For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായത്തിനനുസരിച്ച് മനസ്സു മാറും; മനസ്സിനെ നിയന്ത്രിക്കേണ്ടത് ഇങ്ങനെ

|

മാനസികാരോഗ്യം എന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തില്‍ പങ്കുവഹിക്കുന്ന ഒരു ഘടകമാണ്. എന്നാല്‍ മനസിനെ നിയന്ത്രിക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. ഈ ലോകത്ത് നിരവധി പേര്‍ മാനസിക ആരോഗ്യ പ്രശ്‌നങ്ങളുമായി മല്ലിടുന്നു. ഒരു വ്യക്തിയുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഗുരുതരമായ മാനസികാരോഗ്യ അവസ്ഥയാണ് വിഷാദം.

Most read: തലവേദന പലതരത്തില്‍; ഈ ശീലങ്ങള്‍ പാലിച്ചാല്‍ തലവേദനയെ അകറ്റിനിര്‍ത്താംMost read: തലവേദന പലതരത്തില്‍; ഈ ശീലങ്ങള്‍ പാലിച്ചാല്‍ തലവേദനയെ അകറ്റിനിര്‍ത്താം

വ്യക്തിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ദീര്‍ഘകാല സ്വാധീനം ചെലുത്തുന്ന ഒന്നാണിത്. വിഷാദാവസ്ഥയിലായിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഓരോ ജോലിയും വെല്ലുവിളിയായി തോന്നിയേക്കാം. പ്രായത്തിനനുസരിച്ച് ഓരോരുത്തരിലും കണ്ടുവരുന്ന സാധാരണ മാനസികാരോഗ്യ പ്രശ്‌നങ്ങളും അവയെ തരണം ചെയ്യാനുള്ള ചില വഴികളും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

കുട്ടികളില്‍

കുട്ടികളില്‍

കുട്ടികള്‍ മുതിര്‍ന്നവരില്‍ നിന്ന് വ്യത്യസ്തരാണ്. കാരണം അവര്‍ അവരുടെ സ്വാഭാവിക വളര്‍ച്ചയിലൂടെയും വികാസത്തിലൂടെയും പുരോഗമിക്കുമ്പോള്‍ ശാരീരികവും മാനസികവും വൈകാരികവുമായ നിരവധി മാറ്റങ്ങള്‍ അനുഭവിക്കുന്നു. മറ്റുള്ളവരുമായും ചുറ്റുമുള്ള ലോകവുമായും എങ്ങനെ പൊരുത്തപ്പെടാമെന്ന് അവര്‍ പഠിക്കുന്ന കാലമാണ് കുട്ടിക്കാലം. കുട്ടികള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ പ്രശ്‌നം അവരെ മറ്റുള്ളവര്‍ ശ്രദ്ധിക്കാത്തതാണ്. അതിനാല്‍ കുട്ടികള്‍ പലപ്പോഴും വളരെ അസ്വസ്ഥരാകും. ഇത് അവരുടെ ബുദ്ധിയുമായി ബന്ധപ്പെട്ടതല്ല, എന്നാല്‍ ഈ മാറ്റം അവര്‍ക്ക് ഒരിടത്ത് ഇരിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും ബുദ്ധിമുട്ടാക്കുന്നു. ഉത്കണ്ഠ പ്രശ്‌നങ്ങള്‍, പെരുമാറ്റ വൈകല്യങ്ങള്‍, വികാസ വൈകല്യങ്ങള്‍, ഭക്ഷണ ക്രമക്കേടുകള്‍, പഠന, ആശയവിനിമയ തകരാറുകള്‍, ഷീസോഫ്രീനിയ എന്നിവയാണ് കുട്ടികളില്‍ സാധാരയായി ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍

കൗമാരക്കാരില്‍

കൗമാരക്കാരില്‍

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠന സമ്പ്രദായം കാരണം വളരെയധികം സമ്മര്‍ദ്ദമുണ്ട്. ഇത് കുട്ടികളില്‍ മത്സരബുദ്ധി വളര്‍ത്തുകയും അമിതമായ ഉത്കണ്ഠയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അവര്‍ വളരെയധികം സമ്മര്‍ദ്ദത്തിന് ഇരയാകുന്നു. ഇത് കുട്ടികളില്‍ ആത്മഹത്യാ ചിന്തകളിലേക്ക് പോലും നയിക്കുന്നു.

Most read:നാഡികളെ തളര്‍ത്തുന്ന സെറിബ്രല്‍ പാള്‍സി; കാരണങ്ങളും ചികിത്സയുംMost read:നാഡികളെ തളര്‍ത്തുന്ന സെറിബ്രല്‍ പാള്‍സി; കാരണങ്ങളും ചികിത്സയും

മുതിര്‍ന്നവരില്‍

മുതിര്‍ന്നവരില്‍

ഒരു വ്യക്തി വളരുന്തോറും അവരുടെ മനസും വളരുന്നു. മുതിര്‍ന്നവരില്‍ സാധാരണയായി വിവിധ തരം മാനസിക പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. ദേഷ്യം, ഉത്കണ്ഠ, പാനിക് അറ്റാക്ക്, ബൈപോളാര്‍ ഡിസോഡര്‍, പേഴ്‌സണാലിറ്റി ഡിസോഡര്‍, ഡിപ്രഷന്‍, ഭക്ഷണ പ്രശ്‌നങ്ങള്‍, ഏകാന്തത, ഒബ്‌സസീവ് കംപല്‍സറി ഡിസോഡര്‍, പേഴ്‌സണാലിറ്റി ഡിസോഡര്‍, ഷീസോഫ്രീനിയ, സമ്മര്‍ദ്ദം എന്നിവയാണ് മുതിര്‍ന്നവരില്‍ സാധാരണയായി കണ്ടുവരുന്ന മാനസിക പ്രശ്‌നങ്ങള്‍.

യുവാക്കളില്‍

യുവാക്കളില്‍

നിങ്ങള്‍ അല്‍പ്പം പ്രായമാകുമ്പോള്‍ നിങ്ങള്‍ ഒരു യുവാവായി മാറും. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി വ്യക്തികളുണ്ട്, എന്നാല്‍ വിവാഹിതരാകാതിരിക്കാന്‍ ഇഷ്ടപ്പെടുന്നവരുമുണ്ട്. ഒരാള്‍ വിവാഹിതനാണെങ്കില്‍, ലൈംഗികമായും അല്ലാതെയും ബന്ധങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, മറ്റൊരാളുമൊത്തുള്ള ജീവിതം, കുടുംബവുമായി ഇണങ്ങിച്ചേരല്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഭക്ഷണ ക്രമക്കേടുകള്‍, വ്യക്തിത്വ വൈകല്യങ്ങള്‍, മൂഡ് ഡിസോര്‍ഡേഴ്‌സ്, ബൈപോളാര്‍ ഡിസോര്‍ഡര്‍, ചിന്താ വൈകല്യങ്ങള്‍, ഉത്കണ്ഠാ വൈകല്യങ്ങള്‍, വികസന വൈകല്യങ്ങള്‍ എന്നിവ യുവാക്കളില്‍ കണ്ടുവരുന്ന മാനസിക പ്രശ്‌നങ്ങളാണ്.

Most read:ശരീരത്തെ സന്തുലിതമാക്കാന്‍ ശീലിക്കൂ ആല്‍ക്കലൈന്‍ ഡയറ്റ്; ഗുണങ്ങളും ഭക്ഷണങ്ങളുംMost read:ശരീരത്തെ സന്തുലിതമാക്കാന്‍ ശീലിക്കൂ ആല്‍ക്കലൈന്‍ ഡയറ്റ്; ഗുണങ്ങളും ഭക്ഷണങ്ങളും

വയോധികരില്‍

വയോധികരില്‍

പ്രായമായവര്‍ പലപ്പോഴും ഏകാന്തത അനുഭവിക്കുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അവരെ പിന്തുണയ്‌ക്കേണ്ടത് പ്രധാനമാണ്. കുട്ടികളോടും കൊച്ചുമക്കളോടുമൊപ്പം സമയം ചെലവഴിക്കുന്നത് മാനസികാരോഗ്യം നിലനിര്‍ത്താനുള്ള ഫലപ്രദമായ മാര്‍ഗമാണ്. ഇന്നത്തെക്കാലത്ത് ലോക ജനസംഖ്യയുടെ 20-25 ശതമാനത്തിലധികം ആളുകള്‍ക്കും മാനസികാരോഗ്യ തകരാറുണ്ട്. നമുക്ക് സ്വീകരിക്കാന്‍ കഴിയുന്ന നടപടികളില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം അവബോധമാണ്. മാനസികാരോഗ്യത്തെക്കുറിച്ച് വ്യക്തികളില്‍ ഒരുപാട് അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. മാനസിക ആരോഗ്യം വളര്‍ത്താന്‍ നിങ്ങളുടെ നിത്യജീവിതത്തില്‍ ശീലിക്കേണ്ട ചില നടപടികള്‍ ഇതാ.

വ്യായാമ ശീലം വളര്‍ത്തുക

വ്യായാമ ശീലം വളര്‍ത്തുക

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുള്ളൂ എന്ന ചൊല്ല്് കേട്ടിട്ടില്ലേ. ഏറ്റവും ലളിതമായ രീതിയില്‍ മാനസികാരോഗ്യം വര്‍ധിപ്പിക്കാനുള്ള ഒരു വഴിയാണ് ശാരീരികമായ അധ്വാനം. വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരവും മനസ്സും ശക്തമാകുന്നു. മാത്രമല്ല, വിഷാദരോഗത്തിനുള്ള സാധ്യതയും കുറയ്ക്കുന്നു.

ധ്യാനം പരിശീലിക്കുക

ധ്യാനം പരിശീലിക്കുക

മാനസികമായി ശാന്തരായിരിക്കാനും ചിന്തകളെ പോസിറ്റീവ് ആയി നിലനിര്‍ത്താനും ധ്യാനത്തിലൂടെ നിങ്ങള്‍ക്ക് സാധിക്കുന്നു. ഇത് നിങ്ങളുടെ വൈകാരിക ആരോഗ്യം സന്തുലിതമാക്കാന്‍ സഹായിക്കുന്നു. പതിവ് ധ്യാനം സമ്മര്‍ദ്ദത്തെ മറികടക്കുന്നതിനും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഗുണകരമാണ്.

Most read:ഈ നല്ല ശീലങ്ങള്‍ വളര്‍ത്തൂ, വാര്‍ധക്യത്തിലും നേടാം ആരോഗ്യംMost read:ഈ നല്ല ശീലങ്ങള്‍ വളര്‍ത്തൂ, വാര്‍ധക്യത്തിലും നേടാം ആരോഗ്യം

നല്ല ആഹാരശീലം വളര്‍ത്തുക

നല്ല ആഹാരശീലം വളര്‍ത്തുക

മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നതില്‍ ഭക്ഷണവും ഒരു പങ്ക് വഹിക്കുന്നു. എന്തെങ്കിലും കഴിക്കുന്നതിലല്ല, എന്തു കഴിക്കുന്നു എന്നുള്ളതിലാണ് പ്രാധാന്യം. ഭക്ഷണം പോഷകസമ്പുഷ്ടമായി കഴിക്കണമെന്നു പറയുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഡി, ബി 12, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, മഗ്‌നീഷ്യം, സിങ്ക്, ഇരുമ്പ്, ഫോളേറ്റ്, സെലിനിയം തുടങ്ങിയവ അടങ്ങിയ ഭക്ഷണം കഴിക്കുക. മാനസിക ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന പോഷകങ്ങളാണിവ.

സാമൂഹികമായി സജീവമാകുക

സാമൂഹികമായി സജീവമാകുക

കുടുംബവുമായും സുഹൃത്തുക്കളുമായും കൂടുതല്‍ സമയം ചെലവഴിക്കുന്നതും സാമൂഹ്യ ബന്ധങ്ങള്‍ വിപുലീകരിക്കുന്നതും നിങ്ങളുടെ സന്തോഷവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നു. നേരെമറിച്ച്, സാമൂഹിക ഒറ്റപ്പെടല്‍ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്റെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍, കഴിയുന്നത്ര ആളുകളുമായി ഇടപഴകുക. ഏകാന്തത നിങ്ങളെ കീഴടക്കാന്‍ അനുവദിക്കാതിരിക്കുക.

Most read:ആണിനേക്കാള്‍ വേഗത്തില്‍ സ്പന്ദിക്കുന്നത് സ്ത്രീഹൃദയം; ഹൃദയത്തെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍Most read:ആണിനേക്കാള്‍ വേഗത്തില്‍ സ്പന്ദിക്കുന്നത് സ്ത്രീഹൃദയം; ഹൃദയത്തെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

നല്ല ഉറക്കം

നല്ല ഉറക്കം

ശരീരത്തിന്റെ ക്ഷീണമകറ്റാന്‍ ആവശ്യത്തിന് വിശ്രമം വേണം. ദിവസവും ഓരോരുത്തരും മതിയായ രീതിയില്‍ വിശ്രമിക്കേണ്ടതാണ്. ദിവസവും 7-8 മണിക്കൂര്‍ നേരം മതിയായ ഉറക്കം നേടുക.

സമ്മര്‍ദ്ദത്തില്‍ നിന്ന് വിട്ടുനില്‍ക്കുക

സമ്മര്‍ദ്ദത്തില്‍ നിന്ന് വിട്ടുനില്‍ക്കുക

നിങ്ങളുടെ ചിന്തകളാണ് നിങ്ങളെ സമ്മര്‍ദ്ദങ്ങളിലേക്ക് തള്ളിവിടുന്നത്. ഒരുപാട് ചിന്തിച്ചുകൂട്ടി മനസ്സിനെ കുഴപ്പിക്കാതിരിക്കുക. ഓരോ പ്രശ്‌നവും സമാധാനത്തോടെ ലളിതമായി കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക. സമ്മര്‍ദ്ദരഹിതമായി ഇരിക്കാന്‍ ദിവസവും നിങ്ങളുടെ ഹോബികള്‍ക്കായും സമയം കണ്ടെത്തുക. നമ്മുടെ മനസിനെ ശാന്തമാക്കുന്ന കാര്യങ്ങള്‍ക്കായി ദിവസത്തില്‍ അല്‍പ്പ സമയം മാറ്റിവയ്ക്കുക.

Most read:പേപ്പട്ടി മാത്രമല്ല; ഈ മൃഗങ്ങളുടെ കടിയേറ്റാലും പേ ഇളകും; പ്രതിരോധ വഴികള്‍Most read:പേപ്പട്ടി മാത്രമല്ല; ഈ മൃഗങ്ങളുടെ കടിയേറ്റാലും പേ ഇളകും; പ്രതിരോധ വഴികള്‍

English summary

Mental Health Day: Importance Of Good Mental Health To Every Age Group in Malayalam

A healthy mind must be the importance for all age groups. Read on to know the importance of good mental health to every age group.
Story first published: Monday, October 10, 2022, 10:45 [IST]
X
Desktop Bottom Promotion