For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ട്രെസ്സ് നിങ്ങളെ തളര്‍ത്തുന്നുണ്ടോ? ഈ വ്യായാമങ്ങളിലുണ്ട് പരിഹാരം

|

ഇന്നത്തെ തിരക്കിട്ട ലോകത്ത് ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സമ്മര്‍ദ്ദം അനുഭവിക്കാത്തവരായി ആരുംതന്നെ കാണില്ല. സെന്റര്‍ ഓഫ് ഹീലിംഗ് നടത്തിയ ഒരു പഠനമനുസരിച്ച്, ഏകദേശം 74% ആളുകളും സമ്മര്‍ദ്ദ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നു. സമ്മര്‍ദ്ദം നിങ്ങളുടെ മാനസികാരോഗ്യത്തെ വലിയതോതില്‍ തടസ്സപ്പെടുത്തും. എന്നാല്‍, ഇതില്‍ നിന്ന് രക്ഷനേടാന്‍ നിങ്ങളെ സഹായിക്കുന്ന ചില വ്യായാമങ്ങളുണ്ട്. സമ്മര്‍ദ്ദം അഥവാ സ്‌ട്രെസ്സ് ലഘൂകരിക്കാന്‍ ഏറ്റവും മികച്ചതും പഴയതുമായ പ്രതിവിധികളില്‍ ഒന്നാണ് വ്യായാമം.

Most read: 50 കഴിഞ്ഞവര്‍ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ടത്Most read: 50 കഴിഞ്ഞവര്‍ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ടത്

സമ്മര്‍ദ്ദത്തില്‍ നിന്ന് ആശ്വാസം നല്‍കാനും നിങ്ങളെ ശാന്തമാക്കാനും സഹായിക്കുന്ന ഗുണങ്ങള്‍ വ്യായാമത്തിനുണ്ട്. പിരിമുറുക്കം ഒഴിവാക്കുന്നതിന് നിങ്ങള്‍ ദൈനംദിന വ്യായാമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ചില വ്യായാമങ്ങള്‍ ഇതാ.

യോഗ

യോഗ

യോഗാസനങ്ങളുടെ ശക്തി എന്തെന്ന് കാലം തെളിയിച്ചതാണ്. നിങ്ങളുടെ സമ്മര്‍ദ്ദം ഒഴിവാക്കാനും യോഗ സഹായിക്കുന്നു. ശാന്തമായ മാനസികാവസ്ഥ ലഭിക്കുന്നതിന് യോഗ നിങ്ങളുടെ സമാധാനവും ശാരീരികവും മാനസികവുമായ ശക്തിയെ സന്തുലിതമാക്കുന്നു. മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ താഴെ പറയുന്ന യോഗാഭ്യാസങ്ങള്‍ ചെയ്യാം.

സമ്മര്‍ദ്ദം കുറയ്ക്കുന്ന യോഗാസനങ്ങള്‍

സമ്മര്‍ദ്ദം കുറയ്ക്കുന്ന യോഗാസനങ്ങള്‍

* പ്രാണായാമം - ശ്വാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യോഗാമുറയാണിത്. ഇത് സമ്മര്‍ദ്ദത്തെ ചെറുക്കുന്നതിനും ഹൃദയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

* ഉത്തനാസനം - 'സ്റ്റാന്‍ഡിംഗ് ഫോര്‍വേഡ് ബെന്‍ഡ് പോസ്' എന്നും അറിയപ്പെടുന്ന ഈ പോസ് നിങ്ങളുടെ പുറത്തെ പേശികളെ സ്‌ട്രെച്ച് ചെയ്യുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യുന്നു.

* ജനു ശീര്‍ഷാസനം - തലയില്‍ നിന്ന് കാല്‍മുട്ട് വരെ മുന്നോട്ട് വളയ്ക്കുന്ന ഈ പോസ് നട്ടെല്ലിനെ നീട്ടുന്നു, വയറിലെ പേശികളെ മസാജ് ചെയ്യുന്നു. ഈ ആസനം സമ്മര്‍ദ്ദം ഒഴിവാക്കാന്‍ കേന്ദ്ര നാഡീവ്യൂഹത്തെ ശാന്തമാക്കുന്നു.

* സേതു ബന്ധ സര്‍വാംഗാസനം - ബ്രിഡ്ജ് പോസ് എന്നും അറിയപ്പെടുന്ന ഈ പോസ് നെഞ്ചിലെ പേശികള്‍ തുറക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് സമ്മര്‍ദ്ദവും നേരിയ വിഷാദവും ലഘൂകരിക്കുന്നു.

* ചക്രവാകാസനം- സാധാരണയായി ക്യാറ്റ്-കൗ പോസ് എന്ന് വിളിക്കുന്ന ഈ യോഗാമുറ നിങ്ങളെ വിശ്രമിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.

Most read:നല്ല ഊര്‍ജ്ജത്തോടെ രാവിലെ എഴുന്നേല്‍ക്കാന്‍ ചെയ്യേണ്ടത്Most read:നല്ല ഊര്‍ജ്ജത്തോടെ രാവിലെ എഴുന്നേല്‍ക്കാന്‍ ചെയ്യേണ്ടത്

നടത്തം

നടത്തം

വ്യായാമത്തിന്റെ ഏറ്റവും അടിസ്ഥാന രൂപങ്ങളിലൊന്ന് നടത്തമാണ്, അത് നിങ്ങളുടെ സമ്മര്‍ദ്ദത്തിന്റെ തോത് കുറയ്ക്കും. ഇത് സ്‌ട്രെസ് ഹോര്‍മോണുകളുടെ ഉത്പാദനം കുറയ്ക്കുന്നു. ഇത് ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുകയും ആത്മവിശ്വാസം ലഘൂകരിക്കുകയും ചെയ്യുന്നു. യുഎസ് ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ ഒരു പഠനമനുസരിച്ച്, വേഗത്തിലുള്ള നടത്തം ഹൃദയ രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ടൈപ്പ് -2 പ്രമേഹം തുടങ്ങിയ അവസ്ഥകള്‍ കുറയ്ക്കുമെന്നാണ്. നടത്തം പ്രധാന പേശികളില്‍ നിന്ന് പിരിമുറുക്കം ഒഴിവാക്കുകയും ശ്വസനം ആഴത്തിലാക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ നാഡീവ്യൂഹം മികച്ചതാക്കുന്നു.

ഗാര്‍ഡനിംഗ്

ഗാര്‍ഡനിംഗ്

ഗാര്‍ഡനിംഗ് എന്നത് നിങ്ങളുടെ ദൈനംദിന സമ്മര്‍ദ്ദം ഒഴിവാക്കുന്ന ഒരു ലഘുവായ വര്‍ക്ക്ഔട്ടാണ്. ഈ പ്രവര്‍ത്തനത്തിന് അരമണിക്കൂറിനുള്ളില്‍ ഏകദേശം 200 കലോറി കത്തിക്കാന്‍ കഴിയും. ഗാര്‍ഡനിംഗിന് സമ്മര്‍ദ്ദം ഇല്ലാതാക്കുന്ന ഗുണങ്ങളുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്. സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനു പുറമേ, ഇത് നിങ്ങളുടെ പരിസ്ഥിതിയെ മെച്ചപ്പെടുത്തുകയും നിങ്ങള്‍ക്ക് ശുദ്ധവായു നല്‍കുകയും ചെയ്യുന്നു.

Most read:പല്ലിന്റെ ആരോഗ്യത്തിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍Most read:പല്ലിന്റെ ആരോഗ്യത്തിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍

ഡാന്‍സിംഗ്

ഡാന്‍സിംഗ്

ഡാന്‍സ് ചെയ്യുന്നത് നിങ്ങള്‍ക്ക് ശാരീരികവും വൈകാരികവും മാനസികവുമായ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. ഇത് ഒരു വ്യക്തിക്ക് ചടുലത നല്‍കുകയും ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വര്‍ദ്ധിച്ച ഹൃദയമിടിപ്പ് താഴ്ന്ന നിലയിലുള്ള സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. നൃത്തം ചെയ്യുന്നത് ഡിമെന്‍ഷ്യയുടെ സാധ്യത കുറയ്ക്കും. സമ്മര്‍ദ്ദം ഇല്ലാതാക്കുന്ന ഗുണങ്ങള്‍ നൃത്തത്തിനുണ്ട്.

തായ് ചി

തായ് ചി

'മെഡിറ്റേഷന്‍ ഇന്‍ മോഷന്‍' എന്നും അറിയപ്പെടുന്ന തായ് ചി ചൈനീസ് ആയോധന കലകളുടെ ഒരു രൂപമാണ്. ഇത് ശാരീരിക, മാനസിക സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈനംദിന ആകുലതകള്‍ നീക്കി നിങ്ങളുടെ ഊര്‍ജ്ജം വളര്‍ത്താന്‍ ഇത് സഹായിക്കുന്നു. തായ് ചി നിങ്ങളുടെ ചിന്തകള്‍ക്ക് വ്യക്തത നല്‍കുകയും ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യുന്നു.

സര്‍ക്യൂട്ട് പരിശീലനം

സര്‍ക്യൂട്ട് പരിശീലനം

ഭാരോദ്വഹനത്തിനുള്ള ഒരു ബദലാണിത്. ഇതിന് കാര്‍ഡിയോ വ്യായാമങ്ങളുടെ ഒരു മിശ്രിതവുമുണ്ട്. ഉയര്‍ന്ന തീവ്രത പരിശീലനത്തിന് കീഴിലാണ് സര്‍ക്യൂട്ട് പരിശീലനം വരുന്നത്. ഇത് ചെയ്യുന്നതിലൂടെ ശരീരം വിയര്‍ക്കുകയും ശരീരത്തിലെ എന്‍ഡോമോര്‍ഫിന്‍ അളവ് പമ്പ് ചെയ്യുകയും ചെയ്യുന്നു. നിങ്ങളുടെ സമ്മര്‍ദ്ദത്തെ ഫലപ്രദമായി നേരിടാന്‍ ഇതിന് കഴിയും.

Most read:ലോക ബ്രെയിന്‍ ട്യൂമര്‍ ദിനം; മാരകരോഗം തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെMost read:ലോക ബ്രെയിന്‍ ട്യൂമര്‍ ദിനം; മാരകരോഗം തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

സൈക്ലിംഗ്

സൈക്ലിംഗ്

അടുത്ത തവണ നിങ്ങള്‍ക്ക് സമ്മര്‍ദ്ദം അനുഭവപ്പെടുമ്പോള്‍ ഒരു സൈക്ലിംഗിനു പോകുക. സൈക്ലിംഗ് ചെയ്യുന്നത് നിങ്ങളുടെ ഹൃദയം പമ്പ് ചെയ്യാനും നിങ്ങളുടെ കാലുകള്‍ പ്രവര്‍ത്തിക്കാനും സഹായിക്കുന്നു. സൈക്ലിംഗ് ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കുന്നു. ഏതാനും മിനിറ്റ് നേരം സൈക്കിള്‍ ചവിട്ടുന്നത് ശരീരത്തിലെ കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ എന്നിവയുടെ അളവ് നിയന്ത്രിക്കുന്നു.

English summary

Stress Reducing Activities You Can Do at Home in Malayalam

Here are some everyday exercises and activities that could provide stress relief. Take a look.
Story first published: Saturday, June 11, 2022, 10:35 [IST]
X
Desktop Bottom Promotion