For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കാനുള്ള പരിശ്രമത്തില്‍ ഈ 7 കാര്യം മനസ്സില്‍ വയ്ക്കൂ; ഫലപ്രാപ്തി പെട്ടെന്ന്

|

2022 വര്‍ഷം ഏതാണ്ട് അവസാനിച്ചിരിക്കുന്നു. 2023 നമുക്ക് എന്താണ് കരുതിവച്ചിരിക്കുന്നതെന്ന് എല്ലാവരും ഉറ്റുനോക്കുന്നു. എല്ലാ വര്‍ഷത്തേയും പോലെ, വരും വര്‍ഷത്തേക്കുള്ള ചില തീരുമാനങ്ങള്‍ എല്ലാവരിലുമുണ്ടാകണം. ഒരു വ്യക്തിഗത ലക്ഷ്യം നേടുന്നതിനോ ജീവിതം മെച്ചപ്പെടുത്തുന്നതിനോ എന്തെങ്കിലും ചെയ്യാന്‍ അല്ലെങ്കില്‍ എന്തെങ്കിലും മാറ്റം നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള ഉത്തമ സമയമാണ് പുതുവര്‍ഷം. പുതുവര്‍ഷ തീരുമാനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒന്നാണ് ശരീരഭാരം കുറയ്ക്കല്‍. മിക്കവരും പുതുവര്‍ഷ തീരുമാനങ്ങളില്‍ തടി കുറയ്ക്കല്‍ ഉള്‍പ്പെടുത്തുന്നു.

Also read: രോഗങ്ങളെ ചെറുക്കാം, ശരീരം ഫിറ്റായി വയ്ക്കാം; പുതുവര്‍ഷത്തില്‍ ഈ 7 ശീലം വളര്‍ത്തൂAlso read: രോഗങ്ങളെ ചെറുക്കാം, ശരീരം ഫിറ്റായി വയ്ക്കാം; പുതുവര്‍ഷത്തില്‍ ഈ 7 ശീലം വളര്‍ത്തൂ

ഒരു പഠനമനുസരിച്ച്, ലോകത്ത് ഏകദേശം 2.1 ബില്യണ്‍ ആളുകള്‍ അമിതവണ്ണം ഉള്ളവരാണ്. പൊണ്ണത്തടി എന്നത് നമ്മുടെ ആഗോള ജനസംഖ്യയില്‍ വളരെ സാധാരണമായ ഒരു അവസ്ഥയാണ്. അതിനാല്‍, നമ്മളില്‍ പലരും എല്ലാ വര്‍ഷവും ശരീരഭാരം കുറയ്ക്കാന്‍ ദൃഢനിശ്ചയം ചെയ്യുന്നു. തീരുമാനമെടുക്കാന്‍ എല്ലാവര്‍ക്കും എളുപ്പമാണ്. എന്നാല്‍ ആ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതും ആവശ്യമുള്ള ഫലങ്ങള്‍ കൈവരിക്കുന്നത് വരെ അത് പിന്തുടരുന്നതും അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. പുതുവര്‍ഷത്തില്‍ തടി കുറയ്ക്കാനുള്ള തീരുമാനത്തില്‍ നിങ്ങളെ സഹായിക്കുന്ന ചില നുറുങ്ങുവഴികള്‍ ഈ ലേഖനത്തിലൂടെ ഞങ്ങള്‍ പങ്കിടുന്നു.

ലക്ഷ്യങ്ങള്‍ തയാറാക്കുക

ലക്ഷ്യങ്ങള്‍ തയാറാക്കുക

ശരീരഭാരം കുറയ്ക്കാനുള്ള പദ്ധതി ആരംഭിക്കുന്നതിനായി നിങ്ങള്‍ ആദ്യം യാഥാര്‍ത്ഥ്യബോധമുള്ള ലക്ഷ്യങ്ങള്‍ സജ്ജീകരിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, കൂടുതല്‍ പച്ചക്കറികള്‍ കഴിക്കുക, കീറ്റോ ഡയറ്റ് ആരംഭിക്കുക, ഒരു മാസത്തിനുള്ളില്‍ 10 കിലോഗ്രാം കുറയ്ക്കുക തുടങ്ങിയവ പോലുള്ള ശക്തമായ തീരുമാനങ്ങള്‍ നിങ്ങള്‍ മനസില്‍ സൂക്ഷിക്കുക. അതേസമയം, നിങ്ങള്‍ ഫിറ്റ്‌നായിരിക്കാനും ഒരാഴ്ചയ്ക്കുള്ളില്‍ ശരീരം മെച്ചപ്പെടാനും ലക്ഷ്യമിട്ടാല്‍, അത് സാധ്യമല്ല. അതിനാല്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ വിവേകത്തോടെ ആസൂത്രണം ചെയ്യുക.

ഒരു ദിനചര്യ സജ്ജമാക്കുക

ഒരു ദിനചര്യ സജ്ജമാക്കുക

നിങ്ങളുടെ ലക്ഷ്യങ്ങള്‍ സജ്ജീകരിച്ച ശേഷം, നിങ്ങളുടെ ദൈനംദിന ദിനചര്യകള്‍ ആസൂത്രണം ചെയ്യുക. നിങ്ങളുടെ മുന്‍ഗണനകള്‍ക്കനുസരിച്ച് ഇത് സജ്ജീകരിക്കുക. നിങ്ങളുടെ ദിനചര്യകള്‍ എല്ലായ്‌പ്പോഴും സമര്‍ത്ഥമായി ആസൂത്രണം ചെയ്യുക. കാരണം ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതിനുള്ള വളരെ പ്രധാനപ്പെട്ട ഘട്ടമാണ്.

Also read:ഈ ചായ ദിനവും ശീലമെങ്കില്‍ തടി കുറയും, ദഹനാരോഗ്യം മെച്ചപ്പെടുംAlso read:ഈ ചായ ദിനവും ശീലമെങ്കില്‍ തടി കുറയും, ദഹനാരോഗ്യം മെച്ചപ്പെടും

എല്ലാ ദിവസവും വ്യായാമം ചെയ്യുക

എല്ലാ ദിവസവും വ്യായാമം ചെയ്യുക

നിങ്ങളുടെ ലക്ഷ്യങ്ങള്‍ എന്തുതന്നെയായാലും, നിങ്ങള്‍ എല്ലാ ദിവസവും വ്യായാമം ചെയ്യണം. ശരീരഭാരം കുറയ്ക്കാനുള്ള പ്രയത്‌നത്തിന് മാത്രമല്ല, ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

സുഹൃത്തുക്കളുടെ സഹായം നേടുക

സുഹൃത്തുക്കളുടെ സഹായം നേടുക

നിങ്ങളെപ്പോലെ തന്നെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന മറ്റ് സുഹൃത്തുക്കളും നിങ്ങള്‍ക്ക് ഉണ്ടായിരിക്കും. അത്തരം ആളുകളെ കണ്ടെത്തുക. ജിംനേഷ്യത്തില്‍ പോകുന്നവരാണ് നിങ്ങളെങ്കില്‍ ഇത് എളുപ്പമാണ്. തുടര്‍ന്ന്, ശരീരഭാരം കുറയ്ക്കാനായി നിങ്ങള്‍ ഒന്നിച്ച് മുന്നേറുക. പരസ്പരം സഹായിക്കുക. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമെല്ലാം ഒരുമിച്ചുണ്ടാവുക. ഇതുവഴി നിങ്ങള്‍ക്ക് പരസ്പരം നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനും വിലയിരുത്താനും സാധിക്കും.

Also read:വയറുവേദനയും വയറിളക്കവും ക്ഷണനേരം കൊണ്ട് നീക്കാം; ഈ ഹെര്‍ബല്‍ ചായയിലുണ്ട് പരിഹാരംAlso read:വയറുവേദനയും വയറിളക്കവും ക്ഷണനേരം കൊണ്ട് നീക്കാം; ഈ ഹെര്‍ബല്‍ ചായയിലുണ്ട് പരിഹാരം

ആപ്പുകള്‍ ഉപയോഗിക്കുക

ആപ്പുകള്‍ ഉപയോഗിക്കുക

നിങ്ങള്‍ എല്ലായ്‌പ്പോഴും നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. അതിനാല്‍, നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള പ്രയത്‌നത്തിനായി നിങ്ങളുടെ സ്മാര്‍ട്ട് ഫോണിനെയും നിങ്ങള്‍ക്ക് ഉപയോഗിക്കാം. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും ഫിറ്റ്‌നസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് നിങ്ങളുടെ ദൈനംദിന പുരോഗതി ട്രാക്ക് ചെയ്യുക. ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ട്രാക്ക് സൂക്ഷിക്കാനുള്ള എളുപ്പവഴിയാണിത്.

ഒരു റെക്കോര്‍ഡ് വയ്ക്കുക

ഒരു റെക്കോര്‍ഡ് വയ്ക്കുക

ഒരു പേനയും നോട്ട്പാഡും നേടുക. നിങ്ങളുടെ ശരീരവണ്ണത്തിലെ ദൈനംദിന മാറ്റം ഈ നോട്ട്പാഡില്‍ എഴുതിവയ്ക്കുക. ഈ രീതിയില്‍ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള പ്രയത്‌നത്തിന്റെ ഒരു റെക്കോര്‍ഡ് നിങ്ങള്‍ സൂക്ഷിക്കാനാകും. മാത്രമല്ല, ഇത് നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതിന് കഠിനമായി പരിശ്രമിക്കാന്‍ നിങ്ങള്‍ക്ക് പ്രചോദനവുമേകും.

Also read:വായ്‌നാറ്റം നീങ്ങും ഹൃദയവും ശക്തമാകും; 2 സ്പൂണ്‍ എണ്ണ വായിലാക്കി കുലുക്കിയാല്‍ സംഭവിക്കുന്നത്Also read:വായ്‌നാറ്റം നീങ്ങും ഹൃദയവും ശക്തമാകും; 2 സ്പൂണ്‍ എണ്ണ വായിലാക്കി കുലുക്കിയാല്‍ സംഭവിക്കുന്നത്

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം

തടി കുറയ്ക്കുന്നതില്‍ പ്രധാനമാണ് നിങ്ങളുടെ ഭക്ഷണശീലം. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ നിങ്ങള്‍ കഴിക്കുന്നില്ലെന്ന് ഉറപ്പാക്കുക. ആരോഗ്യകരമായ ഭക്ഷണങ്ങള്‍, ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കഴിക്കുക. ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്ന സോഡ, മധുരപലഹാരങ്ങള്‍ എന്നിവ കുറയ്ക്കുക.

English summary

Tips To Keep In Mind For A Healthy Weight Loss in New Year 2023

Here we are sharing the best tips to stick to your New year’s resolution of losing weight. Take a look.
Story first published: Friday, December 30, 2022, 10:53 [IST]
X
Desktop Bottom Promotion