For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്ന് തടി ഒതുക്കണോ;മിലിറ്ററിഡയറ്റ് മാത്രം മതി

|

അമിതവണ്ണം എല്ലാവരേയും വലക്കുന്ന ഒരു പ്രധാന പ്രതിസന്ധിയാണ്. ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നവർ ചില്ലറയല്ല. വ്യായാമവും, ഭക്ഷണ നിയന്ത്രണവും, ഡയറ്റും എല്ലാം ഇതിൻറെ ഭാഗമായി പലരും എടുക്കുന്നുണ്ട്. എന്നാൽ അതൊന്നും വേണ്ടത്ര ഫലപ്രദമാവുന്നില്ല എന്ന തോന്നൽ പലപ്പോഴും നിങ്ങളെ വളരെയധികം ബാധിക്കുന്നുണ്ട്. ആരോഗ്യകരമായി പല വിധത്തിലുള്ള പ്രതിസന്ധികൾക്ക് അമിതവണ്ണം കാരണമാകുന്നുണ്ട്.

Most read:ആർത്തവത്തിന് തൊട്ടുമുൻപ് വയറുവേദന ഭയക്കേണ്ടതാണ്Most read:ആർത്തവത്തിന് തൊട്ടുമുൻപ് വയറുവേദന ഭയക്കേണ്ടതാണ്

എന്നാൽ ഇനി മിലിറ്ററി ഡയറ്റിലൂടെ നമുക്ക് അമിതവണ്ണത്തിന് പരിഹാരം കാണാവുന്നതാണ്. അതിന് വേണ്ടി എങ്ങനെ മിലിറ്ററി ഡയറ്റ് എടുക്കണം എന്ന് നോക്കാവുന്നതാണ്. അമിതവണ്ണത്തെ പെട്ടെന്ന് തന്നെ മിലിറ്ററി ഡയറ്റിലൂടെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. എങ്ങനെയെന്നത് പലപ്പോഴും പലർക്കും സംശയമുണ്ടാക്കുന്ന ഒന്നാണ്. എന്നാൽ വെറും ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ നമുക്ക് അമിതവണ്ണത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. എങ്ങനെയെന്ന് നമുക്ക് നോക്കാം.

അമിതവണ്ണത്തെ ഇല്ലാതാക്കാൻ

അമിതവണ്ണത്തെ ഇല്ലാതാക്കാൻ

അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി മിലിറ്ററി ഡയറ്റ് എങ്ങനെ എടുക്കാം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മിലിറ്ററി ഡയറ്റിലൂടെ 7 -10 കിലോ വരെ കുറക്കാവുന്നതാണ്. എന്നാൽ കൃത്യമായി എടുക്കാൻ ശ്രദ്ധിക്കണം എന്നുള്ളതാണ് സത്യം. എന്നാല്‍ ഓരോരുത്തരുടെ പ്രായം, അമിതവണ്ണം, ആരോഗ്യം എന്നിവയെല്ലാം നോക്കി വേണം ഡയറ്റ് എടുക്കുന്നതിന്. അല്ലെങ്കിൽ അത് കൂടുതൽ ആരോഗ്യ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് മിലിറ്ററി ഡയറ്റ് വളരെയധികം ഫലപ്രദമാണ്.

 മിലിറ്ററി ഡയറ്റ് എങ്ങനെ?

മിലിറ്ററി ഡയറ്റ് എങ്ങനെ?

മിലിറ്ററി ഡയറ്റ് എങ്ങിനെ എടുക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. രണ്ട് ഘട്ടങ്ങളിലായാണ് ഡയറ്റ് എടുക്കുന്നത്. ഈ മൂന്ന് ദിവസം എടുക്കുന്ന ഡയറ്റിൽ കുറഞ്ഞ കലോറിയിലുള്ള ഭക്ഷണം ആണ് ആദ്യത്തെ മൂന്ന് ദിവസം കഴിക്കേണ്ടത്. 1000-1300 വരെ കലോറിയുള്ള ഭക്ഷണം വേണം കഴിക്കാൻ. ഇത് മാത്രമേ നിങ്ങളുടെ മിലിറ്ററി ഡയറ്റിൽ ശ്രദ്ധിക്കേണ്ടതായുള്ളൂ. അതിന് ശേഷം, വരുന്ന നാല് ദിവസം നിങ്ങൾ 1500 കലോറി ദിവസവും കഴിക്കേണ്ടതാണ്. മാത്രമല്ല നല്ല ആരോഗ്യകരമായ ഒരു മീൽപ്ലാൻ വേണം ഇതിന് വേണ്ടി തയ്യാറാക്കേണ്ടത്.

ആദ്യ ഘട്ടം

ആദ്യ ഘട്ടം

മിലിറ്ററി ഡയറ്റിന്‍റെ ആദ്യ ഘട്ടത്തിൽ ബ്രേക്ക്ഫാസ്റ്റ്, ഉച്ചഭക്ഷണം, അത്താഴം എന്നിവ എങ്ങനെ ക്രമീകരിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. ആദ്യ ദിവസം നിങ്ങൾ 1300 കലോറിവരെയാണ് കഴിക്കേണ്ടത്. ബ്രേക്ക്ഫാസ്റ്റ് ഇങ്ങനെ വേണം ക്രമീകരിക്കേണ്ടത്. എങ്ങനെയെന്ന് നമുക്ക് നോക്കാം. ബ്രേക്ക്ഫാസ്റ്റിന് വേണ്ടി രണ്ട് സ്പൂൺ പീനട്ട് ബട്ടർ ചേർത്ത് ഒരു കഷ്ണം ബ്രഡ്, അര മധുര നാരങ്ങ, ഒരു കപ്പ് കാപ്പി എന്നിവയാണ് ആദ്യ ദിവസം കഴിക്കേണ്ടത്.

ഉച്ച ഭക്ഷണത്തിന് വേണ്ടി

ഉച്ച ഭക്ഷണത്തിന് വേണ്ടി

ഉച്ചഭക്ഷണത്തിന് വേണ്ടി ഒരു ടോസ്റ്റ് ചെയ്ത ബ്രഡ്, അരക്കപ്പ് ട്യൂണ, ഒരു കപ്പ് കാപ്പി എന്നിവയാണ് ഉച്ചഭക്ഷണത്തിന് വേണ്ടി കഴിക്കാവുന്നതാണ്. അതിന് ശേഷം 85 ഗ്രാം ഇറച്ചി, ഒരു കപ്പ് ഗ്രീൻപീസ് വേവിച്ചത്,ഒരു ചെറിയ ആപ്പിൾ, അരക്കഷ്ണം പഴം ഒരു കപ്പ് വനില ഐസ്ക്രീം, എന്നിവയാണ് ആദ്യ ദിവസത്തെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ. ഇത് തന്നെ മൂന്ന് ദിവസം തുടരേണ്ടതാണ്. എന്നാൽ കലോറി 1300-ൽ നിന്ന് 1000 ആയി കുറക്കാൻ ശ്രദ്ധിക്കണം.

രണ്ടാം ഘട്ടം

രണ്ടാം ഘട്ടം

രണ്ടാം ഘട്ടത്തിൽ മിലിറ്ററി ഡയറ്റ് എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. അത് നിങ്ങള്‍ക്ക് എങ്ങനെ തുടരണം എന്നുള്ളത് നോക്കാവുന്നതാണ്. എന്തൊക്കെ കാര്യങ്ങളാണ് ഇത്ര ദിവസം ഡയറ്റ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. അതിലുപരി നിങ്ങൾക്ക് ഓരോ ഘട്ടത്തിലും അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും മറ്റ് ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

രണ്ടാം ഘട്ടം

രണ്ടാം ഘട്ടം

മുകളിൽ പറഞ്ഞ എല്ലാ വിധത്തിലുള്ള ഭക്ഷണങ്ങളും നിങ്ങള്‍ക്ക് ബ്രേക്ക്ഫാസ്റ്റിനും ഉച്ച ഭക്ഷണത്തിനും അത്താഴത്തിനും ഉപയോഗിക്കാവുന്നതാണ്. എന്നാൽ അതോടൊപ്പം ഗോതമ്പ് ബ്രഡ്, ചീസ്, ആപ്പിൾ, പഴം, മുട്ട, ട്യൂണ, ചിക്കൻ എന്നിവ ഉൾപ്പെടുത്താവുന്നതാണ്. കൂടാതെ ഗ്രീൻ പീസ്,ബ്രോക്കോളി, കാരറ്റ്, മധുരമിടാത്ത കാപ്പി, ഉപ്പിട്ട ബിസ്ക്കറ്റ് എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉൾപ്പെടുത്താവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതും നിങ്ങളുടെ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

 ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

എന്നാൽ മിലിറ്ററി ഡയറ്റ് എടുക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളും എന്തൊക്കെ ഗുണങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. സ്ത്രീകളും പുരുഷൻമാരും മിലിറ്ററി ഡയറ്റ് എടുക്കുമ്പോൾ കലോറി കുറവ് കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. 1500 മുതൽ 2000 വരെ കലോറി നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ വിശപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. നിങ്ങൾ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി മിലിറ്ററി ഡയറ്റ് എടുക്കുമ്പോൾ പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ വിശപ്പിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല അമിതവണ്ണത്തിൽ നിന്ന് പെട്ടെന്ന് പരിഹാരവും കാണാം.

 ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

പച്ചക്കറികൾ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. എന്നാൽ അത് ഫാറ്റിനെ കുറക്കുന്നു. മാത്രമല്ല പഴങ്ങളും ഡയറ്റിന്‍റെ ഭാഗമാക്കാവുന്നതാണ്. എന്നാല്‍ ഈ ‍ ഡയറ്റ് പലപ്പോഴും നിങ്ങളുടെ മെറ്റബോളിസത്തെ കുറക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് അൽപം ശ്രദ്ധിക്കണം. സ്ഥിരമായി മിലിറ്ററി ഡയറ്റ് എടുക്കുമ്പോള്‍ ആണ് ഇത്തരം പ്രതിസന്ധികൾ ഉണ്ടാവുന്നത്. എന്നാൽ സ്ഥിരമായി എടുക്കാത്തവർക്ക് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നില്ല.

 മറ്റുള്ള കാര്യങ്ങൾ

മറ്റുള്ള കാര്യങ്ങൾ

ദിവസവും ഒരു ലിറ്റർ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം, വിശപ്പ് തോന്നുമ്പോൾ സ്നാക്സ് കഴിക്കാമെങ്കിലും അത് കലോറി കുറവുള്ളതാണ് എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. നല്ല ആരോഗ്യമുള്ള ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കണം. ഇടക്കിടെ മൂന്ന് - അഞ്ച് വരെയുള്ള പ്രാവശ്യം നമുക്ക് മിലിറ്ററി ഡയറ്റ് എടുക്കാവുന്നതാണ്. ഇതൊടൊപ്പം തന്നെ വ്യായാമവും ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം നിങ്ങളുടെ ഡയറ്റ് ഉഷാറാക്കുകയും അമിതവണ്ണത്തെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.

English summary

Military Diet for Weight loss

Military diet is one of the most popular diet. Here we are discussing about the military diet for rapid weight loss. Read on.
X
Desktop Bottom Promotion