For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മനസ്സിന്റെ കടിഞ്ഞാണ്‍ കൈവിടരുത്; സാധാരണയായി കണ്ടുവരുന്ന 5 മാനസിക പ്രശ്‌നങ്ങള്‍

|

ഓരോ 40 സെക്കന്‍ഡിലും ഒരാള്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക വിഭ്രാന്തി കാരണം മരിക്കുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? ഭയപ്പെടുത്തുന്നതും ഞെട്ടിപ്പിക്കുന്നതുമായ ഈ കണക്ക് മാനസിക വൈകല്യങ്ങളെക്കുറിച്ച് ഓരോ വ്യക്തിയെയും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. ഇന്നത്തെക്കാലത്ത് മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം ആളുകളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്ന് ലോകമെമ്പാടുമുള്ള ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നായി മാനസികരോഗം മാറിയിരിക്കുന്നു.

Most read: 40 കഴിഞ്ഞാല്‍ കണ്ണിന് വരും ചില അസ്വാഭാവിക മാറ്റങ്ങള്‍; ശ്രദ്ധിക്കണം ഇതെല്ലാംMost read: 40 കഴിഞ്ഞാല്‍ കണ്ണിന് വരും ചില അസ്വാഭാവിക മാറ്റങ്ങള്‍; ശ്രദ്ധിക്കണം ഇതെല്ലാം

ഒരു വ്യക്തി എങ്ങനെ അനുഭവപ്പെടുന്നു, ചിന്തിക്കുന്നു, പെരുമാറുന്നു, മറ്റുള്ളവരുമായി ഇടപഴകുന്നു എന്നിവ ആ വ്യക്തിയുടെ മാനസികാരോഗ്യത്തെ ഗണ്യമായി പ്രതിഫലിപ്പിക്കുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വളരെ സാധാരണമാണ്. അവ ഒരു വ്യക്തിയുടെ പ്രതികരണമായി അനുഭവപ്പെടാം. മാനസികാരോഗ്യ പ്രശ്നങ്ങള്‍ പലതുണ്ടെങ്കിലും ഉത്കണ്ഠ, വിഷാദം, സ്‌കീസോഫ്രീനിയ, ബൈപോളാര്‍ ഡിസോര്‍ഡര്‍, സോമാറ്റോഫോം ഡിസോര്‍ഡര്‍ എന്നിവയാണ് ഏറ്റവും സാധാരണമായത്. ഈ ലേഖനത്തില്‍, ഏറ്റവും സാധാരണമായ ചില മാനസിക വൈകല്യങ്ങളെക്കുറിച്ചും അവ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ചും വായിച്ചറിയാം.

ഉത്കണ്ഠ

ഉത്കണ്ഠ

ഉത്കണ്ഠ എന്നത് ഒരു ഗുരുതരമായ മാനസിക രോഗമാണ്. ഉത്കണ്ഠാകുലരായ ആളുകള്‍ക്ക് മിക്ക സമയത്തും അസ്വസ്ഥതയും പിരിമുറുക്കവും അനുഭവപ്പെടുന്നു. അല്‍പം പോലും സമ്മര്‍ദ്ദം താങ്ങാനുള്ള കരുത്ത് അവര്‍ക്കില്ല. ഒരു വ്യക്തിയുടെ ഉത്കണ്ഠ പ്രശ്‌നം അവരുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കും. ഉത്കണ്ഠയുടെ ഏറ്റവും സാധാരണമായ ചില ലക്ഷണങ്ങളാണ് ശ്വാസതടസ്സം, കഠിനമായ തലകറക്കം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, തീവ്രമായ ശാരീരിക സംവേദനങ്ങള്‍ എന്നിവ. ഓക്കാനം, വിയര്‍പ്പ്, വിറയല്‍, വയറുവേദന, നിയന്ത്രണാതീതമായ വികാരങ്ങള്‍ എന്നിവ ഉത്കണ്ഠയുടെ മറ്റ് ചില സാധാരണ ലക്ഷണങ്ങളാണ്.

വിഷാദരോഗം

വിഷാദരോഗം

ഡിപ്രഷന്‍ അഥവാ വിഷാദം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തെ മൊത്തത്തില്‍ ബാധിക്കുന്ന ഒരു മാനസികാവസ്ഥയാണ്. വിഷാദം ഒരു വ്യക്തിയുടെ വികാരങ്ങളെയും ചിന്തകളെയും വരെ ബാധിക്കും. ഒരു സാധാരണ മാനസിക വൈകല്യമാണ് ഇത്. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന കഠിനമായ ദുഃഖം, നിരാശ, നിങ്ങളുടെ ഇഷ്ടപ്രവൃത്തികളില്‍ താല്‍പ്പര്യം നഷ്ടപ്പെടല്‍, ഊര്‍ജ്ജക്കുറവ്, കുറ്റബോധം, അസ്വസ്ഥമായ ഉറക്കം, വിശപ്പില്ലായ്മ, ഏകാഗ്രത എന്നിവയ്ക്ക് കാരണമാകുന്ന മാനസികാരോഗ്യ പ്രശ്‌നമാണ് വിഷാദം. വിഷാദരോഗം ബാധിച്ചവര്‍ക്ക് അവരുടെ ദൈനംദിന ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ വലിയ പ്രശ്‌നമാണ്. വേണ്ടവിധം ശ്രദ്ധിച്ചില്ലെങ്കില്‍ വിഷാദരോഗം ആത്മഹത്യയിലേക്ക് വരെ നയിച്ചേക്കാം.

Most read:ക്ഷീണമകറ്റാം, ഊര്‍ജ്ജം നേടം; ശരീരം ഊര്‍ജ്ജസ്വലമായി വയ്ക്കാന്‍ ഈ ശീലങ്ങള്‍ വളര്‍ത്തൂMost read:ക്ഷീണമകറ്റാം, ഊര്‍ജ്ജം നേടം; ശരീരം ഊര്‍ജ്ജസ്വലമായി വയ്ക്കാന്‍ ഈ ശീലങ്ങള്‍ വളര്‍ത്തൂ

സ്‌കീസോഫ്രീനിയ

സ്‌കീസോഫ്രീനിയ

സാധാരണയായി കണ്ടുവരുന്ന മറ്റൊരു മാനസികാരോഗ്യ പ്രശ്‌നമാണ് സ്‌കീസോഫ്രീനിയ. ഇത് ഒരു വ്യക്തി എങ്ങനെ ചിന്തിക്കുന്നു, അനുഭവപ്പെടുന്നു, പെരുമാറുന്നു എന്നിവയെ ബാധിക്കുന്ന ഗുരുതരമായ ന്യൂറോ ഡെവലപ്‌മെന്റല്‍ ഡിസോര്‍ഡര്‍ ആണ്. സ്‌കീസോഫ്രീനിയ ഉള്ള ആളുകള്‍ ഇല്ലാത്ത ശബ്ദം കേള്‍ക്കുകയോ ഇല്ലാത്ത കാര്യങ്ങള്‍ കാണുകയോ ചെയ്യും. ഇത് ബാധിച്ചാല്‍ ആളുകള്‍ക്ക് അനുഭവിക്കുന്ന ഏറ്റവും സാധാരണമായ ലക്ഷണങ്ങളാണ് വ്യാമോഹം, ഭ്രമാത്മകത, ക്രമരഹിതമായ സംസാരം, പെരുമാറ്റം എന്നിവ. കൂടാതെ ഇത് നിങ്ങളുടെ തലച്ചോറിനെയും ദോഷകരമായി ബാധിച്ചേക്കാം. സ്‌കീസോഫ്രീനിയ ബാധിച്ചവരുടെ പെരുമാറ്റം ചുറ്റുമുള്ള ആളുകളെപ്പോലും ഭയപ്പെടുത്തുകയും അസ്വസ്ഥരാക്കുകയും ചെയ്യും.

ബൈപോളാര്‍ ഡിസോര്‍ഡര്‍

ബൈപോളാര്‍ ഡിസോര്‍ഡര്‍

മാനിക് ഡിസോര്‍ഡര്‍ എന്നും അറിയപ്പെടുന്ന ബൈപോളാര്‍ ഡിസോര്‍ഡര്‍ ഒരു ഗുരുതരമായ മാനസിക രോഗമാണ്. ബൈപോളാര്‍ ഡിസോര്‍ഡര്‍ ബാധിച്ച ആളുകള്‍ക്ക് അങ്ങേയറ്റം അസാധാരണമായ മാനസികാവസ്ഥയും പെരുമാറ്റ മാറ്റങ്ങളും അനുഭവപ്പെടും. ഇത് ഒരു വ്യക്തിയുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നമാണ്. ബൈപോളാര്‍ ഡിസോര്‍ഡര്‍ ബാധിച്ച ഒരു വ്യക്തിക്ക് പെട്ടെന്ന് അവരുടെ മാനസികാവസ്ഥയില്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടുന്നു. ഈ മൂഡ് ഷിഫ്റ്റുകള്‍ 3 മുതല്‍ 12 മാസം വരെ നീണ്ടുനില്‍ക്കും. ബൈപോളാര്‍ ഡിസോര്‍ഡര്‍ സാധാരണയായി വികസിക്കുന്നത് കൗമാരത്തിന്റെ അവസാനത്തിലോ അല്ലെങ്കില്‍ പ്രായപൂര്‍ത്തിയായതിന്റെ തുടക്കത്തിലോ ആണ്. ചിലപ്പോള്‍ ഇത് കുട്ടികളിലും പ്രത്യക്ഷപ്പെടാം.

Most read:വരണ്ട വായ നിസ്സാരമായി കാണരുത്; ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമായേക്കാംMost read:വരണ്ട വായ നിസ്സാരമായി കാണരുത്; ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമായേക്കാം

സോമാറ്റോഫോം ഡിസോര്‍ഡര്‍

സോമാറ്റോഫോം ഡിസോര്‍ഡര്‍

ആളുകളില്‍ സാധാരണയായി കണ്ടുവരുന്ന മറ്റൊരു മാനസികാരോഗ്യ പ്രശ്‌നമാണ് സോമാറ്റോഫോം ഡിസോര്‍ഡര്‍. തലവേദന, അസുഖം, നെഞ്ചുവേദന, ക്ഷീണം, തലകറക്കം, നടുവേദന തുടങ്ങിയ ശാരീരിക ലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന ഒരു മാനസിക വൈകല്യമാണ് ഇത്. ജനിതകവും കുടുംബപരവുമായ ഘടകങ്ങള്‍, വര്‍ദ്ധിച്ച വേദന സംവേദനക്ഷമത, വികാരങ്ങള്‍ പ്രോസസ്സ് ചെയ്യാനുള്ള കഴിവില്ലായ്മ, ഉത്കണ്ഠ നിറഞ്ഞ വ്യക്തിത്വം എന്നിവയാണ് സോമാറ്റോഫോം ഡിസോര്‍ഡറിലേക്ക് നയിച്ചേക്കാവുന്ന ചില സാധാരണ ഘടകങ്ങളാണ്.

പെര്‍സിസ്റ്റന്റ് ഡിപ്രസീവ് ഡിസോര്‍ഡര്‍

പെര്‍സിസ്റ്റന്റ് ഡിപ്രസീവ് ഡിസോര്‍ഡര്‍

ഡിസ്റ്റീമിയ എന്നും അറിയപ്പെടുന്ന പെര്‍സിസ്റ്റന്റ് ഡിപ്രസീവ് ഡിസോര്‍ഡര്‍ ഒരുതരം വിട്ടുമാറാത്ത വിഷാദമാണ്. നിരന്തരമായ ദുഃഖം, ഉല്‍പ്പാദനക്ഷമത കുറയല്‍, കുറഞ്ഞ ഊര്‍ജ്ജം, നിരാശ, വിശപ്പിലെ മാറ്റം, ആത്മവിശ്വാസക്കുറവ്, നിരന്തരമായ ഉത്കണ്ഠ, ബൈപോളാര്‍ ഡിസോര്‍ഡര്‍, തലച്ചോറിലെ ഒരുതരം രാസ അസന്തുലിതാവസ്ഥ എന്നിവ ഈ രോഗത്തിന്റെ പ്രധാന കാരണങ്ങളാണ്.

Most read:ശൈത്യകാലത്ത് ശ്വാസകോശം മോശമാകുന്നത് പെട്ടെന്ന്‌; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read:ശൈത്യകാലത്ത് ശ്വാസകോശം മോശമാകുന്നത് പെട്ടെന്ന്‌; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

English summary

Most Common Mental Health Disorders Among People in Malayalam

Here are some most common mental illnesses you must know. Take a look.
X
Desktop Bottom Promotion