന്നതിനും ഏറ്റവും മികച്ചതാണ് ഈ ഡയറ്റ്. അതുകൊണ്ട് തന്നെ സംശ‌യിക്കാതെ നമുക്ക് ഈ ഡയറ്റ് ശീലമാക്കാം. അതിലുപരി എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കണം എന്ന് നോക്കാം.

 പ്രോട്ടീൻ റിച്ച് ഫുഡ്

പ്രോട്ടീൻ റിച്ച് ഫുഡ്

പരിപ്പ്, പൾസസ്, സോയബീൻ, കൂൺ എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇതോടൊപ്പം യോഗർട്ട്, പാൽക്കട്ടി, തൈര് എന്നിവയെല്ലാം കഴിക്കാവുന്നതാണ്. ഇത് കൂടാതെ പച്ചക്കറികളിൽ ബ്രോക്കോളി, കോളിഫ്ളവർ, കയ്പ്പക്ക, കാബേജ്, തക്കാളി എന്നിവയും ഡയറ്റിൽ ഉൾപ്പെടുത്തണം. കൂടാതെ പഴങ്ങളായ ആപ്പിൾ, ഓറഞ്ച്, മുന്തിരി, പപ്പായ, മധുരനാരങ്ങ എന്നിവയും കഴിക്കേണ്ടതാണ്. ആരോഗ്യമുള്ള കൊഴുപ്പ് എന്ന നിലക്ക് ഒലീവ് ഓയിൽ, സൺഫ്ളവർ ഓയിൽ, ആവക്കാഡോ ഓയിൽ എന്നിവയും ധാന്യങ്ങളുടെ കൂട്ടത്തിൽ ചുവന്ന അരി, ബ്രൗണ്‍ റൈസ്, ഗോതമ്പ് എന്നിവയും കഴിക്കേണ്ടതാണ്.

English summary

vegetarian diet for weight loss, food list and health benefits

Here in this article we explains one of the best vegetarian diet plan and its health benefits. Read on.
X
Desktop Bottom Promotion