Just In
Don't Miss
- Sports
IPL 2022: എന്തുകൊണ്ട് ഹംഗര്ഗേക്കര്ക്ക് ഒരവസരം പോലും നല്കിയില്ല ? കാരണം പറഞ്ഞ് ധോണി
- Technology
മെയ് മാസത്തിൽ വാങ്ങാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച 4ജി സ്മാർട്ട്ഫോണുകൾ
- News
പിസി ജോര്ജ് വെട്ടില്; മുന്കൂര് ജാമ്യം ലഭിച്ചില്ല... ഏത് സമയവും അറസ്റ്റിന് സാധ്യത
- Travel
കുറഞ്ഞ ചിലവില് ഡെസ്റ്റിനേഷന് വെഡ്ഡിംഗ്..ഗോവയും ഷിംലയും കാശ്മീരും പട്ടികയില്
- Movies
മോഹന്ലാലിന് സര്പ്രൈസ് നല്കി ബിഗ് ബോസ് ടീം, ഹൗസില് പിറന്നാള് ആഘോഷം, ചിത്രം കാണാം
- Automobiles
അടുത്ത പർച്ചേസ് വിൻഡോയും ആരംഭിച്ച് Ola, S1 പ്രോ ഇലക്ട്രിക്കിന്റെ വിലയും വർധിപ്പിച്ചു; കൂടുതൽ അറിയാം
- Finance
ദിവസവും 95 രൂപ ഇടാൻ റെഡിയാണോ? ഈ പോസ്റ്റ് ഓഫീസ് പദ്ധതി തരും 14 ലക്ഷം രൂപ — നിക്ഷേപകർക്ക് ബംബർ ലോട്ടറി!
റമദാന് വ്രതം; ആരോഗ്യത്തിന് ഈ ഭക്ഷശീലം പതിവാക്കൂ
വിശുദ്ധ റമദാന് മാസം ആരംഭിച്ചുകഴിഞ്ഞു. മുസ്ലിംകള്ക്ക് ഇത് പുണ്യമാസമാണ്. ഇസ്ലാമിക് കലണ്ടറിലെ ഒന്പതാം മാസമാണിത്. റമദാന് വ്രതം ഈ വര്ഷം ഏപ്രില് 13 ന് ആരംഭിച്ച് മെയ് 12 ന് അവസാനിക്കും. റമദാന് മാസത്തില് മുസ്ലിംകള് പുലര്ച്ചെ മുതല് സന്ധ്യവരെ ഒരു മാസം മുഴുവന് ഉപവസിക്കുകയും സര്വശക്തനായ അല്ലാഹുവിന്റെ സ്മരണയില് ഏര്പ്പെടുകയും ദാനധര്മ്മങ്ങള് നടത്തുകയും ചെയ്യുന്നു. റമദാന് മാസത്തില് സൂര്യോദയത്തിനു മുമ്പുള്ള ആദ്യത്തെ ഭക്ഷണം സെഹ്രി (സുഹൂര്) എന്ന് അറിയപ്പെടുന്നു. മറ്റ് ഭക്ഷണം ഇഫ്താര് ആണ്, ഇത് സൂര്യാസ്തമയത്തിനുശേഷം കഴിക്കുന്നു.
Most
read:
പ്രമേഹ
രോഗികളുടെ
നോമ്പ്;
ഇത്
ശ്രദ്ധിച്ചില്ലെങ്കില്
അപകടം
ഉപവാസത്തിന്റെ മാസമാണ് റമദാന് എന്നതിനാല് നോമ്പെടുക്കുന്നവര് അവരുടെ ആരോഗ്യം കൂടി ശ്രദ്ധിക്കേണ്ടതാണ്. കനത്ത വേനല്ക്കാലത്ത് ഉപവസിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. താപനിലയുടെ അളവ് ഉയരുന്നത് നിര്ജ്ജലീകരണത്തിനും ക്ഷീണത്തിനും കാരണമാക്കും. എന്നാല് വിഷമിക്കേണ്ട, റമദാന് മാസത്തില് നിര്ജ്ജലീകരണം തടയാനും ആരോഗ്യത്തോടെ തുടരാനുമായി ചില ഭക്ഷണശീലങ്ങള് ഞങ്ങള് പറഞ്ഞുതരാം. ഈ ഭക്ഷശീലം പിന്തുടരുന്നതിലൂടെ റമദാന് മാസത്തില് നിങ്ങളുടെ ആരോഗ്യം സൂക്ഷിക്കാവുന്നതാണ്.

ചായയും കോഫിയും
ആളുകള്ക്കിടയില് വളരെയധികം പ്രചാരമുള്ള ഈ രണ്ട് പാനീയങ്ങളിലും കഫീന് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില് നിര്ജ്ജലീകരണത്തിന് കാരണമാകും. അതിനാല് നോമ്പെടുക്കുന്നവര് ഇവ ഒഴിവാക്കുക. നിങ്ങള്ക്ക് ചായയും കാപ്പിയും പൂര്ണ്ണമായും ഉപേക്ഷിക്കാന് കഴിയുന്നില്ലെങ്കില് നിങ്ങള് കഴിക്കുന്ന അളവ് കുറയ്ക്കാന് ശ്രമിക്കുക.

ആവശ്യത്തിന് വെള്ളം കുടിക്കുക
ശരീരത്തിന് ആവശ്യത്തിന് ജലാംശം നിലനിര്ത്തേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച് നോമ്പുകാലത്ത്. ഇതിന് ഏറ്റവും ഫലപ്രദമായ മാര്ഗ്ഗം സുഹൂര് സമയത്ത് ആവശ്യത്തിന് വെള്ളം കുടിക്കുക എന്നതാണ്. ഏകദേശം 2 ലിറ്റര് വെള്ളമെങ്കിലും വേനല്ക്കാലത്ത് ഉപവാസ സമയത്ത് കുടിക്കേണ്ടതായുണ്ട്. ദിവസം മുഴുവന് ജലാംശം നിലനിര്ത്താന് ഇത് നിങ്ങളെ സഹായിക്കും.
Most read:നല്ല ആരോഗ്യത്തിന് എന്തു ചെയ്യണം? ലോകാരോഗ്യ സംഘടന പറയുന്നത് ഇതാണ്

പോഷകസമൃദ്ധമായ ഭക്ഷണം
ഒരുപാട് കഴിക്കുന്നതിലൂടെ ദിവസം മുഴുവന് നിങ്ങള്ക്ക് വിശപ്പില്ലാതെ ഇരിക്കാമെന്ന് നിങ്ങള് കരുതുന്നുവെങ്കില് അത് തെറ്റാണ്. ഫൈബര് സമൃദ്ധമായ ഭക്ഷണം കഴിക്കുക എന്നതാണ് പ്രധാനം. അത് ദിവസം മുഴുവന് നിങ്ങള്ക്ക് ഊര്ജ്ജം പകരും.

ഈന്തപ്പഴം
റമദാന് മാസത്തില് ഭക്ഷണങ്ങളുടെ കൂട്ടത്തില് ഈന്തപ്പഴത്തിന് പ്രത്യേക സ്ഥനമുണ്ട്. അവ റമദാന് ഭക്ഷണത്തില് ഉള്പ്പെടുത്തുന്നത് ഒരു പാരമ്പര്യമാണ്. ശാസ്ത്രീയമായും ഇതിന് അടിത്തറയുണ്ട്. അതിനാലാണ് നോമ്പുകാലത്ത് നോമ്പുതുറയ്ക്ക് ഈന്തപ്പഴങ്ങള് ഉപയോഗിക്കുന്നത്. കാരണം അവയില് ചെമ്പ്, സെലിനിയം, മഗ്നീഷ്യം, വിറ്റാമിന് കെ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഗ്ലൂക്കോസിന്റെ സ്വാഭാവിക ഉറവിടമായതിനാല് ശരീരത്തില് ജലം സംഭരിക്കാന് ഇത് മനുഷ്യ ശരീര കോശങ്ങളെ സഹായിക്കുന്നു. അതിനാല്, ഇത് വയറിലെ സോഡിയത്തിന്റെയും വെള്ളത്തിന്റെയും അളവ് വര്ദ്ധിപ്പിക്കും.
Most
read:കോവിഡ്
രണ്ടാംതരംഗം:
പുതിയ
ലക്ഷണങ്ങള്
ഇതാണ്;
കരുതല്
വേണം

നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേല്ക്കുക
ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന്, മതിയായ ഉറക്കം അത്യവശ്യമാണ്. അതിരാവിലെ എഴുന്നേല്ക്കുന്നതിലൂടെ ധാരാളം ഗുണങ്ങളുണ്ട്. അതിനാല്, ശരിയായ ഉറക്കം ലഭിക്കുക എന്നതാണ് നോമ്പുകാലത്ത് ആരോഗ്യത്തോടെയിരിക്കാനുള്ള പ്രധാന ഘടകങ്ങളിലൊന്ന്. റമദാനില് പ്രഭാതത്തിനു മുമ്പുള്ള ഭക്ഷണവും ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗവുമായ സുഹൂര് കഴിക്കാന് ഒരാള് കൃത്യസമയത്ത് ഉണരേണ്ടത് വളരെ പ്രധാനമാണ്. സൂര്യാസ്തമയം വരെ ഒരാള് ഉപവസിക്കുകയാണെങ്കില്, പകല് മുഴുവന് ശരീരത്തിന് പ്രവര്ത്തിക്കാന് ഊര്ജ്ജം ആവശ്യമാണ്. അതിനാല്, നിങ്ങള് എത്ര ക്ഷീണിതനാണെങ്കിലും, കൃത്യസമയത്ത് എഴുന്നേല്ക്കുന്നകയും ഭക്ഷണം കഴിക്കുകയും ചെയ്യുക. ഫജറിന് 40-50 മിനിറ്റ് മുമ്പെങ്കിലും നിങ്ങള് എഴുന്നേല്ക്കുക.

തൈര് ഒഴിവാക്കരുത്
ഒരു സ്പൂണ് തൈര് അത്ഭുതങ്ങള് സൃഷ്ടിക്കും! നിങ്ങളുടെ സെഹ്രി ഭക്ഷണത്തിന്റെ അവസാനം തൈര് കഴിക്കുന്നത് നല്ലതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് നിങ്ങളുടെ വയറിനെ ശമിപ്പിക്കാനും അസിഡിറ്റി തടയാനും സഹായിക്കും. നിര്ജ്ജലീകരണത്തില് നിന്ന് രക്ഷനേടാനും ഇത് സഹായകമാണ്.
Most
read:മാനസിക
സന്തോഷം
ഉയര്ത്തും
ഹോര്മോണുകള്
കൂട്ടാന്
എളുപ്പ
വഴി

ആപ്പിളും വാഴപ്പഴവും
നോമ്പെടുക്കുന്നവര് വാഴപ്പഴവും ആപ്പിളും കഴിക്കുന്നത് ഉത്തമമാണ്. കാരണം ഈ രണ്ട് പഴങ്ങളിലും കലോറി കുറവാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്, ഫൈബര്, വിറ്റാമിന് സി, വിവിധ ആന്റിഓക്സിഡന്റുകള് എന്നിവയും ഇതില് അടങ്ങിയിട്ടുണ്ട്.

ഉപ്പ്, മസാല ഭക്ഷണങ്ങള് ഒഴിവാക്കുക
സുഗന്ധവ്യഞ്ജനങ്ങള്, ഉപ്പ്, പഞ്ചസാര എന്നിവ അധികമായി അടങ്ങിയ ഭക്ഷണങ്ങള് കഴിക്കാതിരിക്കുക. ഇത് നിങ്ങള്ക്ക് ദാഹത്തിന് കാരണമാകും. ഭക്ഷണങ്ങളിലെ സോഡിയം നിങ്ങളുടെ ശരീരത്തിനുള്ളിലെ ദ്രാവകം സന്തുലിതമാക്കാന് സഹായിക്കുന്നു. നിങ്ങള് ഉയര്ന്ന ഉപ്പുള്ള ഭക്ഷണങ്ങള് കഴിക്കുമ്പോള്, നിങ്ങളുടെ കോശങ്ങളില് നിന്ന് വെള്ളം നഷ്ടപ്പെടുന്നു. ഇത് പിന്നീട് ദാഹത്തിന് കാരണമാകുന്നു.
Most
read:ഇതിനകം
കോവിഡ്
വന്നുപോയോ
നിങ്ങള്ക്ക്
?
ഈ
ലക്ഷണങ്ങള്
പറയും

ജലസമൃദ്ധമായ പഴങ്ങള് കഴിക്കുക
കക്കിരി, തക്കാളി സാലഡ്, തണ്ണിമത്തന്, ഓറഞ്ച്, കിവി തുടങ്ങിയ സാധനങ്ങള് ജലാംശം നിറഞ്ഞതാണ്. ഇവ നിങ്ങളുടെ സെഹ്രി ഭക്ഷണത്തില് ഉള്പ്പെടുത്തുന്നതിലൂടെ ദിവസം മുഴുവന് ശരീരത്തിന് ജലാംശം ലഭിക്കുന്നു. വിശുദ്ധ റമദാന് മാസത്തില് ഉപവാസം സുഗമമാക്കാന് സഹായിക്കുന്ന കുറച്ച് നുറുങ്ങുകള് ഇവയാണ്. ഇവ പിന്തുടരുന്നത് ഒരാള്ക്ക് നിര്ജ്ജലീകരണത്തില് നിന്നും അണുബാധകളില് നിന്നും രക്ഷനേടാവുന്നതാണ്.