Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
പത്മാസനം നിസ്സാരമല്ല: ഓര്‍മ്മക്ക് മൂര്‍ച്ച കൂട്ടാനും, ഹൃദയാരോഗ്യത്തിനും
യോഗയില്‍ പത്മാസനം ചെയ്യുന്നവര്‍ ധാരാളമുണ്ടായിരിക്കും. എന്നാല്‍ പത്മാസനം ചെയ്യുമ്പോള്‍ അതിന്റെ ഗുണങ്ങളെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് പത്മാസനം ചെയ്യുന്നത്, എന്താണ് ഗുണങ്ങള്‍, കൃത്യമായി എങ്ങനെ ചെയ്യാം എന്നതിനെക്കുറിച്ചെല്ലാം നിങ്ങള്‍ അറിഞ്ഞിരിക്കണം. പത്മം എന്നാല്‍ താമര എന്നാണ്, താമരയുടെ പോസില്‍ ഇരിക്കുന്നതിനെയാണ് പത്മാസനം എന്ന് പറയുന്നത്. ഇത് മെഡിറ്റേഷന്‍ ചെയ്യുമ്പോള്‍ ഇരിക്കുന്ന പോസ് ആണ്. കണങ്കാലുകള്‍ക്കും തുടകള്‍ക്കും പെല്‍വിക് ഭാഗത്തും എല്ലാം പത്മാസനത്തിന്റെ ഗുണങ്ങള്‍ എത്തുന്നു.

ഏറ്റവും സുരക്ഷിതമായി ചെയ്യാവുന്ന യോഗാസനങ്ങളില്‍ ഒന്നാണ് പത്മാസനം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. എന്നാല്‍ എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നു എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ കൂടുതല്‍ വായിക്കാം. തുടക്കക്കാര്‍ക്കും അല്ലാത്തവര്‍ക്കും എല്ലാം പത്മാസനം ചെയ്യാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു
ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പത്മാസനം മികച്ചതാണ്. അര മണിക്കൂര്‍ പത്മാസനത്തില്‍ ഇരുന്നാല്‍ അക്യുപങ്ചര്‍ ഗുണങ്ങളുടെ ഇരട്ടി ലഭിക്കുന്നു എന്നാണ് പറയുന്നത്. അത്രയേറെ ഗുണങ്ങള്‍ പത്മാസനം നിങ്ങള്‍ക്ക് നല്‍കുന്നു. ആയുര്‍വ്വേദത്തിലെ പ്രാണശക്തിക്ക് സമമാണ് പത്മാസനം ചെയ്യുന്നത്.

പ്രസവം എളുപ്പത്തിലാക്കുന്നു
പ്രസവം എളുപ്പത്തിലാക്കുന്നതിന് പത്മാസനത്തില്‍ ഇരിക്കുന്നത് സഹായിക്കുന്നു. കാരരണം ഇത് നമ്മുടെ ഇടുപ്പ് ഭാഗത്തെ വികസിക്കുന്നതിന് കാരണമാകുന്നു. അതോടൊപ്പം തന്നെ ശരീരത്തിലെ പേശികളെ ശക്തിപ്പെടുത്തുകയും പ്രസമ സമയത്തെ വേദന കുറക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും പത്മാസനം ചെയ്യുന്നതിലൂടെ ഇത്തരം ഗുണങ്ങള്‍ നിങ്ങള്‍ക്ക് ധാരാളം ഉണ്ടാവുന്നു. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അമിത വേദനയെ കുറക്കുന്നതിന് നമുക്ക് പത്മാസനം ചെയ്യാവുന്നതാണ്.

ആര്‍ത്തവ വേദനക്ക് പരിഹാരം
പല സ്ത്രീകളും ഏറ്റവും കൂടുതല്‍ പ്രശ്‌നത്തിലാവുന്ന ഒരു അവസ്ഥയാണ് ആര്‍ത്തവ സമയത്തുണ്ടാവുന്ന വേദന. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും പത്മാസനം. ഇത് മുന്‍പ് പറഞ്ഞതുപോലെ പേശികളെ വലിച്ച് നീട്ടുകയും പെല്‍വിക് ഭാഗത്ത് വേദന കുറക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കണ്ണുകള്‍ അടച്ച് ഏകാഗ്രതയോടെ ചെയ്യുന്നത് നിങ്ങളുടെ വേദനയെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

ഓര്‍മ്മശക്തിക്കും ഏകാഗ്രതക്കും
ഓര്‍മ്മശക്തിക്കും ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതിനും പത്മാസനം സഹായിക്കുന്നു. കണ്ണുകള്‍ അടച്ച് ധ്യാനിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനും ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചത് തന്നെയാണ്. ശ്വസനാരോഗ്യം സംരക്ഷിക്കുന്നതിനും ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ചതാണ് പത്മാസനം എന്ന കാര്യത്തില്‍ സംശയം വേണ്ട. മനസ്സിനും ശരീരത്തിനും ഇടയില്‍ ഒരു സന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന കാര്യത്തില്‍ മികച്ചതാണ് എന്തുകൊണ്ടും പത്മാസനം.

ദഹനം മെച്ചപ്പെടുത്തുന്നു
പത്മാസനം ചെയ്യുന്നത് നിങ്ങളുടെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും വയറിന്റെ ഭാഗത്തുണ്ടാവുന്ന അസ്വസ്ഥതകളെ കുറക്കുന്നതിന് സഹായിക്കുന്നതിനും മികച്ചതാണ്. ദഹന പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് എന്തുകൊണ്ടും മിതച്ച ഗുണങ്ങള്‍ നല്‍കുന്നതാണ് ഈ ആസനം. ഇത് മലബന്ധത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിന്റെ പോസ്ച്ചര്‍ മെച്ചപ്പെടുത്തുന്നു. പത്മാസനം പരിശീലിക്കുമ്പോള്‍ നമ്മുടെ പുറം ഭാഗം നേരെ വയ്‌ക്കേണ്ടതിനാല്‍, അത് നമ്മുടെ ഭാവം മെച്ചപ്പെടുത്താനും നട്ടെല്ലിനെ ശക്തിപ്പെടുത്താനും സഹായിക്കുന്നു.

ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു
പത്മാസനം ചെയ്യുമ്പോള്‍ ആഴത്തിലുള്ള ശ്വസനം അത്യാവശ്യമായ ഒന്നാണ്. ഇത് നിങ്ങളുടെ ഓരോ അവയവങ്ങളിലേക്കും ഉള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ഹൃദയാഘാതത്തിനുള്ള സാധ്യതയെ കുറക്കുകയും ചെയ്യുന്നു. എന്ത് തന്നെയാണെങ്കിലും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ശീലമാക്കാവുന്നതാണ് പത്മാസനം എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ ദിവസവും അല്‍പ സമയമെങ്കിലും യോഗക്കായി മാറ്റി വെക്കുക.

പത്മാസനം എങ്ങനെ ചെയ്യാം?
പത്മാസനം ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇരിക്കുന്ന രീതി ശരിയല്ലെങ്കില്‍ അത് ശരീര വേദനയിലേക്ക് നയിക്കുന്നു. ആദ്യം നിങ്ങള്‍ ഒരു യോഗമാറ്റില്‍ ഇരിക്കുക. അതിന് ശേഷം കാലുകള്‍ മുന്നോട്ട് നീട്ടി സ്‌ട്രെയ്റ്റ് ആയി ഇരിക്കുക. പിന്നീട് ഇടത് കാല്‍ എടുത്ത് വലത് തുടയില്‍ വെക്കണം. പിന്നീട് വലത് കാല്‍ എടുത്ത് ഇടത് തുടക്ക് മുകളില്‍ വെക്കണം. ഇത് കൂടാതെ കാലിന്റെ ഉപ്പൂറ്റി അടിവയറിന് നേരെയാണ് എന്നതും ഉറപ്പ് വരുത്തണം. ശേഷം കൈകളില്‍ രണ്ടിലും ചിന്‍മുദ്ര പിടിച്ച് സാവധാനം ധ്യാനം ആരംഭിക്കാം.



Click it and Unblock the Notifications










