For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡയറ്റിലും വ്യായാമത്തിലും കുറയാത്ത തടിക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം

|

അമിതവണ്ണം എന്നത് എല്ലാവരേയും അസ്വസ്ഥത പെടുത്തുന്ന ഒന്ന് തന്നെയാണ്. എങ്ങനെയെങ്കിലും വണ്ണം കുറച്ചാല്‍ മതി എന്ന് ചിന്തിക്കുന്നവരാണ് പലരും. എന്നാല്‍ വണ്ണം കൂടുന്നതോ വണ്ണം കുറയുന്നതോ ഒന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്തിടത്തോളം കാലം ഒരു വിഷയമേ അല്ല. എന്നാല്‍ ഇത് ആരോഗ്യത്തിന് എപ്പോള്‍ വെല്ലുവിളിയാവുന്നുവോ അന്ന് മുതല്‍ തടി കുറക്കുന്നതിനെ പറ്റി നാം ചിന്തിക്കണം. കാരണം തടി കാരണം പലപ്പോഴും മരണത്തിന് വരെ കാരണമാകാവുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ട്. അമിതവണ്ണവും ശരീരത്തിലെ കൊഴുപ്പും നിങ്ങളില്‍ പലപ്പോഴും കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുകയും അത് വഴി ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയും ഉണ്ട്.

weight loss

എന്നാല്‍ ആരോഗ്യത്തിന് വേണ്ടി നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക എന്നത്. ഇതിന് വേണ്ടി പല മാര്‍ഗ്ഗങ്ങള്‍ തേടുന്നവരുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് വെല്ലുവിളി ഉയര്‍ത്തുന്നുമുണ്ട്. കാരണം എത്രയൊക്കെ വ്യായാമം ചെയ്തിട്ടും ഡയറ്റ് എടുത്തിട്ടും തടി കുറയുന്നില്ല എന്ന് പരാതി പറയുന്നവര്‍ എല്ലാ വൈകുന്നേരങ്ങളിലും ചെയ്യുന്ന ചില തെറ്റുകള്‍ ഉണ്ട്. ഇവ ആവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് നിങ്ങളുടെ തടി കുറയാത്തതും കൊഴുപ്പിനെ മെരുക്കാന്‍ സാധിക്കാത്തതും. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഉപേക്ഷിക്കേണ്ടവ ഇതെല്ലാം

ഉപേക്ഷിക്കേണ്ടവ ഇതെല്ലാം

കാപ്പി കുടിക്കുന്ന അല്ലെങ്കില്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്ന ശീലം പലര്‍ക്കും ഉണ്ടാവും. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ അമിതമാവുന്നത് തന്നെ ശരീരത്തിന് നല്ലതല്ല. ഇത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെ എത്തിക്കുന്നു. നല്ല ആരോഗ്യത്തിനും കൃത്യമായി തടി കുറക്കുന്നതിനും നല്ല ഉറക്കം അത്യാവശ്യമാണ്. ചുരുങ്ങിയത് ആറ് മണിക്കൂറെങ്കിലും നിര്‍ബന്ധമായും ഉറങ്ങണം. എന്നാല്‍ വൈകുന്നേരം ആറ് മണിക്ക് ശേഷമുള്ള കാപ്പികുടി അല്ലെങ്കില്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ നിങ്ങളുടെ ഉറക്കത്തെ നശിപ്പിക്കുന്നു. ഇത് അമിതവണ്ണത്തിലേക്ക് നയിക്കുന്നു. ഇനി നിങ്ങള്‍ക്ക് കാപ്പി കുടിക്കണം എന്ന് നിര്‍ബന്ധമാണെങ്കില്‍ ആറ് മണിക്ക് മുന്‍പോ നാല്മണി സമയത്തോ കുടിക്കൂ.

പഴങ്ങള്‍ കഴിക്കുന്നത്

പഴങ്ങള്‍ കഴിക്കുന്നത്

പഴങ്ങള്‍ ആരോഗ്യത്തിന് നല്ലതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇത് ചില സമയത്ത് കഴിക്കുന്നത് പ്രതികൂലഫലങ്ങള്‍ ഉണ്ടാക്കും. കാരണം സൂര്യാസ്തമയത്തിന് ശേഷമോ അല്ലെങ്കില്‍ ആറ് മണിക്ക് ശേഷമോ പഴങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ദഹന പ്രക്രിയക്ക് തടസ്സം സൃഷ്ടിക്കുന്നു എന്നാണ് ആയുര്‍വ്വേദം പറയുന്നത്. പഴങ്ങളിലുള്ള സ്വാഭാവിക പഞ്ചസാര നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവില്‍ മാറ്റം വരുത്തുന്നു. ഇത് പലപ്പോഴും ഉറക്കത്തിന്റെ പാറ്റേണില്‍ വ്യത്യാസം വരുത്തുകയും അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇതെല്ലാം നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്കാണ് നയിക്കുന്നത്.

കലോറി കുറക്കുക

കലോറി കുറക്കുക

അത്താഴം കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ദിവസം മുഴുവന്‍ ഭക്ഷണം കഴിക്കാതെ ഒരു നേരം നല്ലതുപോലെ ഭക്ഷണം കഴിക്കുന്നത് പലപ്പോഴും നിങ്ങളില്‍ കലോറി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് നിങ്ങളില്‍ ശരീര ഭാരം കുറക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. അതുകൊണ്ട് കഴിക്കുന്ന സമയം അല്‍പാല്‍പമായി കഴിക്കുകയും രാത്രിയില്‍ കലോറി കുറവുള്ള ഭക്ഷണം കഴിക്കുകയും വേണം. അല്ലാത്ത പക്ഷം അത് അപകടാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുകയും അമിതവണ്ണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത്

കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത്

കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് അമിതവണ്ണത്തിലേക്ക് എത്തിക്കുന്നത്. പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ ഉപയോഗം മെറ്റബോളിസം മന്ദഗതിയില്‍ ആവുന്നതിന് കാരണമാകുന്നു. അതുകൊണ്ട് അത്താഴത്തിന് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശ്രദ്ധിച്ച് വേണം. ഇത് നിങ്ങളുടെ എല്ലാ എഫേര്‍ട്ടിനേയും ഇല്ലാതാക്കുന്നു. പലപ്പോഴും കാര്‍ബോഹൈഡ്രേറ്റ് ശരീരത്തിന് ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് പ്രശ്‌നത്തിലാക്കുന്നത് പോലെ തന്നെ കാര്‍ബോഹൈഡ്രേറ്റും ഉറക്കക്കുറവിലേക്ക് നയിക്കുന്നു. ഇത്തരം അവസ്ഥകള്‍ ശ്രദ്ധിക്കണം.

സ്‌നാക്‌സ് ഒഴിവാക്കുക

സ്‌നാക്‌സ് ഒഴിവാക്കുക

സ്‌നാക്‌സ് കഴിക്കുന്നത് നിങ്ങളുടെ വിശപ്പ് കുറക്കുന്നതാണെങ്കിലും ചില അവസരങ്ങളില്‍ ഇത് ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നു. കാരണം ഇത് അമിതമായി കലോറി വര്‍ദ്ധിപ്പിക്കുന്നതാണ്. രാത്രി വൈകിയുള്ള ഭക്ഷണം നിങ്ങളിലെ അമിത കലോറി കൊഴുപ്പായി മാറ്റുന്നതിന് കാരണമാകുന്നു. ഇത് മെറ്റബെളിസം കുറക്കുന്നു. പലപ്പോഴും ഉറക്കത്തെ തടസ്സപ്പെടുത്തുന്ന അവസ്ഥയിലേക്ക് ഇത് എത്തുകയും അമിതവണ്ണമെന്ന പ്രശ്‌നത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. എല്ലാ വിധത്തിലും നിങ്ങളുടെ ആരോഗ്യത്തിനും അനാരോഗ്യത്തിനും ഇത്തരം ശീലങ്ങള്‍ നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. വൈകുന്നേരങ്ങളിലെ ഈ ശീലങ്ങള്‍ എല്ലാം ഒഴിവാക്കുന്നതിലൂടെ അമിതവണ്ണത്തിനേയും നിങ്ങള്‍ക്ക് പ്രതിരോധിക്കാം.

നടരാജാസനം നിസ്സാരമല്ല: ആകാരവടിവും ഏകാഗ്രതയും ഫലം നല്‍കുംനടരാജാസനം നിസ്സാരമല്ല: ആകാരവടിവും ഏകാഗ്രതയും ഫലം നല്‍കും

മാര്‍ജാരാസനം: നല്ല ദഹനത്തിനും നടുവേദനക്കും പരിഹാരം കാണാനുംമാര്‍ജാരാസനം: നല്ല ദഹനത്തിനും നടുവേദനക്കും പരിഹാരം കാണാനും

English summary

Things You Should Never Do These Evening If You Are Trying to Weight Loss

Here in this article we are discussing about some things you should never do these evening if you are trying to lose weight in malayalam. Take a look.
Story first published: Monday, November 14, 2022, 20:40 [IST]
X
Desktop Bottom Promotion