For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ സമയത്തെ ദുര്‍ഗന്ധത്തെ 10 മിനിറ്റില്‍ മാറ്റാം

|

ആര്‍ത്തവം എന്നത് സ്ത്രീകളില്‍ വളരെയധികം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ചില അവസ്ഥകളില്‍ ഇത് അല്‍പം കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ എന്തൊക്കയാണ് ചെയ്യേണ്ടത്, എന്തൊക്കെയാണ് പരിഹാരം എന്നുള്ളത് സ്ത്രീകള്‍ എപ്പോഴും ആലോചിക്കുന്ന ഒന്നാണ്. എന്നാല്‍ ആര്‍ത്തവ സമയത്തുണ്ടാവുന്ന വേദനയേക്കാള്‍ പലപ്പോഴും ആര്‍ത്തവ സമയത്തുണ്ടാവുന്ന ദുര്‍ഗന്ധമാണ് നിങ്ങളില്‍ പലരേയും ബുദ്ധിമുട്ടിക്കുന്നത്. ഓരോ സ്ത്രീയുടേയും ശരീരം വ്യത്യസ്തമായതിനാല്‍ ആര്‍ത്തവ സമയത്തുണ്ടാവുന്ന ദുര്‍ഗന്ധവും വ്യത്യസ്തമായിരിക്കും. ഇത് പലപ്പോഴും പലരിലും ആത്മവിശ്വാസം വരെ ഇല്ലാതാക്കുന്നതായിരിക്കും.

Funky Period Smell

ആര്‍ത്തവ സമയത്തുണ്ടാവുന്ന ഇത്തരം പ്രതിസന്ധികളെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. വ്യക്തി ശുചിത്വം എന്നത് വളരെ പ്രധാനപ്പെട്ടതാണെങ്കിലും പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയുന്നില്ല. അതിന്റ കൂടെ ഫലമായാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ പല സ്ത്രീകളും നേരിടേണ്ടി വരുന്നത്. ദൈനംദിന ശുചിത്വത്തിന് വളരെയധികം പ്രാധാന്യം ഉണ്ടെന്ന് നമുക്കറിയാം. ആര്‍ത്തവ സമയത്ത് രക്തസ്രാവമുണ്ടാകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഈ സമയം വ്യക്തിശുചിത്വത്തില്‍ മാറ്റം വരുമ്പോള്‍ അത് നിങ്ങളില്‍ പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. ആര്‍ത്തവ സമയത്തെ ഈ ദുര്‍ഗന്ധം ഒഴിവാക്കുന്നതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ആര്‍ത്തവ സമയത്തെ ദുര്‍ഗന്ധങ്ങള്‍

ആര്‍ത്തവ സമയത്തെ ദുര്‍ഗന്ധങ്ങള്‍

പലപ്പോഴും ആര്‍ത്തവ സമയത്ത് പല വിധത്തിലുള്ള ദുര്‍ഗന്ധങ്ങള്‍ ഉണ്ടാവാം. എന്നാല്‍ ഇതില്‍ ചില പ്രത്യേക സ്‌മെല്ലുകള്‍ ഉണ്ട്. അവ ഏതൊക്കെയന്ന് നോക്കാം. ആദ്യത്തേത് മെറ്റാലിക് ആണ്. സാധാരണയായി ഉണ്ടാവുന്നതാണ് ഇത്. ഇവരില്‍ ആര്‍ത്തവ രക്തത്തിന് ലോഹത്തിന്റെ മണമാണ് ഉണ്ടാവുന്നത്. രക്തത്തില് അയേണ്‍ സാന്നിധ്യം ഉള്ളത് കൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്നാണ് പറയുന്നത്. എന്നാല്‍ ആര്‍ത്തവ സമയം കഴിഞ്ഞതിന് ശേഷം നിങ്ങളില്‍ ഇത്തരം ദുര്‍ഗന്ധം നീണ്ട് നില്‍ക്കുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം.

അഴുകിയ ദുര്‍ഗന്ധം

അഴുകിയ ദുര്‍ഗന്ധം

നിങ്ങളുടെ ആര്‍ത്തവ സമയത്ത് അഴുകിയതുപോലെയുള്ള ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ഇത് സൂചിപ്പിക്കുന്നത് ബാക്ടീരിയ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട് എന്നതാണ്. രക്തവും ടിഷ്യൂകളും പുറത്തേക്ക് പോവുന്നതോടൊപ്പം ബാക്ടീരിയയും ഉണ്ടാവുന്നു. ആര്‍ത്തവത്തിന്റെ രണ്ടാമത്തേയും മൂന്നാമത്തേയും ദിവസങ്ങളില്‍ ഈ ദുര്‍ഗന്ധം രൂക്ഷമാകും. സാനിറ്ററി പാഡും ടാംപണും ഏറെ നേരം വച്ചിരിക്കുന്നതും ഇത്തരം ദുര്‍ഗന്ധത്തിലേക്ക് നയിക്കുന്നു.

ഫിഷി സ്‌മെല്‍

ഫിഷി സ്‌മെല്‍

ഫിഷി സ്‌മെല്‍ ഉള്ളതും ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നതാണ് സൂചിപ്പിക്കുന്നത്. ആര്‍ത്തവ സമയത്തല്ലാതേയും ഇത്തരം ദുര്‍ഗന്ധം ഉണ്ടെങ്കില്‍ ബാക്ടീരിയല്‍ വജൈനോസിസ് സാധ്യത സംശയിക്കണം. ഇതോടൊപ്പം മൂത്രമൊഴിക്കുമ്പോള്‍ നീറ്റല്‍, പൊള്ളുന്നത് പോലുള്ള അവസ്ഥ, ചൊറിച്ചില്‍ എന്നിവയും ശ്രദ്ധിക്കണം. രക്തസ്രാവം കൂടാതെ സ്ത്രീകളില്‍ ഡിസ്ചാര്‍ജ് ഉണ്ടാവുന്നതും ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ ആര്‍ത്തവ സമയത്തെ ദുര്‍ഗന്ധത്തെ അകറ്റുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നോക്കാം.

ആര്‍ത്തവ ശുചിത്വം പാലിക്കുക

ആര്‍ത്തവ ശുചിത്വം പാലിക്കുക

ആര്‍ത്തവ ശുചിത്വം പാലിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇടക്കിടെ പാഡ് മാറ്റുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് വളരെ കുറച്ച് ആര്‍ത്തവ രക്തമാണെങ്കില്‍ പോലും ഓരോ 4 മുതല്‍ 5 മണിക്കൂര്‍ വരെ നിങ്ങളുടെ പാഡുകള്‍ മാറ്റുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ മൂത്രമൊഴിക്കുന്നതിന് ശ്രദ്ധിക്കണം. അതിന് ശേഷം സ്വകാര്യഭാഗം കഴുകുന്നതിന് മറക്കരുത്. രണ്ട് പാഡുകള്‍ ഒരേ സമയം വെക്കരുത്. ഇതും ദുര്‍ഗന്ധത്തിനും അണുബാധക്കും കാരണമാകുന്നു. വിയര്‍പ്പുള്ള വസ്ത്രങ്ങള്‍ അധിക നേരം ധരിക്കരുത്. ആര്‍ത്തവ സമയത്ത് വ്യായാമം ചെയ്യരുത്, ആവശ്യത്തിന് വിശ്രമിക്കുക. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ദിവസവും കുളിക്കുക

ദിവസവും കുളിക്കുക

ആര്‍ത്തവ സമയം ദിവസവും കുളിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് വിയര്‍പ്പ് നാറ്റം ഒരു പരിധി വര നീക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. ആര്‍ത്തവ ശുചിത്വം പാലിക്കാനും അസുഖകരമായ ഗന്ധം ഒഴിവാക്കാനും രണ്ട് തവണയെങ്കിലും കുളിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് ചൂടുവെള്ളത്തിലാക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ചൂടുവെള്ളത്തിലെ കുളി നിങ്ങളില്‍ ആര്‍ത്തവ വേദനയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. സോപ്പ് സ്വകാര്യ ഭാഗത്ത് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പിച്ച് നിലയെ പ്രശ്‌നത്തിലാക്കുന്ന തരത്തിലുള്ള ഒന്നും ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക.

കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക

കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക

ആര്‍ത്തവ സമയത്ത് ഇറുകിയ പാന്റുകളോ മറ്റ് തുണി കൊണ്ടുള്ള വസ്ത്രങ്ങളോ ധരിക്കുന്നത് ഒഴിവാക്കുക. കാരണം ഇത് പലപ്പോഴും സ്വകാര്യഭാഗത്ത് ഓക്‌സിജന്‍ എത്തുന്നതിനെ തടയുന്നു. ഇത് നിങ്ങളില്‍ ആര്‍ത്തവ സമയത്ത് ദുര്‍ഗന്ധം ഉണ്ടാക്കും. അതുകൊണ്ട് കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ശ്രദ്ധിക്കുക. ചര്‍മ്മത്തിന് അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിക്കുക.

മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുക

മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുക

നിങ്ങളുടെ ആര്‍ത്തവത്തിന്റെ ദുര്‍ഗന്ധം ഒഴിവാക്കാന്‍ പാഡുകള്‍ക്കും ടാംപണുകള്‍ക്കും പകരം മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗിക്കുക. ഇത് ഏറ്റവും മികച്ചതാണ് എന്നതാണ് സത്യം. പലപ്പോഴും ഇത്തരം കപ്പുകള്‍ 12 മണിക്കൂര്‍ വരെ നില്‍ക്കുന്നു. കൂടാതെ ഇത് നിങ്ങളുടെ സ്വകാര്യ ഭാഗത്തെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കും, അതിന്റെ ഫലമായി ആര്‍ത്തവ രക്തത്തിന്റെ ദുര്‍ഗന്ധത്തേയും പ്രതിരോധിക്കാന്‍ സാധിക്കുന്നു. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ഈ പ്രശ്‌നത്തെ പരിഹരിക്കാം.

സുഗന്ധമുള്ള ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക

സുഗന്ധമുള്ള ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക

പലരും ഇത്തരം ദുര്‍ഗന്ധത്തെ ഒഴിവാക്കുന്നതിന് വേണ്ടി പല സുഗന്ധവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല. എന്ന് മാത്രമല്ല അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് സാധാരണ വെള്ളം കൊണ്ടോ അല്ലെങ്കില്‍ ഉളം ചൂടുള്ള വെള്ളം കൊണ്ടോ കഴുകുന്നതിന് ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

രണ്ട് അബോര്‍ഷന് ശേഷം ഗര്‍ഭധാരണം ബുദ്ധിമുട്ടോ?രണ്ട് അബോര്‍ഷന് ശേഷം ഗര്‍ഭധാരണം ബുദ്ധിമുട്ടോ?

ധമനികളില്‍ രക്തം കട്ടപിടിക്കുന്നതിലെ അപകടം ഗുരുതരം: പരിഹാരം ഈ പഴങ്ങള്‍ധമനികളില്‍ രക്തം കട്ടപിടിക്കുന്നതിലെ അപകടം ഗുരുതരം: പരിഹാരം ഈ പഴങ്ങള്‍

English summary

Ways to Get Rid of Funky Period Smell In Malayalam

Here in this article we are sharing some easy hacks to get rid of funky period smell in malayalam. Take a look.
Story first published: Tuesday, October 25, 2022, 12:11 [IST]
X
Desktop Bottom Promotion