For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏത് പഴകിയ കഫക്കെട്ടും മാറ്റി ശ്വാസകോശത്തിലെ അഴുക്കിനെ തുരത്താം

|

കഫക്കെട്ടും ശ്വാസകോശത്തിലെ തടസ്സങ്ങളും പലരേയും അലട്ടുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നാം പലപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് ദീപാവലി പോലുള്ള ആഘോഷങ്ങള്‍ക്ക് ശേഷം. കാരണം ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതും അത് മൂലം ഉണ്ടാവുന്ന ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ പലരും ശ്രമിക്കുന്നു. എന്നാല്‍ പൂര്‍ണമായും ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. ദീപാവലിക്ക് ശേഷം വര്‍ദ്ധിച്ചുവരുന്ന മലിനീകരണം നമ്മുടെ ശ്വാസകോശത്തേയും കൂടിയാണ് ബാധിക്കുന്നത് എന്നതാണ് സത്യം.

Natural Ways To Remove The Dirt Of The Lungs

ഇതിന്റെ ഫലമായി പലരും ശ്വാസതടസ്സം, ചുമ, ശ്വാസനാളത്തിലെ അസ്വസ്ഥത തുടങ്ങിയ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നു. ഇതോടൊപ്പം ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ആസ്ത്മ പോലുള്ള രോഗങ്ങളോ ഉണ്ടെങ്കില്‍ ഇവര്‍ നിര്‍ബന്ധമായും ശ്വാസകോശത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ദീപാവലി ഇവരില്‍ വളരെ ഗുരുതരമായ അവസ്ഥയുണ്ടാക്കുന്നു. ഇതിന്റെ ഫലമായി പലര്‍ക്കും കഫക്കെട്ടും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ശ്വാസകോശത്തിന്റെ അസ്വസ്ഥതയെ പ്രതിരോധിക്കുന്നതിനും വേണ്ടി നമുക്ക് ചില പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ. ഇത് നിങ്ങളുടെ കഫക്കെട്ടിന് അയവു വരുത്തുകയും ടോക്‌സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു.

 ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ആരോഗ്യ സംരക്ഷണത്തിന് ഗ്രീന്‍ ടീ വളരെയധികം ഗുണം ചെയ്യുന്നതാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഇത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും കഫക്കെട്ടിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ഗ്രീന്‍ ടീയിലുള്ള ആന്റി ഓക്‌സിഡന്റുകളാണ് ഈ പ്രശ്‌നത്തിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നത്. ഇത് കൂടാതെ നിങ്ങളുടെ ശ്വാസകോശ കോശങ്ങളെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ദിവസവും രാവിലേയും വൈകിട്ടും രണ്ട് കപ്പ് ഗ്രീന്‍ ടീ കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ടോക്‌സിനെ പുറന്തള്ളുന്നതോടൊപ്പം തന്നെ ആരോഗ്യ പ്രശ്‌നങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.

ആന്റി ഇന്‍ഫ്‌ളമേറ്ററി ഭക്ഷണങ്ങള്‍

ആന്റി ഇന്‍ഫ്‌ളമേറ്ററി ഭക്ഷണങ്ങള്‍

നിങ്ങള്‍ ധാരാളം ആന്റി ഇന്‍ഫ്‌ളമേറ്ററി ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന കഫക്കെട്ടിനനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ശ്വാസനാളത്തിനുണ്ടാവുന്ന വീക്കം നിങ്ങളുടെ നെഞ്ചില്‍ ഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയും ശ്വാസകോശത്തിലെ അഴുക്കിനെ ഇല്ലാതാക്കുന്നതിനും ആന്റി ഇന്‍ഫ്‌ളമേറ്ററി ഭക്ഷണങ്ങളായ മഞ്ഞള്‍, ഇലക്കറികള്‍, ചെറി, ബ്ലൂബെറി, ഒലിവ്, വാല്‍നട്ട്, ബീന്‍സ്, പയര്‍ തുടങ്ങിയവ കഴിക്കുന്നതിന് ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ദിവസവും ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം.

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വ്യായാമത്തിനുള്ള പങ്ക് എത്രത്തോളം എന്ന് നമുക്കറിയാം. പതിവായി വ്യായാമം ചെയ്യുന്നവരില്‍ രോഗാവസ്ഥയും വളരെ കുറവായിരിക്കും. ശാരീരികവും മാനസികവുമായ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും എല്ലാം വ്യായാമം ചെയ്യുന്നത് സഹായിക്കുന്നു. ഇത് ശ്വാസകോശത്തിലെ അഴുക്കിനെ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. കൂടാതെ ഓക്‌സിജന്‍ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കഫക്കെട്ടെന്ന പ്രശ്‌നത്തേയും ശ്വാസകോശത്തിലെ തടസ്സങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു വ്യായാമം.

 വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ധാരാളം കഴിക്കുന്നത് ശ്വാസകോശ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും കഫക്കെട്ട് പോലുള്ള പ്രശ്‌നങ്ങളേയും ടോക്‌സിനേയും പുറന്തള്ളുന്നതിനും സഹായിക്കുന്നു. സാല്‍മണ്‍, മത്തി, മുട്ട എന്നിവ പോലുള്ളവയില്‍ ധാരാളം വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ്. ഇത്രയും പരിഹാരങ്ങളിലൂടെ നമുക്ക് കഫക്കെട്ട് ഇല്ലാതാക്കുകയും ആരോഗ്യമുള്ള ശ്വാസകോശത്തിനും സഹായിക്കുന്നു.

ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരാവസ്ഥ: അശ്രദ്ധ അപകടംദഹനവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരാവസ്ഥ: അശ്രദ്ധ അപകടം

most read:ആര്‍ത്തവ സമയത്തെ ദുര്‍ഗന്ധത്തെ 10 മിനിറ്റില്‍ മാറ്റാം

ശ്രദ്ധിക്കേണ്ടത്: ഈ ലേഖനം പൊതുവായ വിവരങ്ങള്‍ക്ക് മാത്രമുള്ളതാണ്. ഇത് ഒരു വിധത്തിലും ഏതെങ്കിലും മരുന്നിന് അല്ലെങ്കില്‍ ചികിത്സയ്ക്ക് വേണ്ടി ഉപയോഗിക്കരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് എപ്പോഴും ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

English summary

Natural Ways To Remove The Dirt Of The Lungs In Malayalam

Here in this article we are sharing some natural ways to remove the dirt of the lungs in malayalam. Take a look.
X
Desktop Bottom Promotion