For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വലതുവശത്തെ ഉറക്കം കമിഴ്ന്ന് കിടത്തം; അപകടം അരികെ

|

ഉറങ്ങുന്ന കാര്യത്തിൽ നമ്മളോരോരുത്തർക്കും ഓരോ തരത്തിലുള്ള രീതികൾ ഉണ്ട്. ചിലർക്ക് കമിഴ്ന്ന് കിടന്നാലേ ഉറക്കം വരൂ, ചിലർക്കാകട്ടെ മലർന്ന് കിടക്കണം എന്നാൽ ചിലരിലെങ്കിലും എതെങ്കിലും വശം തിരിഞ്ഞ് കിടന്നാലേ ഉറക്കം വരൂ. ഇത് ഓരോരുത്തരുടേയും ശീലമാണ്. എന്നാൽ ഇവിടെ ആരോഗ്യത്തിന് എത്രത്തോളം പ്രാധാന്യം ഉണ്ട് എന്ന കാര്യം ഒന്ന് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ആരോഗ്യ സംരക്ഷണത്തിന് അത്രയേറെ പ്രാധാന്യമാണ് ഉറക്കം നൽകുന്നത് എന്നുള്ളത് തന്നെ. ആരോഗ്യത്തിന്‍റെ കാര്യത്തിൽ ഉറക്കത്തിന്‍റെ പൊസിഷൻ വളരെയധികം ഗുണങ്ങള്‍ നൽകുന്നുണ്ട്.

Most read:കാലിനടിയിൽ ഉറുമ്പരിക്കുന്ന പോലെയോ, സൂചനകള്‍ അപകടംMost read:കാലിനടിയിൽ ഉറുമ്പരിക്കുന്ന പോലെയോ, സൂചനകള്‍ അപകടം

നെഞ്ചെരിച്ചിൽ, നടുവേദന തുടങ്ങിയ ഗുരുതരമായ വിട്ടുമാറാത്ത ചില പ്രശ്നങ്ങൾ തെറ്റായ ഉറക്കത്തിന്‍റെ പൊസിഷൻ മൂലമുണ്ടാകാം. അതുകൊണ്ട് തന്നെ ഉറങ്ങുന്ന കാര്യം വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോയാൽ നമുക്ക് ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സാധിക്കുന്നുണ്ട്. ഉറങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ഉറങ്ങുന്ന വശത്തെക്കുറിച്ച് ചിന്തിക്കണം എന്ന് നമുക്ക് നോക്കാം.

വലത്തോട്ട് തിരിഞ്ഞ് കിടക്കുമ്പോൾ

വലത്തോട്ട് തിരിഞ്ഞ് കിടക്കുമ്പോൾ

വലത്തോട്ട് തിരിഞ്ഞ് കിടക്കുമ്പോള്‍ എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട് എന്നുള്ള കാര്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് വെല്ലുവിളി ഉയർത്തുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെ എത്തിക്കുന്നുണ്ട്. വലത്തോട്ട് തിരിഞ്ഞ് കിടക്കുമ്പോൾ എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട് എന്നുള്ള കാര്യം അറിഞ്ഞിരിക്കണം.

 നെഞ്ചെരിച്ചിൽ

നെഞ്ചെരിച്ചിൽ

നെഞ്ചെരിച്ചില്‍ നമ്മുടെകിടത്തത്തിന്‍റെ ഫലമായി ഉണ്ടാവുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. വലത്തോട്ട് തിരിഞ്ഞ് കിടക്കുന്നത് പലപ്പോഴും ഗ്യാസ്ട്രോ എസോഫേഷ്യൽ റിഫ്ലക്സ് ഡിസീസ് (GERD) എന്ന പ്രശ്‌നത്തിന് കാരണമാകാം. ഇത് നിങ്ങളെ പിടികൂടിയാൽ പ്രശ്‌നം വഷളാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിന് കാരണം നിങ്ങൾ വലത്തോട്ട് തിരിഞ്ഞ് കിടക്കുമ്പോള്‍ ആസിഡും ആമാശയത്തിലെ മറ്റ് ദഹന രസങ്ങളും അന്നനാളത്തിലേക്ക് തിരികെ പ്രവേശിക്കുന്നു. ആമാശയത്തിൽ നിന്ന് ആസിഡ് തിരികേ മുകളിലേക്ക് കയറുന്നു. ഇത് പലപ്പോഴും അന്നനാളത്തിന്‍റെ അടിയിലേക്ക് എത്തുന്നുണ്ട്. ഇതെല്ലാം നെഞ്ചെരിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്.

ഇടത് വശം ഉറങ്ങുന്നത്

ഇടത് വശം ഉറങ്ങുന്നത്

എന്നാൽ നിങ്ങൾ ഇടത് വശം ചേർന്ന് ഉറങ്ങുന്നതിലൂടെ ഈ പ്രശ്നത്തെ എല്ലാം പരിഹരിക്കുന്നതിന് സാധിക്കുന്നുണ്ട്. ഇത് നെഞ്ചെരിച്ചിൽ ഇല്ലാത്ത അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുകയും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായകമാവുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. ഇടത് വശം ചേർന്ന് ഉറങ്ങുന്നതിലൂടെ ആമാശയം ശരിയായ സ്ഥാനത്താവുകയും, അത് ഭക്ഷണത്തെ ആമാശയത്തിൽ തന്നെ നല്ല രീതിയിൽ ദഹിക്കാന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇത് ആമാശയത്തിന്റെ മുകൾ ഭാഗത്തേക്കും അന്നനാള വാൽവിലേക്കും പുറത്തേക്ക് പോവാതിരിക്കുകയും ചെയ്യുന്നു.

നട്ടെല്ലിന് പ്രശ്നങ്ങൾ

നട്ടെല്ലിന് പ്രശ്നങ്ങൾ

വലത് വശം ചേർന്നുറങ്ങുന്നത് പലപ്പോഴും നട്ടെല്ലിന് പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് ആകെ ചെയ്യേണ്ടത് വലതു വശം ചേർന്ന് ഉറങ്ങാതിരിക്കുകയാണ്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഇത്തരത്തിൽ ഉറങ്ങുന്നതാണ് വിട്ടുമാറാത്ത നടുവേദനയുടെ പ്രധാന കാരണങ്ങളിൽ ഒന്ന്. ഈ രീതിയിൽ രാത്രി മുഴുവൻ കിടക്കുന്നത് നിങ്ങളുടെ പുറകിലും നട്ടെല്ലിലും ചെലുത്തുന്ന സമ്മർദ്ദം വളരെ കൂടുതലാണ്. എന്നാൽ നിങ്ങളിൽ ഇത്തരം അവസ്ഥകൾ വർദ്ധിച്ചിട്ടുണ്ടെങ്കിൽ ഉറക്കത്തിന്‍റെ പൊസിഷൻ ഒന്ന് മാറ്റി നോക്കിയാൽ മതി. ഇത് നിങ്ങൾക്ക് നട്ടെല്ലിലെ വേദനയിൽ നിന്ന് പരിഹാരം നൽകും.

പരിഹരിക്കാന്‍

പരിഹരിക്കാന്‍

ഇടത് വശം ചേർന്ന് കിടക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇടത് വശം ചേർന്ന് കിടക്കുന്നതോ മലർന്ന് കിടക്കുന്നതോ നിങ്ങളുടെ നട്ടെല്ലിനെ യഥാസ്ഥാനത്ത് തന്നെ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് കൊണ്ട് പോവുന്നു. ഇത് കൂടാതെ നിങ്ങൾക്ക് നടുവേദന മാറുന്നതിന് വേണ്ടി രണ്ട് തലയിണകൾ എടുത്ത് ഒന്ന് നിങ്ങളുടെ ശരീരത്തിന് കീഴിലും മറ്റൊന്ന് നിങ്ങളുടെ തലയ്ക്ക് കീഴിലും വെക്കുന്നതിന് ശ്രമിക്കുക. ഇതെല്ലാം നടു വേദന കുറക്കുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ പല വിധത്തിലുള്ള പ്രശ്നങ്ങളേയും പരിഹരിക്കുന്നു.

 കമിഴ്ന്ന് കിടക്കുന്നത്

കമിഴ്ന്ന് കിടക്കുന്നത്

കമിഴ്ന്ന് കിടക്കുന്നത് നിങ്ങളിൽ വിട്ടു മാറാത്ത കഴുത്ത് വേദനക്ക് കാരണമാകുന്നുണ്ട്. ഇത് അല്ഡപം ഗുരുതരമാവുന്നതിനുള്ള സാധ്യത സ്ഥിരമായി ഇങ്ങനെ കിടക്കുന്നതിലൂടെ ഉണ്ടാവുന്നുണ്ട്. മാത്രമല്ല ഇത് ഡിസ്കുകൾക്കും പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഈ വശത്ത് തിരിഞ്ഞ് കിടക്കുന്നതിലൂടെ അത് പ്രശ്നങ്ങൾ വർദ്ധിപ്പിക്കുകയും നിങ്ങളില്‍ വിട്ടുമാറാത്ത കഴുത്ത് വേദനയും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക. ഈ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് കിടത്തത്തിന്‍റെ പൊസിഷൻ മാറ്റുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

മുഖത്ത് ചുളിവുകൾ

മുഖത്ത് ചുളിവുകൾ

കമിഴ്ന്ന് കിടക്കുന്നത് നിങ്ങളുടെ മുഖത്ത് ചുളിവുകള്‍ ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. നിങ്ങളുടെ വയറ്റിൽ അല്ലെങ്കിൽ നിങ്ങളുടെ ഭാഗത്ത് ഉറങ്ങുമ്പോൾ തലയിണയിൽ മുഖത്തിന്റെ ഒരു വശത്ത് അമരുന്നത് നിങ്ങൾക്ക് ഒഴിവാക്കാനാവില്ല. നിങ്ങളുടെ മുഖത്തിന്റെ തൊലിയുടെ ഇരുവശത്തും പ്രയോഗിക്കുന്ന സമ്മർദ്ദം കാലക്രമേണ മുഖത്തെ ചുളിവുകൾക്ക് കാരണമാകുമെന്നതിനാൽ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. അതുകൊണ്ട് ഇത്തരം കാര്യങ്ങൾക്ക് വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. പ്രായക്കൂടുതൽ തോന്നുന്നതിനും ഇത് കാരണമാകുന്നുണ്ട്.

 ഹൃദയത്തിന്‍റെ ആരോഗ്യം

ഹൃദയത്തിന്‍റെ ആരോഗ്യം

ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നുണ്ട് പലപ്പോഴും വലതുവശം ചേർന്ന് കിടക്കുന്നതും കമിഴ്ന്ന് കിടക്കുന്നതും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ ഉറങ്ങുന്ന സമയത്ത് ഇടത് വശം ചേർന്ന് കിടക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും സ്തനങ്ങള്‍ തൂങ്ങാതിരിക്കുന്നതിനും സഹായിക്കുന്നുണ്ട്.

English summary

Reasons Why Sleeping On Your Stomach Is Bad

Here in this article we are discussing about the reasons why sleeping on your stomach is bad for you. Read on.
X
Desktop Bottom Promotion