For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതെല്ലാം മനസ്സിലാക്കിയാണ് ഡയറ്റെങ്കിൽ തടി കുറയും

|

വർഷങ്ങൾ എത്ര മാറി മറിഞ്ഞാലും അമിതവണ്ണവും തടിയും ചാടിയ വയറും എല്ലാം നിങ്ങളുടെ ഉറക്കം കെടുത്തുന്നവ തന്നെയാണ്. ഓരോ ദിവസവും പുതിയ പ്രതിഞ്ജകളുമായി ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുകയും അതിന് വെറും സോപ്പ് കുമിളകളുടെ ആയുസ്സ് മാത്രം നൽകുകയും ചെയ്യുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇനിയെങ്കിലും ഈ 2020-ൽ അമിത വണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ മനസ്സിൽ വെക്കാവുന്നതാണ്.

Most read:ലൈംഗിക ജീവിതത്തിന്‍റെ അവസാനമാണ് പുരുഷനിലെ പ്രമേഹം?Most read:ലൈംഗിക ജീവിതത്തിന്‍റെ അവസാനമാണ് പുരുഷനിലെ പ്രമേഹം?

അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധേയമായ ഒന്ന് തന്നെയാണ്. പുതുവർഷം ആണെങ്കിൽ പോലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. എന്തിന് വേണ്ടി എപ്പോൾ തുടങ്ങണം എന്നുള്ളത് നിങ്ങൾക്ക് മനസ്സിൽ ഉണ്ടാവേണ്ട ഒന്നാണ്. 2020-ൽ നിങ്ങൾ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും എന്തൊക്കെയാണ് പ്രാധാന്യം നൽകേണ്ട കാര്യങ്ങൾ എന്നും നമുക്ക് നോക്കാവുന്നതാണ്.

ലക്ഷ്യം കൃത്യമായി അറിയണം

ലക്ഷ്യം കൃത്യമായി അറിയണം

നിങ്ങൾക്ക് എന്താണ് ലക്ഷ്യം എന്നുള്ളത് കൃത്യമായി അറിയേണ്ട ഒന്നാണ്. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. നിങ്ങൾക്ക് എത്ര വണ്ണം കുറക്കണം, എത്ര കിലോ ഭാരം കുറക്കണം എന്നുള്ള കാര്യം ആദ്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ദിവസവും എത്ര കലോറി കുറക്കണം എന്നുള്ളതിനെക്കുറിച്ച് ശ്രദ്ധിച്ച് കൊണ്ടിരിക്കണം. അതിന് വേണ്ടി ശ്രദ്ധിക്കേണ്ടതും തയ്യാറാക്കേണ്ടതുമായ കാര്യങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

കൃത്യമായ ഡയറ്റ്

കൃത്യമായ ഡയറ്റ്

കൃത്യമായ ഡയറ്റ് എടുക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അവിടെ നിന്നും ഇവിടെ നിന്നും കിട്ടിയ അറിവ് വെച്ച് ഒരു ഡയറ്റ് എടുക്കുന്നതിന് പകരം കൃത്യമായി മനസ്സിലാക്കി ഡയറ്റ് എന്താണെന്ന് അറിഞ്ഞ് അതിന് വേണ്ടി ശ്രമിക്കുക. ആദ്യം തിരിച്ചറിയേണ്ടത് ഒരിക്കലും പെട്ടെന്നൊരു മാറ്റം ശരീരത്തിൽ ഉണ്ടാവുന്നില്ല. അത് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. കൃത്യമായ ഡയറ്റും പ്രോട്ടീനും ന്യൂട്രിയൻസും എല്ലാം ലഭിക്കുന്നതിലൂടെ അത് നിങ്ങൾക്ക് ഉണ്ടാക്കുന്ന ഗുണങ്ങൾ തിരിച്ചറിഞ്ഞ് വേണം ഡയറ്റില്‍ ഉൾപ്പെടുത്തേണ്ടത്.

മെറ്റബോളിസം മറക്കരുത്

മെറ്റബോളിസം മറക്കരുത്

മെറ്റബോളിസം ശരീരത്തിൽ വര്‍ദ്ധിക്കേണ്ടത് എന്തുകൊണ്ടും നല്ലതാണ്. പല ഫാക്റ്റ് ആണ് മെറ്റബോളിസത്തെ വർദ്ധിപ്പിക്കുന്നത്. അതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്തൊക്കെ ശ്രദ്ധിക്കണം എന്ന കാര്യത്തിൽ കൃത്യമായ തീരുമാനം എടുക്കേണ്ടത് അത്യാവശ്യമാണ്. അമിതവണ്ണത്തെ കുറക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നു എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത് പലപ്പോഴും നിങ്ങളിലെ മെറ്റബോളിസത്തെ കുറക്കുന്നതിന് കാരണമാവരുത് എന്ന കാര്യം തിരിച്ചറിയേണ്ടതാണ്.

വെള്ളം കുടിക്കാൻ മറക്കരുത്

വെള്ളം കുടിക്കാൻ മറക്കരുത്

പലരും ഭക്ഷണം കുറക്കുന്നത് പോലെ തന്നെ പലപ്പോഴും വെള്ളം കുറക്കുന്ന അവസ്ഥയും കാണാറുണ്ട്. എന്നാൽ വെള്ളം ഒരു കാരണവശാലും കുടിക്കാൻ മറക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതോടൊപ്പം തന്നെ അമിതവണ്ണമെന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

സംതൃപ്തിയോടെ ഭക്ഷണം

സംതൃപ്തിയോടെ ഭക്ഷണം

ആർക്കെങ്കിലും വേണ്ടി ഭക്ഷണം കഴിക്കുന്ന അല്ലെങ്കില്‍ ഡയറ്റ് എടുക്കുന്ന അവസ്ഥയാണെങ്കിൽ അത് പലപ്പോഴും വേണ്ടത്ര ഫലം ലഭിക്കുന്നില്ല എന്നുള്ളതാണ്. സംതൃപ്തിയോടെ ഭക്ഷണം കഴിക്കുന്നതിന് ആണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അതിന് വേണ്ടി എന്താണ് കഴിക്കുന്നത് അത് വളരെയധികം ഇഷ്ടത്തോടെ സംതൃപ്തിയോടെ കഴിക്കാൻ ശ്രദ്ധിക്കാവുന്നതാണ്. അല്ലെങ്കിൽ അത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്.

സപ്പോർട്ട് പ്രധാനം

സപ്പോർട്ട് പ്രധാനം

സപ്പോർട്ട് അഥവാ പിന്തുണ വളരെയധികം അത്യാവശ്യമുള്ള ഒന്നാണ്. അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് പല വിധത്തിലുള്ള ഡിപ്രഷനും മറ്റും ഉണ്ടാവുന്നുണ്ട്. എന്നാൽ ഡയറ്റ് എടുക്കുന്നതിനും ഭക്ഷണ നിയന്ത്രണത്തിനും പരിഹാരം കാണുന്നതിന് വേണ്ടി ഒരാളുടെ പിന്തുണ ഉണ്ടെങ്കിൽ അത് വളരെയധികം നിങ്ങളെ സംതൃപ്തരാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കാവുന്നതാണ്.

ഫൈബർ ഭക്ഷണത്തിൽ

ഫൈബർ ഭക്ഷണത്തിൽ

ഫൈബർ ഭക്ഷണത്തിൽ നല്ലതു പോലെ ഉള്‍പ്പെടുത്താവുന്നതാണ്. അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ച ഓപ്ഷൻ എന്ന് പറയുന്നതും ഫൈബർ അടങ്ങിയിട്ടുള്ള ഭക്ഷണം തന്നെയാണ്. അതുകൊണ്ട് തന്നെ ഓരോ അവസ്ഥയിലും വണ്ണം കുറക്കണം എന്ന് ആഗ്രഹിക്കുമ്പോൾ ആദ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ഫൈബർ, വെള്ളം, പ്രോട്ടീൻ എന്നിവയെല്ലാമാണ്. ഓരോ അവസ്ഥയിലും ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ അതിന് വില്ലനാവുന്ന അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധിക്കാവുന്നതാണ്.

English summary

Things You Should Keep In Mind Before Starting Your New Year Weight Loss Plan

Here in this article we are discussing about the things you should keep in your mind before starting a new year weight loss plan. Read on
X
Desktop Bottom Promotion