For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോഗ അതിരാവിലെ ചെയ്യണം, ആയുസ്സ് കൂട്ടാന്‍ ഉത്തമം

|

യോഗ എന്നത് ആരോഗ്യത്തിനും ശരീരത്തിനും മനസ്സിനും വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചെറിയ ചില തെറ്റുകള്‍ പലപ്പോഴും നാം അറിഞ്ഞ് കൊണ്ട് ചെയ്യാറുണ്ട്. ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി യോഗയില്‍ ഏര്‍പ്പെടുന്നവരെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. യോഗ ചെയ്യുന്ന സമയം, ചെയ്യുന്ന പോസുകള്‍, ചെയ്യുന്ന ദിവസം എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. രാവിലെ യോഗ ചെയ്യുന്നതാണ് എന്തുകൊണ്ടും നല്ലത്. അത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. കാരണം മറ്റ് സമയങ്ങളില്‍ ചെയ്യുന്ന യോഗയേക്കാള്‍ എന്തുകൊണ്ടും മികച്ചത് രാവിലെ ചെയ്യുന്ന യോഗ തന്നെയാണ്.

Practice Yoga In The Morning

യോഗയുടെ ചിട്ടയായ പരിശീലനം ശരീരത്തിനും മനസ്സിനും ആരോഗ്യകരമായ പല ഗുണങ്ങളും പ്രദാനം ചെയ്യുന്നു. ഇത് ജീവിത ശൈലിയില്‍ മികവുറ്റ മാറ്റങ്ങള്‍ വരുത്തുന്നു. നിങ്ങള്‍ക്ക് എന്തുകൊണ്ടും രാവിലെ യോഗ ചെയ്യുന്നതാണ് നല്ലത്. രാവിലെ യോഗ നിങ്ങളുടെ ആരോഗ്യത്തിന് നല്‍കാവുന്ന ഏറ്റവും നല്ല ഗുണങ്ങളെ സമ്മാനിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളെക്കുറിച്ച് തിരിച്ചറിയേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നു എന്ന് നോക്കാം.

ശ്വസന ഗുണങ്ങള്‍ നല്‍കുന്നു

ശ്വസന ഗുണങ്ങള്‍ നല്‍കുന്നു

ശ്വസന സംബന്ധമായ ചില പ്രശ്‌നങ്ങള്‍ പലപ്പോഴും നിങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. എന്നാല്‍ ഇത്തരം പ്രതിസന്ധികളില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ചെയ്യേണ്ടതാണ് എന്തുകൊണ്ടും ശ്വസന വ്യായാമങ്ങള്‍. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു. അതുകൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ എന്തുകൊണ്ടും രാവിലെ യോഗ ചെയ്യുന്നതിന് ശ്രദ്ധിക്കണം. കണ്ണുകള്‍ തുറക്കുന്നതിന് തൊട്ടുമുമ്പുള്ള ആദ്യശ്വാസത്തില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള വ്യായാമങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത് കൂടാതെ യോഗ നിങ്ങളുടെ ശരീരത്തെ ചൂടാക്കുകയും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കോശങ്ങളെ ഉണര്‍ത്തുന്നു

കോശങ്ങളെ ഉണര്‍ത്തുന്നു

ഉറക്കത്തിന് ശേഷം നമ്മുടെ ശരീരത്തിലെ കോശങ്ങളെ ഉണര്‍ത്തുന്നതിന് അല്‍പം സമയം എടുക്കുന്നു. എന്നാല്‍ രാവിലെ യോഗ ചെയ്യുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ ഉറങ്ങുന്ന കോശങ്ങളെ ഉണര്‍ത്തുന്നതിനും സഹായിക്കുന്നു. യോഗ പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും നമ്മുടെ ചിന്തകളെ ഉദ്ദീപിപ്പിക്കുകും ചെയ്യുന്നു. ഇത് നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റേയും ആരോഗ്യത്തെ സഹായിക്കുന്നു. മസ്തിഷ്‌കം മെലറ്റോണിന്‍ ഉത്പാദനം നിര്‍ത്തുന്നതോടൊപ്പം അതുവഴി ശാരീരിക പ്രവര്‍ത്തനങ്ങളെ നയിക്കുന്ന ശാരീരിക വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു രാവിലെയുള്ള യോഗ.

മാനസികാരോഗ്യം

മാനസികാരോഗ്യം

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നമ്മുടെ ശരീരം വളരെയധികം സ്വസ്ഥമായിരിക്കും. ശരീരവും മനസ്സും ഒരുപോലെ തന്നെ ശാന്തമായിരിക്കും. അതുകൊണ്ട് തന്നെ ഈ സമയം ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ ലഭിക്കുന്നു. രാവിലെ യോഗ ചെയ്യുമ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യ പ്രശ്‌നങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. എല്ലാ വിധത്തിലും നിങ്ങളുടെ ആരോഗ്യത്തിനും ശരീരത്തിനും മനസ്സിനും സഹായിക്കുന്നതാണ് യോഗ. അത് രാവിലെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പ്രത്യേക ഉന്‍മേഷവും ഉണര്‍വ്വും ലഭിക്കുന്നു.

പേശീവേദന അകറ്റുന്നു

പേശീവേദന അകറ്റുന്നു

പേശീവേദന പോലുള്ള പ്രശ്‌നങ്ങള്‍ പലപ്പോഴും നിങ്ങളെ ബാധിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് രാവിലെ ചെയ്യുന്ന യോഗാസനം സഹായിക്കുന്നു. യോഗാസനങ്ങളോ സ്‌ട്രെച്ചിംഗ് വ്യായാമങ്ങളോ ചെയ്യുന്നത് പേശികളും സന്ധികളും അയവുള്ളതാക്കാനും അതിന്റെ കാഠിന്യം ഇല്ലാതാക്കാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ നമ്മള്‍ ഉറങ്ങുമ്പോള്‍ പേശികള്‍ വിശ്രമിക്കുകയും ശരീരത്തിലെ ടിഷ്യൂകളും പേശികളിലും ദ്രവങ്ങള്‍ അടിഞ്ഞ് കൂടുകയും ചെയ്യുന്നു. ഇതാണ് പലപ്പോഴും നിങ്ങളില്‍ പേശീവേദന പോലുള്ള അവസ്ഥകള്‍ക്ക് കാരണമാകുന്നത്. എന്നാല്‍ രാവിലെയുള്ള വ്യായാമം ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സന്ധിവേദനയേയോ പ്രശ്‌നങ്ങളേയോ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു.

 സന്തോഷകരമായ ഹോര്‍മോണുകള്‍

സന്തോഷകരമായ ഹോര്‍മോണുകള്‍

സന്തോഷകരമായ ഹോര്‍മോണുകള്‍ പുറത്ത് വിടുന്നതിന് രാവിലെയുള്ള യോഗ സഹായിക്കുന്നു. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം നിങ്ങള്‍ക്ക് എപ്പോഴെങ്കിലും സന്തോഷവും സങ്കടവും തോന്നിയിട്ടുണ്ടെങ്കില്‍ അതിനെല്ലാം കാരണം നിങ്ങളുടെ ഹോര്‍മോണുകളാണ് എന്നത് മനസ്സിലാക്കേണ്ടതാണ്. നമ്മുടെ ശാരീരിക പ്രക്രിയയില്‍ ഹോര്‍മോണുകള്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ടെന്ന് നമുക്കറിയാം. ഇത് നമ്മുടെ മാനസികാവസ്ഥയെയും നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. രാവിലെയുള്ള മെഡിറ്റേഷനും യോഗയും ഡോപാമൈന്‍, എന്‍ഡോര്‍ഫിന്‍ എന്നിവയുടെ ഉല്‍പാദനത്തെ സഹായിക്കുന്നു. ഇതാണ് സന്തോഷം വര്‍ദ്ധിപ്പിക്കുന്നത്.

ആര്‍ത്തവ വിരാമത്തിന് ശേഷം രക്തസ്രാവം: ഭയക്കേണ്ട കാരണങ്ങള്‍ആര്‍ത്തവ വിരാമത്തിന് ശേഷം രക്തസ്രാവം: ഭയക്കേണ്ട കാരണങ്ങള്‍

എക്‌സിമ പോലെ ലക്ഷണങ്ങള്‍ ഉള്ള ചര്‍മ്മ രോഗങ്ങള്‍എക്‌സിമ പോലെ ലക്ഷണങ്ങള്‍ ഉള്ള ചര്‍മ്മ രോഗങ്ങള്‍

Read more about: yoga benefits യോഗ ഗുണം
English summary

Reasons To Practice Yoga In The Morning And It's Benefits In Malayalam

Here in this aticle we are discussing about some reasons to practice yoga in the morning and it's benefits in malayalam. Take a look
Story first published: Monday, August 22, 2022, 11:48 [IST]
X
Desktop Bottom Promotion