For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

30കഴിഞ്ഞ സ്ത്രീ ഈ ടെസ്റ്റുകൾ ചെയ്യണം,കാരണം ഗുരുതരം

|

മുപ്പതുകൾ സ്ത്രീകൾക്കും പുരുഷൻമാര്‍ക്കും ഏറ്റവും നല്ല ഒരു കാലഘട്ടം തന്നെയായിരിക്കും. എന്നാൽ പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആരംഭിക്കുന്ന ഒരു സമയം കൂടിയായിരിക്കും 30-തുകള്‍. അതുകൊണ്ട് തന്നെ പ്രായം ഒരു വെല്ലുവിളി തന്നെയാണ് പലപ്പോഴും എന്ന കാര്യത്തിൽ സംശയം വേണ്ട. ഓരോ അവസ്ഥയിലും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന ആരോഗ്യപരമായ കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. മുപ്പതുകളില്‍ എത്തുന്നതിലൂടെ പലപ്പോഴും ആരോഗ്യത്തിൽ പല വിധത്തിലുള്ള മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്.

Most read: ഈ ജ്യൂസിലുണ്ട് കൊഴുപ്പുരുക്കും മാജിക്Most read: ഈ ജ്യൂസിലുണ്ട് കൊഴുപ്പുരുക്കും മാജിക്

സ്ത്രീ ശരീരത്തിൽ ആരോഗ്യപരമായും മാനസികപരമായും ഉണ്ടാവുന്ന ചില മാറ്റങ്ങൾ ഉണ്ട്. ഹോർമോണ്‍ വ്യതിയാനങ്ങൾ ഉൾപ്പടെയുള്ള സ്ത്രീ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഉണ്ട്. ഇരുപതുകളെ അപേക്ഷിച്ച് വളരെയധികം പ്രശ്നങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തിൽ സ്ത്രീകള്‍ മുപ്പതുകളിൽ ചെയ്യേണ്ടത് എന്ന് നോക്കാവുന്നതാണ്. എന്തൊക്ക ആരോഗ്യ പ്രതിസന്ധികൾ നിങ്ങൾ മുന്‍കൂട്ടി കണ്ട് ഇതിന് പരിഹാരം ചെയ്യേണ്ടതുണ്ട് എന്ന് നോക്കാം.

 മാമോഗ്രാം

മാമോഗ്രാം

മാമോഗ്രാം ചെയ്യുന്നത് സ്തനാർബുദത്തിന്‍റെ ലക്ഷണങ്ങളെ കണ്ടെത്തുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ സ്ത്രീകളും മുപ്പതിന് ശേഷം എന്തായാലും മാമോഗ്രാം ചെയ്യുന്നത് നല്ലതാണ്. മുപ്പതുകളിൽ എല്ലാ സ്ത്രീകളും മാമോഗ്രാം നടത്തേണ്ടത് അത്യാവശ്യമാണ്. മുപ്പതുകളിൽ നിങ്ങൾക്ക് ഇതിന് സാധിച്ചില്ലെങ്കിൽ എന്തായാലും നാൽപ്പതുകളില്‍ നിർബന്ധമായും മാമോഗ്രാം നടത്തേണ്ടത് അത്യാവശ്യമാണ്. സ്തനാര്‍ബുദം മുൻകൂട്ടി തിരിച്ചറിയുന്നതിന് സഹായിക്കുന്ന ടെസ്റ്റ് ആണ് ഇത്. ഇന്നത്തെ കാലത്ത് സ്തനാർബുദം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം ഓരോ ദിവസവും വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. മാമോഗ്രാം വഴി രോഗത്തെ നേരത്തെ കണ്ടെത്തുന്നതിനും അതിന് കൃത്യമായ ചികിത്സ നേടുന്നതിനും സഹായിക്കുന്നുണ്ട്.

പാപ്സ്മിയർ

പാപ്സ്മിയർ

പാപ്സ്മിയർ എന്ന് പലരും കേട്ടിട്ടുണ്ടാവില്ല. എന്നാൽ പാപ്സ്മിയർ, സെർവ്വിക്കൽ സ്മിയർ എന്നും ഇത് അറിയപ്പെടുന്നു. സെർവിക്സ് ക്യാൻസർ കണ്ടെത്തുന്നതിന് സാധിക്കുന്ന ഒരു ടെസ്റ്റ് ആണ് ഇത്. ഇത് നടത്തുന്നതിലൂടെ ഗർഭാശയത്തിൽ ഉണ്ടാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. 21 വയസ്സിന് ശേഷം ഇത് ചെയ്യാൻ ശ്രമിക്കണം. എന്നാൽ 30നു ശേഷം എന്തായാലും ഈ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം നിങ്ങളിൽ ഉണ്ടാവുന്ന പല ആരോഗ്യപ്രശ്നങ്ങളും കണ്ടെത്താന്‍ സാധിക്കാതെ പോവുന്നുണ്ട്. 25നും ശേഷം എപ്പോൾ വേണമെങ്കിലും അഞ്ച് വർഷം കൂടുമ്പോൾ ഈ ടെസ്റ്റ് നടത്തേണ്ടതാണ്.

എച്ച്പിവി ടെസ്റ്റിംങ്

എച്ച്പിവി ടെസ്റ്റിംങ്

എച്ച് പി വി ടെസ്റ്റിംങ് നടത്തേണ്ടതും അത്യാവശ്യമാണ്. ഗർഭാശയമുഖത്തെ ക്യാൻസറിന് പലപ്പോഴും കാരണമാകുന്നത് അസാധാരണമായി വളരുന്ന കോശങ്ങൾ തന്നെയാണ്. പാപ്സ്മിയർ ടെസ്റ്റ് നടത്തി എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ അല്ലെങ്കിൽ അസാധാരണത്വം കണ്ടെത്തിയാൽ അൽപം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും എച്ച് പി വി ടെസ്റ്റിംങ് കൂടി നടത്തിയാൽ കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഇത്തരം ടെസ്റ്റുകൾ നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ പ്രശ്നങ്ങൾ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. നമ്മൾ അറിഞ്ഞ് കൊണ്ട് തന്നെ ഇത് ചെയ്യാൻ ശ്രദ്ധിക്കണം.

ലിക്വിഡ് പ്രൊഫൈൽ

ലിക്വിഡ് പ്രൊഫൈൽ

ലിക്വിഡ് പ്രൊഫൈൽ ടെസ്റ്റ് നടത്തുന്നതിനും 30നു ശേഷം എല്ലാ സ്ത്രീകളും ശ്രദ്ധിക്കണം. ആരോഗ്യത്തോടെ ഇരിക്കണം എന്ന് വിചാരിച്ച് ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കുകയും ഭക്ഷണം നിയന്ത്രിക്കുകയും ചെയ്യുന്നത് നല്ലതാണ്. ലിക്വിഡ് പ്രൊഫൈല്‍ ടെസ്റ്റ് എന്ന് പറയുന്നത് പലപ്പോഴും രക്തപരിശോധനയാണ്. ഇത് ചെയ്യുന്നതിലൂടെ അത് ശരീരത്തിലെ കൊളസ്ട്രോളിന്‍റെ അളവ് മനസ്സിലാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്.

തൈറോയ്ഡ് ഫംഗ്ഷൻ ടെസ്റ്റ്

തൈറോയ്ഡ് ഫംഗ്ഷൻ ടെസ്റ്റ്

അനീമിയ, തൈറോയ്‍ഡ് എന്നീ അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് മുൻപ് കൃത്യമായ രോഗനിർണയം നടത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത് തിരിച്ചറിയുന്നതിനും രോഗത്തെ സ്ഥിരീകരിക്കുന്നതിനും 30 നു ശേഷം തൈറോയ്ഡ് ഫംഗ്ഷന്‍ ടെസ്റ്റ് നടത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. 35 കഴിഞ്ഞാൽ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

ഫെർട്ടിലിറ്റി പരിശോധന

ഫെർട്ടിലിറ്റി പരിശോധന

ഫെർട്ടിലിറ്റി പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. വന്ധ്യത പോലുള്ള പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തുന്നത് എന്തുകൊണ്ട് നല്ലതാണ്. പ്രത്യേകിച്ച് 35 വയസ്സിന് ശേഷം ഉണ്ടാവുന്ന വന്ധ്യതയുടെ കാരണം. 30 വയസ്സിന് ശേഷം ഇത്തരം പ്രതിസന്ധികള്‍ അറിയേണ്ടതാണ്. മാത്രമല്ല എന്തെങ്കിലും രോഗങ്ങൾ ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കേണ്ടത് പ്രത്യേകിച്ച് മുപ്പത് വയസ്സിന് ശേഷം ശ്രദ്ധിക്കേണ്ടതാണ്. നേരത്തെ വന്ധ്യത പോലുള്ള അസ്വസ്ഥതകൾ കണ്ടെത്തിയാൽ അത് ചികിത്സിച്ച് മാറ്റുന്നതിന് സാധിക്കുന്നുണ്ട്.

English summary

Top Tests Every Woman Above 30 Should Do

Here in this article we are discussing about the medical test every woman over the age of 30s should do. Take a look.
X
Desktop Bottom Promotion