For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്രദ്ധിച്ചില്ലെങ്കില്‍ പ്രശ്‌നമാകും; സോറിയാറ്റിക് ആര്‍ത്രൈറ്റിസ് ലക്ഷണങ്ങളും ചികിത്സയും

|

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ അനുഭവിക്കുന്ന ഒരു രോഗാവസ്ഥയാണ് ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം. സന്ധികളില്‍ വേദനയും കാഠിന്യവും വരുന്ന അവസ്ഥയാണിത്. സന്ധിവാതം പലവിധമുണ്ട്. അതിലൊന്നാണ് സോറിയാറ്റിക് ആര്‍ത്രൈറ്റിസ്. സോറിയാറ്റിക് ആര്‍ത്രൈറ്റിസ് എന്നത് സന്ധികളിലും ചര്‍മ്മത്തിലുമുണ്ടാകുന്ന ഒരു വിട്ടുമാറാത്ത അവസ്ഥയാണ്. ഈ രോഗം ശ്രദ്ധിക്കാതെ വിട്ടാല്‍ അത് കാലക്രമേണ വഷളാകുന്നു. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ സോറിയാറ്റിക് ആര്‍ത്രൈറ്റിസ് സന്ധികള്‍ക്കും കേടുവരുത്തും.

Most read; ആരോഗ്യം വളര്‍ത്തുന്ന പച്ച ഇലക്കറികള്‍; പതിവായി കഴിച്ചാല്‍ ഗുണങ്ങളിത്Most read; ആരോഗ്യം വളര്‍ത്തുന്ന പച്ച ഇലക്കറികള്‍; പതിവായി കഴിച്ചാല്‍ ഗുണങ്ങളിത്

സോറിയാസിസിന്റെ ഒരു രൂപമാണ് സോറിയാറ്റിക് ആര്‍ത്രൈറ്റിസ്. ഇത് പ്രഥാനമായും സോറിയാസിസ് ബാധിച്ചവരെയോ കുടുംബത്തില്‍ സോറിയാസിസിന്റെ ചരിത്രമുള്ളവരെയോ ബാധിക്കുന്ന ഒരു രോഗമാണ്. സോറിയാസിസ് ബാധിച്ച ആളുകള്‍ക്ക് പൊതുവെ സന്ധി വേദനയും വീക്കവും കൂടിച്ചേര്‍ന്ന് ചര്‍മ്മത്തില്‍ വീക്കം, ചുവപ്പ്, ചൊറിച്ചില്‍ പാടുകള്‍ എന്നിവ വരാം.

സോറിയാറ്റിക് ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങള്‍

സോറിയാറ്റിക് ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങള്‍

സോറിയാറ്റിക് ആര്‍ത്രൈറ്റിസ്, സോറിയാസിസ് എന്നിവ കാലക്രമേണ വഷളാകുന്ന വിട്ടുമാറാത്ത രോഗങ്ങളാണ്. സോറിയാറ്റിക് ആര്‍ത്രൈറ്റിസ് നിങ്ങളുടെ ശരീരത്തിന്റെ സന്ധികളെ ബാധിക്കും. സോറിയാറ്റിക് ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസുമായി സാമ്യമുള്ളതാണ്. കൈകാല്‍ വിരലുകള്‍ വീര്‍ക്കുക, കാല് വേദന, നിങ്ങളുടെ പാദത്തിന്റെ അടിഭാഗത്ത് വേദന, നടുവിന്റെ താഴ്ഭാഗത്ത് വേദന, സ്‌പോണ്ടിലൈറ്റിസ്, നഖങ്ങളിലെ പ്രശ്‌നങ്ങള്‍, കണ്ണിന്റെ വീക്കം എന്നിവ സോറിയാറ്റിക് ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങളായി കണക്കാക്കാം. നിങ്ങളുടെ വിരല്‍ത്തുമ്പുകളും നട്ടെല്ലും ഉള്‍പ്പെടെ ശരീരത്തിന്റെ ഏത് ഭാഗത്തെയും ഇത് ബാധിച്ചേക്കാം. താരതമ്യേന സൗമ്യമായത് മുതല്‍ കഠിനമായത് വരെയാകാം രോഗം. സോറിയാറ്റിക് ആര്‍ത്രൈറ്റിസിന് കൃത്യമായ ഒരു ചികിത്സയില്ല. രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിനെ ലക്ഷ്യമിട്ടുള്ളതാണ് മിക്ക ചികിത്സകളും.

സോറിയാറ്റിക് ആര്‍ത്രൈറ്റിസിന്റെ കാരണങ്ങള്‍

സോറിയാറ്റിക് ആര്‍ത്രൈറ്റിസിന്റെ കാരണങ്ങള്‍

നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം ആരോഗ്യമുള്ള കോശങ്ങളെയും ടിഷ്യുകളെയും ആക്രമിക്കുമ്പോഴാണ് സോറിയാറ്റിക് ആര്‍ത്രൈറ്റിസ് ഉണ്ടാകുന്നത്. ഇത് നിങ്ങളുടെ സന്ധികളില്‍ വീക്കം ഉണ്ടാക്കുന്നതിനും ചര്‍മ്മകോശങ്ങളുടെ അമിത ഉല്‍പാദനത്തിനും കാരണമാകുന്നു. സോറിയാറ്റിക് ആര്‍ത്രൈറ്റിസ് ഉള്ള പലര്‍ക്കും സോറിയാസിസ് അല്ലെങ്കില്‍ സോറിയാറ്റിക് ആര്‍ത്രൈറ്റിസിന്റെ കുടുംബ ചരിത്രമുള്ളവരാണ്.

Most read:ഈ അസുഖങ്ങള്‍ക്ക് പ്രതിവിധിയാണ് മാതളനാരങ്ങ ഇല; ഉപയോഗിക്കേണ്ടത് ഇങ്ങനെ

സോറിയാറ്റിക് ആര്‍ത്രൈറ്റിസ് നിയന്ത്രിക്കാന്‍

സോറിയാറ്റിക് ആര്‍ത്രൈറ്റിസ് നിയന്ത്രിക്കാന്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

സോറിയാസിക് ആര്‍ത്രൈറ്റിസ് പ്രതിരോധിക്കാനുള്ള അത്ഭുതകരമായ വീട്ടുവൈദ്യമാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍. സോറിയാറ്റിക് ആര്‍ത്രൈറ്റിസ് ചര്‍മ്മത്തിലെ പാടുകളില്‍ ആപ്പിള്‍ സിഡര്‍ വിനഗര്‍ പുരട്ടുന്നത് ഉപയോഗപ്രദമാണ്. എന്നിരുന്നാലും ചര്‍മ്മത്തില്‍ എന്തെങ്കിലും മുറിവോ രക്തസ്രാവമോ ഉണ്ടെങ്കില്‍ ഇത് ഒഴിവാക്കണം.

ഓട്‌സ്

ഓട്‌സ്

ചര്‍മ്മത്തെ ശാന്തമാക്കുന്ന മികച്ച ഘടകമായി ഓട്‌സിനെ കണക്കാക്കപ്പെടുന്നു. ഓട്സ് പേസ്റ്റിന്റെ രൂപത്തില്‍ ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നത് സോറിയാസിസ് ചൊറിച്ചിലും ചുവന്ന പാടുകളും ഒഴിവാക്കാന്‍ സഹായിക്കും.

Most read:ഭക്ഷണം കഴിക്കുമ്പോള്‍ വയറ് പ്രശ്‌നമാക്കുന്നോ? ഈ യോഗാസനത്തിലുണ്ട് പരിഹാരംMost read:ഭക്ഷണം കഴിക്കുമ്പോള്‍ വയറ് പ്രശ്‌നമാക്കുന്നോ? ഈ യോഗാസനത്തിലുണ്ട് പരിഹാരം

മഞ്ഞള്‍

മഞ്ഞള്‍

അനവധി ആരോഗ്യ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് മഞ്ഞള്‍. ഇതിന് ശക്തമായ ആന്റിഓക്സിഡന്റ്, വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങളുണ്ട്. ഇത് സോറിയാറ്റിക് ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കും. നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമായി മഞ്ഞള്‍ കഴിക്കുക.

ഒമേഗ-3 ഫാറ്റി ആസിഡുകള്‍

ഒമേഗ-3 ഫാറ്റി ആസിഡുകള്‍

സോറിയാറ്റിക് ആര്‍ത്രൈറ്റിസ് ഉള്ളവര്‍ക്ക് ഒമേഗ -3 ഫാറ്റി ആസിഡുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. മത്സ്യ എണ്ണകള്‍ സാല്‍മണ്‍, ട്യൂണ, മത്തി, കോഡ് എന്നിവയില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കാണപ്പെടുന്നു. ഈ മത്സ്യ എണ്ണകള്‍ നിങ്ങളുടെ സന്ധികളിലെ വീക്കവും കാഠിന്യവും കുറയ്ക്കാന്‍ സഹായിക്കും.

Most read:പ്രായത്തിനനുസരിച്ച് മനസ്സു മാറും; മനസ്സിനെ നിയന്ത്രിക്കേണ്ടത് ഇങ്ങനെMost read:പ്രായത്തിനനുസരിച്ച് മനസ്സു മാറും; മനസ്സിനെ നിയന്ത്രിക്കേണ്ടത് ഇങ്ങനെ

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

പതിവായി വ്യായാമം ചെയ്യുന്നത് സന്ധികളുടെ വഴക്കം വര്‍ദ്ധിപ്പിക്കുകയും സന്ധികള്‍ക്ക് ചുറ്റുമുള്ള തരുണാസ്ഥികളെയും പേശികളെയും ശക്തിപ്പെടുത്തുകയും ചെയ്യും. ഇത് സന്ധികളിലേക്ക് രക്തചംക്രമണം വര്‍ദ്ധിപ്പിക്കും. ഇത് അസ്ഥിനാശം ചെറുക്കാന്‍ സഹായിക്കുന്നു. സോറിയാറ്റിക് ആര്‍ത്രൈറ്റിസിന്റെ ഒരു സാധാരണ ലക്ഷണമായ സന്ധികളുടെ വീക്കവും വേദനയും കുറയ്ക്കാനും വ്യായാമം സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കുക

ശരീരഭാരം കുറയ്ക്കുക

അമിതമായ ശരീരഭാരം നിങ്ങളുടെ സന്ധികളില്‍ സമ്മര്‍ദ്ദം ചെലുത്തും. അതിനാല്‍, നിങ്ങള്‍ ശരീരഭാരം കൃത്യമായി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. സന്തുലിതമായ ഭക്ഷണക്രമവും ക്രമമായ ശാരീരിക വ്യായാമവും പിന്തുടരുന്നതിലൂടെ നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. സന്ധികളിലെ സമ്മര്‍ദ്ദം ഇല്ലാതാക്കാനും നിങ്ങളുടെ വഴക്കം മെച്ചപ്പെടുത്താനും ഇത് നിങ്ങളെ സഹായിക്കും.

Most read:തലവേദന പലതരത്തില്‍; ഈ ശീലങ്ങള്‍ പാലിച്ചാല്‍ തലവേദനയെ അകറ്റിനിര്‍ത്താംMost read:തലവേദന പലതരത്തില്‍; ഈ ശീലങ്ങള്‍ പാലിച്ചാല്‍ തലവേദനയെ അകറ്റിനിര്‍ത്താം

English summary

Psoriatic Arthritis Symptoms, Causes And Treatment in Malayalam

Psoriatic arthritis is a chronic condition marked by the inflammation in the joints and skin. Here are its symptoms, causes and treatment. Take a look.
Story first published: Wednesday, October 19, 2022, 12:09 [IST]
X
Desktop Bottom Promotion