For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറിലെ കൊഴുപ്പ് എളുപ്പം കത്തിച്ച് തടി കുറക്കാന്‍ ഈ പ്രകൃതിദത്ത ഔഷധങ്ങള്‍

|

ശരീരഭാരം കുറയ്ക്കാന്‍ പലരും കഷ്ടപ്പെടുന്നു. വളരെയധികം അച്ചടക്കവും ശ്രദ്ധയും ആവശ്യമുള്ള ഒന്നാണ് ശരീരഭാരം കുറയ്ക്കല്‍. പാര്‍ശ്വഫലങ്ങളില്ലാതെ വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്തുന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടാണ് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ പ്രകൃതിദത്തമായ വഴികള്‍ നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. കര്‍ശനമായ വ്യായാമ മുറകള്‍ പിന്തുടരുന്നത് നിങ്ങളുടെ തടി കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഏകദേശം 30 ശതമാനം മാത്രമാണ്.

Most read: ഉറങ്ങുന്നതിന് മുമ്പ് ഇവ കഴിച്ചാല്‍ കൊഴുപ്പ് അകലും തടി കുറയുംMost read: ഉറങ്ങുന്നതിന് മുമ്പ് ഇവ കഴിച്ചാല്‍ കൊഴുപ്പ് അകലും തടി കുറയും

നിങ്ങളുടെ ഭക്ഷണക്രമമാണ് ബാക്കിയുള്ളവ. സമീകൃതാഹാരം, മതിയായ ജലാംശം, ചിട്ടയായ വ്യായാമം, സമ്മര്‍ദ്ദം കുറയ്ക്കല്‍, കൃത്യസമയത്ത് ഭക്ഷണം കഴിക്കല്‍, അനാരോഗ്യകരമായ ഭക്ഷണം ഒഴിവാക്കല്‍ എന്നിവയുള്‍പ്പെടെ ചില പോസിറ്റീവ് ജീവിതശൈലി മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അമിതമായ ശരീരത്തിലെ കൊഴുപ്പ്, പ്രത്യേകിച്ച് വയറിന് ചുറ്റുമുള്ള കൊഴുപ്പ് കളയാന്‍ നിങ്ങള്‍ക്ക് സാധിക്കും. വയറ്റിലെ കൊഴുപ്പ് നീക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന ചില ഔഷധങ്ങളും പ്രകൃതിദത്ത ഭക്ഷണങ്ങളും ഇതാ.

ഏലം

ഏലം

സുഗന്ധമുള്ളതും പ്രകൃതിദത്തവുമായ ഒരു ഔഷധസസ്യമാണ് ഏലയ്ക്ക. വയറുവേദന കുറയ്ക്കുക, ദഹനക്കേട് തടയുക, നമ്മുടെ വയറ്റില്‍ അടിഞ്ഞുകൂടുന്ന അധിക ജലം പുറന്തള്ളുക എന്നിങ്ങനെ ധാരാളം പ്രവര്‍ത്തനങ്ങള്‍ ഏലയ്ക്ക ചെയ്യുന്നുണ്ട്. കൂടാതെ ദോഷകരമായ രോഗകാരികളെ ചെറുക്കാനുള്ള ശരീരത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കാനും ഇത് ഗുണം ചെയ്യുന്നു. ഏലം കഴിക്കുന്നത് ഗണ്യമായി വീക്കം കുറയ്ക്കും, ഇത് ശരീരഭാരം കുറയ്ക്കാന്‍ നല്ലതാണ്. ഇത് നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനുള്ള ഒരു നല്ല മാര്‍ഗ്ഗം, രാത്രി കുറച്ച് ഏലയ്ക്ക എടുത്ത് വെള്ളത്തില്‍ കുതിര്‍ത്തുവച്ച് രാവിലെ ഇത് ചതച്ച് ഒരു ഗ്ലാസ് വെള്ളത്തില്‍ കലര്‍ത്തി കുടിക്കുക എന്നതാണ്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരഭാരം കുറയുന്നു. ദിവസം മുഴുവനും നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാനും ഉദരമേഖലയില്‍ മാറ്റങ്ങള്‍ വരുത്തി ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും പോഷകാഹാരം ആഗിരണം ചെയ്യാനും നിങ്ങളെ സഹായിക്കുന്നു.

കറുവപ്പട്ട

കറുവപ്പട്ട

ഏലയ്ക്കയ്ക്ക് സമാനമായി കറുവപ്പട്ടയും ഇന്ത്യന്‍ പാചകരീതിയില്‍ ഉപയോഗിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തിന് സ്ഥിരമായ ഒരു രുചി നല്‍കുന്നതിനു പുറമേ ശരീരഭാരം കുറയ്ക്കാനും കറുവപ്പട്ട ഉപയോഗപ്രദമാണ്. കറുവപ്പട്ട പ്രധാനമായും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിനും ഉത്തേജിപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് നിങ്ങളുടെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഉപയോഗപ്രദമാണ്. കറുവപ്പട്ട മാത്രം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ഇടയാക്കില്ല. ഒരു കപ്പ് ചെറുനാരങ്ങാനീര്, കുറച്ച് തേന്‍, പൊടിച്ച കറുവപ്പട്ട എന്നിവ യോജിപ്പിച്ച് എല്ലാ ദിവസവും രാവിലെ എഴുന്നേറ്റതിന് ശേഷം കഴിക്കാം. ഏലം, ഇഞ്ചി, കുരുമുളക് എന്നിവയും ഈ മിശ്രിതത്തില്‍ ഉള്‍പ്പെടുത്താം. വയറ്റിലെ കൊഴുപ്പ് കുറക്കാന്‍ ഉത്തമമായ പാനീയമാണ് ഇത്.

Most read:മണ്‍സൂണില്‍ പ്രതിരോധശേഷിക്കും ദഹനത്തിനും ഇവ കുടിച്ചാല്‍ അത്യുത്തമംMost read:മണ്‍സൂണില്‍ പ്രതിരോധശേഷിക്കും ദഹനത്തിനും ഇവ കുടിച്ചാല്‍ അത്യുത്തമം

ഇഞ്ചി

ഇഞ്ചി

മെറ്റബോളിസം, ഇന്‍സുലിന്‍ സ്രവണം നിയന്ത്രിക്കല്‍ തുടങ്ങിയ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നിങ്ങളുടെ ശരീരത്തെ സഹായിക്കുന്ന ജിഞ്ചറോളുകള്‍, ഷോഗോള്‍സ് തുടങ്ങിയ സംയുക്തങ്ങള്‍ ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. ഇഞ്ചി കഴിക്കുന്നതിന്റെ പ്രധാന വശം ഇത് നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന പ്രക്രിയയെ സഹായിക്കുന്നു എന്നതാണ്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതിനൊപ്പം ഇഞ്ചി നിങ്ങളുടെ ശരീരത്തിന്റെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു. വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ഹെര്‍ബല്‍ പ്രതിവിധികളില്‍ ഒന്നാണ് ഇത്. നാരങ്ങയും തേനും ഇഞ്ചിയും ചേര്‍ത്ത് ചായയാക്കി രാവിലെ ആദ്യം കുടിക്കുത. ഇത് പെപ്‌റ്റൈഡുകളുടെ ഉത്തേജനം വര്‍ദ്ധിപ്പിക്കുകയും ഗ്രെലിന്‍ പോലുള്ള വിശപ്പ് ഹോര്‍മോണുകളുടെ സ്രവണം പരിമിതപ്പെടുത്തുകയും ചെയ്തുകൊണ്ട് നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കും.

കുരുമുളക്

കുരുമുളക്

വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള, സാധാരണയായി ഉപയോഗിക്കുന്ന പലവ്യഞ്ജനങ്ങളില്‍ ഒന്നാണ് കുരുമുളക്. ഈ പോഷകങ്ങള്‍ക്ക് നിങ്ങളുടെ ശരീരത്തിലെ രക്തപ്രവാഹം മെച്ചപ്പെടുത്താനും, ഓക്‌സിജന്റെ സാന്ദ്രത നിയന്ത്രിക്കാനും, വൃക്കകളുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും കഴിവുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ ഉപാപചയ പ്രവര്‍ത്തനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് നമ്മുടെ ശരീരത്തിലെ കൊഴുപ്പിന്റെ എല്ലാ യൂണിറ്റുകളെയും ഊര്‍ജ്ജമാക്കി മാറ്റുന്നു. പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളെ തടയാന്‍ സഹായിക്കുന്ന പൈപ്പറിന്‍ എന്ന സംയുക്തവും കുരുമുളകില്‍ ധാരാളമുണ്ട്. വയറ്റിലെ കൊഴുപ്പ് കുറക്കാനായി കുരുമുളക് അസംസ്‌കൃതമായി കഴിക്കുകയോ രാവിലെ കുറച്ച് കുരുമുളക് ചതച്ച് ചായയില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യാം.

Most read:മഴക്കാലത്ത് ഈ പച്ചക്കറികള്‍ കഴിക്കണം; ആരോഗ്യവും പ്രതിരോധശേഷിയും ഒപ്പം നില്‍ക്കുംMost read:മഴക്കാലത്ത് ഈ പച്ചക്കറികള്‍ കഴിക്കണം; ആരോഗ്യവും പ്രതിരോധശേഷിയും ഒപ്പം നില്‍ക്കും

മഞ്ഞള്‍

മഞ്ഞള്‍

നിരവധി അവശ്യ പോഷകങ്ങളാല്‍ സമ്പന്നമായ മഞ്ഞള്‍ നിങ്ങളുടെ വയറിലെ കൊഴുപ്പ് കുറക്കാനും സഹായിക്കുന്നു. രക്തയോട്ടം വര്‍ദ്ധിപ്പിക്കുക, ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുക, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക, നമ്മുടെ ശരീരത്തിലെ എല്‍ഡിഎല്‍ അല്ലെങ്കില്‍ ചീത്ത കൊളസ്‌ട്രോള്‍ നിയന്ത്രിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന സര്‍ക്കിന്‍ പോലുള്ള ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണിത്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന സര്‍ക്കിമിന്‍ അടിവയറ്റിലെ കൊഴുപ്പ് കോശങ്ങളുടെ ശേഖരണം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് സുഗമമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായ കുടല്‍ മൈക്രോ ബാക്ടീരിയകളുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിലെ പഞ്ചസാരയുടെ സ്രവണം മെച്ചപ്പെടുത്തുകയും ഇന്‍സുലിന്‍ പ്രതിരോധം തടയുകയും ചെയ്യുന്നതിലൂടെയും പൊണ്ണത്തടി പോലുള്ള സങ്കീര്‍ണതകള്‍ ചെറുക്കാനും മഞ്ഞള്‍ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഏറ്റവും ഫലപ്രദവും പ്രകൃതിദത്തവുമായ ഹെര്‍ബല്‍ ബെല്ലി ഫാറ്റ് പ്രതിവിധികളില്‍ ഒന്നാണ് മഞ്ഞള്‍ ചായ. കുറച്ച് കപ്പ് വെള്ളം തിളപ്പിച്ച് അതില്‍ കുറച്ച് കറുവപ്പട്ടയും മഞ്ഞളും ചേര്‍ത്ത് നിങ്ങള്‍ക്ക് ഈ ചായ ഉണ്ടാക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി

ഭക്ഷണങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ് വെളുത്തുള്ളി. ഇത് ഒരു പോഷകാഹാരമായി അറിയപ്പെടുന്നു. നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിച്ച് ശരീരഭാരം കുറയ്ക്കാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. കഴിയുമെങ്കില്‍ ഒന്നോ രണ്ടോ വെളുത്തുള്ളി അല്ലി എടുത്ത് രാവിലെ വെറും വയറ്റില്‍ ചവച്ച് കഴിക്കുക. വെളുത്തുള്ളി ശരീരത്തിലെ വിഷാംശം നീക്കുന്ന ഭക്ഷണമാണ്. നിങ്ങളുടെ ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തുന്ന വിഷവസ്തുക്കളെ പുറന്തള്ളാന്‍ ഇത് സഹായിക്കുന്നു. അതിനാല്‍, വെളുത്തുള്ളി കഴിക്കുന്നത് തടി കുറയ്ക്കാന്‍ മാത്രമല്ല, ദഹനവ്യവസ്ഥയെ നിയന്ത്രിക്കാനും സഹായിക്കും.

Most read:മെറ്റബോളിസം കൂട്ടാനും ശരീരഭാരം കുറയ്ക്കാനും വേണ്ട മികച്ച വിറ്റാമിനുകള്‍Most read:മെറ്റബോളിസം കൂട്ടാനും ശരീരഭാരം കുറയ്ക്കാനും വേണ്ട മികച്ച വിറ്റാമിനുകള്‍

English summary

Natural Herbal Remedies To Burn Belly Fat in Malayalam

Here are a few herbs and natural foods that are commonly used to reduce belly fat. Take a look.
Story first published: Tuesday, August 16, 2022, 12:56 [IST]
X
Desktop Bottom Promotion