Just In
Don't Miss
- News
സുധാകരന് വെട്ടാന് കോണ്ഗ്രസില് നീക്കം, വഴിമുടക്കി ഗ്രൂപ്പ് കളി, കെപിസിസി മുല്ലപ്പള്ളി കൈവിടില്ല!!
- Sports
IPL 2021: ഫിഞ്ച് 'യാത്ര തുടരുന്നു', എട്ടിലും നിര്ത്തിയില്ല!- കളിക്കാത്ത ടീമുകള് രണ്ടെണ്ണം മാത്രം!
- Movies
ഇന്വെസ്റ്റിഗേഷന് ത്രില്ലറുമായി റഹ്മാനും ഭരത്തും, സമാറയുടെ ടൈറ്റില് പോസ്റ്റര് പുറത്ത്
- Finance
കേന്ദ്ര ബജറ്റ് 2021: വ്യക്തിഗത ആദായനികുതി മാറ്റത്തിന് സാധ്യതയില്ല
- Automobiles
ഹ്യുണ്ടായിയുടെ പുതിയ എൻട്രി-ലെവൽ എസ്യുവി; ബയോണിന്റെ ടീസർ ചിത്രങ്ങൾ കാണാം
- Travel
ഇന്ത്യക്കാര് കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സ്ത്രീകളിലെ പക്ഷാഘാതം; തിരിച്ചറിയാം ഈ ലക്ഷണങ്ങള്
ലോകത്തില് മനുഷ്യരുടെ മരണകാരണങ്ങളില് മൂന്നാമതായാണ് പക്ഷാഘാതത്തിന്റെ സ്ഥാനം. പല അസുഖങ്ങളുടെയും ഉപോത്പന്നമായാണ് പക്ഷാഘാതം ഏറെയും സംഭവിക്കാറുള്ളത്. അമിത രക്തസമ്മര്ദ്ദം, പ്രമേഹം, കൊളസ്ട്രോള് എന്നീ രോഗങ്ങളാല് ബുദ്ധിമുട്ടുന്നവര്ക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാകുന്നു. ഇന്നത്തെ ജീവിത ശൈലിയില് ആര്ക്കു വേണമെങ്കിലും പക്ഷാഘാതത്തിന്റെ പിടിയില് പെടാം.
Most read: പക്ഷിപ്പനിക്കിടെ കോഴിയും മുട്ടയും കഴിക്കാമോ?
എന്നാല് തെളിയിക്കപ്പെട്ട മറ്റൊരു വസ്തുത പുരുഷന്മാരേക്കാള് കൂടുതല് സ്ത്രീകളിലാണ് പക്ഷാഘാത സാധ്യത കൂടുതല് എന്നാണ്. സെന്റര് ഫോര് ഡിസീസ് കണ്ട്രോള് ആന്ഡ് പ്രിവന്ഷന് (സി.ഡി.സി) കണക്കാക്കുന്നത് അഞ്ച് അമേരിക്കന് സ്ത്രീകളില് ഒരാള്ക്ക് പക്ഷാഘാതമുണ്ടാകുന്നുവെന്നും 60 ശതമാനം പേരും മരിക്കുന്നുവെന്നുമാണ്. സ്ട്രോക്ക് വന്ന ഒരു സ്ത്രീക്ക് സാധാരണ നില കൈവരിക്കാന് അല്ലെങ്കില് സുഖം പ്രാപിക്കാന് പുരുഷന്മാരെക്കാളും അധികം സമയവും എടുക്കുന്നു. സ്ത്രീകളിലെ പക്ഷാഘാത ലക്ഷണങ്ങളും അവയുടെ മുന്കരുതലുകളും ചികിത്സയും കൂടുതലായി ഈ ലേഖനത്തിലൂടെ വായിച്ചറിയാം.

സ്ട്രോക്ക് എന്ത് ?
തലച്ചോറിലേക്കുള്ള രക്തധമനികളുടെ തകരാറു കാരണം തലച്ചോറിന്റെ പ്രവര്ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്നു പറയുന്നത്. അന്പത് വയസ്സ് കഴിഞ്ഞവരിലാണ് സാധാരണയായി ഇത് അധികമായും കണ്ടുവരുന്നത്. പൊതുവെ രണ്ടുതരത്തില് സ്ട്രോക്ക് കാണപ്പെടുന്നു.
* ഇഷ്കിമിക് സ്ട്രോക്ക് അഥവാ രക്തധമനികളില് രക്തംകട്ടപിടിച്ചുണ്ടാകുന്ന സ്ട്രോക്ക്
* ഹെമാറാജിക് സ്ട്രോക്ക് അഥവാ രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില് നിറയുകയും തകരാറുണ്ടാക്കുകയും ചെയ്യുന്ന സ്ട്രോക്ക്.
സ്ട്രോക്കുകളില് ഏറിയ പങ്കും ഇഷ്കിമിക് സ്ട്രോക്ക് ആണ്. എന്നാല് ഇഷ്കിമിക് സ്ട്രോക്കിനെക്കാള് മാരകമാണ് ഹെമറാജിക് സ്ട്രോക്ക്.

സ്ത്രീകളില് സ്ട്രോക്ക് സാധാരണമാണോ
ഏകദേശം എട്ടു ലക്ഷം അമേരിക്കക്കാര് ഓരോ വര്ഷവും സ്ട്രോക്കിന്റെ പിടിയില് പെടുന്നു. ഓരോ വര്ഷവും ഏകദേശം 1,40,000 പേര് സ്ട്രോക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് മൂലം മരിക്കുന്നു. പുരുഷന്മാര്ക്ക് പക്ഷാഘാത സാധ്യത കൂടുതലാണെങ്കിലും സ്ത്രീകള്ക്ക് അവയെ അതിജീവിക്കാനുള്ള അപകട സാധ്യത കൂടുതലാകുന്നു.

സ്ത്രീകളില് സ്ട്രോക്ക് സാധാരണമാണോ
സ്ത്രീകള്ക്ക് പക്ഷാഘാതം ഉണ്ടാവാന് നിരവധി കാരണങ്ങളുണ്ട്. സ്ത്രീകള് പുരുഷന്മാരേക്കാള് കൂടുതല് കാലം ജീവിക്കുന്നു, കൂടാതെ പ്രായം പക്ഷാഘാതത്തിനു മറ്റൊരു പ്രധാന ഘടകമാണ്. അവര്ക്ക് ഉയര്ന്ന രക്തസമ്മര്ദ്ദമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഗര്ഭധാരണവും ജനന നിയന്ത്രണവും ഒരു സ്ത്രീക്ക് പക്ഷാഘാത സാധ്യത വര്ദ്ധിപ്പിക്കുന്നു.
Most read: കൊറോണ: പരിശോധന എങ്ങനെ?

സ്ത്രീകളിലെ പക്ഷാഘാത ലക്ഷണങ്ങള്
പുരുഷന്മാരിലെ പക്ഷാഘാതവുമായി പലപ്പോഴും ബന്ധമില്ലാത്ത ലക്ഷണങ്ങള് സ്ത്രീകളില് കാണപ്പെടുന്നു. അവയില് ഇവ ഉള്പ്പെടാം:
* ഛര്ദ്ദി
* പെട്ടെന്നുള്ള അസുഖങ്ങള്
* എക്കിള്
* ശ്വസിക്കുന്നതില് ബുദ്ധിമുട്ട്
* വേദന
* ബോധം നഷ്ടപ്പെടുക
* ബലഹീനത
ഈ ലക്ഷണങ്ങള് സ്ത്രീകള്ക്ക് മാത്രമുള്ളതിനാല്, അവരെ ഉടനടി പക്ഷാഘാതവുമായി ബന്ധിപ്പിക്കുന്നതിന് ബുദ്ധിമുട്ടായിരിക്കും. ഇത് ചികിത്സ വൈകിക്കുന്നതിനു കാരണമാകുന്നു.

ഗര്ഭാവസ്ഥയിലെ സ്ട്രോക്ക്
ഗര്ഭിണികളായ സ്ത്രീകളില് പക്ഷാഘാത സാധ്യത കൂടുന്നു. ത്രിമാസങ്ങളിലും പ്രസവാനന്തര സമയത്തും ഏറ്റവും കൂടുതല് പക്ഷാഘാത സാധ്യതയുണ്ടാവുന്നു. ഉയര്ന്ന രക്തസമ്മര്ദ്ദമുള്ളവരെ മരുന്നുകള് ഉപയോഗിച്ച് ചികിത്സിക്കുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയും വേണം.
പ്രീക്ലാമ്പ്സിയ - ഇത് ഉയര്ന്ന രക്തസമ്മര്ദ്ദമാണ്. പ്രീക്ലാമ്പ്സിയ പിന്നീടുള്ള ജീവിതത്തില് ഹൃദയാഘാത സാധ്യത ഇരട്ടിയാക്കുന്നു. നിങ്ങള്ക്ക് രക്താതിമര്ദ്ദത്തിന്റെ ചരിത്രമുണ്ടെങ്കില് കുറഞ്ഞ ഡോസ് ആസ്പിരിന് എടുക്കുന്നതിനെക്കുറിച്ച് ഡോക്ടറോട് സംസാരിക്കുക.

ഗര്ഭാവസ്ഥയിലെ സ്ട്രോക്ക്
ജനന നിയന്ത്രണ ഗുളികകള് - ജനന നിയന്ത്രണ ഗുളികകള് കാലക്രമേണ കൂടുതല് സുരക്ഷിതമായിത്തീര്ന്നിരിക്കുന്നു, എന്നാല് ഇതിനകം പക്ഷാഘാത സാധ്യതയുള്ള സ്ത്രീകള് അധിക മുന്കരുതലുകള് എടുക്കണം. ഗുളിക നിര്ദ്ദേശിക്കുന്നതിന് മുമ്പ് ഉയര്ന്ന രക്തസമ്മര്ദ്ദത്തിനായി പരിശോധന നടത്തുക. ഗര്ഭനിരോധന മാര്ഗ്ഗങ്ങള് എടുക്കുമ്പോള് ഒരിക്കലും പുകവലിക്കരുത്.
ഏട്രിയല് ഫൈബ്രിലേഷന് - ഇത് 75 വയസ്സിനു മുകളിലുള്ള സ്ത്രീകളില് പക്ഷാഘാത സാധ്യത 20 ശതമാനം വര്ദ്ധിപ്പിക്കുന്നു.
Most read: ഓഫീസിലെ ഈ ഇടങ്ങള് ബാക്ടീരിയകളുടെ കോട്ട

മാറിയ മാനസിക നില
പെട്ടെന്നുള്ള മയക്കം പോലുള്ള വിചിത്ര സ്വഭാവങ്ങളും ഒരു പക്ഷാഘാതത്തെ സൂചിപ്പിക്കുന്നു. ഈ ലക്ഷണങ്ങളെ ആള്ട്ടേര്ഡ് മെന്റല് സ്റ്റാറ്റസ് എന്ന് ഡോക്ടര്മാര് വിളിക്കുന്നു. ഈ ലക്ഷണങ്ങളില് ഇവ ഉള്പ്പെടുന്നു:
* പ്രതികരിക്കാതിരിക്കല്
* ആശയക്കുഴപ്പം
* പെട്ടെന്നുള്ള പെരുമാറ്റ മാറ്റം
* ക്ഷോഭം
* മതിഭ്രമം

സാധാരണ സ്ട്രോക്ക് ലക്ഷണങ്ങള്
പക്ഷാഘാതത്തിന്റെ പല ലക്ഷണങ്ങളും പുരുഷന്മാരും സ്ത്രീകളും അനുഭവിക്കുന്നു. സംസാരിക്കാനോ മനസിലാക്കാനോ കഴിയാതിരിക്കുക, ആശയക്കുഴപ്പം എന്നിവയാണ് സ്ട്രോക്കിന്റെ സവിശേഷത. പക്ഷാഘാതത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങള് ഇവയാണ്:
* പെട്ടെന്നുള്ള കാഴ്ച മങ്ങല്.
* പെട്ടെന്നുള്ള മരവിപ്പ് അല്ലെങ്കില് ശരീരത്തിന്റെ ഒരു വശത്തായി മുഖത്തിന്റെയും കൈകാലുകളുടെയും ബലഹീനത.

സാധാരണ സ്ട്രോക്ക് ലക്ഷണങ്ങള്
* ആശയക്കുഴപ്പവുമായി ബന്ധപ്പെട്ട പെട്ടെന്നുള്ള പ്രശ്നം. സംസാരിക്കുന്നതിനോ മനസ്സിലാക്കുന്നതിനോ കഴിയാതിരിക്കുക.
* കാരണമില്ലാതെ പെട്ടെന്നുള്ള കഠിനവുമായ തലവേദന
* പെട്ടെന്നുള്ള തലകറക്കം, നടക്കാന് ബുദ്ധിമുട്ട്, അല്ലെങ്കില് ബാലന്സ് നഷ്ടപ്പെടല്.
പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള് ശരിയായി തിരിച്ചറിയുന്നതില് സ്ത്രീകളാണ് പുരുഷന്മാരെക്കാള് പലപ്പോഴും മികച്ചതെന്ന് ഗവേഷണങ്ങള് കാണിക്കുന്നു. സ്ട്രോക്കിന്റെ കാര്യത്തില് ഓരോ മിനിറ്റും വിലയേറിയതാണ്. അടിയന്തിര ചികിത്സ എത്രത്തോളം വൈകുന്നോ അത്രത്തോളം സ്ട്രോക്ക് മസ്തിഷ്ക ക്ഷതത്തിനോ അല്ലെങ്കില് വൈകല്യത്തിനോ കാരണമാകും.

സ്ത്രീകള്ക്കും പുരുഷന്മാര്ക്കുമുള്ള ചികിത്സ
പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള് സ്ത്രീകള്ക്ക് സ്ട്രോക്ക് കണ്ടെത്തി അടിയന്തര ചികിത്സ ലഭിക്കുന്നതില് കാലതാമസം വരുന്നെന്ന് ഗവേഷണങ്ങള് കണ്ടെത്തിയിട്ടുണ്ട്. ചില സ്ത്രീകള് അനുഭവിക്കുന്ന പാരമ്പര്യേതര ലക്ഷണങ്ങള് കാരണമായി സ്ട്രോക്ക് രോഗനിര്ണയം വൈകുന്നു.
Most read: പ്രമേഹ രോഗികള് ഏതൊക്കെ പച്ചക്കറികള് കഴിക്കണം

സ്ട്രോക്കില് നിന്ന് സുഖം പ്രാപിക്കല് സ്ത്രീകളില്
സ്ട്രോക്കിന്റെ പിടിയില് നിന്ന് തിരിച്ചുവരാനുള്ള സ്ത്രീകളുടെ ചികിത്സകള് ആശുപത്രിയില് ആരംഭിക്കുന്നു. നിങ്ങളുടെ അവസ്ഥ മെച്ചപ്പെട്ടുകഴിഞ്ഞാല് നിങ്ങളെ ഒരു വിദഗ്ദ്ധ നഴ്സിംഗ് സൗകര്യം അല്ലെങ്കില് സ്ട്രോക്ക് പുനരധിവാസ സൗകര്യം പോലുള്ള മറ്റൊരു സ്ഥലത്തേക്ക് മാറ്റാം. ചിലര്ക്ക് അവരുടെ പരിചരണം വീട്ടില് തുടരുന്നു.

സ്ട്രോക്കില് നിന്ന് സുഖം പ്രാപിക്കല് സ്ത്രീകളില്
നിങ്ങളെ സഹായിക്കുന്നതിന് ഫിസിക്കല് തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപേഷണല് തെറാപ്പി എന്നിവയുടെ സഹായത്തോടെ സ്ട്രോക്കില് നിന്ന് മോചിപ്പിക്കുന്നു. പല്ല് തേക്കുക, കുളിക്കുക, നടക്കുക, അല്ലെങ്കില് മറ്റ് ശാരീരിക പ്രവര്ത്തനങ്ങള് എങ്ങനെ ചെയ്യാമെന്ന് ഒരു കെയര് ടീം നിങ്ങളെ പഠിപ്പിച്ചേക്കാം. പക്ഷാഘാതത്തെ അതിജീവിക്കുന്ന സ്ത്രീകള് സാധാരണയായി പുരുഷന്മാരേക്കാള് സാവധാനത്തിലാണ് സുഖം പ്രാപിക്കുന്നതെന്ന് പഠനങ്ങള് വ്യക്തമാക്കുന്നു.

സ്ട്രോക്കിന്റെ പ്രതിഫലനം സ്ത്രീകളില്
സ്ട്രോക്ക് പിടിപെട്ടു കഴിഞ്ഞ് ചികിത്സയില് തുടരുന്ന സ്ത്രീകളില് ഈ പറയുന്ന പ്രതിഫലനങ്ങള് കാണുന്നു:
* പക്ഷാഘാതവുമായി ബന്ധപ്പെട്ട വൈകല്യം
* ദൈനംദിന ജീവിത പ്രവര്ത്തനങ്ങള് ദുര്ബലമാകല്
* വിഷാദം
* ക്ഷീണം
* മാനസിക വൈകല്യം
* ജീവിത നിലവാരം കുറയല്
Most read: പ്രതിരോധം പ്രധാനം; ഈ പാനീയങ്ങള് മികച്ചത്

ഭാവിയില് സ്ട്രോക്ക് തടയാന്
ഓരോ വര്ഷവും സ്തനാര്ബുദം ബാധിക്കുന്നതിനേക്കാള് ഇരട്ടി സ്ത്രീകള് പക്ഷാഘാതം മൂലം മരിക്കുന്നു. അതുകൊണ്ട് ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടത് പ്രധാനമായത്. സ്ത്രീകള് നേരിടുന്ന അപകടസാധ്യതാ ഘടകങ്ങള് കാരണം കൂടുതല് മുന്കരുതലുകള് എടുക്കേണ്ടത് പ്രധാനമാണ്. ഭാവിയിലെ സ്ട്രോക്ക് തടയാന് സഹായിക്കുന്നതിന്, നിങ്ങള്ക്ക് ഇവ ചെയ്യാനാകും:
* സമീകൃതാഹാരം കഴിക്കുക
* ആരോഗ്യകരമായ ഭാരം നിലനിര്ത്തുക
* പതിവായി വ്യായാമം ചെയ്യുക
* പുകവലി ഉപേക്ഷിക്കൂ
* സമ്മര്ദ്ദം കുറക്കാന് യോഗ പോലുള്ളവ ചെയ്യുക.