Just In
- 50 min ago
വസന്തപഞ്ചമിയില് സരസ്വതിദേവിയെ ഇങ്ങനെ ആരാധിക്കൂ: സകലഐശ്വര്യവും പുനര്ജന്മസൂചനയും
- 1 hr ago
ചാണക്യനീതി: ശത്രുവിനേക്കാള് അപകടകാരികള്; ഈ 7 തരം ആള്ക്കാരെ കുടിച്ച വെള്ളത്തില് വിശ്വസിക്കരുത്
- 3 hrs ago
നാല്പ്പതുകളില് സ്ത്രീകള്ക്കാവശ്യം ഇതാണ്: അപകടങ്ങള് ഏറ്റവും കൂടുന്ന പ്രായം
- 3 hrs ago
കഷ്ടകാലം മാറും, സൗഭാഗ്യങ്ങള് തേടിയെത്തും; വസന്ത പഞ്ചമിയില് ഈ വസ്തുക്കള് വീട്ടിലെത്തിക്കൂ
Don't Miss
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന് ഓഹരി വിപണി - ഇനിയെന്ത്?
- News
'സാർ സാറിന് പറ്റിയ ആളുകളെ കൊണ്ട് അഭിനയിപ്പിച്ചോളൂ', ലാലേട്ടനെ കുറിച്ച് മോശം പറയരുതെന്ന് ധർമ്മജൻ
- Movies
വ്യാജ വീഡിയോ ആദ്യം അയച്ചത് ഭർത്താവിന്; ആരൊക്കെ കൂടെ നിൽക്കുമെന്ന് അന്ന് തിരിച്ചറിഞ്ഞു; ഗായത്രി അരുൺ
- Sports
പുജാരക്ക് ഇന്ന് 35ാം ജന്മദിനം, ഇന്ത്യയുടെ ജൂനിയര് വന്മതിലിന്റെ പ്രണയ കഥ അറിയാം
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Travel
പെരുമ്പളം: ആലപ്പുഴ കാഴ്ചകളിലെ പുതിയ താരം! കായലിനു നടുവിലെ സ്വർഗ്ഗം, കേരളത്തിലെ ഏക ദ്വീപ് പഞ്ചായത്ത്
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
ക്ഷീണമകറ്റാം, ഊര്ജ്ജം നേടം; ശരീരം ഊര്ജ്ജസ്വലമായി വയ്ക്കാന് ഈ ശീലങ്ങള് വളര്ത്തൂ
ശരീരത്തിന് ശരിയായ നിലയില് പ്രവര്ത്തിക്കാന് ഊര്ജ്ജം ആവശ്യമാണ്. എന്നാല് പലര്ക്കും ഇന്നത്തെക്കാലത്ത് ഒന്നല്ലെങ്കില് മറ്റൊരുവിധത്തില് ഊര്ജ്ജക്കുറവ് അനുഭവപ്പെടുന്നു. ശരീരത്തിന്റെ എനര്ജി ലെവലുകള്ക്ക് കാരണമാകുന്ന വിവിധ ഘടകങ്ങളുണ്ട്. മാനസികാവസ്ഥ, ജോലി സമ്മര്ദ്ദം, വ്യക്തിപരമായ പ്രതിബദ്ധതകള് എന്നിവ ഇതില് ഉള്പ്പെടുന്നു.
Most
read:
വരണ്ട
വായ
നിസ്സാരമായി
കാണരുത്;
ഈ
ആരോഗ്യ
പ്രശ്നങ്ങള്
കാരണമായേക്കാം
എന്നാല് നമ്മുടെ നിയന്ത്രണത്തിന് അതീതമായി പലതും ഉണ്ടാകുമെങ്കിലും, നമുക്ക് നിയന്ത്രിക്കാനും ദിനചര്യയുടെ ഭാഗമായി മാറ്റാനും കഴിയുന്ന ചില കാര്യങ്ങളുണ്ട്. ഇവ നിങ്ങള് പിന്തുടരുകയാണെങ്കില് നിങ്ങള്ക്ക് ക്ഷീണത്തില് നിന്ന് മുക്തമായി ദിവസം മുഴുവന് ഊര്ജ്ജസ്വലതയോടെ ഇരിക്കാന് സാധിക്കും. നിങ്ങളുടെ ഊര്ജ്ജം വലിയ അളവില് നിലനിര്ത്തുന്നത് എങ്ങനെയെന്ന് അറിയണമെങ്കില് ലേഖനം വായിക്കൂ.

നല്ല ഉറക്കം നേടുക
വേണ്ടത്ര ഉറക്കം ലഭിക്കാത്തത് നിങ്ങളുടെ ഊര്ജത്തെ തടസപ്പെടുത്തുകയും പകല് സമയത്ത് നിങ്ങള്ക്ക് ക്ഷീണമുണ്ടാക്കുകയും ചെയ്യും. നിങ്ങളുടെ ഊര്ജ്ജ നില വര്ധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനുമായി ഒരു രാത്രിയില് കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഉറങ്ങാന് ശ്രദ്ധിക്കണം. ഉറങ്ങുന്നതിന് മുമ്പ് നിങ്ങളുടെ മൊബൈല്ഫോണ്, ലാപ്ടോപ്പ് അല്ലെങ്കില് ടെലിവിഷന് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം വര്ദ്ധിപ്പിക്കാന് സഹായിക്കും.

സമ്മര്ദ്ദം കുറയ്ക്കുക
ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയില് ആളുകള്ക്ക് സമ്മര്ദ്ദമോ ഉത്കണ്ഠയോ അനുഭവപ്പെടുന്നത് സാധാരണമാണ്. സമ്മര്ദ്ദം നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. ഇത് നിങ്ങളുടെ ക്ഷീണത്തിനും കാരണമാകുന്നു. നിങ്ങളുടെ സമ്മര്ദ്ദം കുറയ്ക്കാന് നിങ്ങള്ക്ക് സാധിക്കുമെങ്കില് അത് നിങ്ങളുടെ ഊര്ജ്ജം വര്ദ്ധിപ്പിക്കാന് സഹായിക്കും. നിങ്ങള്ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള് ചെയ്യുക. ദിവസവും നിങ്ങളുടെ ഹോബികള്ക്കായി സമയം കണ്ടെത്തുക. ധ്യാനം പരിശീലിക്കുക.
Most
read:ഹൃദയം
ശക്തിപ്പെടുത്തും
ആരോഗ്യം
നേടിത്തരും;
ശീലിക്കണം
ഈ
വ്യായാമങ്ങള്

വ്യായാമശീലം വളര്ത്തുക
ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി എന്നിവയുള്പ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് നിങ്ങള് പതിവായി വ്യായാമം ചെയ്യാന് ശ്രദ്ധിക്കുക. വ്യായാമ ശീലം വളര്ത്തുന്നത് നിങ്ങളുടെ ക്ഷീണത്തെ ചെറുക്കാനും നിങ്ങളുടെ ഊര്ജ്ജ നില വര്ദ്ധിപ്പിക്കാനും സഹായിക്കും. വ്യായാമം നിങ്ങളുടെ മാനസികാരോഗ്യം, ഉറക്കത്തിന്റെ ഗുണനിലവാരം, വൈജ്ഞാനിക പ്രവര്ത്തനം, ജോലി മികവ് എന്നിവ മെച്ചപ്പെടുത്തും. ദിവസവും നിങ്ങള് ഊര്ജ്ജത്തോടെയിരിക്കണമെങ്കില് ചിട്ടയായ ഒരു വ്യായാമശീലം വളര്ത്താന് നിങ്ങള് ശ്രദ്ധിക്കുക.

പുകവലി ഉപേക്ഷിക്കുക
പുകവലി ശരീരത്തിന് ദോഷകരമാണെന്ന് എല്ലാവര്ക്കും അറിയാം. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും നിരവധി വിട്ടുമാറാത്ത അവസ്ഥകളുടെ അപകടസാധ്യത വര്ദ്ധിപ്പിക്കുകയും ചെയ്യും. പുകയിലയിലെ വിഷവസ്തുക്കള് നിങ്ങളുടെ ശ്വാസകോശത്തിന്റെ കാര്യക്ഷമത കുറയ്ക്കുന്നു. കാലക്രമേണ, ഇത് നിങ്ങളുടെ ശരീരത്തിലുടനീളം കൊണ്ടുപോകുന്ന ഓക്സിജന്റെ അളവ് കുറയ്ക്കുകയും നിങ്ങള്ക്ക് ക്ഷീണം തോന്നുകയും ചെയ്യും. ശരീരത്തിന് ശരീയായ ഊര്ജ്ജം വേണമെങ്കില് നിങ്ങളുടെ പുകവലി ശീലം ഉപേക്ഷിക്കുക.
Most
read:കോവിഡിന്
ശേഷം
വിട്ടുമാറാത്ത
ക്ഷീണം
നിങ്ങളെ
അലട്ടുന്നോ?
പരിഹാരമാണ്
ഈ
വഴികള്

മദ്യപാനം കുറയ്ക്കുക
മദ്യം കഴിക്കുന്നത് നിങ്ങളില് ഒരു സെഡേറ്റീവ് ഫലമുണ്ടാക്കുകയും അതുകാരണം നിങ്ങള്ക്ക് മയക്കവും ക്ഷീണവും തോന്നുകയും ചെയ്തേക്കാം. അതിനാല് ഊര്ജ്ജത്തോടെ ഇരിക്കാന് നിങ്ങള് ആഗ്രഹിക്കുന്നുവെങ്കില് നിങ്ങളുടെ മദ്യപാന ശീലം പരിമിതപ്പെടുത്തുക.

പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക
എല്ലായ്പ്പോഴും നിങ്ങള്ക്ക് ക്ഷീണവും മന്ദതയും ഊര്ജ്ജക്കുറവും അനുഭവപ്പെടുന്നുണ്ടെങ്കില് നിങ്ങളുടെ ഭക്ഷണ ശീലങ്ങള് മാറ്റുക. പോഷകസമൃദ്ധമായ ഭക്ഷണശീലം പിന്തുടരുന്നത് നിങ്ങളുടെ പല വിട്ടുമാറാത്ത അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുകയും നിങ്ങളെ ഊര്ജ്ജസ്വലമായി നിലനിര്ത്തുകയും ചെയ്യും. പോഷകപ്രദമായ ഭക്ഷണങ്ങള് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് മികച്ച രീതിയില് പ്രവര്ത്തിക്കാന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നല്കും. പകല് സമയത്ത് ശരീരത്തിന് ഇന്ധനമായി ആവശ്യത്തിന് ഭക്ഷണം നിങ്ങള് കഴിക്കണം.
Most
read:തണുപ്പുകാലത്ത്
സന്ധിവേദന
പ്രശ്നം
നിങ്ങളെ
അലട്ടുന്നോ?
ഈ
ശീലങ്ങളിലൂടെ
പരിഹാരം

പഞ്ചസാര കഴിക്കുന്നത് കുറക്കുക
മധുരമുള്ള വസ്തുക്കള് നിങ്ങള്ക്ക് പെട്ടെന്ന് ഊര്ജം നല്കുമെങ്കിലും, അത് വളരെ വേഗത്തില് നിങ്ങളെ ക്ഷീണിപ്പിക്കുകയും ചെയ്യും. അതിനാല്, മുമ്പത്തേതിനേക്കാള് കൂടുതല് ക്ഷീണം നിങ്ങള്ക്ക് അനുഭവപ്പെടുകയും ചെയ്യും. പഞ്ചസാര കൂടുതലായി കഴിക്കുന്നത് അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യതയും വര്ദ്ധിപ്പിക്കും. അതിനാല് നിങ്ങള്ക്ക് ഊര്ജ്ജസ്വലതയോടെ നിലനില്ക്കാനായി പഞ്ചസാരയുടെ അളവ് പരിമിതപ്പെടുത്തുക.

ആവശ്യത്തിന് വെള്ളം കുടിക്കുക
നിര്ജ്ജലീകരണം നിങ്ങളുടെ തലച്ചോറിന്റെ പ്രവര്ത്തനം, മാനസികാവസ്ഥ, ഊര്ജ്ജ നിലകള് എന്നിവയില് ദോഷകരമായ സ്വാധീനം ചെലുത്തും. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തില് പലവിധത്തിലുള്ള മാറ്റങ്ങളുണ്ടാക്കും. ദാഹം തോന്നുമ്പോഴെല്ലാം നിങ്ങള് വെള്ളം കുടിക്കാന് ശ്രമിക്കുക. ചൂടുള്ള കാലാവസ്ഥയില് നിങ്ങളുടെ വെള്ളം കുടി അല്പം കൂട്ടുകയും ചെയ്യുക. നിങ്ങള്ക്ക് ഊര്ജ്ജം വര്ധിപ്പിക്കാനുള്ള ഒരു വഴിയാണ് വെള്ളം കുടി.

സാമൂഹ്യ ബന്ധങ്ങള് വളര്ത്തുക
നല്ല ആരോഗ്യം നിലനിര്ത്തുന്നതിന് നിങ്ങളുടെ സാമൂഹിക ബന്ധങ്ങളും പ്രധാനമാണ്. സാമൂഹികമായ ഒറ്റപ്പെടല് നിങ്ങള്ക്ക് മോശം മാനസികാവസ്ഥയും ക്ഷീണവും ഉണ്ടാക്കും. പ്രത്യേകിച്ച് പ്രായമാകുമ്പോള് ഇത് വലിയ പ്രശ്നമാണ്. ശക്തമായ സാമൂഹിക ബന്ധങ്ങള് വളര്ത്തുന്നതും ആളുകളുമായി ഇടപഴകുന്നതും നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തും. നിങ്ങളുടെ ക്ഷീണം നീക്കി ഊര്ജ്ജം വളര്ത്താനുള്ള വഴിയാണിത്.
Most
read:അസ്ഥികള്ക്ക്
കരുത്തേകാം,
ഓസ്റ്റിയോപൊറോസിസ്
തടയാം;
ഈ
ആഹാരശീലം
പിന്തുടരൂ