For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരത്തിന് ബാലന്‍സ് നിലനിര്‍ത്തും യോഗാസനങ്ങള്‍ ഇതാണ്

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ യോഗാസനം എന്നത് വളരെ വലിയ പങ്ക് വഹിക്കുന്നതാണ്. പല ആരോഗ്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിനും ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിനും യോഗാസനം സഹായിക്കുന്നു. യോഗ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് വളരെയധികം ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നത് തന്നെയാണ് ആളുകളെ ഏറ്റവും കൂടുതല്‍ യോഗയിലേക്ക് ആകര്‍ഷിക്കുന്നത്.

Best Yoga Poses to Build Better Balance

യോഗ മാനസികാരോഗ്യവും ശാരീരികാരോഗ്യവും ഒരുപോലെ പ്രദാനം ചെയ്യുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഒരു തരത്തിലുള്ള കോംപ്രമൈസും നല്‍കുന്നില്ല. അതുകൊണ്ട് തന്നെ ദിവസവും യോഗ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു എന്ന് പറയുന്നത്. എന്നാല്‍ ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ചില യോഗ പോസുകള്‍ ഉണ്ട്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

 തഡാസനം

തഡാസനം

ആരോഗ്യത്തിന്റെ കാര്യത്തില്‍ തഡാസനം വളരെയധികം ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ശരീരത്തിന് ബാലന്‍സ് നല്‍കുന്നതോടൊപ്പം തന്നെ ഉറപ്പ് നല്‍കുന്നതിനും തഡാസനം സഹായിക്കുന്നു. അതിന് വേണ്ടി നിങ്ങള്‍ നിവര്‍ന്ന് നിന്ന് ഉപ്പൂറ്റി മുകളിലേക്ക് ഉയര്‍ത്തി കൈകള്‍ രണ്ടും മുകളിലേക്ക് ഉയര്‍ത്തുക. സാധാരണ ഗതിയില്‍ ശ്വാസം എടുക്കുന്നതിന് ശ്രദ്ധിക്കുക. മുകളിലേക്ക് ഉയര്‍ത്തുമ്പോള്‍ ശരീരത്തിന്റെ ഭാവം കൃത്യമായി തിരിച്ചറിയുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായ ഭാവം പാലിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ഉത്കടാസനം

ഉത്കടാസനം

ഉത്കടാസനം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി നിങ്ങള്‍ നിവര്‍ന്ന് നില്‍ക്കുക. പതുക്കേ കൈകള്‍ കൂപ്പി കാല്‍മുട്ടുകള്‍ വളച്ച് കസേരയില്‍ ഇരിക്കുന്നത് പോലെ ഇരിക്കുക. നിങ്ങളുടെ കാല്‍മുട്ടുകള്‍ 90 ഡിഗ്രി കോണില്‍ ആയിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പുറം ഭാഗം പൂര്‍ണമായും നിവര്‍ത്തി വെക്കുന്നതിന് ശ്രദ്ധിക്കണം. ഇതിലൂടെ നിങ്ങളുടെ പോസ് കൃത്യമായിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് ബാലന്‍സ് നല്‍കുന്നതിനും ശരീരത്തിന്റെ ഭാവം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു,

വൃക്ഷാസനം

വൃക്ഷാസനം

ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്ന കാര്യത്തില്‍ എന്തുകൊണ്ടും നിങ്ങള്‍ ചെയ്യേണ്ട ഒന്നാണ് വൃക്ഷാസനം. ഇത് ചെയ്യുന്നതിന് വേണ്ടി നിവര്‍ന്ന് നില്‍ക്കുക. പതുക്കേ ഇടത് കാല്‍ ഉയര്‍ത്തി വലത് തുടയുടെ മുകളില്‍ വെക്കുക. കൈകള്‍ രണ്ടും കൂപ്പ് മുകളിലേക്ക് ഉയര്‍ത്തുക. അതിന് ശേഷം കുറച്ച് സെക്കന്റുകള്‍ കണ്ണടച്ച് നില്‍ക്കുക. പിന്നീട് ഇത് ഇടത് വശത്തും ആവര്‍ത്തിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിനും ശരീരത്തിന് ഉണ്ടാവുന്ന അസ്വസ്ഥതകളെ പരിഹരിക്കുന്നതിനും സഹായിക്കുന്നു.

വജ്രാസനം

വജ്രാസനം

വജ്രാസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മികച്ചതായി മാറുന്നു. വജ്രാസനം ചെയ്യുന്നതിന് വേണ്ടി നിങ്ങള്‍ ആദ്യം തറയില്‍ മുട്ടു കുത്തി ഇരിക്കുക. ബലി ഇടാന്‍ ഇരിക്കുന്നത് പോലെ കാലുകള്‍ പുറകിലേക്ക് മടക്കി നിതംബത്തില്‍ ഇരിക്കുക. അതിന് ശേഷം ഉപ്പൂറ്റി രണ്ടും അടുത്തടുത്താണ് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. പതിയേ നിങ്ങളുടെ കൈപ്പത്തികള്‍ കാല്‍മുട്ടില്‍ വയ്ക്കുക, നിങ്ങളുടെ പുറം നേരെയാക്കി മുന്നോട്ട് നോക്കുക. 2-3 മിനിറ്റ് ഈ പൊസിഷനില്‍ തുടരേണ്ടതാണ്. ഇത് ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിന്റെ പോസ്റ്റര്‍ കറക്റ്റാക്കുന്നതിനും സഹായിക്കുന്നു.

ഏക പാദാസനം

ഏക പാദാസനം

ഏക പാദാസനം ചെയ്യുന്നതിന് വേണ്ടി അല്‍പം ശ്രദ്ധ അത്യാവശ്യമാണ്. ആദ്യം രണ്ട് കാലിലും നിവര്‍ന്ന് നില്‍ക്കുക. പതുക്കേ മുന്നോട്ട് വളയുക. വളയുമ്പോള്‍ വലത് കാല്‍ പൊന്തിക്കുന്നതിന് ശ്രദ്ധിക്കുക. കൈകാലുകള്‍ നീട്ടി വെക്കുക. അതിന് ശേഷം കൈകള്‍ രണ്ടും മുന്നിലേക്ക് നിവര്‍ത്തുക. വലത് കാല്‍, ഇടുപ്പ്, ശരീരത്തിന്റെ മുകള്‍ഭാഗം, കൈകള്‍ എന്നിവയെല്ലാം നേര്‍രേഖയില്‍ ആയിരിക്കണം. ഇത് ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു.

എന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള്‍ മതിഎന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള്‍ മതി

English summary

The Best Yoga Poses to Build Better Balance And Stability In Malayalam

Here in this article we are sharing some special yoga poses to build better balance and stability in malayalam. Take a look
Story first published: Friday, January 27, 2023, 20:20 [IST]
X
Desktop Bottom Promotion