For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടിവയറ്റിലെ കൊഴുപ്പ് പ്രമേഹസാധ്യത കൂടുതൽ :പഠനം

|

ബോഡി ഫാറ്റും പ്രമേഹവും തമ്മിൽ ഒരു വളരെ അടുത്ത ബന്ധമാണ് ഉള്ളത് എന്നാണ് ഈ അടുത്ത കാലത്ത് നടത്തിയ പഠനത്തിൽ പറയുന്നത്. കാരണം ബോഡിഫാറ്റ് കൂടുന്നതിലൂടെ അത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്നാണ് ഈ അടുത്ത് നടത്തിയ പഠനത്തിൽ പറയപ്പെടുന്നത്.

ശരീരത്തിൽ എവിടെയാണ് ഫാറ്റ് കൂടുന്നത് എന്ന് നോക്കി നമുക്ക് പ്രമേഹ സാധ്യതയെക്കുറിച്ച് മനസ്സിലാക്കാവുന്നതാണ്. ഇത് ടൈപ്പ് ടു ഡയബറ്റിസ് എന്നും ഡയബറ്റിസ് എന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഇതിനെയെല്ലാം തിരിച്ചറിയാന്‍ സാധിക്കുന്ന ഒന്നാണ് ബോ‍ഡി ഫാറ്റ്.

ബോഡി ഫാറ്റ് നോക്കി എങ്ങനെ പ്രമേഹത്തെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. സ്വീഡനിലെ ഒരു സർവ്വകലാശാലയിൽ നടത്തിയ പഠനത്തിലാണ് ഇത്തരം ഒരു നിഗമനത്തിൽ എത്തിയത്. പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നതിനുള്ള അവസ്ഥയാണ് പലപ്പോഴും ശരീരത്തിലെ കൊഴുപ്പ് നൽകുന്നത് എന്നാണ് പറയുന്നത്.

Most read: രാവിലെ നോക്കിയപ്പോൾ കാലിൽ നിരോ, സൂക്ഷിക്കണംMost read: രാവിലെ നോക്കിയപ്പോൾ കാലിൽ നിരോ, സൂക്ഷിക്കണം

എന്തൊക്കെയാണ് ഇത്തരത്തിൽ പ്രമേഹവും ശരീരത്തിലെ കൊഴുപ്പും നിങ്ങൾക്ക് നൽകുന്നത് എന്ന് നോക്കാം. ഇത് പലപ്പോഴും വെല്ലുവിളി ഉയർത്തുന്നത് സ്ത്രീകളിലാണ്. ഈ ലേഖനത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

 വയറ്റിലെ കൊഴുപ്പ്

വയറ്റിലെ കൊഴുപ്പ്

നമ്മുടെ ശരീരത്തിൽ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒരു ഭാഗമാണ് വയറ്. കാരണം ഇത് പലപ്പോഴും കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് ഏറ്റവും അധികം സാഹചര്യമൊരുക്കുന്ന ഒരു സ്ഥലമാണ് വയറ്. ഇവിടെ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് (visceral fat) കൂടുതലെങ്കില്‍ അത് പലപ്പോഴും നിങ്ങളിൽ ടൈപ്പ് ടു ഡയബറ്റിസ് സാധ്യതക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകളിൽ ആണ് ടൈപ്പ് ടു ഡയബറ്റിസ് ഇത്തരം കൊഴുപ്പ് കാരണം ഉണ്ടാവുന്നത്. കുടലിനും വയറ്റിലെ അവയവങ്ങൾക്ക് ചുറ്റുമാണ് ഇത്തരം കൊഴുപ്പുകൾ അടിഞ്ഞ് കൂടുന്നത്.

പാരമ്പര്യം

പാരമ്പര്യം

ചിലരിൽ പാരമ്പര്യമായി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. ജീനുകൾ വഴി ഇത്തരം ഫാറ്റ് അടിയുന്നതിനുള്ള സാധ്യതയും വളരെയധികം കൂടുതലാണ്. എന്നാൽ ഫാറ്റ് പുറമേക്ക് കാണാതിരിക്കുകയും കൃത്യമായ പരിശോധനകൾ നടത്തുക വഴി ഇത് കണ്ടെത്തുകയും ചെയ്യാവുന്നതാണ്. ഇതറിയാതെ പലരും പ്രമേഹം കൂടി, രക്തസമ്മർദ്ദം കൂടി എന്ന് പറയുന്നുണ്ടെങ്കിലും ഇത് പലപ്പോഴും ഇത്തരം കൊഴുപ്പിന്‍റെ ഫലമായി ഉണ്ടാവുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് കൃത്യമായ ചികിത്സ എടുക്കേണ്ടത് അത്യാവശ്യമാണ്.

മറ്റ് പ്രതിസന്ധികൾ

മറ്റ് പ്രതിസന്ധികൾ

ടൈപ്പ് ടു ഡയബറ്റിസ് ആണ് പലപ്പോഴും ഇതിന്റെ പ്രധാന പ്രശ്നം. എന്നാൽ ഇതല്ലാതെ നമുക്ക് എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഈ അമിത കൊഴുപ്പ് മൂലം ഉണ്ടാവുന്നുണ്ട്. പക്ഷേ ഇവ എന്തൊക്കെയെന്ന് നമ്മളിൽ പലർക്കും അറിയുന്നില്ല. എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങൾ ഇതിലൂടെ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

രക്തസമ്മർദ്ദം

രക്തസമ്മർദ്ദം

രക്തസമ്മർദ്ദം നിലവിലെ സാഹചര്യങ്ങൾ കൊണ്ട് മാത്രം ഉണ്ടാവുന്നതല്ല. അതല്ലാതെ തന്നെ നമുക്ക് അടിവയറ്റിലെ കൊഴുപ്പ് പലപ്പോഴും ഇത്തരം സാഹചര്യങ്ങൾ ഉണ്ടാക്കിയെടുക്കുന്നുണ്ട്. അടിവയറ്റിലെ കൊഴുപ്പ് വർദ്ധിക്കുന്നതിലൂടെ അത് രക്തസമ്മർദ്ദത്തിനുള്ള സാധ്യതയും വർദ്ധിക്കുന്നുണ്ടെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. സിടി സ്കാൻ പരിശോധിക്കുന്നതിലൂടെ ഇത് കണ്ടെത്താവുന്നതാണ്.

സ്ട്രോക്ക്

സ്ട്രോക്ക്

സ്ട്രോക്ക് പോലുള്ള അസ്വസ്ഥതകളും ഇത്തരത്തിൽ ഉണ്ടാക്കുന്നതിന് അടിവയറ്റിലെ കൊഴുപ്പ് ഉണ്ടാവുന്നുണ്ട്. അടിവയറ്റിലെ കൊഴുപ്പ് പലപ്പോഴും സ്ട്രോക്ക് പോലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. എം ആർ ഐ, സിടി സ്കാൻ എന്നിവയിലൂടെയെല്ലാം ഇത്തരം കാര്യങ്ങൾ കണ്ടെത്താവുന്നതാണ്. രക്തസമ്മർദ്ദവും സ്ട്രോക്കും ഹൃദ്രോഗവും എല്ലാം ഇത്തരത്തിൽ സംഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

English summary

Link between high-fat diet and type 2 diabetes

Here int his article we explain the link between high-fat diet and type 2 diabetes.
X
Desktop Bottom Promotion