Just In
Don't Miss
- News
മൂന്നരവർഷത്തെ ഇടവേള: ഖത്തര്-യുഎഇ വിമാന സര്വീസുകള് പുനരാരംഭിക്കുന്നു, കൂടുതൽ സർവീസുകൾ ഉടൻ
- Finance
കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്
- Movies
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള് നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്ഡ്ര
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില് ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില് ഉള്പ്പെടുത്തി സ്കോഡ
- Travel
ഇന്ത്യക്കാര് കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിറ്റാമിന് സി കുറവ്; ശരീരം കാണിക്കും ലക്ഷണങ്ങള്
ഈ കൊറോണക്കാലത്ത് വിറ്റാമിനുകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള വാര്ത്തകള് ദിവസേന കേള്ക്കുന്നതാണ്. രോഗപ്രതിരോധശേഷി വര്ധിപ്പിക്കുക എന്നതാണ് കൊറോണ വൈറസിനെ ചെറുക്കാനുള്ള ഒരു വഴി എന്ന തിരിച്ചറിവാണ് വീണ്ടും ആളുകളെ വിറ്റാമിനുകളുടെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിപ്പിക്കുന്നത്. ശരീരത്തിന് ഏറെ സഹായകമായ പോഷകമാണ് വിറ്റാമിന് സി. മോശം ഭക്ഷണക്രമം, മദ്യപാനം, അനോറെക്സിയ, കടുത്ത മാനസികസമ്മര്ദ്ദം, പുകവലി, ഡയാലിസിസ് എന്നിവ വിറ്റാമിന് സി യുടെ അപര്യാപ്തതയ്ക്ക് പ്രധാന ഘടകമാകുന്നു. കഠിനമായ വിറ്റാമിന് സി യുടെ ലക്ഷണങ്ങള് ശരീരത്തില് വികസിക്കാന് കാലതാമസമെടുക്കുമെങ്കിലും ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങളുണ്ട്.
Most read: കോവിഡ് 19: ശ്വാസകോശം പൊന്നുപോലെ കാക്കേണ്ട സമയം

സാവധാനത്തിലുള്ള മുറിവ് ഉണങ്ങല്
വിറ്റാമിന് സി യുടെ കുറവ് കൊളാജന് രൂപപ്പെടുന്നതിന്റെ വേഗത കുറയ്ക്കുന്നതിനാല്, മുറിവുകള് ഉണ്ടായാല് അതുണങ്ങാന് കാലതാമസമെടുക്കുന്നു. വിറ്റാമിന് സി യുടെ അപര്യാപ്തയുള്ളവരില് പഴയ മുറിവുകള് വീണ്ടും തുറക്കാം, ഇത് അണുബാധയ്ക്കുള്ള സാധ്യതയും വര്ദ്ധിപ്പിക്കുന്നു. നിങ്ങള്ക്ക് പരുക്കേല്ക്കുമ്പോള്, നിങ്ങളുടെ രക്തത്തിലെയും ടിഷ്യുവിലെയും വിറ്റാമിന് സിയുടെ അളവ് കുറയുന്നു. ചര്മ്മത്തെ നന്നാക്കുന്നതിന്റെ ഓരോ ഘട്ടത്തിലും പങ്കു വഹിക്കുന്ന കൊളാജന് എന്ന പ്രോട്ടീന് നിര്മ്മിക്കാന് നിങ്ങളുടെ ശരീരത്തിന് അത് ആവശ്യമാണ്. വിറ്റാമിന് സി, അണുബാധയെ ചെറുക്കുന്ന ഒരുതരം വെളുത്ത രക്താണുക്കളായ ന്യൂട്രോഫില്ലുകളെ സഹായിക്കുന്നു.

മോണയില് നിന്ന് രക്തസ്രാവം
വിറ്റാമിന് സി യുടെ മറ്റൊരു സാധാരണ ലക്ഷണമാണ് മോണയില് ചുവപ്പ്, വീക്കം അല്ലെങ്കില് രക്തസ്രാവം. മതിയായ വിറ്റാമിന് സി ഇല്ലാത്ത ഘട്ടത്തില് ഗം ടിഷ്യു ദുര്ബലമാവുകയും വീക്കം സംഭവിക്കുകയും രക്തക്കുഴലുകളിലൂടെ രക്തസ്രാവമുണ്ടാകുകയും ചെയ്യും. വിറ്റാമിന് സിയുടെ കഠിനമായ കുറവ് പല്ല് നഷ്ടപ്പെടാനും ഇടയാക്കും. വിറ്റാമിന് സി നിങ്ങളുടെ രക്തക്കുഴലുകളെ ആരോഗ്യകരമായി നിലനിര്ത്തുന്നു, ഇത് നിങ്ങളുടെ രക്തം കട്ടപിടിക്കാന് സഹായിക്കുന്നു. ആരോഗ്യമുള്ള പല്ലുകള്ക്കും മോണകള്ക്കും കൊളാജന് അത്യാവശ്യമാണ്. മോണരോഗമുള്ളവര് രണ്ടാഴ്ച മുന്തിരി കഴിച്ചാല് മോണയില് കൂടുതല് രക്തസ്രാവമുണ്ടാകില്ലെന്ന് ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്.

വരണ്ട, ചുളിവുള്ള ചര്മ്മം
ആരോഗ്യകരമായ ചര്മ്മത്തില് വലിയ അളവില് വിറ്റാമിന് സി അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് എപിഡെര്മിസ് അല്ലെങ്കില് ചര്മ്മത്തിന്റെ പുറം പാളിയില്. സൂര്യന്റെ ഓക്സിഡേറ്റീവ് നാശത്തില് നിന്നും സിഗരറ്റ് പുക അല്ലെങ്കില് ഓസോണ് പോലുള്ള മലിനീകരണ വസ്തുക്കളില് നിന്നും, വിറ്റാമിന് സി ചര്മ്മത്തെ ആരോഗ്യകരമായി നിലനിര്ത്തുന്നു. ഇത് കൊളാജന് ഉല്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു, ചര്മ്മത്തെ സുന്ദരവും യുവത്വവുമായി നിലനിര്ത്തുന്നു. വിറ്റാമിന് സിയുടെ കുറവ് വരണ്ടതും ചുളിവുകളുള്ളതുമായ ചര്മ്മം വികസിപ്പിക്കാന് കാരണമാകുന്നു.
Most read: ആരോഗ്യം, ഉന്മേഷം; ഈ സസ്യങ്ങളിട്ട വെള്ളം കുടിക്കാം

ദുര്ബലമായ അസ്ഥികള്
വിറ്റാമിന് സി യുടെ കുറവ് അസ്ഥികളുടെ ആരോഗ്യത്തെയും ബാധിക്കും. ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അസ്ഥി രൂപപ്പെടുന്നതില് വിറ്റാമിന് സി നിര്ണായക പങ്ക് വഹിക്കുന്നുവെന്ന് ഗവേഷണങ്ങള് കണ്ടെത്തിയിട്ടുണ്ട്. അതിനാല് വിറ്റാമിന് സിയുടെ കുറവ് അസ്ഥികളുടെ നഷ്ടത്തിന്റെ തോത് വര്ദ്ധിപ്പിക്കും. കുട്ടികളുടെ അസ്ഥിയില് വിറ്റാമിന് സിയുടെ അഭാവം പ്രത്യേകമായി ബാധിച്ചേക്കാം, കാരണം അവ വളര്ന്നുകൊണ്ടിരിക്കുന്നവയാണ്.

മോശം രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷിക്കു പേരുകേട്ടതാണ് വൈറ്റമിന് സി. ഇവ കോശങ്ങള്ക്കുള്ളില് അടിഞ്ഞു കൂടുന്നത് അണുബാധയെ ചെറുക്കുന്നതിനും രോഗകാരികളെ നശിപ്പിക്കുന്നതിനും സഹായിക്കുന്നു. വിറ്റാമിന് സി യുടെ കുറവ് ന്യൂമോണിയ പോലുള്ള ഗുരുതരമായ രോഗങ്ങള് ഉള്പ്പെടെയുള്ള അണുബാധയുടെ ഉയര്ന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിന് സി യുടെ ഗുരുതരമായ കുറവ് പകര്ച്ചവ്യാധികളില് പിടിപെടാന് എളുപ്പമാക്കുന്നു.

വിളര്ച്ച
വിറ്റാമിന് സി യുടെ കുറവ് അമിത രക്തസ്രാവത്തിനുള്ള സാധ്യത വര്ദ്ധിപ്പിക്കുന്നു, ഇത് വിളര്ച്ചയ്ക്കും കാരണമാകുന്നു. വ്യക്തമായ കാരണങ്ങളില്ലാതെ ഇരുമ്പിന്റെ കുറവില് വിളര്ച്ച വളരെക്കാലം തുടരുകയാണെങ്കില്, നിങ്ങളുടെ വിറ്റാമിന് സി അളവ് പരിശോധിക്കുന്നത് നല്ലതാണ്.
Most read: കോവിഡ് 19: ചെറുക്കാന് ഈ ചെറുകാര്യങ്ങള് മറക്കരുത്

ക്ഷീണവും മോശം മാനസികാവസ്ഥയും
വിറ്റാമിന് സി യുടെ ആദ്യ ലക്ഷണങ്ങളില്പെടുന്നവയാണ് ക്ഷീണം, മോശം മാനസികാവസ്ഥ എന്നിവ. ഈ പഷകത്തിന്റെ പൂര്ണ്ണ കുറവ് വികസിക്കുന്നതിനുമുമ്പുതന്നെ ഈ ലക്ഷണങ്ങള് പ്രത്യക്ഷപ്പെടാം. എന്നാല് ആവശ്യത്തിന് വിറ്റാമിന് സി ഭക്ഷണം കഴിച്ച് അവ എളുപ്പത്തില് മാറ്റാവുന്നതാണ്.

ശരീരഭാരം വര്ധിക്കല്
കുറഞ്ഞ അളവിലുള്ള വിറ്റാമിന് സിയും ശരീരത്തിലെ കൊഴുപ്പിന്റെ ഉയര്ന്ന അളവും, പ്രത്യേകിച്ച് വയറിലെ കൊഴുപ്പും തമ്മിലുള്ള ബന്ധം ഗവേഷണങ്ങളില് കണ്ടെത്തിയിട്ടുണ്ട്. നിങ്ങളുടെ ശരീരം ഊര്ജ്ജത്തിനായി കൊഴുപ്പ് എത്രത്തോളം കത്തിക്കുന്നു എന്നതിലും ഈ വിറ്റാമിന് ഒരു പങ്കു വഹിച്ചേക്കാം. കൊഴുപ്പ് കോശങ്ങളില് നിന്ന് കൊഴുപ്പ് പുറത്തുവിടുന്നത് നിയന്ത്രിക്കുന്നതിലൂടെയും സ്ട്രെസ് ഹോര്മോണുകള് കുറയ്ക്കുന്നതിലൂടെയും വീക്കം കുറയ്ക്കുന്നതിലൂടെയും അമിതവണ്ണത്തില് നിന്ന് സംരക്ഷിക്കാന് വിറ്റാമിന് സി സഹായിച്ചേക്കാം.

ഓക്സിഡേറ്റീവ് സ്ട്രെസ്
വെള്ളത്തില് ലയിക്കുന്ന, ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആന്റിഓക്സിഡന്റുകളില് ഒന്നാണ് വിറ്റാമിന് സി. ശരീരത്തില് ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയ്ക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ നിര്വീര്യമാക്കി സെല്ലുലാര് കേടുപാടുകള് തടയാന് ഇത് സഹായിക്കുന്നു. വിറ്റാമിന് സിയുടെ കുറഞ്ഞ അളവ് ഉയര്ന്ന തോതിലുള്ള വീക്കം, ഓക്സിഡേറ്റീവ് സമ്മര്ദ്ദം, അതുപോലെ ഹൃദ്രോഗത്തിനുള്ള സാധ്യത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
Most read: മുഖത്ത് തൊടില്ല നിങ്ങള്; ഇവ ശീലമാക്കൂ

ചര്മ്മത്തില് ചെറിയ കുരുക്കള്
ചര്മ്മം, മുടി, സന്ധികള്, അസ്ഥികള്, രക്തക്കുഴലുകള് പോലുള്ള ബന്ധിത ടിഷ്യൂകളില് ധാരാളമായി അടങ്ങിയിരിക്കുന്ന കൊളാജന് ഉല്പാദനത്തില് വിറ്റാമിന് സി ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിന് സി അളവ് കുറയുമ്പോള്, കെരാട്ടോസിസ് പിലാരിസ് എന്നറിയപ്പെടുന്ന ചര്മ്മത്തിന്റെ അവസ്ഥ വികസിക്കാം. വിറ്റാമിന് സി യുടെ കുറവ് കൈകളിലോ തുടകളിലോ നിതംബത്തിലോ മുഖക്കുരു പോലുള്ള ചെറിയ കുരുക്കള് ഉണ്ടാകാന് കാരണമാകും.