For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിശന്നിട്ടാണോ ഉറങ്ങാൻ പോവുന്നത്, വണ്ണംകൂടും ഉറപ്പ്

|

ആരോഗ്യ സംരക്ഷണത്തിൽ അമിതവണ്ണം പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്. അതിനെ കുറക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള മാർഗ്ഗങ്ങൾ തേടുന്നവരാണ് നമ്മളിൽ പലരും. ചിലർ തടി കുറക്കാൻ വേണ്ടി കഷ്ടപ്പെടുമ്പോൾ‌ ചിലർക്ക് ആവശ്യം തടി വർദ്ധിപ്പിക്കുക എന്നതായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാൻ എല്ലാവരും തയ്യാറാവും. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്നുള്ള കാര്യം പലർക്കും അറിയുകയില്ല.

തടി കുറക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ അത് തടി കൂട്ടുകയാണ് എന്ന കാര്യവും പലർക്കും അറിയുകയില്ല. കാരണം തടി കുറക്കുന്നതിന് വേണ്ടി ഭക്ഷണത്തിന്റെ കാര്യത്തിൽ‌ അൽപം നിയന്ത്രണം വെക്കുമ്പോൾ അത് നല്ലതാണെന്ന് നമ്മൾ കരുതും. എന്നാൽ തടി കുറക്കുന്നതിന് വേണ്ടി ഭക്ഷണം പൂർണമായും ഉപേക്ഷിക്കുന്നവർ അല്‍പം ശ്രദ്ധിക്കണം. പ്രത്യേകിച്ച് അത്താഴം ഒഴിവാക്കി പോവുന്നവർക്ക്. ഇവർക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട് എന്നതാണ് സത്യം.

ഓരോ പ്രതിസന്ധിയും തിരിച്ചറിഞ്ഞ് അതിനെ പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. ഇതിൽ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് എന്നത് ഒരിക്കലും വിശപ്പോടെ ഉറങ്ങാൻ പോവരുത് എന്നതാണ്. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി പലരും അത്താഴം കഴിക്കാതെ ഉറങ്ങാൻ പോവുമ്പോൾ അത് ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

അമിതവണ്ണം

അമിതവണ്ണം

അമിതവണ്ണം തീർച്ചയായും ഉണ്ടാവുന്ന ഒരു അവസ്ഥയാണ് എന്നതാണ് സത്യം. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പല വിധത്തിലുള്ള മാർഗ്ഗങ്ങൾ ഉണ്ട്. എന്നാൽ ഇവയിൽ ഒരിക്കലും നമ്മൾ ചെയ്യാൻ പാടില്ലാത്ത ഒന്നാണ് പട്ടിണി കിടക്കുക എന്നത്. ഒരു കാരണവശാലും പട്ടിണി കിടക്കാൻ പാടുള്ളതല്ല. ഇത് നിങ്ങളിൽ അമിതവണ്ണം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഒരു കാരണവശാലും രാത്രി അത്താഴം കഴിക്കാതെ കിടക്കാൻ പാടുള്ളതല്ല. ഇത് നിങ്ങളിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അമിതവണ്ണത്തിലേക്ക് ഇത് നയിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

വിശപ്പുമായി ഉറങ്ങാൻ കിടന്നാൽ ആദ്യം നിങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഉറക്കമില്ലായ്മ. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. സ്ലീപിങ് ഡിസോർഡർ നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം നശിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഉറക്കമില്ലായ്മ എന്ന പ്രതിസന്ധി പലപ്പോഴും നിങ്ങളെ ഒഴിഞ്ഞ വയറുമായി കിടക്കുമ്പോൾ ബാധിക്കുന്നുണ്ട്.

ഡിപ്രഷന്‍

ഡിപ്രഷന്‍

ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളും നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കുന്നതിന് എന്താണ് ചെയ്യേണ്ടത് എന്നത് വളരെയധികം വെല്ലുവിളികൾ ഉയർത്തുന്നതാണ്. അതുകൊണ്ട് തന്നെ ഡിപ്രഷൻ പോലുള്ള അവസ്ഥകൾ പലപ്പോഴും ആരോഗ്യത്തിന് വളരെയധികം വില്ലനായി മാറുന്നുണ്ട്. ഡിപ്രഷൻ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് നമ്മൾ ശ്രമിക്കേണ്ടത്. അതുകൊണ്ട് തന്നെ ഒരു കാരണവശാലും ഭക്ഷണം കഴിക്കാതെ ഉറങ്ങാൻ പോവരുത്.

ശാരീരികോർജ്ജം കുറയുന്നു

ശാരീരികോർജ്ജം കുറയുന്നു

ഇന്ന് രാത്രി അത്താഴം ഒഴിവാക്കിയാൽ ശാരീരികോർജ്ജം കുറയുന്നു എന്ന കാര്യത്തിൽ സംശയം വേണ്ട. അത് ചിലപ്പോൾ ദിവസങ്ങളോളം നിങ്ങളെ ബാധിക്കാം എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അൽപം ശ്രദ്ധിച്ച് മുന്നോട്ട് പോവുന്നതിന് ശ്രമിക്കണം. അല്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു കാരണവശാലും രാത്രി അത്താഴം കഴിക്കാതെ ഉറങ്ങാൻ പോവാൻ പാടുള്ളതല്ല.

മെറ്റബോളിസം കുറയുന്നു

മെറ്റബോളിസം കുറയുന്നു

ശരീരത്തിലെ മെറ്റബോളിസത്തിന്‍റെ അളവ് കുറയുന്നതും പലപ്പോഴും പട്ടിണി കിടക്കുന്നതിലൂടെ സംഭവിക്കുന്ന ഒരു കാര്യമാണ്. ഇത് വഴി വണ്ണം കൂടും എന്ന കാര്യത്തിൽ സംശയം വേണ്ട. ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന പിന്നീട് നിങ്ങളെ ഗുരുതരമായി ബാധിക്കാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നു എന്നുള്ളതാണ് ഇതിലെ ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

അമിതമായി കഴിക്കുന്നത്

അമിതമായി കഴിക്കുന്നത്

എന്നാൽ ശരീരം വണ്ണ കുറവാണ് എന്ന് പറഞ്ഞ് അമിതമായി കഴിക്കുന്നവർ അൽപം ശ്രദ്ധിക്കണം. ഇത് പല വിധത്തിൽ നിങ്ങളെ വിപരീതഫലമായി മാറുന്നുണ്ട്. രാത്രി ഉറങ്ങാൻ പോവുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുൻപ് വേണം ആഹാരം കഴിക്കാൻ അല്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. എന്തെങ്കിലും ആഹാരം കഴിക്കുന്നതിന് പകരം പോഷകസമൃദ്ധമായ ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക.

English summary

This is Why You Should Never Go to Sleep Hungry

In this article explain why you should never go to sleep hungry. Read on.
Story first published: Tuesday, September 3, 2019, 18:39 [IST]
X
Desktop Bottom Promotion