Just In
Don't Miss
- News
കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം; യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന ജനവിധി
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന് ടീസര് പുറത്ത്
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
വയർ മടിയിലെത്തിയോ, പരിഹാരം ഈ ജ്യൂസിലുണ്ട്
ആരോഗ്യ ഗുണങ്ങൾ കൊണ്ട് വളരെയധികം സമ്പുഷ്ടമാണ് ഇഞ്ചിയും ഓറഞ്ചും. അമിതവണ്ണം എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാൻ ശ്രമിക്കുന്നവരാണ് പലരും. പക്ഷേ അത് പലപ്പോഴും ആരോഗ്യത്തെ ബാധിക്കുന്നത് വളരെയധികം മോശമായിട്ടായിരിക്കും. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വില്ലനാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാനാണ് നമ്മളെല്ലാവരും ശ്രമിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ തടി ഒരു വില്ലനായി മാറുമ്പോൾ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമ്മൾ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാവുന്നതാണ്.
Most read: അടിവയറ്റിലെ കൊഴുപ്പ് പ്രമേഹസാധ്യത കൂടുതൽ :പഠനം
ചില ഭക്ഷണ ശീലങ്ങളും വ്യായാമവും എല്ലാം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നുണ്ട്. എന്നാൽ അമിതവണ്ണമെന്ന അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മൾ എന്താണ് ചെയ്യേണ്ടത് എന്ന് പലപ്പോഴും അറിയുന്നില്ല. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മൾ ശ്രമിക്കുമ്പോൾ അത് ആരോഗ്യത്തെ എങ്ങനെയെല്ലാം നശിപ്പിക്കുന്നു എന്ന് നമുക്കറിയില്ല. എന്നാൽ ഓറഞ്ച് ഇഞ്ചി ജ്യൂസ് നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെയെല്ലാം സഹായിക്കുന്നുവെന്നും അമിതവണ്ണത്തിന് പരിഹാരം എങ്ങനെയെല്ലാം കാണുന്നതിന് സഹായിക്കുന്നു എന്നും നമുക്ക് നോക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം
ഒരു അരക്കഷ്ണം ഇഞ്ചി എടുത്ത് അത് മിക്സിയിൽ നല്ലതു പോലെ അടിച്ച് വെക്കുക. ഇതിലേക്ക് ഓറഞ്ച് എടുത്ത് കുരുകളഞ്ഞ് ഇതും അടിച്ച് ചേർക്കുക. ഇത് രണ്ടും മിക്സ് ചെയ്ത് 300 മില്ലിലിറ്റർ വെള്ളവും ചേർത്ത് അൽപം തേനും വേണമെങ്കിൽ അല്‍പം പഞ്ചസാരയും മിക്സ് ചെയ്ത് തണുപ്പിച്ച് കഴിക്കുക. ഇത് ദിവസവും കഴിക്കുന്നതിലൂടെ ആരോഗ്യഗുണങ്ങൾ വർദ്ധിക്കുകയാണ് ചെയ്യുന്നത് എന്ന കാര്യത്തിൽ സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്കും ഉത്തമ പരിഹാരമാണ് ഇത്.

വയറു കുറക്കാൻ
വയർ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് നല്ലൊരു പരിഹാരമാർഗ്ഗമാണ് ഈ മിശ്രിതം എന്ന കാര്യത്തിൽ സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾ പലപ്പോഴും അമിതവണ്ണവും കുടവയറും കാരണം ഉണ്ടാവുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ഏറ്റവും ഉറപ്പുള്ള ജ്യൂസുകളിൽ ഒന്നാണ് ഓറഞ്ച് ഇഞ്ചി ജ്യൂസ്. ഇത് രണ്ടും കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ എത്ര വലിയ കുടവയറിനേയും ചുരുക്കുന്നു. ആരോഗ്യംവർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ടോക്സിൻ പുറന്തള്ളുന്നതിന്
ടോക്സിനെ പുറന്തള്ളുന്ന കാര്യത്തിൽ ഏറ്റവും മികച്ച് നിൽക്കുന്ന ഒന്നാണ് ഓറഞ്ച് ജ്യൂസ്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിനുള്ളിൽ അടിഞ്ഞ് കൂടിയിട്ടുള്ള ടോക്സിനെ പുറന്തള്ളുകയും ആരോഗ്യവും കരുത്തും വർദ്ധിക്കുകയും ചെയ്യുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വളരെയധികം പ്രതിസന്ധികൾ ഉണ്ടാവുന്ന ഒന്നാണ് പലപ്പോഴും ശരീരത്തിലെ ടോക്സിൻ. ഇതിനെ പുറന്തള്ളുന്നതിന് എന്തുകൊണ്ടും ഓറഞ്ച് ജ്യൂസ് തന്നെയാണ് മികച്ചത്.

കൊളസ്ട്രോൾ കുറക്കാൻ
കൊളസ്ട്രോൾ കുറക്കുന്ന കാര്യത്തിൽ കഷ്ടപ്പെടുന്ന എല്ലാവർക്കും നമുക്ക് കൊടുക്കാവുന്ന ഒന്നാണ് ഓറഞ്ച് ഇഞ്ചി ജ്യൂസ്. ഇത് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കി ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറക്കുന്നു. ഇനി ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ ഒരു തരത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കാതെ സംരക്ഷിക്കുന്നതിന് എന്നും മികച്ചത് തന്നെയാണ് ഈ ഓറഞ്ച് ഇഞ്ചി പാനീയം.

പ്രമേഹത്തിന് പരിഹാരം
പ്രമേഹം പോലുള്ള അസ്വസ്ഥതകൾ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് നല്ലൊരു പരിഹാരമാർഗ്ഗമാണ് ഈ ഓറഞ്ച് ഇഞ്ചി ജ്യൂസ്. ഇത് കഴിക്കുന്നതിലൂടെ അത് പല വിധത്തിലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കി പ്രമേഹമെന്ന ശീലത്തെ പൂർണമായും ഇല്ലാതാക്കുന്നു. പ്രമേഹത്തിന്‍റെ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് ഈ ജ്യൂസിൽ പഞ്ചസാര ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നു.

രക്തസമ്മർദ്ദം
രക്തസമ്മർദ്ദം എന്ന അവസ്ഥയ്ക്കും മികച്ച പരിഹാരമാണ് ഓറഞ്ച് ഇഞ്ചി ജ്യൂസ്. ഇത് കഴിക്കുന്നതിലൂടെ എത്ര കൂടിയ രക്തസമ്മര്‍ദ്ദത്തേയും നിലക്ക് നിർത്താൻ സാധിക്കുന്നുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കി അതിനെല്ലാം പരിഹാരം കാണുന്നതിന് എന്നും മികച്ച് നില്‍ക്കുന്ന ഒന്ന് തന്നെയാണ് ഈ ഓറഞ്ച് ഇഞ്ചി ജ്യൂസ്.