Just In
- 1 hr ago
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്ത്തും ആയുര്വ്വേദ മിശ്രിതം
- 5 hrs ago
മാഘപൂര്ണിമയില് അപൂര്വ്വ ശുഭയോഗങ്ങള്; ലക്ഷ്മീദേവിയുടെ കൃപയാല് ഈ 6 രാശിക്ക് സമ്പത്ത് വര്ഷിക്കും
- 7 hrs ago
Weekly Horoscope:ജ്യോതിഷം ഉറപ്പ് പറയുന്ന വാരഫലം: 4 രാശിക്കാര് സൂക്ഷിക്കണം- സമ്പൂര്ണവാരഫലം
- 8 hrs ago
ഫെബ്രുവരി 6-12; തൊഴില്, സാമ്പത്തികം, ബിസിനസ്; 12 രാശിക്കും ഈ ആഴ്ച സാമ്പത്തിക വാരഫലം
Don't Miss
- Movies
ദിവ്യ ഉണ്ണി രണ്ടാമതും വിവാഹിതയായിട്ട് 5 വര്ഷം; ഭര്ത്താവ് അരുണ് കുമാറിനൊപ്പം സന്തോഷ വാര്ത്ത പങ്കുവെച്ച് നടി
- News
'അനാഥനായ ബാബു ഇന്ന് വിനോദിന്റെ പറമ്പില് അന്ത്യവിശ്രമം കൊള്ളുന്നു'; വറ്റാത്ത മനുഷ്യസ്നേഹം;കുറിപ്പ്
- Finance
പ്രതിസന്ധി ഘട്ടത്തിൽ സഹായമാണ് സ്വർണം; കുറഞ്ഞ ചെലവിൽ സ്വർണത്തിന് മേൽ വായ്പ ലഭിക്കുന്നത് എവിടെ
- Sports
നാണംകെട്ട് വഹാബ് റിയാസ്, ആറ് പന്തും സിക്സ്-ഇഫ്തിഖറിന്റെ വെടിക്കെട്ട്-വൈറല്
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Travel
ഈ രാജ്യങ്ങളില് കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
സ്ത്രീകളില് പോഷകക്കുറവിന്റെ ലക്ഷണങ്ങള് ഇതെല്ലാം; ശ്രദ്ധിച്ചില്ലെങ്കില് അപകടം
ഒരു സ്ത്രീയുടെ ശരീരം കാലാകാലങ്ങളില് നിരവധി മാറ്റങ്ങള്ക്ക് വിധേയമാകുന്നു. അധിക പോഷണവും പരിചരണവും ആവശ്യപ്പെടുന്ന ഒന്നാണ് സ്ത്രീശരീരം. എന്നാല് ഇന്ത്യയിലെ സ്ത്രീകള് വളരെയേറെ നേരിടുന്ന ഒരു പ്രശ്നവും ഇതുതന്നെ. പല സ്ത്രീകളും പോഷകാഹാരക്കുറവ് പ്രശ്നം അവഗണിക്കുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. ദൈനംദിന പ്രവര്ത്തനങ്ങളില് എന്തെങ്കിലും തെറ്റ് അല്ലെങ്കില് കുഴപ്പമുണ്ടാകുമ്പോള് മനുഷ്യശരീരം ചില സൂചനകള് നല്കുന്നു.
Most
read:
വയറിലെ
കൊഴുപ്പും
പോകും
തടിയും
കുറയും
ഇത്
കുടിച്ചാല്
അതനുസരിച്ച്, നിങ്ങളുടെ ശരീരത്തില് പോഷകാഹാരക്കുറവ് ഉണ്ടാകുമ്പോള് ചില സൂചനകള് നല്കുന്നു. പോഷകക്കുറവ് പലപ്പോഴും പ്രമേഹം, തൈറോയ്ഡ് തകരാറ്, ഹോര്മോണ് അസന്തുലിതാവസ്ഥ, ഗര്ഭം ധരിക്കാനുള്ള ബുദ്ധിമുട്ട്, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയ ഗുരുതരമായ ദീര്ഘകാല പ്രത്യാഘാതങ്ങള്ക്ക് കാരണമായേക്കാം. അതിനാല് ഇനിപ്പറയുന്ന ഏതെങ്കിലും ലക്ഷണങ്ങള് നിങ്ങള് അനുഭവിക്കുന്നുണ്ടെങ്കില്, ഇത് പോഷകക്കുറവിന്റെ ലക്ഷണമായി കണക്കാക്കി ഉടന് വേണ്ട ചികിത്സകള് ചെയ്യുക.

ക്ഷീണം, വിളര്ച്ച, ബലഹീനത, നിരന്തരമായ തലകറക്കം
ശരീരത്തില് ഇരുമ്പിന്റെ കുറവ് കാരണമാണ് ഇത്തരം പ്രശ്നങ്ങള് സംഭവിക്കുന്നത്. ജനസംഖ്യയുടെ വലിയൊരു ഭാഗം സ്ത്രീകളും ഇരുമ്പിന്റെ കുറവ് അനുഭവിക്കുന്നവരാണ്. വാസ്തവത്തില്, 5 സ്ത്രീകളില് ഒരാള് എന്ന നിരക്കില് വിളര്ച്ച ബാധിതരാണെന്ന് കണക്കാക്കപ്പെടുന്നു. സ്ത്രീകള്ക്ക് ഇരുമ്പിന്റെ കുറവുണ്ടാകാനുള്ള ഒരു കാരണം എല്ലാ മാസവും ആര്ത്തവ സമയത്ത് രക്തം നഷ്ടപ്പെടുന്നതാണ്. വിളര്ച്ച രണ്ട് തരത്തിലാകാം - ഒന്നുകില് നിങ്ങളുടെ ശരീരത്തിലെ ചുവന്ന രക്താണുക്കള് നിങ്ങളുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജനെ ബന്ധിപ്പിക്കുന്നതിലും കടത്തിവിടുന്നതിലും പരാജയപ്പെടുന്നു, അല്ലെങ്കില് നിങ്ങളുടെ ശരീരം ആവശ്യമായ അളവില് ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കുന്നില്ല. ഇരുമ്പിന്റെ കുറവ് ബലഹീനത, വിളര്ച്ച, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു.

ഈ കുറവ് എങ്ങനെ മറികടക്കാം ?
ഇരുമ്പ് അടങ്ങിയ ഭക്ഷണമാണ് പ്രധാനം. ഇരുണ്ട ഇലക്കറികള്, പച്ചക്കറികള്, ബീന്സ് എന്നിവ ഭക്ഷണത്തില് ഉള്പ്പെടുത്തുക. നിങ്ങള് ഒരു മാംസാഹാരിയാണെങ്കില് മുട്ടയുടെ മഞ്ഞ, റെഡ് മീറ്റ് എന്നിവ നിങ്ങളുടെ ഭക്ഷണത്തില് ഉള്പ്പെടുത്തുക.
Most
read:മൊത്തത്തിലുള്ള
ആരോഗ്യമാണ്
ലക്ഷ്യമെങ്കില്
പ്രതിവിധി
മുരിങ്ങ
ഓയില്

മൈഗ്രെയിന്, വിട്ടുമാറാത്ത തലവേദന, ഉയര്ന്ന രക്തസമ്മര്ദ്ദം
ഇത്തരം പ്രശ്നങ്ങള് സൂചിപ്പിക്കുന്നത് ശരീരത്തില് മഗ്നീഷ്യത്തിന്റെ കുറവാണ്. രോഗലക്ഷണമായി കണക്കാക്കപ്പെടുന്നതിനാല് ഇത് പോഷകാഹാര കുറവായി കണ്ടെത്താന് ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നാണ്. മഗ്നീഷ്യം കുറവ് കണ്ടെത്തുന്നതിനുള്ള മാര്ഗം പേശികളുടെ ലക്ഷണങ്ങള് (രോഗാവസ്ഥ, വിറയല്, ബലഹീനത, ക്ഷീണം), നിസ്സംഗത, ഉറക്കമില്ലായ്മ, താല്പര്യം നഷ്ടപ്പെടല് തുടങ്ങിയ മാനസിക ലക്ഷണങ്ങള് നിരീക്ഷിക്കുക എന്നതാണ്. പച്ച ഇലക്കറികള്, സോയാബീന്, സീഫുഡ് എന്നിവയാണ് മഗ്നീഷ്യം ലഭിക്കുന്നതിനുള്ള വഴി. എന്നിരുന്നാലും, നിങ്ങളുടെ ഡോക്ടറെ സമീപിച്ച് മഗ്നീഷ്യം സപ്ലിമെന്റുകള് കഴിക്കുന്നത് പരിഗണിക്കുന്നതാണ് നല്ലത്.

വിശപ്പില്ലായ്മ, രുചിയില്ലായ്മ, മുറിവുകള് സാവധാനം സുഖപ്പെടല്
മേല്പ്പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങള് നിങ്ങള് അനുഭവിക്കുന്നുണ്ടെങ്കില് നിങ്ങളുടെ ശരീരം സൂചിപ്പിക്കുന്നത് ഒരുപക്ഷേ സിങ്കിന്റെ കുറവാകാം. ശരീരത്തിന്റെ വിവിധ പ്രവര്ത്തനങ്ങള്ക്ക് സിങ്ക് ആവശ്യമാണ്. ഇത് ആരോഗ്യകരവും ശക്തവുമായ രോഗപ്രതിരോധ ശേഷി നിലനിര്ത്തുന്നതിനും മുറിവ് ഉണക്കുന്ന പ്രക്രിയ കൈകാര്യം ചെയ്യുന്നതിനും രുചിയും ഗന്ധവും അനുഭവിക്കുന്നതിനും സഹായിക്കുന്നു. നിങ്ങള് ഗര്ഭിണിയാണെങ്കില്, ശരിയായ കോശവളര്ച്ച നിലനിര്ത്തുന്നതില് സിങ്ക് വലിയ പങ്ക് വഹിക്കുകയും ചെയ്യുന്നു. ധാന്യങ്ങള്, പയര്വര്ഗ്ഗങ്ങള്, റെഡ് മീറ്റ് എന്നിവ ഭക്ഷണത്തില് ഉള്പ്പെടുത്തുക.
Most
read:ദിവസവും
ഒരു
ഗ്ലാസ്സ്
ഓറഞ്ച്
ജ്യൂസ്;
ശരീരത്തിന്
നേട്ടങ്ങള്
ഇത്

പെട്ടെന്ന് തടിവയ്ക്കല്, മുടി കൊഴിച്ചില്, വരണ്ട ചര്മ്മം, അലസത, മലബന്ധം
അയോഡിന്റെ കുറവ് കാരണം നിങ്ങള്ക്ക് മേല്പറഞ്ഞ ലക്ഷണങ്ങള് കണ്ടേക്കാം. അയോഡിന് അപര്യാപ്തതയെക്കുറിച്ചുള്ള അവബോധം വര്ദ്ധിപ്പിക്കുന്നതിന് സര്ക്കാര് വലിയ തോതില് ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്. എന്നിരുന്നാലും, ഇത് ഇപ്പോഴും പൂര്ണ്ണമായും തുടച്ചുനീക്കാത്ത ഒരു പ്രശ്നമാണ്. സ്ത്രീകളിലെ തൈറോയ്ഡ് അസന്തുലിതാവസ്ഥയും അയോഡിന് കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. അയോഡിന് കുറവ് കാരണം ഏറ്റവുമധികം പ്രശ്നം നേരിടുന്നത് ഗര്ഭിണികളാണ്. മാസം തികയാതെയുള്ള പ്രസവത്തിന് പോലും ഇത് കാരണമായേക്കാം. നിങ്ങളുടെ അയോഡിന് ഉപഭോഗം വര്ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും എളുപ്പ മാര്ഗം അയഡിന് നല്കുന്ന ഉപ്പ് കഴിക്കുക എന്നതാണ്. സമുദ്രജലത്തില് ഉയര്ന്ന അളവില് അയോഡിന് അടങ്ങിയിരിക്കുന്നതിനാല് അയോഡിന്റെ അടുത്ത മികച്ച ഉറവിടം സീഫുഡ് ആണ്.

ആര്ത്തവവിരാമ പ്രശ്നങ്ങള്, നഖം പൊട്ടല്, പല്ലുവേദന
സ്ത്രീകളില് കാല്സ്യത്തിന്റ കുറവ് വളരെ കൂടുതലായി കണ്ടുവരുന്നു, പ്രത്യേകിച്ച് ആര്ത്തവവിരാമം സംഭവിക്കുമ്പോള്. കാരണം, ഹോര്മോണുകളുടെ ഏറ്റക്കുറച്ചിലുകള് ശരീരത്തിന് കാല്സ്യം ആഗിരണം ചെയ്യുന്നത് ബുദ്ധിമുട്ടാക്കും. കുറഞ്ഞ അസ്ഥി സാന്ദ്രത, ഓസ്റ്റിയോപൊറോസിസ് എന്നിവയെല്ലാം കാല്സ്യം കുറവിന്റെ ഫലമാണ്. ആരോഗ്യമുള്ള അസ്ഥികള് നിലനിര്ത്താനും രക്തം കട്ടപിടിക്കുന്നതിലും പേശികളുടെ വളര്ച്ചയിലും പ്രവര്ത്തനത്തിലും ഒരുപോലെ അത്യാവശ്യമുള്ള ഒന്നാണ് കാല്സ്യം. ഏതെങ്കിലും കാല്സ്യം സപ്ലിമെന്റുകള് കഴിക്കുന്നതിന് മുമ്പായി ഡോക്ടറുടെ ഉപദേശം തേടുക. കാല്സ്യം അടങ്ങിയ ഭക്ഷണങ്ങളായ ബ്രൊക്കോളി, സാല്മണ്, തൈര്, നട്സ്, ചീസ് എന്നിവ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില് ഉള്പ്പെടുത്തുക.
Most
read:അമിതഭക്ഷണം
ആപത്തെന്ന്
പറയുന്നത്
വെറുതേയല്ല;
ഇതാണ്
ദോഷം

അമിതമായ വിയര്പ്പ്, ചര്മ്മത്തില് കറുപ്പ്, അസ്ഥി വേദന, ബലഹീനത
നിങ്ങളുടെ ശരീരത്തിലെ കാല്സ്യം, വിറ്റാമിന് ഡി എന്നിവയുടെ പ്രവര്ത്തനം യോജിച്ച് നീങ്ങുന്നു. അസ്ഥി ആരോഗ്യം ഉറപ്പുവരുത്തുന്നതില് വിറ്റാമിന് ഡി ഒരു പ്രധാന പങ്ക് വഹിക്കുന്നു, വിറ്റാമിന് ഡി നിങ്ങളില് കാല്സ്യം ആഗിരണം ചെയ്യാന് സഹായിക്കുന്നു. ഈ പോഷകങ്ങളുടെ കുറവ് അനുഭവിക്കുന്ന സ്ത്രീകള് ഓരോ വര്ഷവും വര്ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിറ്റാമിന് ഡിയുടെ അഭാവം ആസ്ത്മ, ഹൃദയ രോഗങ്ങള്, റിക്കറ്റ്സ് എന്നിവയുടെ അപകടസാധ്യത വര്ദ്ധിപ്പിക്കുന്നു. വളരെ കുറഞ്ഞ അളവില് സൂര്യപ്രകാശമേല്ക്കുന്ന സ്ത്രീകള്ക്ക് ഈ കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ പോരായ്മയ്ക്കുള്ള ഏറ്റവും നല്ല പരിഹാരമാണ് ദിവസേന പത്ത് മിനിറ്റ് സൂര്യപ്രകാശം ഏല്ക്കുക എന്നത്. സാല്മണ്, ട്യൂണ തുടങ്ങിയ കൊഴുപ്പ് മത്സ്യങ്ങള്, മുട്ടയുടെ മഞ്ഞക്കരു, പാലുല്പ്പന്നങ്ങള് എന്നിവയും നിങ്ങള് കഴിക്കണം.

ഓര്മ്മക്കുറവ്, ആശയക്കുഴപ്പം, അസിഡിറ്റി, ശരീരഭാരം കുറയല്
വിറ്റാമിന് ബി -12 മനുഷ്യശരീരത്തില് ഫോളിക് ആസിഡ് ആഗിരണം ചെയ്യാന് സഹായിക്കുന്നു. മുകളില് പറഞ്ഞതെല്ലാം വിറ്റാമിന് ബി -12 പോഷകക്കുറവിന്റെ വ്യക്തമായ ലക്ഷണളങ്ങളാണ്. ഇത് ഇന്ത്യക്കാരില്, പ്രത്യേകിച്ച് സ്ത്രീകളില് വളരെ സാധാരണമാണ്. വിറ്റാമിന് ബി -12 ആഗിരണം ചെയ്യാനുള്ള ഒരു സ്ത്രീയുടെ കഴിവ് പ്രായത്തിനനുസരിച്ച് ക്രമേണ കുറയുന്നു. വിറ്റാമിന് ബി -12 ശരീരത്തിന് ഉല്പാദിപ്പിക്കാന് കഴിയില്ല. അതിനാല് ഭക്ഷണത്തിലൂടെ അത് ശരീരത്തിലെത്തിക്കണം. മാംസം, മുട്ട, പാല്, കക്കയിറച്ചി തുടങ്ങിയവ ഭക്ഷണത്തില് ഉള്പ്പെടുത്തുക.