For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറക്കാം, വയറൊതുക്കാം, ആയുസ്സും ആരോഗ്യവും കൂട്ടാം: ദിനവും ഈ യോഗ മാത്രം

|

യോഗ എന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. എന്നാല്‍ ഇത് ശാരീരികാരോഗ്യത്തിന് മാത്രമല്ല മാനസികാരോഗ്യത്തിനും ഗുണങ്ങള്‍ നല്‍കുന്നതാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ദിനവും യോഗ ചെയ്യുന്നത് നിങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു എങ്ങനെ അത് നമ്മുടെ ശരീരത്തില്‍ പ്രതിഫലിക്കുന്നു എന്നുള്ളത് പലര്‍ക്കും അറിയില്ല.

Easy Yoga Poses

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായ ചില യോഗ പോസുകള്‍ ഉണ്ട്. ഇവ ദിനവും ചെയ്താല്‍ അതിലൂടെ ലഭിക്കുന്ന ഗുണം എന്നത് നിങ്ങളെ അതിശയിപ്പിക്കുന്നതാണ്. ദിനവും എന്തൊക്കെ യോഗ പോസുകള്‍ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ചെയ്യണം എന്ന് നമുക്ക് നോക്കാം.

മാര്‍ജാര്യാസനം

മാര്‍ജാര്യാസനം

മാര്‍ജാര്യാസനം ദിനവും ചെയ്യുന്നത് ആരോഗ്യത്തിന് എന്തുകൊണ്ടും നല്ലതാണ്. കാരണം ഇത് നിങ്ങളുടെ നട്ടെല്ല്, പുറം പേശികള്‍, കഴുത്ത് എന്നിവക്ക നല്ല സ്‌ട്രെച്ച് നല്‍കുകയും കൈത്തണ്ടയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ശരീരത്തില്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.ഇത് ശ്വസനാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും നട്ടെല്ലിന്റെ ആരോഗ്യത്തിനും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട.

ഗര്‍ഭമല്ലാതെ ആര്‍ത്തവദിനങ്ങള്‍ തെറ്റിക്കുന്ന സ്ത്രീ പ്രശ്‌നങ്ങള്‍: ഇവ നിസ്സാരമല്ലഗര്‍ഭമല്ലാതെ ആര്‍ത്തവദിനങ്ങള്‍ തെറ്റിക്കുന്ന സ്ത്രീ പ്രശ്‌നങ്ങള്‍: ഇവ നിസ്സാരമല്ല

ബീറ്റിലാസനം

ബീറ്റിലാസനം

പശുവിന്റെ പോസ് എന്നാണ് ഇതിന് പറയുന്നത്. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കുകയും കൈയ്യിനും കാലിനും നല്ല ഉറപ്പും കരുത്തും നല്‍കുകയും ചെയ്യുന്നു. ഇത് നട്ടെല്ലിനെ ഉത്തേജിപ്പിക്കുകയും ആരോഗ്യ സംരക്ഷണത്തിന് മൊത്തത്തില്‍ ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈ പോസും ദിനവും ചെയ്യുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.

ആഞ്ജനേയാസനം

ആഞ്ജനേയാസനം

നെഞ്ച്, ഹിപ് ഫ്‌ലെക്‌സറുകള്‍, ക്വാഡ്രൈസ്പ്‌സ്, അരക്കെട്ടിന്റെ വശങ്ങള്‍, കണങ്കാലുകളുടെയും പാദങ്ങളുടെയും മുകള്‍ഭാഗം എന്നിവക്കെല്ലാം ഒരേ സമയം ഗുണം നല്‍കുന്നതാണ് ആഞ്ജനേയാസനം. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ടാവുന്നു. മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ആഞ്ജനേയാസനം നല്ലതാണ്.

യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍

വീരഭദ്രാസനം

വീരഭദ്രാസനം

വീരഭദ്രാസനം ചെയ്യുന്നവര്‍ക്കും എന്തുകൊണ്ടും ഇത് ദിനവും ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ അകത്തെ തുടകള്‍, ഞരമ്പ്, നെഞ്ച്, ശ്വാസകോശം, തോളുകള്‍ എന്നിവക്ക് നല്ല രീതിയിലുള്ള സ്‌ട്രെച്ച് നല്‍കുന്നു. നിങ്ങളുടെ കാലുകള്‍ക്ക് ശക്തി നല്‍കുകയും ഇത് നിങ്ങളുടെ സ്ഥിരതയും ബുദ്ധിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ത്രികോണാസനം

ത്രികോണാസനം

നിങ്ങള്‍ക്ക് ദിനവും ചെയ്യാവുന്നതാണ് ത്രികോണാസനം. ഇത് ചെയ്യുന്നതിലൂടെ ആരോഗ്യം വര്‍ദ്ധിക്കുകയും മാനസികാരോഗ്യവും ഏകാഗ്രതയും വര്‍ദ്ധിക്കുകയും ചെയ്യുന്നു. കാലുകള്‍, പുറം, എന്നിവയെ ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ അകത്തെ തുടകള്‍, ഹാംസ്ട്രിംഗ്‌സ്, ഇടുപ്പെല്ല്, നട്ടെല്ല്, തോളുകള്‍, നെഞ്ച്, ഇടുപ്പ് എന്നിവക്കും മികച്ച സ്‌ട്രെച്ച് നല്‍കുന്നു. സ്ഥിരമായി ചെയ്യുന്നവരില്‍ ശരീരത്തിന് വഴക്കം ലഭിക്കുന്നു.

വൃക്ഷാസനം

വൃക്ഷാസനം

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വൃക്ഷാസനം എന്നത് ഒഴിവാക്കാന്‍ പറ്റാത്ത യോഗ പോസ് ആണ് .ഇത് നിങ്ങളുടെ കണങ്കാല്‍, കാലുകള്‍, നട്ടെല്ല് എന്നിവ ശക്തിപ്പെടുത്തുന്നു, ഇതോടൊപ്പം തന്നെ ശ്രദ്ധയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യുന്നതിന് ഈ പോസ് സഹായിക്കുന്നു. ഇത് പാദത്തിന് ബലവും ശക്തിയും നല്‍കുന്നതിന് സഹായിക്കുന്നു.

 ശലഭാസനം

ശലഭാസനം

ശലഭാസനം നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ദിനവും ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുന്നു. അത് മാത്രമല്ല ശരീരത്തിന് വഴക്കം നല്‍കുകയും ചലനശേഷി മെച്ചപ്പെടുകയും ചെയ്യുന്നു. മികച്ച ദഹനത്തിനും ശലഭാസനം ചെയ്യുന്നത് നല്ലതാണ്. ഇത് തലവേദന പോലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും സമ്മര്‍ദ്ദം കുറക്കുന്നതിനും സഹായിക്കുന്നു.

സേതു ബന്ധാസനം

സേതു ബന്ധാസനം

സേതുബന്ധാസനം ചെയ്യുന്നത് നിങ്ങളുടെ നട്ടെല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ നെഞ്ച്, കഴുത്ത്, നട്ടെല്ല്, ഹിപ് ഫ്‌ലെക്‌സറുകള്‍ എന്നിവക്കും നല്ല സ്‌ട്രെച്ച് ലഭിക്കുന്നു. ഇത് കൂടാതെ നിതംബത്തിന്റെ ഭാഗം, ഗ്ലൂട്ടുകള്‍, ഹാംസ്ട്രിംഗ്‌സ്, കാലുകള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിനും സേതുബന്ധാസനം ചെയ്യുന്നത് സഹായിക്കുന്നു. ഇത് ദിനവും ചെയ്യുന്നത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല.

ഗോമുഖാസനം

ഗോമുഖാസനം

കണങ്കാല്‍, ഇടുപ്പ്, തുടകള്‍ എന്നിവക്ക് നല്ല സ്‌ട്രെച്ച് നല്‍കുന്ന ആസനമാണ് ഗോമുഖാസനം. ഇത് നിങ്ങളുടെ പുറം, നെഞ്ച്, തോളുകള്‍ എന്നിവക്ക് ഗുണം നല്‍കുന്നു. ഇടുപ്പിന്റെ അസ്വസ്ഥതകള്‍ മാറ്റി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഗോമുഖാസം സഹായിക്കുന്നു. ഗോമുഖാസനം ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധ അത്യാവശ്യമാണ്.

വിപരിത കരണി

വിപരിത കരണി

നിങ്ങള്‍ക്ക് ദിനവും ചെയ്യാന്‍ സാധിക്കുന്ന ഒരു യോഗ പോസാണ് വിപരീത കരണി. ഇത് കാലുകളിലെ മര്‍ദ്ദം ലഘൂകരിക്കുന്നതോടൊപ്പം തന്നെ രക്തത്തിന്റെയും ലിംഫറ്റിക് ദ്രാവകത്തിന്റെയും രക്തചംക്രമണത്തെ സഹായിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് ഉറങ്ങുന്നതിന് മുന്‍പ് ചെയ്താല്‍ നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് വിപരീത കരണി. ഇത് ദിനവും ചെയ്യുന്നതിലൂടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് മികച്ച പോസ് ആണ് എന്നതാണ് സത്യം.

സ്ത്രീകളില്‍ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ നിസ്സാരമല്ല: പരിഹരിക്കാന്‍ 5 വഴികള്‍സ്ത്രീകളില്‍ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ നിസ്സാരമല്ല: പരിഹരിക്കാന്‍ 5 വഴികള്‍

English summary

Simple And Easy Yoga Poses To Do Daily To Get Better Health Detail In Malayalam

Here in this article we are sharing some simple and easy yoga poses to do every day to get better health in malayalam. Take a look.
Story first published: Wednesday, February 1, 2023, 18:45 [IST]
X
Desktop Bottom Promotion