Just In
- 2 hrs ago
വെല്ലുവിളികളെ അതിജീവിക്കും, ഭാഗ്യം പരീക്ഷിച്ച് വിജയം നേടാം; ഇന്നത്തെ രാശിഫലം
- 11 hrs ago
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- 12 hrs ago
കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ: മുടി വളര്ത്തുമെന്നത് ഗ്യാരണ്ടി
- 12 hrs ago
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന് വഴിയുണ്ട്
Don't Miss
- Technology
അത്ഭുതങ്ങളൊളിപ്പിച്ച് നത്തിങ് ഫോൺ 2 വരുന്നു; എന്താവാം കാൾ പേയ് കാത്ത് വച്ചിരിക്കുന്നത്?
- Sports
World Cup 2023: ന്യൂസിലാന്ഡല്ല പാകിസ്താന്, ഇന്ത്യ പാടുപെടും! തുറന്നടിച്ച് മുന് പാക് താരം
- News
ഗാന്ധിജിയെ വെടിവെച്ചു കൊന്നത് നമ്മളാണ് പോലും ! . ആരാണ് ഈ നമ്മൾ ? : രൂക്ഷ വിമർശനവുമായി എം സ്വരാജ്
- Automobiles
2030 ഓടെ ഇലക്ട്രിക് ഇരുചക്ര വിപണി പിടിച്ചാൽ കിട്ടൂല്ല എന്ന് റിപ്പോർട്ടുകൾ
- Movies
'ശ്രുതി നാഗ ചൈതന്യയുടെ സ്വന്തമാകേണ്ടതായിരുന്നു, വിവാഹത്തിന്റെ വക്കിലെത്തിപ്പോൾ പിരിഞ്ഞു'; റിപ്പോർട്ടുകൾ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന് ചെയ്യേണ്ടത് ഇപ്രകാരം
ഈ അസുഖങ്ങള്ക്ക് പ്രതിവിധിയാണ് മാതളനാരങ്ങ ഇല; ഉപയോഗിക്കേണ്ടത് ഇങ്ങനെ
മാതളനാരങ്ങ ആരോഗ്യത്തിന് വളരെയേറെ ഗുണങ്ങള് നല്കുന്നുവെന്ന് നിങ്ങള്ക്ക് അറിയുന്ന കാര്യമായിരിക്കും. എന്നാല്, മാതളനാരങ്ങയുടെ ഇലകളും ആരോഗ്യഗുണങ്ങള് ഏറെ അടങ്ങിയിട്ടുള്ള ഒന്നാണെന്ന് നിങ്ങള്ക്ക് അറിയാമോ? മാതളനാരങ്ങയുടെ ഇലകള് ചെറുതും മിനുസമാര്ന്നതും ഉപയോഗപ്രദമായ ഔഷധ ഗുണങ്ങളുള്ളതുമാണ്. മാതളത്തിന്റെ ഇലകളായാലും പൂക്കളായാലും കായ്കളായാലും തൊലിയായാലും അതിന്റെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കാം.
Most
read:
ഭക്ഷണം
കഴിക്കുമ്പോള്
വയറ്
പ്രശ്നമാക്കുന്നോ?
ഈ
യോഗാസനത്തിലുണ്ട്
പരിഹാരം
മഞ്ഞപ്പിത്തം, വയറിളക്കം, വയറുവേദന, ഉറക്കമില്ലായ്മ എന്നിവയ്ക്ക് മാതളത്തിന്റെ ഇലകള് ഉപയോഗിക്കും. തടി കുറയ്ക്കാനും നിങ്ങള്ക്ക് മാതളനാരങ്ങയുടെ ഇല ഗുണകരമാണ്. മാതള ഇലയുടെ ആരോഗ്യ ഗുണങ്ങളും അത് ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും ഇവിടെ നിങ്ങള്ക്ക് വായിച്ചറിയാം.

ചുമയും ജലദോഷവും നീക്കുന്നു
മാതളനാരങ്ങയുടെ ഇലകള് ഉപയോഗിക്കുന്നത് പ്രതിരോധശേഷി വര്ധിപ്പിക്കാനും ചുമ, ജലദോഷം എന്നിവയ്ക്ക് പരിഹാരം കാണാനും സഹായിക്കുന്നു. ജലദോഷവും ചുമയും ഉണ്ടെങ്കില്, മാതളനാരങ്ങയുടെ ഇലകള് കഷായം വച്ച് കഴിക്കുക. ഇതിനായി കുറച്ച് മാതളനാരങ്ങ ഇലകള് എടുത്ത് ശരിയായി കഴുകിയ ശേഷം വെള്ളത്തില് തിളപ്പിക്കുക. ദിവസത്തില് രണ്ടുതവണ ഈ വെള്ളം കുടിക്കുക. ചുമ കുറക്കാനും തൊണ്ടയിലെ അണുബാധ നീക്കം ചെയ്യാനും ഇത് സഹായിക്കും.

ഉറക്കമില്ലായ്മക്ക് പരിഹാരം
ഉറക്കമില്ലായ്മയ്ക്ക് പരിഹാരം കാണാനും മാതളനാരങ്ങയുടെ ഇലകള് ഫലപ്രദമാണ്. ഏകദേശം 3 ഗ്രാം മാതളനാരങ്ങയുടെ ഇലകള് പേസ്റ്റ് ആക്കി 200 മില്ലി വെള്ളത്തില് തിളപ്പിക്കുക. 50 മില്ലി ആയി കുറയുന്നത് വരെ ഈ വെള്ളം നന്നായി തിളപ്പിക്കുക. രാത്രി ഉറങ്ങുന്നതിനുമുമ്പ് ഈ മിശ്രിതം കുടിക്കുക. ഇത് നിങ്ങള്ക്ക് നല്ല ഉറക്കം കിട്ടാന് സഹായിക്കും.
Most
read:പ്രായത്തിനനുസരിച്ച്
മനസ്സു
മാറും;
മനസ്സിനെ
നിയന്ത്രിക്കേണ്ടത്
ഇങ്ങനെ

എക്സിമയ്ക്ക് പരിഹാരം
വിട്ടുമാറാത്ത ചൊറിച്ചിലുണ്ടെങ്കില് അത് ചിലപ്പോള് ഡെര്മറ്റൈറ്റിസ് ആവാം. വീക്കം, ചെറിയ ചര്മ്മ ചുണങ്ങ് എന്നിങ്ങനെ നിങ്ങളുടെ ചര്മ്മത്തില് വന്നേക്കാം. ഈ രോഗം ഭേദമാക്കാന് മാതളത്തിന്റെ ഇലകള് ഉപയോഗിക്കാം. ഇതിനായി മാതളനാരങ്ങയുടെ ഇലകള് പേസ്റ്റ് രൂപത്തിലാക്കി ചര്മ്മത്തില് ബാധിത പ്രദേശത്ത് പുരട്ടുക. എക്സിമയുടെ ലക്ഷണങ്ങളില് നിന്ന് മോചനം നേടാനും ഇത് സഹായിക്കും.

മുഖക്കുരു അകറ്റുന്നു
പെട്ടെന്ന് മുഖക്കുരു ചികിത്സിക്കാനുള്ള പ്രതിവിധിയാണ് മാതളനാരങ്ങയുടെ ഇലകള്. ഇതിന്റെ പേസ്റ്റ് പുരട്ടുകയോ മാതളനാരങ്ങ പൊടിച്ച് മുഖക്കുരുവിന്മേല് പുരട്ടുകയോ ചെയ്യുക. ഇത് നിങ്ങള്ക്ക് പെട്ടെന്നുള്ള ഫലം നല്കും. മാതളനാരങ്ങ ജ്യൂസ് ഒരു മികച്ച ടോണറാണ്, ഇത് സുഷിരങ്ങള് അടയ്ക്കുകയും നിങ്ങളുടെ ചര്മ്മത്തെ മനോഹരമാക്കുകയും ചെയ്യുന്നു.
Most
read:തലവേദന
പലതരത്തില്;
ഈ
ശീലങ്ങള്
പാലിച്ചാല്
തലവേദനയെ
അകറ്റിനിര്ത്താം

വയറുവേദനയും വയറിളക്കവും നീക്കുന്നു
ശരീരത്തിന്റെ ദഹനപ്രക്രിയയ്ക്കും മാതളനാരങ്ങയുടെ ഇലകള് ഗുണം ചെയ്യും. വയറുവേദനയും അതുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളും നിങ്ങള്ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില് മാതളനാരങ്ങയുടെ ഇലകള് മരുന്നായി കഴിക്കാം. അവയില് അടങ്ങിയിരിക്കുന്ന പോഷകങ്ങളും ധാതുക്കളും ദഹനത്തെ ഉത്തേജിപ്പിക്കാന് സഹായിക്കുന്നു. അതിലൂടെ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഊര്ജ്ജം ലഭിക്കുന്നു. ദഹനക്കേട്, വയറിളക്കം എന്നിവയുടെ പ്രശ്നങ്ങള് ഇല്ലാതാക്കാനും ഇത് ഫലപ്രദമാണ്. ഇതിനായി നിങ്ങള്ക്ക് മാതളനാരങ്ങ ഇലകള് ചായയാക്കി കഴിക്കാം. വയറിളക്കം മാറാന് മാതളനാരങ്ങ ഇലയുടെ നീര് കഴിക്കണം.

പ്രതിരോധശേഷി വളര്ത്തുന്നു
മാതളനാരങ്ങയുടെ ഇലകള് നിങ്ങളുടെ പ്രതിരോധശേഷി വര്ദ്ധിപ്പിക്കാന് സഹായിക്കും. ഇതിന് ആന്റി-ഇന്ഫ്ളമേറ്ററി ഗുണങ്ങളുണ്ട്. രോഗപ്രതിരോധ സംബന്ധമായ തകരാറുകള് ഉള്ള ആളുകള്ക്ക് ഇത് ഗുണകരമാണ്. മാതളനാരങ്ങയില് വൈറ്റമിന് സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല് അത് നിങ്ങളുടെ പ്രതിരോധശേഷി വര്ദ്ധിപ്പിക്കാന് സഹായിക്കുന്നു.
Most
read:നാഡികളെ
തളര്ത്തുന്ന
സെറിബ്രല്
പാള്സി;
കാരണങ്ങളും
ചികിത്സയും

മാതളനാരങ്ങയുടെ ആരോഗ്യ ഗുണങ്ങള്
മാതളനാരങ്ങയിലടങ്ങിയിരിക്കുന്ന ഗുണം ചെയ്യുന്ന ആന്റി ബാക്ടീരിയല്, ആന്റി ഓക്സിഡന്റ് ഗുണങ്ങള് വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കാന് സഹായിക്കുന്നു. ഈ രീതിയില്, നിങ്ങളുടെ വായിലെ അള്സര് ചികിത്സിക്കാന് മാതളനാരങ്ങ ജ്യൂസ് ഉപയോഗിക്കാം.