For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീര ഊര്‍ജ്ജത്തിനും തടി കുറയ്ക്കാനും പ്രധാനം; മെറ്റബോളിസം കൂട്ടാന്‍ വഴിയിത്‌

|

നിങ്ങളുടെ ശരീരത്തിലെ ഭക്ഷണത്തെ ഊര്‍ജമാക്കി മാറ്റുന്ന പ്രക്രിയയെ മെറ്റബോളിസം എന്ന് വിളിക്കുന്നു. ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന ശരിയായ അളവിലുള്ള ഊര്‍ജ്ജം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനും ഭക്ഷണം ദഹിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ശ്വസനം, ഹോര്‍മോണ്‍ ബാലന്‍സ് തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മെറ്റബോളിസം ആവശ്യമാണ്. ഈ ഊര്‍ജ്ജം മെറ്റബോളിസത്തില്‍ നിന്നാണ് വരുന്നത്. മെറ്റബോളിസം മെച്ചപ്പെടുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലവും സജീവവുമായി കാണപ്പെടും.

Also read: ജാന്‍വി കപൂറിനെപ്പോലെ ഫിറ്റായ ശരീരവും ഷേപ്പും നേടാം; ബോളിവുഡ് സുന്ദരിയുടെ ഫിറ്റ്‌നസ് രഹസ്യം ഇത്‌Also read: ജാന്‍വി കപൂറിനെപ്പോലെ ഫിറ്റായ ശരീരവും ഷേപ്പും നേടാം; ബോളിവുഡ് സുന്ദരിയുടെ ഫിറ്റ്‌നസ് രഹസ്യം ഇത്‌

എന്നാല്‍ ശരീരത്തിലെ മെറ്റബോളിസം ശരിയായില്ലെങ്കില്‍ അത് നിങ്ങളില്‍ ക്ഷീണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പേശികളുടെ ബലഹീനത, വരണ്ട ചര്‍മ്മം, അമിതവണ്ണം, സന്ധികളുടെ വീക്കം, വിഷാദം, ഹൃദയമിടിപ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതിനാല്‍, നിങ്ങളുടെ മെറ്റബോളിസം നല്ല നിലയില്‍ നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. മെച്ചപ്പെട്ട മെറ്റബോളിസം ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല നിങ്ങളെ മൊത്തത്തില്‍ ആരോഗ്യത്തോടെ നിലനിര്‍ത്താനും സഹായിക്കുന്നു. മെറ്റബോളിസം മെച്ചപ്പെടുത്താനുള്ള ചില ലളിതമായ വഴികള്‍ എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഭക്ഷണം ഒഴിവാക്കരുത്

ഭക്ഷണം ഒഴിവാക്കരുത്

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രഭാതഭക്ഷണം നിങ്ങളുടെ മെറ്റബോളിസത്തെ ദിവസത്തിനായി സജ്ജമാക്കുന്നു. ഓരോ മൂന്ന് മണിക്കൂറിലും നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു. നിങ്ങള്‍ നേരത്തെ ഉറക്കമുണര്‍ന്ന് വൈകി പ്രഭാതഭക്ഷണം കഴിക്കുകയാണെങ്കില്‍, കലോറി കത്തുന്ന നിരവധി മണിക്കൂറുകള്‍ നിങ്ങള്‍ക്ക് നഷ്ടമാകും. ഒരാള്‍ക്ക് ഒരു ദിവസം 5 മുതല്‍ 6 വരെ പ്രാവശ്യം ഇടകലര്‍ന്ന രീതിയില്‍ ഭക്ഷണം ആവശ്യമാണ്. അതിനാല്‍ ഭക്ഷണം പോലും ഒഴിവാക്കരുത്.

വെള്ളത്തിന്റെ പ്രാധാന്യം

വെള്ളത്തിന്റെ പ്രാധാന്യം

നിങ്ങളുടെ മെറ്റബോളിസം ഉള്‍പ്പെടെ നിങ്ങളുടെ ശരീരത്തിലെ എല്ലാ രാസപ്രവര്‍ത്തനങ്ങളും ജലത്തെ ആശ്രയിച്ചിരിക്കുന്നു. അവശ്യ പോഷകവും ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ് വെള്ളം. വെള്ളം നിങ്ങളുടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുക മാത്രമല്ല ശരീരത്തിന്റെ ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

Most read:ഓരോ 4 മിനിറ്റിലും ഒരു സ്ത്രീക്ക് സ്തനാര്‍ബുദം; മാരകരോഗം തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍</p><p>Most read:ഓരോ 4 മിനിറ്റിലും ഒരു സ്ത്രീക്ക് സ്തനാര്‍ബുദം; മാരകരോഗം തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

പ്രോട്ടീന്‍ പവര്‍

പ്രോട്ടീന്‍ പവര്‍

കൊഴുപ്പിനും കാര്‍ബോഹൈഡ്രേറ്റിനും ഉപരിയായി നമ്മുടെ ശരീരം കൂടുതല്‍ കലോറി കത്തിക്കുന്നത് പ്രോട്ടീന്‍ ആഗിരണം ചെയ്യാനാണ്. നമ്മുടെ രക്തപ്രവാഹത്തിലേക്ക് ഇന്‍സുലിന്‍ സ്ഥിരപ്പെടുത്താന്‍ പ്രോട്ടീന്‍ സഹായിക്കുന്നു, ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. മത്സ്യം, മാംസം ചിക്കന്‍, ടോഫു, നട്‌സ്, ബീന്‍സ്, മുട്ട, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ എന്നിവ പ്രോട്ടീന്റെ നല്ല ഉറവിടങ്ങളാണ്. ഉയര്‍ന്ന പ്രോട്ടീനും കുറഞ്ഞ ജി.ഐ (ഗ്ലൈസെമിക് സൂചിക) ഉള്ള ഓട്‌സ്, വിത്തുകള്‍, അണ്ടിപ്പരിപ്പ് എന്നിവയും കഴിക്കുന്നത് ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാണ്.

വ്യായാമം പതിവാക്കുക

വ്യായാമം പതിവാക്കുക

കൊഴുപ്പിനേക്കാള്‍ കൂടുതല്‍ കലോറി പേശികള്‍ ഉപയോഗിക്കുന്നതിനാല്‍, പേശികളെ ശക്തിപ്പെടുത്തുന്നത് നിങ്ങളെ കൂടുതല്‍ കാര്യക്ഷമമായി കലോറി കത്തിക്കാന്‍ സഹായിക്കും. എയ്‌റോബിക് വ്യായാമം ഇതിന് ഉത്തമമാണ്. വ്യായാമങ്ങളിലൂടെ നിങ്ങളുടെ ശരീരം കൂടുതല്‍ കലോറി കത്തിക്കും. നടത്തം, സൈക്ലിംഗ്, നീന്തല്‍, എയ്‌റോബിക് വ്യായാമങ്ങള്‍ എന്നിവ ജീവിതത്തിന്റെ ഭാഗമാക്കുക.

Most read:കൊഴുപ്പ് അകലും, ബിപി കുറയും; മുരിങ്ങ ചായMost read:കൊഴുപ്പ് അകലും, ബിപി കുറയും; മുരിങ്ങ ചായ

ഭക്ഷണത്തിലെ മാറ്റം

ഭക്ഷണത്തിലെ മാറ്റം

ഭക്ഷണം സ്‌പൈസിയായി കഴിക്കുന്നത് നിങ്ങളുടെ ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് ഒരു വഴിയാണ്.മുളകിലുള്ള സംയുക്തമായ കാപ്‌സെയ്‌സിന്‍ നിങ്ങളുടെ മെറ്റബോളിസത്തെ ഉയര്‍ത്തുന്നു.

മെറ്റബോളിസം മെച്ചപ്പെടുത്തല്‍ കോഫി

മെറ്റബോളിസം മെച്ചപ്പെടുത്തല്‍ കോഫി

ഉപാപചയ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിരവധി ജൈവശാസ്ത്രപരമായി സജീവമായ പദാര്‍ത്ഥങ്ങള്‍ കാപ്പിയില്‍ അടങ്ങിയിരിക്കുന്നു. കട്ടന്‍ ചായയും, ഗ്രീന്‍ ടീയുമൊക്കെ കഴിക്കാന്‍ ആരോഗ്യ വിദഗ്ദ്ധര്‍ തന്നെ ശുപാര്‍ശ ചെയ്യുന്നു. മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന കാറ്റെച്ചിന്‍സ് എന്ന ആന്റിഓക്‌സിഡന്റുകള്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്നു. ആരോഗ്യം സുസ്ഥിരമായവര്‍ക്ക് ബ്ലാക്ക് കോഫി കഴിക്കാം. ബിപി പ്രശ്‌നങ്ങള്‍ മറ്റ് രോഗാവസ്ഥകള്‍ ഉള്ളവര്‍ക്ക് ഗ്രീന്‍ ടീയും കഴിക്കാം. കാരണം അതില്‍ കഫീന്‍ കുറവാണ്.

Most read:കൊഴുപ്പ് അകലും, ബിപി കുറയും; മുരിങ്ങ ചായMost read:കൊഴുപ്പ് അകലും, ബിപി കുറയും; മുരിങ്ങ ചായ

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍

ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഭക്ഷണവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് ഊര്‍ജ്ജ നില ഉയര്‍ത്തുകയും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. രാവിലെ ആപ്പിള്‍ സിഡാര്‍ വിനഗര്‍ നേര്‍പ്പിച്ച വെള്ളം കഴിക്കുന്നത് ഒരു വഴിയാണ്. പ്രോട്ടീന്റെ മികച്ച ഉറവിടവും ഊര്‍ജ്ജത്തിന്റെ ശക്തികേന്ദ്രവുമായ ബദാം, ഫ്‌ളാക്‌സ് വിത്തുകള്‍, വാല്‍നട്ട് എന്നിവയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ഇവ നിങ്ങളുടെ മെറ്റബോളിസം ഉയര്‍ത്തുന്ന ഭക്ഷണങ്ങളാണ്.

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍

ധാതുക്കള്‍, പ്രോട്ടീന്‍, ഇരുമ്പ് എന്നിവയുടെ അടങ്ങിയ ബ്രോക്കോളി, ചീര, ശതാവരി തുടങ്ങിയ പച്ചക്കറികള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നവയാണ്. മറ്റൊന്നാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ഡാര്‍ക്ക് ചോക്ലേറ്റിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ നിങ്ങളുടെ മെറ്റബോളിസത്തെ വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ മുന്തിരിയും ശരീരഭാരം കുറയ്ക്കാനും ഉപാപചയം മെച്ചപ്പെടുത്താനും ഉത്തമമാണ്.

Most read:3 കപ്പ് ചെമ്പരത്തി ചായ ദിനവും; ഹൈ ബി.പി നീങ്ങുംMost read:3 കപ്പ് ചെമ്പരത്തി ചായ ദിനവും; ഹൈ ബി.പി നീങ്ങും

ഉറക്കം മറന്ന് കളി വേണ്ട

ഉറക്കം മറന്ന് കളി വേണ്ട

ശാരീരിക പ്രവര്‍ത്തനം ക്രമപ്പെടുത്താനും ആരോഗ്യം നിലനിര്‍ത്തുന്നതിനും ശരീരത്തിന് ഉറക്കം അത്യാവശ്യമാണ്. പഠനങ്ങള്‍ കാണിക്കുന്നത് 6 - 7 മണിക്കൂറില്‍ കുറവായി ഉറങ്ങുന്നവര്‍ക്ക് വിസറല്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നുവെന്നാണ്. തിരക്കേറിയ ജീവിതശൈലിയില്‍ നിങ്ങളുടെ ഉറക്കത്തെ മറന്നു കളിക്കാതിരിക്കാന്‍ പതിവ് ഉറക്ക ഷെഡ്യൂള്‍ നിലനിര്‍ത്തുക.

English summary

Tips To Improve Your Metabolism Naturally And Burn Calories

Here we are sharing some tips to improve your metabolism naturally and burn calories. Take a look.
X
Desktop Bottom Promotion