For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വർക്കൗട്ടല്ല,അതിന് ശേഷമുള്ള ഭക്ഷണമാണ് ഫലം തരുന്നത്

|

ആരോഗ്യത്തിന്‍റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ആണ് ഓരോ ദിവസം ചെല്ലുന്തോറും ഉണ്ടാവുന്നത്. ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്ന് അറിയാതെ നിൽക്കുന്നവരായിരിക്കും പലരും. ആരോഗ്യത്തോടെ ഇരിക്കുന്നതിന് വ്യായാമവും മറ്റും ചെയ്യുന്നവരാണ് പലരും.

എന്നാല്‍ വെറും വ്യായാമം മാത്രം ചെയ്തത് കൊണ്ട് നിങ്ങൾ വിചാരിക്കുന്നത് പോലെ ആരോഗ്യം ആവും എന്ന് കരുതണ്ട. കാരണം വ്യായാമത്തിന് ശേഷം നമ്മൾ കഴിക്കുന്ന ഭക്ഷണവും വളരെയധികം പ്രധാനപ്പെട്ടതാണ്. ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളും ഉണ്ടാവുമ്പോള്‍ അതിനെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിലൂടെയും നിലവാരമുള്ള ആരോഗ്യ ശീലങ്ങളിലൂടേയും ആണ്.

Most read: ആയുർവ്വേദംപറയുന്നു, കുളി കഴിഞ്ഞാൽ മുതുക് തോർത്താൻMost read: ആയുർവ്വേദംപറയുന്നു, കുളി കഴിഞ്ഞാൽ മുതുക് തോർത്താൻ

ആരോഗ്യ സംരക്ഷണത്തിനും അമിതവണ്ണം കുറക്കുന്നതിനും തടിൊതുക്കുന്നതിനും എല്ലാം നമ്മളിൽ പലരും വ്യായാമം ചെയ്യുന്നുണ്ട്. എന്നാൽ വ്യായാമം ചെയ്യുമ്പോൾ അതിന് തക്കതായ ഭക്ഷണം കഴിക്കാൻ പലരും മറന്നു പോവുന്നുണ്ട്. ശരീരത്തിന്റെ രൂപഭംഗി നിലനിർത്തുന്നതിന് വേണ്ടി വ്യായാമം ചെയ്യുന്നതിനാണ് പലരും തയ്യാറാവുന്നു.

എന്നാൽ രൂപഭംഗിയും ആരോഗ്യവും ആണ് ലക്ഷ്യം എന്നുണ്ടെങ്കിൽ ആദ്യം അൽപം ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി വ്യായാമം ചെയ്യുമ്പോൾ ഭക്ഷണം എങ്ങനെയെല്ലാം ശ്രദ്ധിക്കാം എന്ന് നോക്കാവുന്നതാണ്.

പാലും പാലുൽപ്പന്നങ്ങളും

പാലും പാലുൽപ്പന്നങ്ങളും

പാലും പാലുൽപ്പന്നങ്ങളും ആണ് ആദ്യം കഴിക്കാൻ ശ്രദ്ധിക്കേണ്ടത്. പ്രോട്ടീൻ കലവറയാണ് പാലും പാലുല്‍പ്പന്നങ്ങളും. വർക്കൗട്ടിന് ശേഷം ഇത് കഴിക്കുന്നത് നിങ്ങളിൽ ഉണ്ടാവുന്ന തളർച്ചയും ക്ഷീണവും അകറ്റുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. പെട്ടെന്ന് ദഹിക്കുന്നവയായതു കൊണ്ട് തന്നെ ആരോഗ്യത്തിന് മികച്ച ഓപ്ഷനാണ് പാൽ. വർക്കൗട്ടിന് ശേഷം പാൽ സ്ഥിരമാക്കുന്നതിലൂടെ അത് നിങ്ങൾക്ക് ആരോഗ്യം വർദ്ധിപ്പിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ പാല്‍ കുടിക്കുമ്പോൾ അല്ലെങ്കിൽ തൈര് കഴിക്കുമ്പോൾ ഒരിക്കലും പഞ്ചസാര ചേർക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം പഞ്ചസാര ചേർക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.

നട്സ് കഴിക്കണം

നട്സ് കഴിക്കണം

പാൽ മാത്രം കഴിക്കുന്നവർ അതിനോടൊപ്പം അൽപം നട്സ് കഴിക്കാൻ ശ്രദ്ധിക്കുക. അങ്ങനെയെങ്കിൽ ഇത് നിങ്ങളിൽ വളരെയധികം ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്. ഉയർന്ന അളവിലാണ് നട്സില്‍ പ്രോട്ടീനും വിറ്റാമിനും അടങ്ങിയിട്ടുള്ളത്. മാത്രമല്ല ധാരാളം കലോറിയും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വർക്കൗട്ടിന് ശേഷം ഇവ ധാരാളം കഴിക്കുമ്പോൾ വെള്ളം കുടിക്കേണ്ടതും ഒരു ആവശ്യകത തന്നെയാണ്. അതുകൊണ്ട് വെള്ളം കുടിക്കാൻ മടി കാണിക്കേണ്ടതില്ല. വർക്കൗട്ടിന് ശേഷം നിർബന്ധമായും നട്സ് കഴിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ കൂടുതൽ കഴിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് കൂടുതല്‍ കഴിച്ചാൽ കൊഴുപ്പ് അടിയുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇക്കാര്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മുട്ട

മുട്ട

മുട്ടയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് നമുക്ക് ആരും പറഞ്ഞ് തരേണ്ട ആവശ്യമില്ല. എന്നാൽ കൃത്യമായ ആരോഗ്യം നിലനിർത്തുന്നതിന് വേണ്ടി നമുക്ക് വ്യായാമ ശേഷം മുട്ട കഴിക്കാവുന്നതാണ്. ദിവസവും രണ്ട് മുട്ടയുടെ വെള്ള കഴിക്കാൻ ശ്രദ്ധിക്കുക. മുട്ടയുടെ മഞ്ഞയിൽ കൊഴുപ്പ് അടങ്ങിയിട്ടുള്ളതുകൊണ്ട് ദിവസവും മുട്ടയുടെ മഞ്ഞ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. മുട്ടയുടെ കാര്യത്തിൽ അൽപം നിയന്ത്രണങ്ങൾ വേണമെങ്കിലും നമുക്ക് ആരോഗ്യം നിലനിർത്തുന്നതിന് മുട്ടയുടെ മഞ്ഞ ഇടക്ക് കഴിക്കാവുന്നതാണ്. എങ്കിലും വർക്കൗട്ടിന് ശേഷം മുട്ടയുടെ വെള്ളയാണ് കഴിക്കാൻ ശ്രദ്ധിക്കേണ്ടത്. ഇത് കൊളസ്ട്രോൾ കുറക്കുന്നതിനും പ്രോട്ടീൻ ശരീരത്തിൽ കൂടുതൽ എത്തുന്നതിനും സഹായിക്കുന്നുണ്ട്.

 മാംസം കഴിക്കാം

മാംസം കഴിക്കാം

വർക്കൗട്ട് കഴിഞ്ഞാല്‍ നമുക്ക് ചിക്കനും കഴിക്കാവുന്നതാണ്. കാരണം ആരോഗ്യ സംരക്ഷണത്തിന് ശ്രമിക്കുന്നവരിൽ ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് ചിക്കൻ. റെഡ് മീറ്റും കഴിക്കാവുന്നതാണ്. എന്നാല്‍ എന്താണെങ്കിലും ഒരു നിശ്ചിത അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ അത് നിങ്ങൾക്ക് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. മാത്രമല്ല ഇവ കഴിക്കുമ്പോൾ ഒരിക്കലും ഫ്രൈ ചെയ്ത് കഴിക്കാതിരിക്കാൻ ആണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കിൽ അത് നിങ്ങളിൽ കൊളസ്ട്രോൾ വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. എന്നാൽ പ്രോട്ടീൻ കലവറയായ ചിക്കനും റെ‍ഡ് മീറ്റും ഒരു നിശ്ചിത അളവിൽ കഴിച്ചാൽ യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നില്ല.

മത്സ്യം

മത്സ്യം

മത്സ്യം നമ്മുടെ ആരോഗ്യകരമായ ഭക്ഷണശീലങ്ങളിൽ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഒന്നാണ് മത്സ്യം. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ആണ് ഊർജ്ജവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നത്. മത്സ്യം കഴിക്കുന്നതിലൂടെ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ്. ദിവസവും ഇത് കഴിക്കാവുന്നതാണ്. മത്സ്യം നിർബന്ധമായും വർക്കൗട്ട് ശേഷം കഴിക്കേണ്ട ഭക്ഷണങ്ങളില്‍ എന്നും മുന്നിൽ തന്നെയാണ്. മുകളിൽ പറഞ്ഞ ഭക്ഷണങ്ങൾ എല്ലാം വർക്കൗട്ടിന് ശേഷം നിർബന്ധമായും കഴിക്കാൻ ശ്രദ്ധിക്കണം.

English summary

post workout foods

We have listed some of the post workout foods, Read on.
Story first published: Saturday, October 5, 2019, 15:31 [IST]
X
Desktop Bottom Promotion