For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണുപ്പ് കാലം അലര്‍ജി അപകടമാവുന്നവരും അതിനുള്ള പരിഹാരവും

|

തണുപ്പ് കാലം എന്നത് സുഖമുള്ള കാലാവസ്ഥയാണെങ്കിലും അധികം തണുപ്പ് പലപ്പോഴും നമ്മളെ രോഗിയാക്കും എന്നതാണ് സത്യം. ഇത്തരം അവസ്ഥയില്‍ നിന്ന് കരകയറുക എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു അവസ്ഥയും ആയി മാറുന്നു. പെട്ടെന്ന് മഴയില്‍ നിന്ന് തണുപ്പിലേക്ക് മാറുന്ന കാലാവസ്ഥാ മാറ്റം പല വിധത്തിലുള്ള അസ്വസ്ഥതകള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. ഇത് രോഗങ്ങളുടെ രൂപത്തില്‍ നിങ്ങളെ ബാധിക്കുകയും ചെയ്യുന്നു. എന്നാല്‍ തണുപ്പും അതുണ്ടാക്കുന്ന രോഗങ്ങളും നമ്മളില്‍ ചിലരെ അതികഠിനമായി ബാധിക്കും.

Seasonal Allergies

കണ്ണിനുണ്ടാവുന്ന അണുബാധകള്‍, ചെങ്കണ്ണ്, തൊണ്ടവേദന, ചുമ, അസ്വസ്ഥതകള്‍ എന്നിവയെല്ലാം ഇതിന്റ കാരണങ്ങള്‍ തന്നെയാണ്. ഇത്തരം അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ടത് അലര്‍ജി സീസണുകള്‍ അപകടകരമാണ് എന്നത് തന്നെയാണ്. ഓരോ വ്യക്തിയുടെ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും അനുസരിച്ചാണ് രോഗം അവരെ ബാധിക്കുന്നതും. എന്നാല്‍ ഇതിനെല്ലാമുള്ള പരിഹാരവും സീസണല്‍ അലര്‍ജിയെ എങ്ങനെ പ്രതിരോധിക്കണം എന്നും നമുക്ക് നോക്കാം.

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക

പലര്‍ക്കും അത്ഭുതം തോന്നാം, തണുപ്പ് കാലവും കരളിന്റെ ആരോഗ്യവും തമ്മില്‍ എന്താണ് ബന്ധം എന്നുള്ളത്. എന്നാല്‍ സത്യമാണ് തണുപ്പ് കാലത്ത് നമ്മുടെ അലര്‍ജിയുമായി കരള്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നു. ഈ സമയം ശരീരത്തില്‍ നിന്ന് ടോക്‌സിനെ കൃത്യമായ രീതിയില്‍ ശുദ്ധീകരിക്കുന്നതിന് കരളിന് സാധിക്കുന്നില്ല. ഇതിന്റെ ഫലമായി പലപ്പോഴും നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തില്‍ തകരാറ് സംഭവിക്കുന്നതിന് ഇടയാക്കുന്നു. ഇത് വഴി ശരീരം രോഗങ്ങളെ തിരഞ്ഞ് പിടിക്കുന്നു. അതുകൊണ്ട് തന്നെ കരളിന്റെ ആരോഗ്യം കൃത്യമാക്കുക എന്നതാണ് നമ്മള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. ഇതിന് പരിഹാരം കാണുന്നതിനും കരളിന്റെ ആരോഗ്യം കൃത്യമാക്കുന്നതിനും വേണ്ടി 1 ടേബിള്‍സ്പൂണ്‍ എക്സ്ട്രാ വെര്‍ജിന്‍ ഒലിവ് ഓയിലും നാരങ്ങാനീരും ചേര്‍ത്ത് മൂന്ന് ദിവസം രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ്. ഇത് മികച്ച ഫലം നല്‍കും.

 ക്വെര്‍സെറ്റിന്‍ അടങ്ങിയ ഭക്ഷണം

ക്വെര്‍സെറ്റിന്‍ അടങ്ങിയ ഭക്ഷണം

നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആന്റിഓക്സിഡന്റ് കൂടുതല്‍ അടങ്ങിയിട്ടുള്ളതുമായ ഫ്‌ലേവനോയിഡാണ് ക്വെര്‍സെറ്റിന്‍. ക്വെര്‍സെറ്റിന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ അലര്‍ജി വിരുദ്ധ പ്രതിരോധ പ്രതികരണം ഉണ്ടാക്കുന്നു എന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. നിങ്ങളുടെ ഭക്ഷണരീതിയില്‍ അല്‍പം പച്ച ഉള്ളി ചേര്‍ക്കുക. ഇത് നിങ്ങള്‍ക്ക് ക്വെര്‍സെറ്റിന്‍ ലഭിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ ഉള്ളി കഴിക്കാന്‍ താല്‍പ്പര്യപ്പെടാത്തവര്‍ക്ക് ആപ്പിള്‍, മുന്തിരി, ക്രൂസിഫറുകള്‍, സിട്രസ് പഴങ്ങള്‍ എന്നിവയും തിരഞ്ഞെടുക്കാം.

കഫം ഒഴിവാക്കുക

കഫം ഒഴിവാക്കുക

തണുപ്പ് കാലത്ത് പലരിലും കഫം വളരെ കൂടുതലാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. കാരണം ഇത് പലപ്പോഴും നമ്മുടെ ശ്വാസകോശത്തിന് വരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയും തണുപ്പ് കാലം കൂടുതല്‍ കഠിനമാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ പരമാവധി കഫത്തെ പുറത്ത് കളയുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടി കാശിത്തുമ്പ, ഏലം, ഇരട്ടിമധുരം, ഓറിഗാനോ തുടങ്ങിയ ഔഷധങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചായയില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഇത് കഫത്തിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു.

ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണ കൊണ്ട് ഇത്തരം പ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ശുദ്ധമായ ആവണക്കെണ്ണയില്‍ റിസിനോലെയിക് ആസിഡ് എന്നറിയപ്പെടുന്ന ഒരു രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുകയും അലര്‍ജി പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ശരീരത്തില്‍ നിന്ന് ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവ തിരിച്ചറിയുന്നതിനും ഇല്ലാതാക്കുന്നതിനും വെളുത്ത രക്താണുക്കള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഇത് അടിവയറ്റില്‍ പുരട്ടുമ്പോള്‍ അത് ചെറുകുടലിനെ ഉത്തേജിപ്പിക്കുകയും ദഹന പ്രശ്‌നങ്ങളേയും ടോക്‌സിനേയും നീക്കം ചെയ്യുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

തേനും വെളുത്തുള്ളിയും

തേനും വെളുത്തുള്ളിയും

കാലങ്ങളായി ഉപയോഗിച്ച് വരുന്ന ഒരു കിടിലന്‍ ഒറ്റമൂലിയാണ് തേനും വെളുത്തുള്ളിയും. ഇവ രണ്ടും മിക്‌സ് ചെയ്ത് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം വീണ്ടെടുക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ശൈത്യകാല അസ്വസ്ഥതതയെ നേരിടുന്നതിന് വേണ്ടി വെളുത്തുള്ളി 10 എണ്ണം, ഗ്രാമ്പൂ തേന്‍ എന്നിവ എടുക്കുക. ഇത് എല്ലാം മിക്‌സ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ കരളിന്റെ ആരോഗ്യം വര്‍ദ്ധിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് തണുപ്പ് കാലത്ത് നിങ്ങളില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് മികച്ചതാണ് തേനും വെളുത്തുള്ളിയും.

അലര്‍ജി ലക്ഷണങ്ങള്‍ അറിയുക

അലര്‍ജി ലക്ഷണങ്ങള്‍ അറിയുക

സീസണല്‍ അലര്‍ജിയാണോ അതോ ജീവിതകാലം മുഴുവന്‍ നില്‍ക്കുന്ന അലര്‍ജിയാണോ എന്ന് തിരിച്ചറിയേണ്ടതാണ്. അതിന് ശേഷം മാത്രം മുകളില്‍ പറഞ്ഞ ഒറ്റമൂലികള്‍ പ്രയോഗിക്കുക. മൂക്കൊലിപ്പ്, കണ്ണില്‍ ചൊറിച്ചില്‍, തുമ്മല്‍ തലവേദന, ജലദോഷം, തൊണ്ടയിലെ അസ്വസ്ഥത എന്നിവയുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. എന്നാല്‍ രോഗാവസ്ഥ കൂടുതലാണെങ്കില്‍ ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല.

ചൂടുള്ള ഭക്ഷണവും തിളച്ച വെള്ളവും നാവ് പൊള്ളിച്ചോ, നിമിഷ പരിഹാരംചൂടുള്ള ഭക്ഷണവും തിളച്ച വെള്ളവും നാവ് പൊള്ളിച്ചോ, നിമിഷ പരിഹാരം

most read:പത്മാസനം നിസ്സാരമല്ല: ഓര്‍മ്മക്ക് മൂര്‍ച്ച കൂട്ടാനും, ഹൃദയാരോഗ്യത്തിനും

English summary

Natural Ways to Defeat Seasonal Allergies in Malayalam

Here in this article we are sharing the natural ways to reduce the seasonal allergy in malayalam. Take a look.
Story first published: Wednesday, December 14, 2022, 12:49 [IST]
X
Desktop Bottom Promotion